കെ എം മാണിയെ തള്ളിപ്പറഞ്ഞവരുടെ കൂട്ടായ്മയാണ് അപ്പുറത്ത് രൂപം കൊള്ളൂന്നത് ,ജോസഫ് എം പുതുശ്ശേരി മറുകണ്ടം ചാടാൻ നേരത്തെ തീരുമാനിച്ചിരിക്കാം ,ജോസ് പക്ഷത്തെ പ്രബലൻ എൻ ജയരാജ് എംഎൽഎ NewsThen-നോട്

കെ എം മാണിയെ തള്ളിപ്പറഞ്ഞവരുടെ കൂട്ടായ്മയാണ് എതിർപക്ഷത്ത് രൂപം കൊള്ളുന്നത് എന്ന് ജോസ് പക്ഷത്തെ പ്രബലനും കാഞ്ഞിരപ്പള്ളി എംഎൽഎയുമായ ഡോ .എൻ ജയരാജ് .ജോസഫ് എം പുതുശ്ശേരി മറുകണ്ടം ചാടിയ പശ്ചാത്തലത്തിൽ NewsThen-നോട് സംസാരിക്കുക ആയിരുന്നു ഡോ .എൻ ജയരാജ് .ഏതെങ്കിലും മുന്നണിയിൽ ചേക്കേറുന്നത് സംബന്ധിച്ച് കൃത്യമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ തീരുമാനം എടുത്തിട്ടില്ല .എന്നാൽ ജോസഫ് എം പുതുശ്ശേരി നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നിരിക്കാം .

ജോസഫ് എം പുതുശ്ശേരിയുടെ നിലപാടിനെ വഞ്ചന എന്ന് വിളിക്കാൻ താൻ തയ്യാറല്ല .സ്വന്തം മനഃസാക്ഷിയോടാണ് വഞ്ചന ആണോ അല്ലയോ എന്ന് ചോദിക്കേണ്ടത് .കെ എം മാണിയുടെ വികാരം ഉൾക്കൊള്ളുന്നവർ മാണിയുടെ വികാരം ഉൾക്കൊള്ളുന്ന പ്രസ്ഥാനത്തിനൊപ്പം ഉണ്ടാകും .വിശ്വസ്തർ എന്ന് പറഞ്ഞ് ജീവിച്ചിരുന്നപ്പോൾ മാണിക്കൊപ്പം നിന്നവരാണ് ഇപ്പോൾ മറുകണ്ടം ചാടുന്നത് .

പാലായിൽ കേരള കോൺഗ്രസ് എം മത്സരിക്കുന്നില്ല എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് കൊടുത്തവർ ആണ് അപ്പുറത്ത് ഉള്ളത് .പല  അഭ്യൂഹങ്ങളും പരക്കുന്നുണ്ട് .താൻ കാഞ്ഞിരപ്പള്ളിയിൽ നിന്ന് മാറി ചങ്ങനാശേരിയിൽ മത്സരിക്കും എന്ന് വരെ അഭ്യൂഹങ്ങൾ വന്നു .പക്ഷെ താനിത് അറിഞ്ഞു പോലുമില്ല -ഡോ .എൻ ജയരാജ് NewsThen-നോട് പറഞ്ഞു .ആ അഭിമുഖത്തിലേക്ക് –

 

Leave a Reply

Your email address will not be published. Required fields are marked *