സ്‌കൂൾ തുറക്കാൻ മാർഗരേഖ ,വീട്ടിലിരുന്നു പഠിക്കുന്നവർക്ക് അനുവാദം

രാജ്യത്ത് സ്‌കൂൾ തുറക്കാൻ കേന്ദ്രം മാർക രേഖ പുറത്തിറക്കി .കൃത്യമായ അകലം ഉറപ്പു വരുത്തി ഇരിപ്പിടം ക്രമീകരിക്കണം .കുട്ടികൾ അടക്കം എല്ലാവരും മാസ്ക് ധരിക്കണം .വീട്ടിലിരുന്നു പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അനുവാദവും നൽകി .

സ്‌കൂളിൽ പൊതു പരിപാടികൾ അനുവദിക്കില്ല .അറ്റൻഡൻസ് നിർബന്ധം അല്ല .സ്‌കൂൾ എല്ലായിടവും അണുവിമുക്തമാക്കണം .പാഠപുസ്തകങ്ങൾ എല്ലാ കുട്ടികൾക്കും എത്തിക്കണം .കുട്ടികൾക്ക് വായിക്കാവുന്ന തരത്തിൽ നിർദേശങ്ങൾ പ്രദർശിപ്പിക്കണം .

പതിനഞ്ചാം തിയ്യതി മുതൽ ഘട്ടം ഘട്ടമായി സ്‌കൂൾ തുറക്കാം .ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനം എടുക്കാൻ സ്വാതന്ത്ര്യമുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *