TRENDING

  • തൊഴിലന്വേഷകരെ കണ്ടെത്താൻ പത്തനംതിട്ടയിൽ ഭവനസന്ദർശനം

    പത്തനംതിട്ട: ജില്ലയില്‍ തൊഴില്‍ രംഗത്ത് പുതിയ അവസരങ്ങള്‍ നല്‍കാനായി വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതിയുമായി സർക്കാർ. മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024ന്റെ തുടര്‍ച്ചയായി ജില്ലയിലെ ഡിഡബ്ല്യൂഎംഎസ് (ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് )പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ തൊഴിലന്വേഷകര്‍ക്കും വരുന്ന രണ്ടു വര്‍ഷക്കാലം കൊണ്ട് തൊഴിലുറപ്പാക്കുന്ന പരിപാടിയാണിത്.   സംസ്ഥാനസര്‍ക്കാരിന്റെ നോളേജ് ഇക്കണോമി മിഷനും ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ പരിശീലനം ലഭിച്ച വോളന്റിയര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച്‌ തൊഴിലന്വേഷകരെ ജോബ് സ്റ്റേഷനുകളില്‍ എത്തിക്കും.   കേരള നോളെജ് മിഷന്റെ ഡിഡബ്ല്യൂഎംഎസ് പ്ലാറ്റ്ഫോമിലെ മാച്ച്‌ഡ് ജോബ്സ് എന്ന പേജില്‍ ജില്ലയ്ക്കുവേണ്ടി 5700ല്‍പ്പരം വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ പ്രത്യേകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ ജില്ലയില്‍ ചുരുങ്ങിയത് 5000 തൊഴിലന്വേഷകര്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.   ജില്ലയിലെ ആദ്യജോബ് സ്റ്റേഷന്റെ ഉദ്ഘാടനം അടൂര്‍ മണ്ഡലത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ജില്ലയില്‍ മറ്റു മണ്ഡലങ്ങളിലും ജോബ്…

    Read More »
  • ദിമിയുടെ പരിക്ക് സാരമുള്ളതല്ല, ഗോവക്ക് എതിരെ കളിക്കും

    ഇന്ത്യൻ സൂപ്പർ ലീഗില്‍ എഫ് സി ഗോവയെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ വാർത്ത. അവരുടെ സ്ട്രൈക്കറായ ദിമിത്രിയോസ് ദിയമന്റകോസ് ഗോവയ്ക്ക് എതിരെ കളിക്കും.പരിക്ക് കാരണം ദിമി ചെന്നൈയിന് എതിരെ കളിച്ചിരുന്നില്ല.മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തോൽക്കുകയും ചെയ്തു. ഈ സീസണില്‍ 8 ഗോളുകളും 2 അസിസ്റ്റും ദിമി  നേടിയിട്ടുണ്ട്. ദിമി ഉണ്ടാകുമെങ്കിലും ലെസ്കോവിച്, സച്ചിൻ സുരേഷ് എന്നിവർ ഗോവയ്ക്ക് എതിരായ മത്സരത്തില്‍ ഉണ്ടാകില്ല. ഇതിനകം തന്നെ അറ്റാക്കില്‍ ലൂണയെയും പെപ്രയെയും നഷ്ടപ്പെട്ട അവസ്ഥയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. അതേസമയം ഗോവയ്ക്ക് എതിരായ മത്സരത്തില്‍ ലെസ്കോവിച് ഉണ്ടാവില്ല എന്നാണ് സൂചന.ചെന്നൈയിന് എതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ ആയിരുന്നു ലെസ്കോവിചിന് പരിക്കേറ്റത്. ലെസ്കോവിചിന് മുട്ടിന് പരിക്കേറ്റെന്നും  എന്നാല്‍ ആശങ്ക വേണ്ടെന്നുമായിരുന്നു പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞത്. ടെസ്റ്റ് റിസള്‍ട്ടുകള്‍ വന്ന ശേഷം മാത്രമെ ലെസ്കോ ഇനി എന്ന് കളിക്കും എന്ന് വ്യക്തമാവുകയുള്ളൂ. ഫെബ്രുവരി 25നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവ പോരാട്ടം നടക്കുന്നത്.

    Read More »
  • വലിച്ചെറിയാൻ ഉള്ളതല്ല തണ്ണിമത്തൻ്റെ തോട് ; ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഞെട്ടും

    ഏവരും ഇഷ്ട്ടപ്പെടുന്ന ഒരു പഴമാണ് തണ്ണിമത്തൻ.എന്നാൽ തണ്ണിമത്തന്റെ മാംസളമായ ഭാഗം കഴിച്ചശേഷം തോട് വലിച്ചെറിയുകയാണ് നാം ചെയ്യുന്നത്.എന്നാല്‍ നമ്മള്‍ വലിച്ചെറിയുന്ന അതിൻ്റെ തോടും ആരോഗ്യകരമാണ് എന്നതാണ് വസ്തുത.  തണ്ണിമത്തൻ തോടില്‍ അടങ്ങിയിരിക്കുന്ന സിട്രുലിൻ  വളരെയധികം ഊർജം നല്‍കുന്ന ഒന്നാണ്. ഇവ രക്തക്കുഴലുകളുടെ വികാസത്തെ പ്രോത്സാഹിപ്പിക്കുന്നു. മറ്റൊരു ഗുണം തണ്ണിമത്തൻ തോട് നാരുകളുടെ സമൃദ്ധമായ ഉറവിടമാണ് എന്നതാണ്. സ്ഥിരമായ മലവിസർജനം നിലനിർത്താൻ നാരുകള്‍ സഹായിക്കുന്നു. കൂടാതെ ഇത് കൊളസ്‌ട്രോളിൻ്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് കുറയ്ക്കാൻ സഹായിക്കും. ഒരു കപ്പ് തണ്ണിമത്തൻ തോടില്‍ നിങ്ങള്‍ക്ക് 30% വിറ്റാമിൻ സി ലഭിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇത് നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കും. വിറ്റാമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തില്‍ അണുബാധയ്ക്ക് കാരണമാകില്ല, നിങ്ങള്‍ക്ക് ഫ്രീ റാഡിക്കലുകളെ ഒഴിവാക്കാം. തണ്ണിമത്തൻ തോട് ഉപയോഗിക്കുന്നത് ചർമത്തിലെ ചുളിവുകള്‍ കുറയ്ക്കാനും നല്ലതാണ്. ഫ്ലേവനോയിഡുകള്‍, ലൈക്കോപീൻ, ആൻ്റിഓക്‌സിഡൻ്റുകള്‍ എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന…

    Read More »
  • ജര്‍മ്മനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്റ് ;നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികള്‍ മാർച്ച്‌ -നാലിനകം അപേക്ഷ നല്‍കേണ്ടതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ജനറല്‍ നഴ്സിങ് അല്ലെങ്കില്‍ ബി.എസ്.സി നഴ്സിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറല്‍ നഴ്സിങ് മാത്രം പാസായ ഉദ്യോഗാർഥികള്‍ക്ക് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്. എന്നാല്‍ ബി.എസ്.സി നഴ്സിങ് ,പോസ്റ്റ് ബി എസ് സി നഴ്സിങ് എന്നിവ നേടിയ ഉദ്യോഗാർഥികള്‍ക്ക് പ്രത്യേക തൊഴില്‍ പരിചയം ആവശ്യമില്ല. ഉയർന്ന പ്രായപരിധി 39 വയസായിരിക്കും. അഞ്ചാം ഘട്ടത്തിലും 300 നഴ്സുമാർക്കാണ് അവസരം. താത്പര്യമുള്ള നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് [email protected] എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് വിശദമായ സി.വി, ജര്‍മ്മന്‍ ഭാഷായോഗ്യത (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയമുള്‍പ്പെടെയുളള മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷ നല്‍കാവുന്നതാണ്. കേരളീയരായ ഉദ്യോഗാർഥികള്‍ക്ക് മാത്രമാകും ട്രിപ്പില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകള്‍ സന്ദർശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും…

    Read More »
  • ബ്ലാസ്‌റ്റേഴ്‌സ് കണ്ട് പഠിക്കട്ടെ; തുടർച്ചയായ നാലാമത്തെ വിജയവുമായി ഗോകുലം കേരള

    ന്യൂഡൽഹി: തുടർച്ചയായ നാലാമത്തെ വിജയവുമായി ഗോകുലം കേരള. ഇന്നലെ നാംദാരി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഡൽഹി എഫ്‌സിയെയാണ് ഗോകുലം കേരള2-1ന് കീഴടക്കിയത്. ഇതോടെ ഐ ലീഗ്  പോയിന്റ് ടേബിളിൽ ഗോകുലം കേരള രണ്ടാം സ്ഥാനത്തെത്തി.ഗോകുലം കേരളക്കായിരുന്നു മത്സരത്തിൽ മുൻതൂക്കമെങ്കിലും ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ സെനഗൽ താരമായ ഗസാമയിലൂടെ ഡൽഹി എഫ്‌സിയാണ് ആദ്യം മുന്നിലെത്തിയത്. മത്സരത്തിന്റെ എൺപത്തിയഞ്ചാം മിനുട്ട് വരെ ഈ‌ ഒരു ഗോളിൽ ഡൽഹി മുന്നിട്ടു നിന്നു. തുടർന്നാണ് ഗോകുലം കേരളയുടെ തിരിച്ചുവരവ് കണ്ടത്. എൺപത്തിയഞ്ചാം മിനുട്ടിൽ ഒരു ഹാൻഡ് ബോളിനു ലഭിച്ച പെനാൽറ്റിയിലൂടെ നായകനായ അലക്‌സ് സാഞ്ചസ് ഗോകുലത്തിന്റെ സമനില ഗോൾ നേടി. ഇഞ്ചുറി ടൈമിൽ ഗോകുലത്തിന്റെ വിജയഗോൾ പിറന്നു. നൗഫൽ ബോക്‌സിൽ നടത്തിയ മുന്നേറ്റത്തിനൊടുവിൽ നൽകിയ ക്രോസിൽ തലവെച്ച് ലാലിൻസങ്ങ രെന്ത്ലീയാണ് ടീമിനെ മുന്നിലെത്തിച്ചത്.   വിജയത്തോടെ ലീഗിൽ പതിനഞ്ചു മത്സരങ്ങളിൽ നിന്നും ഇരുപത്തിയൊൻപത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഗോകുലം നിൽക്കുന്നത്. അത്രയും മത്സരങ്ങളിൽ നിന്നും മുപ്പത്തിനാല് പോയിന്റുള്ള…

    Read More »
  • തലയ്ക്ക് പന്ത് കൊണ്ടു; ബംഗ്ലാദേശ് താരം മുസ്താഫിസുര്‍ റഹ്‌മാന് പരിക്ക്

    ധാക്ക: പരിശീലനത്തിനിടെ പന്ത് കൊണ്ട് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുറഹ്‌മാന് തലയ്ക്ക് പരിക്ക്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെയാണ് ലിട്ടണ്‍ ദാസ് എറിഞ്ഞ പന്ത് മുസ്തഫിസുറഹ്‌മാന്റെ തലയില്‍ പതിച്ചത്. ഉടന്‍തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കാര്യമായ പരിക്ക് കണ്ടെത്തിയില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കോമില വിക്ടോറിയന്‍സ് താരമാണ് മുസ്തഫിസുറഹ്‌മാന്‍. തിങ്കളാഴ്ച സില്‍ഹറ്റ് സ്ട്രൈക്കേഴ്സിനെതിരേ വിക്ടോറിയന്‍സിന് കളിയുണ്ട്.

    Read More »
  • ആശ്രമത്തിലെ ‘കല്യാണി’ പൂച്ചയുടെ കുട്ടിക്ക് ‘മൊയ്തീന്‍’എന്ന് പേരിട്ടു; വിഎച്ച്പിയെ ട്രോളി സന്ദീപാനന്ദഗിരി

    പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കില്‍ അക്ബര്‍ എന്ന സിംഹത്തെയും സീത എന്ന സിംഹത്തെയും ഒരുമിച്ച് താമസിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച വിശ്വഹിന്ദു പരിഷത്തിനെ ട്രോളി സ്വാമി സന്ദീപാനന്ദഗിരി. ആശ്രമത്തിലെ ‘കല്യാണി’ പൂച്ചയുടെ കുട്ടിക്ക് ‘മൊയ്തീന്‍’ എന്ന് പേരിട്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. കല്യാണിയും മൊയ്തീനും പടച്ചോന്റെ അനുഗ്രഹത്താല്‍ സുഖമായിരിക്കുന്നുവെന്നും ഫോട്ടോ അടക്കം പങ്കുവെച്ചുകൊണ്ട് അദ്ദേഹം വിഎച്ച്പിയെ പരിഹസിച്ചു. അക്ബര്‍ എന്ന സിംഹത്തെയും സീത എന്ന സിംഹത്തെയും ഒരുമിച്ച് താമസിപ്പിക്കുന്നതിനെതിരെ കല്‍ക്കട്ട ഹൈക്കോടതിയില്‍ ആണ് വിഎച്ച്പി ഹര്‍ജി നല്‍കിയത്. അക്ബര്‍ സിംഹത്തെയും സീത സിംഹത്തെയും ഒന്നിച്ച് താമസിപ്പിക്കുന്നത് എല്ലാ ഹിന്ദുക്കളുടെയും മതവിശ്വാസങ്ങള്‍ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും മതനിന്ദയായി കണക്കാക്കണമെന്നും ആണ് വിഎച്ച്പി ബംഗാള്‍ ഘടകം ആരോപിക്കുന്നത് സംഭവം വൈറലായതിന് പിന്നാലെ വിഎച്ചപിയെ ട്രോളികൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.

    Read More »
  • 77-ാമത് സന്തോഷ് ട്രോഫി; കേരള ഫുട്ബോള്‍ ടീം അരുണാചല്‍ പ്രദേശിലെത്തി

    ഇറ്റാനഗർ: 77-ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിനായി കേരള ഫുട്ബോള്‍ ടീം അരുണാചല്‍ പ്രദേശിലെത്തി. നായകൻ നിജോ ഗില്‍ബർട്ടിന്റെ നേതൃത്വത്തിലുള്ള ടീം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഇറ്റാനഗർ ഹോള്ളോംഗി വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇറ്റാനഗറിലെ റൈസിങ് സണ്‍ ഹോട്ടലിലാണ് ടീമിന് താമസം ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍നിന്ന് ശനിയാഴ്ച ടീം പുറപ്പെടേണ്ടിയിരുന്ന വിമാനം രണ്ട് മണിക്കൂർ വൈകി പുലർച്ചെ 1.30-നാണ് പുറപ്പെട്ടത്. തിങ്കളാഴ്ച ടീം പരിശീലനത്തിനിറങ്ങും. 21-ാം തീയതി അസമിനെതിരേയാണ് കേരളത്തിന്റെ ആദ്യ മത്സരം.

    Read More »
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (SBI) 131 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (SBI) സ്‌പെഷ്യല്‍ കേഡർ ഓഫീസർ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് നടപടികള്‍ ആരംഭിച്ചു. ആകെ 131 തസ്തികകളിലേക്കാണ്  നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച്‌ നാല് ആണ്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് sbi(dot)co(dot)in സന്ദർശിച്ച്‌ അപേക്ഷിക്കാം. ഒഴിവ് വിശദാംശങ്ങള്‍ മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്) – 50 അസിസ്റ്റൻ്റ് മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) – 23 ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) – 51 മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) – 03 അസിസ്റ്റൻ്റ് ജനറല്‍ മാനേജർ (അപ്ലിക്കേഷൻ സെക്യൂരിറ്റി) – 03 സർക്കിള്‍ ഡിഫൻസ് ബാങ്കിംഗ് അഡ്വൈസർ (സിഡിബിഎ) – 01 അപേക്ഷ ഫീസ് ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന്, ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികള്‍ അപേക്ഷാ ഫീസായി 750 രൂപ ഓണ്‍ലൈനായി അടയ്‌ക്കേണ്ടതാണ്. അതേസമയം എസ്‌സി, എസ്ടി, ശാരീരിക വൈകല്യമുള്ള ഉദ്യോഗാർത്ഥികള്‍ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതില്ല. എങ്ങനെ അപേക്ഷിക്കാം * ഔദ്യോഗിക വെബ്‌സൈറ്റായ sbi(dot)co(dot)in- ലേക്ക് പോകുക.…

    Read More »
  • മുംബൈ സിറ്റി ബെംഗളൂരുവിനെ തോല്‍പ്പിച്ചു, കേരള ബ്ലാസ്റ്റേഴ്സ് 5-ാം സ്ഥാനത്തേക്ക് 

    മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തി. മുംബൈയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആണ് മുംബൈ സിറ്റി വിജയിച്ചത്.വിക്രം പ്രതാപ് സിങിന്റെ ഇരട്ട ഗോളുകള്‍ ആണ് മുംബൈ സിറ്റിക്ക് വിജയം നല്‍കിയത്. വിജയത്തോടെ മുംബൈ സിറ്റി 28 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറി. കേരള ബ്ലാസ്റ്റേഴ്സ് ഇതോടെ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. 15 പോയിന്റുള്ള ബെംഗളൂരു 10ആം സ്ഥാനത്താണ്‌.

    Read More »
Back to top button
error: