NEWS

ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ സ്ഥാനത്തേക്ക് ഒരു കോട്ടയംകാരി

കോട്ടയം: ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ സ്ഥാനത്തേക്ക് ഒരു കോട്ടയംകാരി.
കളത്തിപ്പടി സ്വദേശിനി ഐശ്വര്യ അലക്‌സാണ് ഈ വെള്ളിയാഴ്ച ബ്രിട്ടിഷ് ഹൈക്കമ്മിഷനിലെ ഡപ്യൂട്ടി ഹൈക്കമ്മിഷണര്‍ സ്ഥാനം അലങ്കരിക്കുന്നത്.

പെണ്‍കുട്ടികളുടെ രാജ്യാന്തര ദിനത്തോട് അനുബന്ധിച്ചു ബ്രിട്ടിഷ് ഹൈക്കമ്മിഷന്‍ നടത്തിയ ഒരു മിനിറ്റ് പ്രസംഗ മത്സരത്തില്‍ വിജയിച്ചതോടെയാണു ഡപ്യൂട്ടി ഹൈക്കമ്മിഷണര്‍ സ്ഥാനം ഒരു ദിവസത്തേക്കു ഐശ്വര്യയ്ക്ക് ലഭിക്കുന്നത്.

കേരളത്തിന്റെയും കര്‍ണാടകയുടെയും ചുമതലയാണ് ഐശ്വര്യയ്ക്ക്. ഒക്ടോബര്‍ പതിനൊന്നാണു പെണ്‍കുട്ടികളുടെ ദിനം. അന്ന് ഞായറാഴ്ചയായതിനാല്‍ ഒന്‍പതിനാണു സ്ഥാനമേറ്റെടുക്കല്‍. കോവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും പരിപാടി.

ഹിയാന അംബാലയിലെ മഹാഋഷി മാര്‍ക്കണ്ഡേശ്വര്‍ ഡന്റല്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ചില്‍ അവസാനവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയാണ് ഐശ്വര്യ. കളത്തിപ്പടി ഡിസയര്‍നെസ്റ്റ് ഫ്‌ളാറ്റില്‍ അഡ്വ. അലക്‌സ് എം.അരയത്തിന്റെയും അനിതയുടെയും മകളാണ്.

Back to top button
error: