TRENDING
-
അനധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് സിബിഎസ്ഇ
അനധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് സിബിഎസ്ഇ. അഖിലേന്ത്യ തലത്തില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. മറ്റ് മാര്‍ഗങ്ങള്‍ മുഖേനെയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഇന്ത്യയിലെവിടെയും നിയമനം ഉണ്ടാവുന്നതാണ്. മാര്‍ച്ച് 12 മുതല്‍ ഏപ്രില്‍ 11 വരെയാണ് അപേക്ഷിക്കാനുള്ള അവസരം.വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. https://www.cbse.gov.in/newsite/recruitment.html
Read More » -
ഈഎസ്ഐയിൽ 1,930 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര തൊഴില്‍, ഉദ്യോഗ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ (ഇ.എസ്.ഐ.സി.) 1,930 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.പ്രായം 30 വയസ്സ് കവിയരുത്. ജനറല്‍-892, ഇ.ഡബ്ല്യു.എസ്.-193, ഒ.ബി.സി.-446, എസ്.സി.-235, എസ്.ടി.-164 എന്നിങ്ങനെയാണ് സംവരണം. ആകെയുള്ളതില്‍ 168 ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്ക് നീക്കിവെച്ചതാണ്. ശമ്ബള സ്കെയില്‍: ലെവല്‍-7 ആണ്. അപേക്ഷ ഓണ്‍ലൈനായി www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി സമര്‍പ്പിക്കണം. മാര്‍ച്ച് ഏഴുമുതല്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 27 നു വൈകീട്ട് ആറുവരെയാണ് . ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തല്‍ വരുത്തേണ്ടവര്‍ക്ക് മാര്‍ച്ച് 28 മുതല്‍ ഏഴുദിവസം സമയം ലഭിക്കും. വിശദവിവരങ്ങള്‍ www.upsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Read More » -
5 മത്സരങ്ങളിൽ നിന്ന് കുറഞ്ഞത് 5 പോയിന്റ്; കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യത തുലാസിൽ
കൊച്ചി: ഇനി അഞ്ച് മത്സരങ്ങൾ ബാക്കി നിൽക്കെ കുറഞ്ഞത് 5 പോയിന്റെങ്കിലും ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സിന് അവസാന ആറിൽ കടക്കുക ബുദ്ധിമുട്ടാകും. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം മോഹൻ ബഗാനുമായാണ്.മാർച്ച് 13 ന് കൊച്ചിയിൽ വച്ചാണ് മത്സരം.കൊച്ചിയിലാണ് കളിയെങ്കിലും നിലവിൽ മോഹൻ ബഗാൻ ഫോമിലായതിനാൽ കേരള ബ്ലാസ്റ്റേഴ്സിന് ബുദ്ധിമുട്ടുള്ള മത്സരമായിരുക്കും ഇത്. ജംഷഡ്പൂർ എഫ്സി, ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്സി എന്നിവയ്ക്കെതിരെയാണ് കേരളത്തിന്റെ ബാക്കിയുള്ള മത്സരങ്ങൾ.മോഹൻബഗാനോട് ജയിക്കാൻ സാധിച്ചില്ലെങ്കിലും ഈ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിൻ്റ് ബ്ലാസ്റ്റേഴ്സിന് നേടണം.പത്താം സീസണിലും പതിവുപോലെതന്നെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ എവേ റെക്കോർഡുകൾ വളരെ മോശമാണ്. കൊച്ചിയിൽ നടന്ന ഒൻപതു മത്സരങ്ങളിൽ ആറു മത്സരങ്ങൾ വിജയിച്ച ബ്ലാസ്റ്റേഴ്സ് രണ്ടു മത്സരങ്ങളിൽ സമനില വഴങ്ങി, ഒപ്പം ഒരു മത്സരത്തിൽ തോൽവിയും. എന്നാൽ ഒൻപത് എവേ മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രം വിജയിച്ച ബ്ലാസ്റ്റേഴ്സ് അഞ്ചെണ്ണത്തിൽ തോൽവി വഴങ്ങി.തോൽവി വഴങ്ങിയ ആറു മത്സരങ്ങളിൽ നാലെണ്ണവും 2024-ൽ ആയിരുന്നു. ഐഎസ്എൽ…
Read More » -
സര്‍വീസസിന് സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം; പട്ടാളപ്പടയ്ക്ക് കിരീടം നേടി കൊടുത്തത് കോഴിക്കോട്ടുകാരൻ
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്ബോർ കിരീടം സർവീസസിന്. ഫൈനലില്‍, ഏകപക്ഷീയമായ ഒരു ഗോളിന് സർവീസസ് ഗോവയെ കീഴടക്കി. മലയാളി താരം പിപി ഷഫീലിന്റെ 67 ാ ം മിനിറ്റിലെ ലോങ് റേഞ്ചർ ഗോളിലിയിരുന്നു സർവീസസ് വിജയം.കോഴിക്കോട് കപ്പക്കല്‍ സ്വദേശിയായ ഷഫീലിന്റെ ടൂർണമെന്റിലെ മൂന്നാം ഗോളാണിത്. ടൂർണമെന്റ് ചരിത്രത്തില്‍ ഇത് ഏഴാം വട്ടമാണ് സർവീസസ് ട്രോഫി നേടുന്നത്.
Read More »