Month: July 2020
-
TRENDING
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ല; അപ്രായോഗികമെന്ന് മന്ത്രിസഭായോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടന്ന തീരുമാനമെടുത്ത് മന്ത്രിസഭാ യോഗം. അതേസമയം, രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍വ്വകക്ഷിയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങളും വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളും കൂടി പരിഗണിച്ചാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. കണ്ടെയിന്‍മെന്റ് സോണുകളില്‍ പൊലീസ് സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനമായിട്ടുണ്ട്. കടകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അതാതു ജില്ലാ ഭരണകൂടവും ജില്ലയുടെ ചുമതലയുള്ള മന്ത്രിയും ചേര്‍ന്ന് തീരുമാനമെടുക്കാം. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലാകുമെന്ന വിദഗ്ധ സമിതിയുടെ നിര്‍ദേശം പരിഗണിച്ചാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. നിയമസഭാ സമ്മേളനം മാറ്റിവെച്ചതിനാല്‍ ധനകാര്യബില്‍ പാസ്സാക്കാന്‍ സമയം നീട്ടിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഇറക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗം നടന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ആണ് ഓണ്‍ലൈനില്‍ മന്ത്രിസഭായോഗം നടന്നത്.
Read More » -
LIFE
ചൈനീസ് ബന്ധം ഉള്ള ആപ്പുകൾക്ക് കഷ്ടകാലം, പബ്‌ജിയും ലുഡോ വേൾഡും നിരോധിക്കുമോ?
അതിർത്തി സംഘർഷത്തിന് പിന്നാലെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ഇതിനു പിന്നാലെ കൂടുതൽ ആപ്പുകൾ നിരോധിക്കാൻ കേന്ദ്രം ആലോചിക്കുന്നു എന്നാണ് വിവരം. രാജ്യത്ത് ഏറ്റവും പ്രചാരമുള്ള ഗെയിം ആയ പബ്‌ജിയും കേന്ദ്ര നിരീക്ഷണത്തിൽ ആണെന്നാണ് വിവരം. പബ്‌ജിയും ലുഡോ വേൾഡും അടക്കം 275 ആപ്പുകൾ കേന്ദ്രം നിരീക്ഷിക്കുക ആണെന്നാണ് പുതിയ റിപ്പോർട്ട്. നിരീക്ഷിക്കുന്ന ആപ്പുകൾ ഏതെങ്കിലും വിധത്തിൽ ദേശീയ സുരക്ഷക്ക് ഭീഷണി ഉയർത്തുന്നുണ്ടോ എന്നാണ് നിരീക്ഷിക്കുന്നത്. ഒപ്പം വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സുരക്ഷ സംബന്ധിച്ച് കേന്ദ്രം വിവിധ ആപ്പുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ചില ആപ്പുകൾ വ്യക്തിവിവരങ്ങൾ പങ്കുവെക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നിരീക്ഷണം. ദക്ഷിണ കൊറിയൻ വീഡിയോ ഗെയിം കമ്പനി ബ്ലൂ ഹോളിന്റെ അനുബന്ധ സ്ഥാപനം ആണ് പബ്‌ജി വികസിപ്പിച്ചത്. എന്നാൽ ചൈനീസ് കമ്പനി ടെൻസെന്റിന്റെ പിന്തുണ പബ്‌ജിക്കുണ്ട്. രാജ്യത്തിന്റെ അഖണ്ഡതക്ക് വെല്ലുവിളി ഉയർത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ടിക്‌ടോക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകളെ നിരോധിച്ചിരുന്നു. ജൂൺ…
Read More » -
NEWS
സ്വയം ഭരണ കോളേജുകൾ,നിലപാടിൽ മാറ്റമില്ല: കോളേജുകൾക്ക് സ്വയംഭരണ പദവി ലഭിച്ച സാഹചര്യം സർക്കാർ വ്യക്തമാക്കണം: എസ്.എഫ്.ഐ
തിരുവനന്തപുരം: കേരളത്തിൽ 3 സ്വാശ്രയ കോളേജുകൾക്ക് സ്വയം ഭരണ പദവി നൽകുകയും 12 എയ്ഡഡ് കോളേജുകൾക്ക് സ്വയംഭരണാധികാരം നൽകാനുള്ള നീക്കത്തോടും പൂർണമായ വിയോജിപ്പും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തുന്നു. 2013 ൽ ഉണ്ടായിരുന്ന യു.ജി.സി ഗൈഡ് ലൈൻ 2018ൽ റഗുലേഷനായി മാറ്റിയതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാറുകൾക്കും സർവ്വകലാശാലകൾക്കും നിയന്ത്രിക്കാനും ഇടപെടാനും സാധിക്കാത്ത വിധത്തിൽ യു.ജി.സി നേരിട്ട് സ്വയംഭരണ പദവി നൽകുന്ന സ്ഥിതി രൂപപ്പെട്ടു വന്നത്. സർക്കാർ അഭിപ്രായം എന്ത് തന്നെയാന്നെങ്കിലും യു.ജി.സി യ്ക്ക് അവ പരിഗണിക്കാതെ സ്വയംഭരണ പദവി നൽകാനാകും എന്ന അവസ്ഥയാണ് 2018ലെ ഗൈഡ് ലൈൻ റഗുലേഷനായി യു.ജി.സി മാറ്റിയതോടെ ഇന്നുണ്ടായിരിക്കുന്നത്. കോളേജുകൾക്ക് സ്വയംഭരണം എന്നത് നയമായി സ്വീകരിച്ച് സർവ്വകലാശാല നിയമ ഭേദഗതിയിലൂടെ സംസ്ഥാനത്തെ 18 എയ്ഡഡ് കോളേജുകൾക്കും 1 ഗവർമെൻറ് കോളേജിനും സ്വയം ഭരണാവകാശം നൽകിയത് യു.ഡി.എഫ് സർക്കാറാണ്. എന്നാൽ ഇടത് പക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഒരു കോളേജിനും ഇത് വരെ സ്വയംഭരണാനുമതി നൽകാൻ തീരുമാനിച്ചിട്ടില്ല. ഇന്ന് അംഗീകാരം…
Read More » -
LIFE
“നമോ” യിലെ ജയറാമിന്റെ അഭിനയത്തെ പ്രശംസിച്ച് മെഗാസ്റ്റാർ ചിരംഞ്ജീവി
സംസ്കൃത സിനിമ “നമോ” യുടെ ട്രെയിലര്‍ ട്വിറ്റ് ചെയ്ത് കൊണ്ടാണ്, അസാധാരണവും അനായസവുമായ അഭിനയത്തിലൂടെ കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശത്തെ എത്ര അഭിനന്ദിച്ചാലും അധിമാവില്ല എന്നും, നമോയിലെ അഭിനയത്തിലൂടെ നിരവധി അംഗീകാരങ്ങൾ ജയറാമിനെ തേടിയെത്തുമെന്ന് തെലുഗ് മെഗാതാരം ചിരംഞ്ജിവി ആശംസിച്ചത്. ജയറാമിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ് ഈ കഥാപാത്രം. ദ്വാപരയുഗത്തിലെ കുചേല ബ്രാഹ്മണനായുള്ള പരകായ പ്രവേശം. മൂന്നുപതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന അഭിനയ ജീവിതത്തിൽ അപൂർവ്വമായി ലഭിച്ച ഈ പൂരാണ കഥാപാത്രത്തെ ഒരു നടൻ സ്വയം മറന്ന് ആവിഷ്ക്കരിക്കുമ്പോൾ പ്രേഷകനും സുധാമയോടൊപ്പം സഞ്ചരിക്കുന്നു. പലപ്പോഴും ആത്മനിയന്ത്രണം വിട്ട് പ്രേഷകരും വിതുമ്പിപ്പോകുന്നു. അത്രമാത്രം സ്വാഭാവികമാണ് ജയറാമിന്റെ പ്രകടനം. മാതൃഭാഷ എന്നതുപോലെയാണ് ജയറാം ഈ സിനിമയിൽ സംസ്കൃത ഭാഷ സംസാരിക്കുന്നത്. സിനിമയുടെ പേരിൽ രണ്ടു വട്ടം ഗിന്നസ്സ് റിക്കോർഡും ദേശീയ അംഗീകാരങ്ങളും നേടിയിട്ടുള്ള വിജീഷ് മണി ആദ്യമായി സംസ്കൃതത്തിൽ സംവിധാനം ചെയ്ത സിനിമയാണ് നമോ: സിനിമയ്ക്കു വേണ്ടി ഒരു വർഷത്തോളമാണ് ജയറാം തയ്യാറെടുപ്പ് നടത്തിയത്. പുരാണ പ്രസിദ്ധമായ സുധാമാ എന്ന…
Read More » -
NEWS
24 ന്യൂസിലെ വാർത്താവതരണം: അരുൺ കുമാറിന്റെ വിശദീകരണം
അരുൺ കുമാറിന്റെ ഫേസ്ബുക് പോസ്റ്റ് – 24 ൽ കാണാനില്ലല്ലോ എന്ന് അന്വേഷിക്കുന്ന പ്രിയപ്പെട്ടവരോട്.. നാട്ടിലെ റേഷനുടമയ്ക്ക് കോവിഡ്. കുറ്റവും ശിക്ഷയും തുടങ്ങിയതിന് ഏറെ നാളുകൾക്ക് ശേഷമാണ് വീട്ടിലേക്ക് പോയതും ഇപ്പോൾ സെൽഫ് ക്വാറൻ്റയിനിൽ ഇരിക്കുന്നതും. ഇതിനിടയിൽ ഒരു ഒൺലൈൻ പോർട്ടലിൽ പ്രശസ്ത കായിക താരം ബോബി അലോഷ്യസിൻ്റെ തട്ടിപ്പ് വാർത്ത പുറത്തുവിട്ടതിനെ തുടർന്ന്( ശ്രീമതി ബോബിയുടെ ഭർത്താവിൻ്റെ ഓൺലൈൻ വാർത്താ പോർട്ടലിൽ ) കേരള യൂണിവേഴ്സിറ്റിയിലെ ജോലിയ്ക്കിടെ ചട്ട വിരുദ്ധമായി 24ൽ വാർത്താവതരണം നടത്തുന്നു എന്ന വ്യാജ വാർത്ത പുറത്തു വരുന്നതും മറ്റ് അനുബന്ധ ഗ്വാഗ്വാ വിളികളും ഉയരുന്നതും. പോർട്ടലിനെതിരെ സർവ്വകലാശാലയുടെ അനുമതിയോടെ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണോ 24 ൽ കാണാത്തത് എന്ന ചോദ്യം ചിലർ ചോദിച്ചതിനാലാണ് ഈ മറുപടി. അല്ല. സർക്കാർ സർവീസിലുള്ളവർക്ക് ഡ്യൂട്ടിയെ ബാധിക്കാതെ മുൻകൂർ അനുമതിയോടെ വാർത്താവതരണം, കലാ, സാംസ്ക്കാരിക ,ചലച്ചിത്ര അഭിനയം തുടങ്ങി പല മേഖലകളിലും പങ്കെടുക്കാം. ഇതിനുള്ള…
Read More » -
NEWS
ഉമ്മൻചാണ്ടിയുടെ ഏറ്റവും വലിയ അഴിമതി ഒതുക്കിക്കൊടുത്തത് പിണറായി വിജയൻ ജുഡീഷ്യൽ കമ്മീഷനെ വച്ച്, ആരോപണമുന്നയിച്ച് അഡ്വ. ഹരീഷ് വാസുദേവൻ
ശംഖുമുഖം കടപ്പുറം കടലാക്രമണത്തിൽ ഇടിഞ്ഞു തീരുന്നതിനും വിഴിഞ്ഞം പദ്ധതിക്കും തമ്മിൽ ബന്ധമുണ്ടോ എന്ന ചോദ്യം ഉന്നയിച്ച് അഡ്വ. ഹരീഷ് വാസുദേവൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് ഹരീഷ് ഇക്കാര്യം പറഞ്ഞത്. അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് – ശംഖുംമുഖം ബീച്ച് ഏതൊരു തിരുവനന്തപുരത്തുകാരന്റെയും സ്വകാര്യ അഹങ്കാരമാണ്. അത് ഉത്പാദിപ്പിച്ച സാമൂഹ്യ-സാംസ്കാരിക ഉൽപ്പന്നം സന്തോഷമാണ്. തലമുറകളുടെ ആനന്ദമാണ്. ഒരു GDP കണക്കിലും അതുണ്ടാകില്ല. പക്ഷെ അനുഭവിച്ച മനുഷ്യരുടെ മനസിൽ ഉണ്ടാകും. അത് തകർത്തതിൽ, ഇനിയുള്ള തലമുറകൾക്ക് ആ ഭാഗ്യം നിഷേധിക്കുന്നതിൽ, അദാനിയ്ക്കും വിഴിഞ്ഞം പദ്ധതിക്കും ഉള്ള പങ്ക് എന്തെന്ന് ശാസ്ത്രീയമായി അന്വേഷിക്കണം എന്നുപോലും പറയാൻ ആരുണ്ടവിടെ? ഉമ്മൻചാണ്ടിയുടെ ഏറ്റവും വലിയ ഈ അഴിമതി ഒതുക്കി കൊടുത്തത് പിണറായി വിജയൻ ജുഡീഷ്യൽ കമ്മീഷനെ വെച്ച്. CAG റിപ്പോർട്ടിന്മേൽ സി.ദിവാകരൻ ചെയർമാനായ നിയമസഭാ സമിതിക്ക് കുറ്റകരമായ മൗനം. കാരണം അവരോട് തന്നെ അന്വേഷിക്കണം. കടലിൽ നിർമ്മാണം പാതി പോലും പിന്നിട്ടിട്ടില്ല, ഇതാണ് വടക്ക് തീരത്തിന്റെ സ്ഥിതി. അപ്പോൾ…
Read More » -
NEWS
അയോദ്ധ്യ ക്ഷേത്ര നിർമാണം കോൺഗ്രസിന് മുന്നിലെ മറ്റൊരു പ്രതിസന്ധി, റാവു കോൺഗ്രസിനെ രക്ഷിക്കുമോ?
കോൺഗ്രസ് ആഭ്യന്തരമായി തന്നെ ഒരു തെറ്റുതിരുത്തലിന്റെ പാതയിൽ ആണ്. രണ്ട് തെരഞ്ഞെടുപ്പുകൾ തുടർച്ചയായി കൈവിട്ടത് പാർട്ടിയെ തെല്ലൊന്നുമല്ല ക്ഷീണിപ്പിച്ചിരിക്കുന്നത്. അയോധ്യ ക്ഷേത്ര നിർമാണമാണ് കോൺഗ്രസിന് മുന്നിലെ മറ്റൊരു പരീക്ഷണം. ക്ഷേത്ര നിർമാണത്തിന്റെ മുഴുവൻ ക്രെഡിറ്റും ബിജെപി കൊണ്ടു പോകുമോ എന്ന സന്ദേഹം പാർട്ടിക്കുണ്ട്. കഴിഞ്ഞയാഴ്ച ആണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും പിവി നരസിംഹ റാവുവിനെ പുകഴ്ത്തിയത്. റാവു സർക്കാരിന്റെ ആദ്യ ബജറ്റിന്റെ 29ആം വാർഷികം ആഘോഷിക്കവേയാണ് കോൺഗ്രസ് നേതാക്കൾ നരസിംഹ റാവുവിനെ പുകഴ്ത്തിയത്. അയോദ്ധ്യ ക്ഷേത്ര നിർമാണ ഘട്ടത്തിൽ വലിയൊരു ആശയക്കുഴപ്പം കോൺഗ്രസ് നേരിടുന്നുണ്ട്. പാർട്ടിയിലെ ഒരു വിഭാഗം ഉദ്ധവ് താക്കറെയ്ക്കൊപ്പം രാഹുൽ ഗാന്ധി അയോദ്ധ്യ സന്ദർശിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട്. ഇല്ലെങ്കിൽ മുഴുവൻ ക്രെഡിറ്റും നരേന്ദ്രമോഡി കൊണ്ടു പോകുമെന്ന് ഇവർ വാദിക്കുന്നു. ബാബറി മസ്ജിദിന്റെ തകർച്ച റാവുവിന് തടയാൻ കഴിയാതെ പോയതിന്റെ രാഷ്ട്രീയ ബാധ്യത സുപ്രീം കോടതി വിധിയിലൂടെ…
Read More » -
14 ലക്ഷവും കടന്ന് കോവിഡ് ബാധിതർ
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. രണ്ടുദിവസത്തിനിടെ പുതുതായി ഒരു ലക്ഷം രോഗികള്‍. കോവിഡ് മരണം 32,700 കടന്നു. ഈമാസം ഇതുവരെ എട്ടര ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . വര്‍ധന 144 ശതമാനം. ജൂലൈയിലെ മരണം 15,300. വര്‍ധന 88 ശതമാനം. 24 മണിക്കൂറില്‍ 48,661 രോഗികള്‍. 705 മരണം. എന്നാൽ, സംസ്ഥാനങ്ങളിൽനിന്നുള്ള റിപ്പോർട്ടുപ്രകാരം രോഗികള്‍ അരലക്ഷത്തിലേറെ. 24 മണിക്കൂറില്‍ രോഗമുക്തര്‍ 36,145. ആകെ രോഗമുക്തര്‍ 8,85,576. രോഗമുക്തിനിരക്ക് 63.92 ശതമാനം. ചികിത്സയിലുള്ളത് 4.68 ലക്ഷം പേര്‍. ശനിയാഴ്‌ച 4.42 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. ആകെ പരിശോധന 1.63 കോടി. ദശലക്ഷം പേരിൽ 11,805 എന്ന തോതിലാണ് രാജ്യത്തെ പരിശോധനയുടെനിരക്ക്. കേരളത്തിൽ പരിശോധനനിരക്ക് 18,619 ആണ്. രാജ്യത്ത് മരണനിരക്ക് 2.31 ശതാമാനമാണ് കേരളത്തിൽ ആവട്ടെ 0.33 ശതമാനവും.
Read More » -
NEWS
യു എ ഇ കോൺസുലേറ്റ് അഡ്മിൻ അറ്റാ ഷെയും മടങ്ങി
നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് പിടിച്ചതോടെ തലസ്ഥാനത്തുണ്ടായിരുന്ന യുഎഇ പൗരനായ അഡ്‌മിൻ അറ്റാഷെ യും നാട്ടിലേക്ക് മടങ്ങി. അഡ്‌മിൻ അറ്റാഷെയായ അബ്ദുള്ള സയ്‌ദ് അൽഖത്താനിയാണ് അറ്റാഷെയ്‌ക്ക് പിന്നാലെ ഞായറാഴ്‌ച യുഇഎയിലേക്ക് തിരികെ പോയത്. അന്വേഷണത്തിന്റെ ഭാഗമായി യു എ ഇ വിളിപ്പിച്ചതെന്നാണ് സൂചന. 15 ദിവസത്തിനുശേഷം മടങ്ങി എത്തുമെന്നാണ് കോൺസുലേറ്റ് ജീവനക്കാരോട് പറഞ്ഞിട്ടുളളത്. കോൺസുൽ ജനറൽ ഉൾപ്പെടെ ഏഴ് യുഎഇ പൗരന്മാണ് കോൺസുലേറ്റിലുണ്ടായിരുന്നത്. കോൺസുൽ ജനറലും മറ്റ് നാലു പേരും മൂന്ന് മാസംമുമ്പ് നാട്ടിലേക്ക് മടങ്ങിയിരുന്നു. സ്വർണക്കടത്തിൽ അന്വേഷണം ആരംഭിച്ച് ദിവസങ്ങൾക്കകം അറ്റാഷെയും രാജ്യംവിട്ടു. അറ്റാഷെ പോയശേഷം മിക്ക സമയവും നഗരത്തിലെ ഫ്ലാറ്റിലായിരുന്നു അഡ്‌മിൻ അറ്റാഷെ. അത്യാവശ്യത്തിനു മാത്രമാണ് കോൺസുലേറ്റിൽ എത്തിയിരുന്നത്. ഇടയ്‌ക്ക് ആരോഗ്യപ്രശ്‌നത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അബ്ദുള്ളയ്‌ക്കു പകരമായി യുഎഇ സ്വദേശിയായ മെബ്‌റൂഖെന്നയെ കോൺസുലേറ്റിലേക്ക് നിയമിച്ചു. ഇയാൾ ശനിയാഴ്‌ച തലസ്ഥാനത്ത് എത്തി. ഉടൻ ചുമതലയേൽക്കുമെന്നാണ് വിവരം
Read More » -
NEWS
മുഖ്യമന്ത്രിയുടെ മുൻസെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യുന്നു, അറസ്റ്റ് ഉണ്ടാകുമോ എന്ന് ആകാംക്ഷ
കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള അടുപ്പത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യാൻ ആരംഭിച്ചു. കൊച്ചിയിലെ എൻ ഐ എ ഓഫീസിൽ ആണ് ചോദ്യം ചെയ്യൽ. പുലർച്ചെ നാലരയോടെ ശിവശങ്കർ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു. 9 മണിക്ക് ശേഷം കൊച്ചിയിൽ എത്തി. ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻ ഐ എ പ്രത്യേക സംഘം കൊച്ചിയിൽ എത്തിയിട്ടുണ്ട്. കൊച്ചി ഓഫീസിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിൽ ആണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. എൻ ഐ എ കൊച്ചി യൂണിറ്റിനൊപ്പം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നെത്തിയ സംഘം ചോദ്യം ചെയ്യലിൽ പങ്കെടുക്കുന്നുണ്ട്. 56 ചോദ്യങ്ങൾ മുൻനിർത്തിയാണ് ചോദ്യം ചെയ്യൽ. നേരത്തെ തിരുവനന്തപുരത്തു വെച്ചും എൻ ഐ എ ശിവശങ്കരനെ ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുമായും സരിത്തുമായും സൗഹൃദം മാത്രമാണെന്നാണ് ശിവശങ്കർ ചോദ്യം ചെയ്യലിൽ പറഞ്ഞത്. അതേസമയം ശിവശങ്കർ എൻഐഎക്കും കസ്റ്റംസിനും നൽകിയ മൊഴികളിൽ…
Read More »