TRENDING

  • നിങ്ങൾക്ക് വാഹനമുണ്ടോ; ഈ‌ ആപ്പ് ഡൗൺലോഡ് ചെയ്യുക

    ഏകദേശം 5 കോടിയിലധികം ആളുകൾ ഇതിനോടകം  ഡൗൺലോഡ് ചെയ്ത NextGen mParivahan ആപ്പ് വാഹനസംബന്ധമായതും, ലൈസൻസ് സംബന്ധമായതും ആയ സർവ്വീസുകൾ ചെയ്യാൻ സാധിക്കുന്നതും, Al കാമറ ഫൈൻ അടക്കം അടക്കാൻ സാധിക്കുന്നതുമായ വളരെ ലളിതമായുപയോഗിക്കാൻ സാധിക്കുന്നതുമായ ഒരു ആപ്പ് ആണ്. നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസോ വാഹനമോ ഉണ്ടോ എന്നാൽ നിർബന്ധമായും ഡൗൺലോഡ് ചെയ്യേണ്ട ഒരു മൊബൈൽ ഫോൺ ആപ്പാണിത് .   വാഹനത്തിൽ രേഖകൾ സൂക്ഷിക്കേണ്ടതുണ്ടോ ഉണ്ട് എന്നാണ് ഉത്തരം എന്നാൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ വിർച്ച്വൽ ഡോക്യുമെന്റുകൾ ആയി ആർസി ബുക്കും ലൈസൻസും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും വാഹന പരിശോധനയിൽ അത് കാണിച്ചാൽ മതിയാകുന്നതുമാണ്. ഒറിജിനൽ രേഖകൾ കയ്യിൽ കരുതണം എന്നില്ല. മാത്രവുമല്ല അത് ക്യു ആർ കോഡ് രൂപത്തിൽ സ്റ്റിക്കറായി  സൂക്ഷിക്കാവുന്നതുമാണ് ഇങ്ങനെ രൂപത്തിൽ ആർസി ബുക്ക് ലൈസൻസ് സൂക്ഷിച്ചു കഴിഞ്ഞാൽ പ്രസ്തുത രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുൻപ് തന്നെ ആയത്…

    Read More »
  • ജർമ്മൻ ഫുട്ബോൾ ഇതിഹാസം ആന്ദ്രേസ് ബ്രെഹ്മെ അന്തരിച്ചു

    ബെർലിൻ: ജർമ്മൻ ഫുട്ബോൾ ഇതിഹാസം ആന്ദ്രേസ് ബ്രെഹ്മെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് 63-ാം വയസിലാണ് അന്ത്യം. 1990ലെ ലോകകപ്പ് ഫൈനലിൽ അർജന്റീനയ്ക്കെതിരെ ജർമ്മനിയുടെ വിജയ​ഗോൾ നേടിയ താരമാണ് ആന്ദ്രേസ് ബ്രഹ്മെ. കൈസർലൗട്ടേൺ, ബയേൺ മ്യൂണിക്, ഇന്റർ മിലാൻ തുടങ്ങിയ ക്ലബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. പശ്ചിമ ജർമ്മനിക്കായി 86 മത്സരങ്ങളിലും ബൂട്ടണിഞ്ഞു. 1990ലെ ലോകകപ്പിൽ ബ്രെഹ്മയുടെ പരിശീലകനായിരുന്ന ഫ്രാൻസ് ബെക്കൻബോവർ രണ്ട് മാസം മുമ്പാണ് അന്തരിച്ചത്.

    Read More »
  • ചിപ്പിയില്ലാതെ എന്ത് പൊങ്കാല! പതിവ് തെറ്റിക്കാതെ ഇത്തവണയും പൊങ്കാലയിടാന്‍ ചിപ്പി എത്തും

    ആറ്റുകാല്‍ പൊങ്കാല എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സിലേക്ക് കയറി വരുന്ന ഒരു പേരാണ് ചിപ്പി. നടി ചിപ്പി പൊങ്കാല ഇടുന്ന ചിത്രം മാധ്യമങ്ങള്‍ക്ക് നിര്‍ബന്ധമാണ്. വര്‍ഷങ്ങളായി പൊങ്കാലയ്ക്കിടെയിലെ കൗതുകമാണ് ചിപ്പി പൊങ്കാലയിടുന്ന ദൃശ്യം. എന്തായാലും പതിവു തെറ്റിക്കാതെ ചിപ്പി ഇത്തവണയും പൊങ്കാലയിടാന്‍ എത്തും. ഇരുപത് വര്‍ഷത്തോളം മുടങ്ങാതെ തുടരുന്ന പൊങ്കാലയിടല്‍ ഇക്കൊല്ലവും ഉണ്ടാകുമെന്നാണ് ചിപ്പി പറയുന്നത്. അത്രമാത്രം വിശ്വാസമാണ് ആറ്റുകാല്‍ അമ്മയോട്. എല്ലാ വര്‍ഷവും മുടങ്ങാതെ പൊങ്കാലയിടാന്‍ സാധിക്കുന്നത് അനുഗ്രഹമായാണു കാണുന്നത്. എനിക്ക് ലഭിച്ചതെല്ലാം അമ്മയുടെ അനുഗ്രഹം കൊണ്ടാണെന്നാണ് വിശ്വസിക്കുന്നത്. ഞാന്‍ ജനിച്ചുവളര്‍ന്നത് തിരുവനന്തപുരത്താണ്. ആറ്റുകാല്‍ പൊങ്കാലയെന്നാല്‍ അത് ഒരു ക്ഷേത്രത്തിന്റെ മാത്രം ഉത്സവമല്ല. തിരുവനന്തപുരത്തിന്റെ ആകെ ഉത്സവമാണെന്നും ചിപ്പി പറഞ്ഞു. പയറും കടുംപായസവുമാണ് സ്ഥിരമായി പൊങ്കാലയിടുന്നത്. ക്ഷേത്രത്തിന്റെ അടുത്തിരുന്നു പൊങ്കാലയിടാനാണ് എപ്പോഴും ശ്രമിച്ചിട്ടുളളത്. അതു നടന്നിട്ടുമുണ്ട്. ഇനിയും അങ്ങനെ തന്നെയാണ് ഇഷ്ടം. കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ വേണ്ടി പൊങ്കാലയിട്ടിട്ടില്ല’ ചിപ്പി പറയുന്നു.

    Read More »
  • ഐപിഎൽ മാർച്ച് 22 ന് ആരംഭിക്കും; വേദി ഇന്ത്യ തന്നെ 

    മുംബൈ: ഐപിഎല്ലിന്റെ 17-ാം എഡിഷന് മാര്‍ച്ച്‌ 22-ാം തിയതി ചെന്നൈയില്‍ തുടക്കമാകും. നിലവിലെ ചാമ്ബ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റണ്ണേഴ്‌സ് അപ്പായ ഗുജറാത്ത് ടൈറ്റന്‍സുമാകും എം എ ചിദംബരം സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ അരുണ്‍ ധുമാലാണ് തിയ്യതികള്‍ പുറത്തുവിട്ടത്.ഐപിഎല്‍ പൂര്‍ണമായും ഇന്ത്യയില്‍ വച്ചാണ് നടക്കുക എന്ന് അരുണ്‍ ധമാന്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ഘട്ടമായാവും ഐപിഎല്‍ സീസണ്‍ നടക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷമാകും  പൂര്‍ണ മത്സരക്രമം  പുറത്തുവിടുക..കഴിഞ്ഞ സീസണിലെ പത്ത് ടീമുകള്‍ തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് പോരാട്ടത്തിനൊരുങ്ങുന്നത്.

    Read More »
  • 120,000 രൂപ വരെ ശമ്പളം; മലബാര്‍ സിമന്റ്‌സിലേക്ക്  റിക്രൂട്ട്‌മെന്റ്

    കേരള സര്‍ക്കാരിന് കീഴില്‍ മലബാര്‍ സിമന്റ്‌സിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. ജനറല്‍ മാനേജര്‍, ചീഫ് കെമിസ്റ്റ്, ജിയോളജിസ്റ്റ് തുടങ്ങിയ വിവിധ പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച്‌ 22ന് അവസാനിക്കും.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,500 രൂപ മുതല്‍ 120,000 രൂപ വരെ ശമ്ബളമായി ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള സര്‍ക്കാരിന്റെ https://jobs.kpserb.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് പ്രത്യേക ഫീസ് അടക്കേണ്ടതില്ല

    Read More »
  • വേനലിലും കോഴിവില 220 

    പാലക്കാട്: വേനലിലും കോഴിവില 220ൽ എത്തി.കേരളത്തിൽ കോഴി പ്രിയരുള്ളത്തോളം കാലം വില നിശ്ചയിക്കുന്നത് തമിഴ്നാടൻ ലോബിയാണ്. പക്ഷേ ഒരു മറു മരുന്നുണ്ട്. വേനലാണ്.. ചൂട് കൂടുകയാണ്. ഒരാഴ്ച ജനങ്ങൾ കോഴി വാങ്ങുന്നത് നിർത്തിവച്ചാൽ കോഴികൾ ഫാമുകളിൽ കൂട്ടത്തോടെ ചാകാൻ തുടങ്ങും. നാടൻ കോഴിയെ പോലെ കുറേ കാലം ഇവയെ പോറ്റാൻ കഴിയില്ല. കോഴി ലോബിയെ തറപറ്റിക്കാൻ താൽക്കാലിക ബഹിഷ്കരണമാണ് എളുപ്പ വഴി.  കേരളത്തിൽ 8 ലക്ഷം കോഴികളാണ് പ്രതിദിനം ചെലവാകുന്നത്. അടുത്ത ഒരാഴ്ച ആരും ചിക്കൻ വാങ്ങരുത് എന്ന്  തീരുമാനിക്കുക.വില തനിയെ താഴും.തിന്നാൽ മാത്രം പോരാ ബുദ്ധി കൊണ്ട് ചിന്തിക്കുകയും വേണം.. (സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കപ്പെട്ടത്)

    Read More »
  • മിലോസ് ഡ്രിഞ്ചിചിന്റെ കരാര്‍ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സ്

    സെന്റർ ബാക്കായ മിലോസ് ഡ്രിഞ്ചിചിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്‌റ്റേഴ്‌സ് ആരംഭിച്ചതായി റിപ്പോർട്ട്‌. ഒരു വർഷത്തെ കരാറില്‍ ആണ് താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി നല്ല പ്രകടനം കാഴ്ചവെക്കാൻ ഡ്രിഞ്ചിചിനായിരുന്നു. 24കാരനായ താരം 2 ഗോളുകള്‍ ഈ സീസണില്‍ നേടിയിട്ടുണ്ട്. മോണ്ടിനെഗ്രോ, ബെലാറസ് എന്നീ രാജ്യങ്ങളിലെ മുൻനിര നിര ക്ലബുകളിലായി 230-ലധികം മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. ബെലാറസിലെ ഷാക്തർ സോളിഗോർസ്‌കിനായാണ് ബ്ലാസ്റ്റേഴ്സില്‍ എത്തും മുമ്ബ് ഡ്രിഞ്ചിച് കളിച്ചത്. യുവേഫ ചാമ്ബ്യൻസ് ലീഗ്, യൂറോപ്പ ക്വാളിഫയേഴ്‌സ് തുടങ്ങിയ ടൂർണമെന്റുകളില്‍ സ്ഥിരമായി മത്സരിച്ചിട്ടുണ്ട്. മോണ്ടിനെഗ്രോയുടെ U17, U19, U23 ടീമുകളുടെയും ഭാഗമായിരുന്നു

    Read More »
  • ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

    വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ചാണ്  തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്‌ക് പൂർത്തീകരിച്ചുകഴിഞ്ഞാൽ തുടർന്ന്   പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു.  ടാസ്‌ക്  പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ തന്നെ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. #keralapolice

    Read More »
  • തുടരെ സെല്‍ഫ് ഗോളുകൾ; ഇന്ത്യന്‍ ഫുട്ബോളിനെ പിടിച്ചുകുലുക്കി ഒത്തുകളി വിവാദം

    ദില്ലി: ഇന്ത്യന്‍ ഫുട്ബോളിനെ പിടിച്ചുകുലുക്കി ഒത്തുകളി വിവാദം. ദില്ലി ഫുട്ബോള്‍ ലീഗില്‍ താരങ്ങള്‍ ഞെട്ടിക്കുന്ന രീതിയില്‍ സെല്‍ഫ് ഗോളുകള്‍ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. അഹ്ബാബ് എഫ്സിയുടെ താരങ്ങളാണ് സ്വന്തം വലയിലേക്ക് പന്തടിച്ച്‌ കയറ്റിയത്. റേഞ്ചേഴ്സ് എഫ്സിക്കെതിരായ മത്സരത്തിനിടെയായിരുന്നു നാടകീയ സംഭവം. അഹ്ബാബ് എഫ്സി ക്ലബിനെ സസ്‌പെന്‍ഡ് ചെയ്ത ഡല്‍ഹി സോക്കർ അസോസിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സെല്‍ഫ്‌ ഗോളുകള്‍ വിവാദമായതോടെ അഹ്ബാബ് എഫ്സിയെ ദില്ലി സോക്കർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. ക്ലബിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. മിനര്‍വ പഞ്ചാബിന്‍റെയും ഡല്‍ഹി എഫ്സിയുടെയും ഉടമയായ രഞ്ജിത് ബജാജ് സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

    Read More »
  • രണ്ടും രണ്ട്; കാര്‍ഡിയാക് അറസ്റ്റ് വേഗത്തില്‍ തിരിച്ചറിയാം

    കാര്‍ഡിയാക് അറസ്റ്റ് എന്ന് കേള്‍ക്കുമ്ബോള്‍ പെട്ടെന്ന്, അത് ‘ഹാര്‍ട്ട് അറ്റാക്ക്’ തന്നെയാണെന്ന് കരുതുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത് കൃത്യമായും രണ്ട് അവസ്ഥയാണ്. രണ്ട് ഘട്ടങ്ങളിലുമുള്ള അപകടസാധ്യതകളുടെ കാര്യത്തില്‍പ്പോലും കാര്യമായ വ്യത്യാസങ്ങളുണ്ട്. ‘ഹാര്‍ട്ട് അറ്റാക്ക്’ല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഭാഗികമായാണ് തടസപ്പെടുന്നതെങ്കില്‍ കാര്‍ഡിയാക് അറസ്റ്റ് അങ്ങനെയല്ല. അതില്‍ ഹൃദയം നിലച്ചുപോകുന്ന സാഹചര്യമാണുണ്ടാകുന്നത്. അതായത്, ‘ഹാര്‍ട്ട് അറ്റാക്ക്’നെക്കാള്‍ അല്‍പം കൂടി ഗുരുതരമായ അവസ്ഥയാണ് ‘കാര്‍ഡിയാക് അറസ്റ്റ്’ എന്ന് വേണമെങ്കില്‍ പറയാം. കാര്‍ഡിയാക് അറസ്റ്റിന്റെ ലക്ഷണങ്ങള്‍ 1. ശ്വാസതടസം 2. തലകറക്കം 3. ക്ഷീണം 4. ഹൃദയമിടിപ്പ് കൂടുന്നത് 5. ഛര്‍ദ്ദി പെട്ടെന്നുണ്ടാകുന്ന കാര്‍ഡിയാക് അറസ്റ്റ് തിരിച്ചറിയാനുള്ള ചില മാര്‍ഗങ്ങള്‍   1. നെഞ്ചുവേദന 2. ബോധം പോകുന്നത് 3. പള്‍സ് പോകുന്നത് 4. ശ്വാസം നിലയ്ക്കുന്നത് 5. പെട്ടെന്ന് വീണുപോകുന്നത് കൂടെയുള്ള ആർക്കെങ്കിലും ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്. കാരണം കാര്‍ഡിയാക് അറസ്റ്റിന്റെ കാര്യത്തില്‍, സമയബന്ധിതമായി പ്രാഥമിക ശുശ്രൂഷയടക്കമുള്ള കാര്യങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍…

    Read More »
Back to top button
error: