എം.ജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
ചേര്‍പ്പ്: ഗായകന് എം.ജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. പാറളം പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളുടെ പേരിലാണ് ചേര്‍പ്പ് പോലീസ് കേസെടുത്തിരിക്കുന്നത്.യൂട്യൂബ് വഴി അപവാദപ്രചരണം നടത്തി അപമാനിച്ചുവെന്നാണ് പരാതി.
ഒരു സ്വകാര്യ ചാനലില്‍ നടന്ന സംഗീതപരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാര്‍ത്ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നല്‍കിയെന്ന ആരോപണമാണ് ഇവര്‍ യൂട്യൂബ് ചാനല്‍ മുഖേന പ്രചരിപ്പിച്ചത്. കോഴിക്കോടുള്ള കുട്ടിയുടെ വീട്ടില്‍ ഇവര്‍ പോയെങ്കിലും രക്ഷിതാക്കള്‍ പരാതി ഇല്ലെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് വീഡിയോ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ ഇവര്‍ ഇട്ടിരുന്നു.
എങ്കിലും അഞ്ച് ലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ കണ്ടത്.തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഇവര്‍ ചെയ്തതെന്ന് എം.ജി. ശ്രീകുമാര്‍ ഡി.ജി.പി.ക്ക് നല്കിയ പരാതിയില്‍ പറയുന്നു. ചേര്‍പ്പ് പോലീസ് ഇന്‍സ്പെക്ടര്‍ ടി.വി. ഷിബു ആണ് കേസന്വേഷിക്കുന്നത്.