മുഖ്യമന്ത്രി ആദരണീയന്‍, ലൈഫ് മിഷന്‍ കൈക്കൂലി മിഷന്‍; നിയമസഭസമ്മേളനത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് വി.ഡി സതീശന്‍
തിരുവനന്തപുരം: നിയമസഭസമ്മേളനത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് വി.ഡി സതീശന്‍ എം.എല്‍.എ. ആദ്യ അവിശ്വാസ പ്രമേയത്തിലൂടെ വില്യം ഷേക്‌സിപിയറിന്റെ മാര്‍ക് ആന്റണിയെ ഉദ്ധരിച്ച് തുടങ്ങിയ അദ്ദേഹം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരണീയന്‍ എന്നാണ് വി.ഡി സതീശന്‍ വിശേഷിപ്പിച്ചത്. പക്ഷേ ഭരണത്തെ നിയന്ത്രിക്കാനാവുന്നില്ലെന്നും ഒരു മൂന്നാംകിട കളളക്കടത്ത് സംഘത്തിനാണ് നിയന്ത്രണമെന്നും പ്രശ്‌നം കപ്പിത്താന്റെ മുറിയിലാണെന്നും എന്തറിഞ്ഞാണ് മുഖ്യമന്ത്രി ഭരിച്ചിരുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.
ലൈഫ് മിഷന്‍ കൈക്കൂലി മിഷനാണെന്ന് സതീശന്‍ പറഞ്ഞു. മാത്രമല്ല വിമാനത്താവളത്തിന്റെ തുക അദാനി ഗ്രൂപ്പിന് ചോര്‍ത്തിക്കൊടുത്തതാണെന്നും സതീശന്‍ ആരോപിച്ചു.
ധനമന്ത്രിക്ക് എല്ലാം അറിയാം, പക്ഷേ മന്ത്രിസഭയുടെ ഫുട്‌ബോര്‍ഡിലാണ് യാത്രയെനന്നും നോക്കുകുത്തിയാണെന്നും സതീശന്‍ പരിഹസിച്ചു. കേരളത്തില്‍ നിയമന നിരോധനമായതിനാല്‍ ചെറുപ്പക്കാര്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ് സതീശന്‍ പറഞ്ഞു. റീബില്‍ഡ് കേരളയും നവകേരളവും ഒക്കെ എവിടെപ്പോയി? മന്ത്രിസഭയില്‍ മന്ത്രിമാര്‍ ചോദ്യം ചോദിക്കണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ഇത് സ്റ്റാലിന്റെ മന്ത്രിസഭയല്ല, പേടിക്കേണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. അതുകൊണ്ട് നിങ്ങള്‍ പേടിക്കാതെ ചോദ്യം ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.