രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,383 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 70,53,807 ആയി. 918 പേര്‍ രോഗം ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണം 1,08,334.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 8,67,496 ചികിത്സയിലാണ്. ഇതുവരെ 60,77,977 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 15,17,434 ആയി. പ്രതിദിനരോഗമുക്തി മഹാരാഷ്ട്രയില്‍ 17,000 ത്തിലധികമാണ്. അതേസമയം, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ മരണങ്ങളില്‍ 32 ശതമാനവും മഹാരാഷ്ട്രയിലാണ്.
7,50,517 കേസുകളാണ് ആന്ധ്രപ്രദേശില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ 7,00,786 പേര്‍ക്കാണ് രോഗം. തമിഴ്നാട്ടില്‍ 6,51,370 കേസുകളും ഉത്തര്‍പ്രദേശില്‍ 4,33,712 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, കേരളത്തെ സംബന്ധിച്ചിടത്തോളം അവസ്ഥ രൂക്ഷമാവുകയാണ്.
ശനിയാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനം കേരളമാണ്. കേരളത്തില്‍ ശനിയാഴ്ച 11,755 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതോ മഹാരാഷ്ട്രയിലും. ശനിയാഴ്ച 11,416 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗബാധയുണ്ടായത്. കേരളത്തില്‍ ഒക്ടോബര്‍ നവംബര്‍ മാസം കൂടുതല്‍ നിര്‍ണയാകമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
ലോകത്ത് നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള അമേരിക്കയില്‍ 7,945,505 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് ബ്രസീല്‍ ആണുള്ളത്. 5,091,840 പേര്‍ക്കാണ് ബ്രസീലില്‍ ഇതുവരെ രോഗബാധയുണ്ടായത്. അതേസമയം, കോവിഡ് മരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ താരതമ്യേന ഭേദപ്പെട്ട നിലയിലാണ്. 108,371 പേരാണ് ഇന്ത്യയില്‍ മരിച്ചത്. എന്നാല്‍ അമേരിക്കയില്‍ 219,282 പേരും ബ്രസീലില്‍ 150,236 പേരും മരണപ്പെട്ടു.