പോലീസ് സ്‌റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച എസ്.ഐ മരിച്ചു
തിരുവനന്തപുരം: വിളപ്പില്‍ ശാല പോലീസ് സ്‌റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച എസ്.ഐ മരിച്ചു. അമ്പലത്തിന്‍കാല രാഹുല്‍ നിവാസില്‍ രാധാകൃഷ്ണന്‍ (53) ആണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് മരണം.
ഒക്ടോബര്‍ ഒന്നിന് രാവിലെയാണ് രാധാകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. വിളപ്പില്‍ശാല പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിലെ ഫാനില്‍ തൂങ്ങി മരിക്കാന്‍ ശ്രമം നടത്തയ ഇദ്ദേഹത്തെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം ഇയാളെ വിളപ്പില്‍ശാലയിലെ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധചികില്‍സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. നാലുമാസം മുമ്പാണ് രാധാകൃഷ്ണന്‍ വിളപ്പില്‍ശാല പോലിസ് സ്റ്റേഷനിലെത്തിയത്.
അമിത ജോലിഭാരവും, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സജിമോന്‍ മാനസിക പീഡനവുമായി രാധാകൃഷ്ണന്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ ആടിസ്ഥാനരഹിതമാണെന്നും, രാധാകൃഷ്ണനെതിരെ ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും സജിമോന്‍ പ്രതികരിച്ചു.