NEWS

ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത കാലം ചെയ്തു

മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത കാലം ചെയ്തു.90 വയസായിരുന്നു .ദിവസങ്ങളായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു .പുലർച്ചെ 2 30 ഓടെയാണ് അന്ത്യം .

2007 ലാണ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ പിന്‍ഗാമിയായി ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത തെരഞ്ഞെടുക്കപ്പെട്ടത് .മാരാമൺ കൺവെൻഷന്റെ മുഖ്യ ചുമതലക്കാരൻ ആയിരുന്നു .രാത്രി യോഗങ്ങളിൽ സ്ത്രീകൾക്കുണ്ടായിരുന്ന വിലക്ക് നീക്കിയത് ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത ആയിരുന്നു .

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത സജീവമായിരുന്നു .രോഗികൾക്കും അശരണർക്കും താങ്ങായി ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത നിരവധി പ്രസ്ഥാനങ്ങൾ ആരംഭിച്ചു .

Back to top button
error: