Month: July 2020
-
TRENDING
ജിനിൽ എത്തിയത് ദൈവദൂതനെപ്പോലെ, പാമ്പുകടിയേറ്റ കുഞ്ഞിന്റെ പിതാവിന് പറയാനുള്ളത്
കാസർകോട് : ക്വാറന്റൈനിൽ കഴിയവെ പാമ്പ് കടിയേറ്റ കുട്ടിയെ രക്ഷിച്ചത് സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ജിനിൽ മാത്യു. ജിനിൽ മാത്യുവിന്റെ ധൈര്യത്തെക്കുറിച്ച് തുറന്നുപറയുകയാണ് കുഞ്ഞിന്റെ പിതാവ് ജീവൻ. ആരും സഹായിക്കാൻ എത്തില്ലെന്ന് തോന്നിയപ്പോഴാണ് ദൈവദൂതനെപ്പോലെ ജിനിൽ തങ്ങളുടെ വീട്ടിലെത്തി കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിലേക്ക് കുതിച്ചതെന്ന് ജീവൻ പറയുന്നു. കാസർഗോഡ് കാട് പാണത്തൂർ വട്ടക്കയത്താണ് സംഭവം. ക്വാറന്റൈനിൽ കഴിയവെയാണ് കുഞ്ഞിനെ പാമ്പ് കടിച്ചത്. ആളുകൾ മടിച്ചു മടിച്ചു നിന്നപ്പോൾ ജിനിൽ മാത്യുവാണ് ധൈര്യത്തോടെ കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിലേക്ക് പോയത്. ജിനിൽ മാത്യുവിനെ അഭിനന്ദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോൾ ക്വാറന്റൈനിൽ കഴിയുന്ന ജിനിൽ മാത്യുവിന് പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചെത്തി നാടിന്റെ ഹൃദയമിടിപ്പ് ആയി മാറാൻ സാധിക്കും എന്ന് കോടിയേരി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
Read More » -
NEWS
സർക്കാരിനു തലവേദനയായി ചൂതാട്ടകേന്ദ്രത്തിൽ റെയ്‌ഡ്. ഉന്നതർ കുടുങ്ങാൻ സാധ്യത.
കോട്ടയം : മണര്‍കാട്ടെ നാലുമാണിക്കാറ്റിന് സമീപത്തെ ക്രൗണ്‍ ക്ലബ്ബിനെക്കുറിച്ച് ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകളാണ്. ലക്ഷങ്ങളും കോടികളുമാണ് ഓരോ രാത്രിയും ഈ ചൂതാട്ട കേന്ദ്രത്തില്‍ മറിഞ്ഞുകൊണ്ടിരിക്കുന്നത്. മാലം സുരേഷ് എന്ന ബ്ലേഡ് മാഫിയത്തലവന്റെ അധീനതയിലുളള ഈ ഫൈവ്സ്റ്റാര്‍ ചൂതാട്ടം കേന്ദ്രം നിയന്ത്രിച്ചിരുന്നത് ജില്ലയിലെ പ്രമുഖരായ പോലീസ് ഓഫീസര്‍മാരാണ്. പോലീസും കളളന്മാരും തമ്മിലുളള അവിശുദ്ധ കൂട്ടുക്കച്ചവടം പുതിയ വാര്‍ത്തയല്ല. പക്ഷേ ബോംബെ അധോലോക സംഘങ്ങളെപ്പോലും വെല്ലുന്ന മാഫിയ പ്രവര്‍ത്തനങ്ങളാണ് ക്രൗണ്‍ ക്ലബ്ബിനെ കേന്ദ്രീകരിച്ച് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി എല്ലാനിയമസംവിധാനങ്ങളേയും വെല്ലുവിളിച്ച് പോലീസ് ഭരണ നേതൃത്വത്തിന്റെ പിന്തുണയോടെ നിര്‍ബാധം പ്രവര്‍ത്തിച്ചിരുന്ന ക്ലബ്ബില്‍ പോലീസ് റെയ്ഡുനടന്നത് കഴിഞ്ഞ 18-ാം തീയതി ശനിയാഴ്ച്ചയാണ്. പക്ഷേ പോലീസ് സംഘം സ്ഥലത്തെത്തുന്നതിന് മുമ്പുതന്നെ ഈ രഹസ്യവിവരം മാലം സുരേഷിന്റെയും ഗുണ്ടാസംഘത്തിന്റെയും കാതിലെത്തി. പോരേ പൂരം…… പോലീസ് പാഞ്ഞെത്തിയപ്പോള്‍ ആടു കിടന്ന സ്ഥലത്ത് പൂട മാത്രം. പല ഉന്നതന്മാരും സ്ഥലം വിട്ടു. ക്ലബ്ബിലെ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ അപ്രത്യക്ഷമായി. പക്ഷേ പതിനെട്ടര ലക്ഷം…
Read More » -
NEWS
കോക്ക്പിറ്റ് വിട്ട പൈലറ്റ് -സച്ചിൻ പൈലറ്റ്
ഡൽഹി മാധ്യമങ്ങളിൽ നിങ്ങൾക്ക് ഒരു സുഹൃത്ത് എങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ അശോക് ഗെഹ്‌ലോട്ട് പോലും കൂടെ വേണ്ട. രാജസ്ഥാനിൽ ഇപ്പോൾ കേൾക്കുന്ന പുതിയൊരു മുദ്രാവാക്യം അതാണ്. അശോക് ഗെഹ്‌ലോട്ട് -സച്ചിൻ പൈലറ്റ് യുദ്ധത്തിൽ ഡൽഹി മാധ്യമങ്ങളുടെ ചർച്ച ശ്രദ്ധിച്ചാൽ ഒന്നറിയാം. അവരുടെ ആംഗിൾ ജൂനിയറിനെ ഇല്ലാതാക്കാൻ സീനിയർ നടത്തുന്ന ശ്രമങ്ങളെ കുറിച്ചാണ്. രാജസ്ഥാൻ ഉപമുഖ്യമന്ത്രി ആയിരുന്നു സച്ചിൻ പൈലറ്റ്. സാധാരണ രാജസ്ഥാനിൽ ഉപമുഖ്യമന്ത്രിമാർക്ക് ആഭ്യന്തരം നൽകും. എന്നാൽ സച്ചിന് നൽകിയത് പൊതുമരാമത്ത് ആണ്. എന്നാൽ തന്റെ വകുപ്പിൽ തന്നെ വലിയ പദ്ധതികൾ നേരിട്ട് നടപ്പാക്കാൻ അനുമതിയുമുണ്ടായിരുന്നില്ല. സർക്കാരിൽ സച്ചിൻ പൈലറ്റ് ഒരു കോ പൈലറ്റ് മാത്രമായിരുന്നു. കോക്ക്പിറ്റിന്റെ സർവ അധികാരവും ഗെഹ്ലോട്ടിനു ആയിരുന്നു. പരിണതപ്രജ്ഞനായ രാഷ്ട്രീയക്കാരൻ ആണ് ഗെഹ്‌ലോട്ട്. സച്ചിന് പ്രകോപനം സൃഷ്ടിച്ച് അദ്ധ്യേഹം ഒരു കുഴി കുഴിച്ചു. നിരാശയുടെ പടുകുഴിയിൽ വീണ സച്ചിൻ ആകട്ടെ ആഭ്യന്തര യുദ്ധം പ്രഖ്യാപിച്ച് ആ കുഴിയിൽ വീണു. സച്ചിനെ ഒഴിവാക്കേണ്ടത് ഗെഹ്‌ലോട്ടിന്റെ ആവശ്യം ആയിരുന്നു.…
Read More »