LIFE

സസ്പെന്‍സും ത്രില്ലും കോര്‍ത്തിണക്കിയ വെബ്സീരീസ് ‘വട്ടവട ഡയറീസ്’ ; ആദ്യ എപ്പിസോഡുകളുടെ ചിത്രീകരണം പൂര്‍ത്തിയായി

സ്പെന്‍സും ത്രില്ലും നിറഞ്ഞ ജീവിത മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കുന്ന മലയാളത്തിലെ പുതിയ വെബ് സീരീസ് ‘വട്ടവട ഡയറീസ്’ന്‍റെ ആദ്യ എപ്പിസോഡുകളുടെ ചിത്രീകരണം പൂര്‍ത്തിയായി. ആരോണ്‍ എന്‍റര്‍ടൈമെന്‍റ്സിന്‍റെ ബാനറില്‍ അനി തോമസ് നിര്‍മ്മിക്കുന്ന വട്ടവട ഡയറീസിന്‍റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം യുവ ചലച്ചിത്ര സംവിധായകന്‍ ഷാന്‍ ബഷീര്‍ നിര്‍വ്വഹിക്കുന്നു.

സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള വെബ്സീരീസില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണ് വട്ടവട ഡയറീസ്. വേറിട്ട പ്രമേയവും അവതരണത്തിലെ പുതുമയും ഈ സീരീസിനെ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നല്‍കുന്നു. ഓരോ എപ്പിസോഡുകളും ഓരോ കഥകളിലൂടെയാണ് കടന്നുപോകുന്നത്. വട്ടവടയുടെ ദിനരാത്രങ്ങളാണ് ആദ്യ എപ്പിസോഡിന്‍റെ ഇതിവൃത്തം. സിനിമാ ചിത്രീകരണവുമായി വട്ടവടയില്‍ എത്തുന്ന സംഘത്തിലേക്ക് അവിചാരിതമായി ഒരു പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്ന് ആ ലോക്കേഷനിലും അനുബന്ധമായി നടക്കുന്ന സംഭവങ്ങളിലും ആ പെണ്‍കുട്ടിയുടെ സാന്നിദ്ധ്യം വലിയ പ്രതിസന്ധികളിലേക്ക് മാറുകയാണ്. അങ്ങനെ ആകസ്മികമായി നടന്ന ഒരു ചെറിയ സംഭവം വലിയ പ്രശ്നങ്ങളിലേക്ക് വഴിമാറുന്നതാണ് കഥാതന്തു. അങ്ങനെ കൊച്ചു കൊച്ചു സംഭവങ്ങളിലൂടെയാണ് വട്ടവട ഡയറീസിന്‍റെ ഓരോ എപ്പിസോഡുകളും സഞ്ചരിക്കുന്നത്.

കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഹരംകൊള്ളിക്കുന്നതാണ് ഓരോ എപ്പിസോഡും. പ്രകൃതിഭംഗികൊണ്ട് അനുഗൃഹീതമായ വട്ടവടയിലും മൂന്നാറിലുമായി ചിത്രീകരിക്കുന്ന ഈ സീരീസ് പുതിയൊരു ദൃശ്യഭംഗികൂടി നമുക്കു സമ്മാനിക്കുകയാണ്. ഹൃദയ ഹാരിയായ ഗാനങ്ങളും വട്ടവട ഡയറീസിന്‍റെ മറ്റൊരു പുതുമയാണ്. മൂന്നാര്‍, നെല്ലിയാമ്പതി, വട്ടവട, തുടങ്ങിയ പ്രദേശങ്ങളിലാണ് വട്ടവട ഡയറീസിന്‍റെ പ്രധാന ലൊക്കേഷന്‍. പുതുമുഖ താരങ്ങള്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ സീരീസില്‍ അണിനിരക്കുന്നുണ്ട്. തുല്ല്യ പങ്കാളിത്തമുള്ള അഞ്ച് അഭിനേതാക്കളാണ് സീരീസിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് രണ്ടാംവാരം ആദ്യ എപ്പിസോഡ് റിലീസ് ചെയ്യും. ‘എന്നാലും ശരത്’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ യുവനടന്‍ ചാര്‍ളി, സംവിധായകന്‍ ഷാന്‍ ബഷീര്‍, എക്സി. പ്രൊഡ്യൂസര്‍ വിനു മാത്യു പോള്‍, സിനാജ് കലാഭവന്‍, കലാഭവന്‍ റഹ്മാന്‍, ജയന്‍ ചേര്‍ത്തല, നസീര്‍ സംക്രാന്തി, കിരണ്‍ രാജ്, ബിജു ശിവദാസ്, ജോസ്, ഷാജി ജോണ്‍, അരവിന്ദ്, വൈശാഖ്, രമ്യ പണിക്കര്‍, സനോജ, ദേവി അജിത്ത് തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ബാനര്‍ – ആരോണ്‍ എന്‍റര്‍ടൈമെന്‍റ്സ്, കഥ, സംവിധാനം – ഷാന്‍ ബഷീര്‍, നിര്‍മ്മാണം – അനി തോമസ്, തിരക്കഥ, സംഭാഷണം – ഷാന്‍ ബഷീര്‍, അരവിന്ദ് എ.ആര്‍., ക്യാമറ – പ്രബില്‍കുമാര്‍, പ്രൊഡക്ടന്‍ ഡിസൈനര്‍ – ബാദുഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷാജി ജോണ്‍, സംഗീതം – സരോജ ഉണ്ണികൃഷ്ണന്‍, ഗാനരചന – അനൂപ്, എഡിറ്റര്‍ – പീറ്റര്‍ സാജന്‍, എക്സി. പ്രൊഡ്യൂസര്‍ – വിനു മാത്യു പോള്‍, പശ്ചാത്തല സംഗീതം – റിജോ മാത്യു, ഡിസൈനിംഗ് – മനു ഭഗവത്, പി.ആര്‍.ഒ. – പി.ആര്‍. സുമേരന്‍

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: