• Movie

    ലോകസിനിമയില്‍ ശ്രദ്ധ നേടി മറാത്തി ചിത്രം ‘ ‘പഗ് ല്യാ’, 27 ന് റിലീസ് ചെയ്യും.

    കൊച്ചി:ലോകസിനിമയില്‍ അംഗീകാരങ്ങളുടെ തിളക്കവുമായി മലയാളി സംവിധായകന്‍ വിനോദ് സാം പീറ്റര്‍. കുട്ടികളുടെ വൈകാരിക ഭാവങ്ങളെ ആസ്പദമാക്കി ഒരുക്കിയ മറാത്തി ചിത്രം ‘പഗ് ല്യാ’ യുടെ സംവിധായകനും മലയാളിയുമായ വിനോദ് സാം പീറ്ററാണ് ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതോളം ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ നേടി മുന്നേറുന്നത്. ചിത്രം ഈ മാസം 27 ന് മഹാരാഷ്ട്രയിൽ റിലീസ് ചെയ്യും. മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച വിദേശഭാഷാ ഫീച്ചർ ചിത്രമായിരുന്നു. കുടാതെ വേള്‍ഡ് പ്രീമിയര്‍ ഫിലിം അവാർഡിൽ മികച്ച ചിത്രം, സംവിധായകൻ, നടൻ, നടി ,പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലായി പുരസ്ക്കാരങ്ങൾ വിനോദ് സാം പീറ്റര്‍ തൻ്റെ സിനിമയിലൂടെ കരസ്ഥമാക്കിയിരുന്നു. രണ്ടായിരത്തോളം ചിത്രങ്ങളില്‍ നിന്നാണ് ‘പഗ് ല്യാ’ ഒന്നാം സ്ഥാനത്ത് എത്തിയത്. വേള്‍ഡ് പ്രീമിയര്‍ ഫിലിം അവാർഡിൽ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ ഭാഷാചിത്രം കൂടിയാണ് മറാത്തി ഭാഷയില്‍ ഒരുക്കിയ പഗ് ല്യാ. ലണ്ടൻ,കാലിഫോര്‍ണിയ, ഇറ്റലി , ഓസ്ട്രേലിയ, സ്വീഡന്‍, ഫിലിപ്പീന്‍സ്, , തുർക്കി, ഇറാൻ,…

    Read More »
  • Movie

    47 വർഷത്തെ കാത്തിരിപ്പിന് വിരാമം; രജനിയും കമലും ഒന്നിക്കുന്നു; സംവിധാനം നെൽസൺ, സംഗീതം അനിരുദ്ധ്! കിടിലൻ പ്രൊമോ പുറത്ത്

    പലരും രഹസ്യമായി പറഞ്ഞ ആ വാർത്ത ഇനി പരസ്യം. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആ വാർത്ത ഔദ്യോഗികമായി പുറത്ത്. തെന്നിന്ത്യൻ സിനിമാ ലോകത്തെ വിസ്മയങ്ങളായ സൂപ്പർസ്റ്റാർ രജനീകാന്തും ഉലകനായകൻ കമൽഹാസനും നീണ്ട 47 വർഷങ്ങൾക്ക് ശേഷം ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു. ‘KHxRK’ എന്ന് താൽക്കാലികമായി അറിയപ്പെടുന്ന ചിത്രം റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്. സിനിമയുടെ വരവറിയിച്ച് കിടിലൻ പ്രൊമോ വീഡിയോയും പുറത്തിറങ്ങി. യാര് ഹീറോ! എന്ന ഡയലോഗ് ആണ് വീഡിയോയിലെ ഹൈലൈറ്റ്. 1970-കളിൽ ഒട്ടനവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട് ഇരുവരും. 1979-ൽ പുറത്തിറങ്ങിയ ‘അലാവുദ്ദീനും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി മുഴുനീള വേഷങ്ങളിൽ ഒന്നിച്ചെത്തിയത്. ഏകദേശം അരനൂറ്റാണ്ടിന് ശേഷമുള്ള ഈ തിരിച്ചുവരവ് സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. രജനികാന്തിനെ നായകനാക്കി ഒരുക്കിയ ‘ജയിലർ’ എന്ന മെഗാ ഹിറ്റിന് ശേഷം നെൽസൺ ദിലീപ് കുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യയിലെ മുൻനിര സംഗീത സംവിധായകൻ…

    Read More »
  • Movie

    മാർച്ച്19 ന് റിലീസ്. ആട് 3 ക്ക് പുതിയ പോസ്റ്റർ എത്തി

    ആയുധങ്ങൾ കൈയ്യിലേന്തി പ്രതിരോധത്തിൻ്റേയും, പ്രതികാരത്തിൻ്റേയും, രോഷവുമായി ഷാജി പാപ്പനും സംഘവും പ്രത്യക്ഷപ്പെടുന്ന ആട് 3 യുടെ പുതിയ പോസ്റ്റർ എത്തി. മാർച്ച് പത്തൊമ്പത് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് , പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. ഫാൻ്റസി.ഹ്യൂമർ. ആക്ഷൻ. ജോണറിൽ ഒരുങ്ങുന്ന ഈ ചിത്രം പുണ്യദിനമായ റംസാൻ ആഘോഷ ദിനവുമായി ബന്ധപ്പെട്ടാണ് മാർച്ച് പത്തൊമ്പതിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ മൂന്നാം പതിപ്പിലൂടെ ഇരിലെ ഓരോ കഥാപാത്രങ്ങളും പ്രേഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ട നേടിക്കഴിഞ്ഞിക്കുന്നു. ആടിൻ്റെ മൂന്നാം പതിപ്പിൽ എത്തുമ്പോൾ ഷാജി പാപ്പനും സംഘവും ഇക്കുറി നേരിടുന്ന പ്രശ്നങ്ങളെന്താണന്നുള്ളതാണ് പ്രേക്ഷകർ , ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സംഘർഷഭരിതമായ സ്ഥിതിവിശേഷത്തെ ത്തന്നെ യാണ് ഇവർ നേരിടുന്നതെന്ന് ഈ പോസ്റ്റർ വ്യക്തമാക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കന്നപ്പള്ളി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം ചലച്ചിത്ര വൃത്തങ്ങളിൽ ഇതിനകം വലിയ പ്രാധാന്യം…

    Read More »
  • NEWS

    ഡിജിറ്റല്‍ വാര്‍ഡ്രോബും ചര്‍മ്മസംരക്ഷണവും; എഐ സമ്മിറ്റിലെ ജിയോ പവിലിയന്‍ പുതുവിപ്ലവത്തിന്റെ സൂചന ഫാഷന്‍, ബ്യൂട്ടി വ്യവസായം എങ്ങനെ ഡാറ്റ അധിഷ്ഠിതമാക്കാമെന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു എഐ ഇന്ത്യ സമ്മിറ്റിലെ ജിയോ പവിലിയന്‍

    ഫെബ്രുവരി 20-ന് ന്യൂഡല്‍ഹിയില്‍ സമാപിച്ച ‘ഇന്ത്യ എഐ ഇംപാക്ട് സമിറ്റ്’ സാങ്കേതിക ലോകത്തിന് നല്‍കിയത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രായോഗികമായ ഒരു പുതിയ മുഖമാണ്. സാധാരണയായി എഐ എന്നത് വന്‍കിട ബിസിനസ് സംരംഭങ്ങള്‍ക്കും ഡാറ്റാ മാനേജ്മെന്റിനും മാത്രമായുള്ള ഒന്നാണെന്ന ധാരണയെ തിരുത്തിക്കൊണ്ട്, സാധാരണ ഉപഭോക്താക്കളുടെ നിത്യജീവിതത്തിലേക്ക് അതിനെ എങ്ങനെ ലളിതമായി ഇണക്കിച്ചേര്‍ക്കാം എന്നതായിരുന്നു റിലയന്‍സ് ജിയോയുടെ പവിലിയന്‍ കാണിച്ചുതന്നത്. കൂടുതല്‍ വ്യക്തിഗതമായ രീതിയില്‍ ഫാഷന്‍, സൗന്ദര്യം, സാങ്കേതികവിദ്യ എന്നിവയെ സമന്വയിപ്പിച്ച് ഒരു അത്യാധുനിക ‘ഡാറ്റാ അധിഷ്ഠിത റീട്ടെയില്‍ അനുഭവം’ സൃഷ്ടിക്കുകയായിരുന്നു ജിയോ. കേവലം സങ്കല്‍പ്പങ്ങള്‍ എന്നതിലുപരിയായി, ഈ വ്യക്തിഗത എഐ ടൂളുകള്‍ ഉപഭോക്താക്കളുടെ പടിവാതില്‍ക്കല്‍ എത്തുന്ന യാഥാര്‍ത്ഥ്യമായി മാറുകയാണ്. ഫാഷന്‍ ഇനി അളന്നു കുറിക്കാം വ്യക്തിപരമായ ഫാഷന്‍ ശീലങ്ങളെ ഡിജിറ്റലൈസ് ചെയ്യുക എന്നത് കേവലമൊരു കൗതുകമല്ല, മറിച്ച് ഒരാളുടെ വസ്ത്രശേഖരത്തെ ഒരു ചലനാത്മക ആസ്തിയായി (Dynamic Asset) മാറ്റാനുള്ള തന്ത്രപരമായ നീക്കമാണ്. ജിയോ അവതരിപ്പിച്ച ‘യുവര്‍ ഇന്റലിജന്റ് വാര്‍ഡ്രോബ്’ (Your Intelligent Wardrobe)…

    Read More »
  • Breaking News

    കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സാമ്പത്തിക ബാധ്യത പാർട്ടി തീർക്കണം, യുഡിഎഫ് അധികാരത്തിൽ വന്നാൽ ബോർഡ് കോർപറേഷൻ സ്ഥാനങ്ങൾ ഏതെങ്കിലും നൽകണം- പാർട്ടിക്കു മുന്നിൽ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് ആർ രശ്മി- അം​ഗീകരിക്കാതെ വന്നതെ നേരെ ബിജെപിയിലേക്ക്!! കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥി?

    തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മി ബിജെപി അംഗത്വം സ്വീകരിച്ചു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് രശ്മി അംഗത്വം സ്വീകരിച്ചത്. സിപിഎം വിട്ട് ആയിഷ പോറ്റിയെ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാക്കുന്നതി വിയോജിച്ചാണ് രശ്മി പാർട്ടി വിട്ടതെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2021ൽ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുള്ള രശ്മി ഇക്കുറിയും സീറ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായാണ് അയിഷ പോറ്റി കോൺഗ്രസിലെത്തിയത്. ഇതോടെ രശ്മി രണ്ട് നിബന്ധനകൾ കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽ വച്ചു. ഒന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായ സാമ്പത്തിക ബാധ്യത പാർട്ടി തീർക്കണം, രണ്ട് യുഡിഎഫ് അധികാരത്തിൽ വന്നാൽ ബോർഡ് കോർപറേഷൻ സ്ഥാനങ്ങൾ ഏതെങ്കിലുമൊന്ന് നൽകണം ഇതായിരുന്നു രശ്മിയുടെ ആവശ്യം. എന്നാൽ, കോൺഗ്രസ് നേതൃത്വം ഈ ആവശ്യങ്ങൾ അംഗീകരിക്കാതിരുന്നതോടെയാണ് രശ്മി പാർട്ടിവിട്ട് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രശ്മി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ…

    Read More »
  • Breaking News

    ഫെബ്രുവരി രണ്ടിന് രാത്രി ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ പ്രഖ്യാപനം നടത്താൻ മോദിയെ പ്രേരിപ്പിച്ചത് എന്താണ്? ജയറാം രമേശ്!! മോദി അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങി, താരിഫുകൾ റദ്ദാക്കിയതോടെ മോദിയുടെ വഞ്ചന പുറത്ത്, ഇനിയൊരു വിലപേശലിന് കഴിയില്ല- രാഹുൽ ​ഗാന്ധി

    ന്യൂഡൽഹി: ഇന്ത്യ- യുഎസ് ഇടക്കാല വ്യാപാര കരാർ രാജ്യത്തിന് ഒരു വലിയ പരീക്ഷണമായി മാറിയിരിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങി, അമേരിക്കൻ സുപ്രീം കോടതി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഗോള താരിഫുകൾ റദ്ദാക്കിയതോടെ മോദിയുടെ വഞ്ചന പുറത്തായെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി അമേരിക്കയ്ക്ക് മുന്നിൽ പരാജയപ്പെട്ടുവെന്നും ഇതിൽ വീണ്ടും വിലപേശൽ നടത്താൻ അദ്ദേഹത്തിന് കഴിയില്ലെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. അതേസമയം പ്രധാനമന്ത്രി തന്റെ ദുർബലമായ പ്രതിച്ഛായ സംരക്ഷിക്കാനുള്ള തിടുക്കത്തിലാണ് ഈ കരാറിൽ ഒപ്പിട്ടതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വിമർശിച്ചു. അതുപോലെ ഫെബ്രുവരി രണ്ടിന് രാത്രി ഇത്തരമൊരു പ്രഖ്യാപനം നടത്താൻ മോദിയെ പ്രേരിപ്പിച്ചത് എന്താണെന്നും അദ്ദേഹം ചോദിച്ചു. ലോക്സഭയിൽ അന്നുണ്ടായ ചില സംഭവങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദി അമേരിക്കയെ സമീപിച്ചതെന്നും 18 ദിവസം കൂടി കാത്തിരുന്നിരുന്നെങ്കിൽ ഇന്ത്യൻ കർഷകരെ ഈ ദുരിതത്തിൽ നിന്ന് രക്ഷിക്കാമായിരുന്നുവെന്നും അദ്ദേഹം…

    Read More »
  • Breaking News

    രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, കത്രിക പുറത്തെടുത്തു, തൊണ്ടുമുതൽ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി

    കൊച്ചി: വയറ്റിൽ കത്രിക കുടുങ്ങിയ ഉഷാ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി. ശനിയാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയാക്കി അ‍ഞ്ചുവർഷമായുണ്ടായിരുന്ന കത്രിക വയറ്റിൽനിന്ന് പുറത്തെടുത്തത്. ഈ കത്രിക ശനിയാഴ്ച ഉച്ചയ്ക്ക് തന്നെ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി. വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുക്കാനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉഷാ ജോസഫുകുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. സംഭവത്തിൽ കേസെടുത്തതിനാൽ രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയാ നടപടികൾ. കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാരാണ് ശസ്ത്രക്രിയയുടെ സമയത്ത് ഉണ്ടായിരുന്നത്. വയറ്റിൽനിന്ന് പുറത്തെടുത്ത കത്രിക നിലവിൽ രജിസ്റ്റർചെയ്ത കേസിലെ തൊണ്ടിമുതലാണ്. അതിനാൽതന്നെ ഇത് ശനിയാഴ്ച തന്നെ കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി. ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചുവർഷമാകുന്നതിനിടെയാണ് പുന്നപ്ര സ്വദേശി ഉഷാ ജോസഫുകുട്ടിയുടെ (51) വയറ്റിൽ കത്രിക കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീളത്തിലുള്ള അറ്റം വളഞ്ഞ കത്രിക (ആർട്ടെറി ഫോർസെപ്‌സ്) ആണ് ഉഷയുടെ വയറ്റിലുണ്ടായിരുന്നത്.…

    Read More »
  • Breaking News

    നിയമസഭാ തെരഞ്ഞെടുപ്പ്, ഉത്സവം, പെരുന്നാൾ…കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ ഓംപ്രകാശും എയർപോർട്ട് ഡാനി ഉൾപ്പെടെ 82 പേർ കരുതൽ തടങ്കലിൽ

    തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്, ക്ഷേത്ര ഉത്സവങ്ങൾ, പെരുന്നാൾ എന്നിവ കണക്കിലെടുത്ത് നഗരത്തിൽ പോലീസ് നടത്തിയ സുരക്ഷാ പരിശോധനയിൽ കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ ഓംപ്രകാശും എയർപോർട്ട് ഡാനിയും ഉൾപ്പെടെ 82 പേർ കരുതൽ തടങ്കലിൽ. വെള്ളിയാഴ്ച സിറ്റി പോലീസ് കമ്മിഷണർ കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നടപടിയെടുത്തത്. ഇവരെ കൂടാതെ റൗഡി ഹിസ്റ്ററി ലിസ്റ്റിൽ ഉൾപ്പെട്ട അനന്ദു, ആദിത്യൻ, ഷാജഹാൻ, പ്രഫുൽ രാജ്, പോരാട്ടം വിഷ്ണു, അഭിലാഷ്, ഉണ്ണിക്കുട്ടൻ, ബിജ്ജുകുമാർ എന്നിവരും ഇതിൽ ഉൾപ്പെടും. കൊലപാതകം, മോഷണം, കവർച്ച, പോക്സോ, തട്ടിക്കൊണ്ടുപോകൽ, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതികൾക്കെതിരേയാണ് നടപടി. നഗരത്തിൽ ക്രമസമാധാനം ശക്തിപ്പെടുത്താനും കുറ്റകൃത്യങ്ങൾ കുറയ്ക്കാനും സമാധാന അന്തരീക്ഷം സൃഷ്ടിക്കാനുമാണ് ഈ നടപടിയെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.

    Read More »
  • Breaking News

    മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെക്കാൻ പറയലല്ല എന്റെ ജോലി, വീട്ടിൽ കയറിയുള്ള പ്രതിഷേധത്തോട് എനിക്ക് യോജിപ്പില്ല!! യുഡിഎഫ് അധികാരത്തിൽ വന്നാൽ ആരോഗ്യമേഖലയിൽ വലിയ മാറ്റം കൊണ്ടുവരും, സ്വർണക്കൊള്ളയിൽ തന്ത്രിയുടെ പങ്കാളിത്തം എസ്ഐടി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം- വിഡി സതീശൻ

    കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരത്തോട് യോജിപ്പില്ലെന്ന് വിഡി സതീശൻ പറഞ്ഞു. സതീശന്റെ നിർദേശപ്രകാരമാണ് യൂത്ത് കോൺഗ്രസ് സമരം എന്ന ആരോഗ്യമന്ത്രിയുടെ പരാമർശത്തിന് മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെയ്ക്കാൻ പറയലല്ല തന്റെ ജോലിയെന്നും സതീശൻ പ്രതികരിച്ചു. മുൻപ് തന്റെ ഔദ്യോഗിക വസതിയിലേക്കും പറവൂരിലെ വീട്ടിലേക്കും ഡിവൈഎഫ്ഐ പ്രതിഷേധം നടത്തിയിരുന്നുവെന്നും അന്ന് കേസെടുത്തത് തന്നെ കാണാൻ വന്നവർക്കെതിരെയാണെന്നും സതീശൻ കുറ്റപ്പെടുത്തി. അതുപോലെ യുഡിഎഫ് അധികാരത്തിൽ വന്നാൽ ആരോഗ്യമേഖലയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നും സതീശൻ ഉറപ്പുനൽകി. ആരോഗ്യ മേഖലയിൽ സിസ്റ്റം തകർന്നു. പൊതു ആരോഗ്യമേഖല സംരക്ഷിക്കപ്പെടണം. മെഡിക്കൽ കോളേജുകളിൽ ചെന്നാൽ റിവേഴ്സ് റഫറൻസ് ആണ് നടക്കുന്നതെന്നും യുഡിഎഫ് വരുമ്പോൾ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും സതീശൻ പറഞ്ഞു. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരരുടെ പങ്കാളിത്തം എസ്ഐടി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും സതീശൻ പറഞ്ഞു.…

    Read More »
  • Breaking News

    വീഡിയോ ​ഗെയിമും പണവും കാട്ടി പ്രലോഭിപ്പിച്ച് 3 വയസുമുതലുള്ള 33 ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈം​ഗിക പീഡനത്തിനിരയാക്കി, ക്രൂര പീഡനത്തിനിടെ പലർക്കും കാഴ്ചകൾക്ക് തകരാർ സംഭവിച്ചു, ചില കുട്ടികൾക്ക് വർഷങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു… ദമ്പതിമാർക്ക് വധശിക്ഷ, നീചവും ആസൂത്രിതവുമായ അപൂർവങ്ങളിൽ അപൂർവ കുറ്റകൃത്യം- കോടതി

    ന്യൂഡൽഹി: 33 ആൺകുട്ടികളെ ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി 47 രാജ്യങ്ങളിൽ വിൽപ്പന നടത്തിയ കേസിൽ ദമ്പതിമാർക്ക് വധശിക്ഷ. ഉത്തർപ്രദേശ് ബന്ദയിലെ ജലസേചനവകുപ്പ് മുൻ ജൂനിയർ എൻജിനിയർ രാംഭവൻ (50), ഭാര്യ ദുർഗാവതി (47) എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. മൂന്ന് വയസുമുതലുള്ള കുട്ടികളെയാണ് പ്രതികൾ ലൈം​ഗിക പീഡനത്തിനിരയാക്കിയത്. പ്രകൃതിവിരുദ്ധ പീഡനം, ഗുരുതരമായ ലൈംഗിക അതിക്രമം, പീഡന ദൃശ്യങ്ങൾ പകർത്തൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിയിക്കപ്പെട്ടത്. പീഡനത്തെ അതിജീവിച്ച ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. പ്രതികളുടെ വീട്ടിൽ നിന്നു പിടിച്ചെടുത്ത പണം കുട്ടികൾക്ക് തുല്യമായി വീതിച്ചു നൽകണമെന്നും കോടതി ഉത്തരവിട്ടു. 2020 ഒക്ടോബറിലാണ് സിബിഐ കേസ് ഏറ്റെടുത്തത്. ജലസേചന വകുപ്പിൽ ജൂനിയർ എൻജിനീയറായിരുന്ന രാംഭാവൻ ഓൺലൈൻ വീഡിയോ ഗെയിമുകളും പണവും സമ്മാനങ്ങളും നൽകിയാണ് കുട്ടികളെ പീഡനത്തിനിരയാക്കിയത്. 2010 മുതൽ…

    Read More »
Back to top button
error: