NEWS

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തനം; ചമ്പക്കര മാര്‍ക്കറ്റ് നാളെ തുറക്കും

കൊച്ചി: കോവിഡ്‌ വ്യാപനം മൂലം അടച്ചിട്ടിരുന്ന ചമ്പക്കര മത്സ്യമാര്‍ക്കറ്റ് നാളെ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. വാഹനങ്ങളുടെയും ആളുകളുടെയും എണ്ണം ക്രമീകരിക്കാനായി ടോക്കണ്‍ സംവിധാനം, ഒരു വശത്ത് കൂടി മാത്രം പ്രവേശനം, തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മാര്‍ക്കറ്റിന്റെ ഇനിമുതലുളള പ്രവര്‍ത്തനം. മാത്രമല്ല കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണോ പ്രവര്‍ത്തനം എന്ന് ഉറപ്പ് വരുത്താന്‍ പോലീസ് പരിശോധനയുമുണ്ടാവും. ജൂണ്‍ നാലിനാണ് കോവിഡ് വ്യാപന മുന്‍കരുതലെന്നോണം ചമ്പക്കര മാര്‍ക്കറ്റ് അടച്ചത്.

അതേസമയം, തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊല്ലത്തെ മൂന്ന് ഹാര്‍ബറുകള്‍ ഇന്നലെ അടച്ചു. നീണ്ടകര, അഴീക്കല്‍, ശക്തികുളങ്ങര ഹാര്‍ബറുകളാണ് അടച്ചത്.

Signature-ad

സമൂഹവ്യാപനമറിയാന്‍ സംസ്ഥാനത്ത് ഐസിഎംആര്‍ രണ്ടാംഘട്ട പഠനം തുടങ്ങി. തൃശ്ശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര നിര്‍ദേശമനുസരിച്ചുള്ള പഠനം. തിരുവനന്തപുരത്തിനൊപ്പം ചില ജില്ലകളെങ്കിലും സമൂഹവ്യാപനത്തിന്റെ വക്കിലാണെന്ന വിലയിരുത്തല്‍ നില നില്‍ക്കുന്നതിനാലാണ് പഠനം.

Back to top button
error: