NEWS
24 മണിക്കൂറിനിടെ 72,049 കോവിഡ് കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 72,049 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 67,57,132 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 986 മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,04,555 ആയി.
നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി 9,07,883 ആളുകളാണ് ചികിത്സയില്‍ കഴിയുന്നത്. 57,44,694 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.
ഇതുവരെ നടത്തിയത് 8,22,71,654 കോവിഡ് പരിശോധനകളാണ്. ഇതില്‍ ഒക്ടോബര്‍ ആറിനാണ് 11,99,857 സാമ്പിളുകളും പരിശോധിച്ചത്.