TRENDING
-
മുംബൈ വീണ്ടും മുൻപിൽ; ഇന്നറിയാം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തെറിഞ്ഞ് മുംബൈ സിറ്റി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ വിജയം. സ്ട്രൈക്കർ വിക്രം പ്രതാപ് സിംഗ് സീസണിലെ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറി. വമ്ബൻ ജയത്തോടെ പോയിന്റ് ടേബിളില്‍ മോഹൻ ബഗാനെ മറികടന്ന് ഒന്നാമതെത്താനും മുംബൈ സിറ്റിക്ക് കഴിഞ്ഞു. അതേസമയം ഇന്ത്യൻ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് നിർണായക പോരാട്ടത്തില്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ് ക്ലബ്ബിനെ നേരിടും.സീസണില്‍ പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിക്കാൻ വിജയം അനിവാര്യമായ മത്സരത്തില്‍ കടുത്ത പോരാട്ടം തന്നെയാണ് ആരാധകർ കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പ്രതീക്ഷിക്കുന്നത്. ബുധൻ വൈകിട്ട് 7.30നാണ് കിക്കോഫ്. 5 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് ഇനി അവശേഷിക്കുന്നത്. ജയിച്ചാല്‍ ഏറെക്കുറേ പ്ലേഓഫ് ഉറപ്പിക്കാം.ഡിസംബറില്‍ കൊല്‍ക്കത്തയില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 1-0ന് ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം. ലീഗ് ഘട്ടത്തില്‍ പോയിന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് നേരിട്ട് സെമിയില്‍ എത്തുക. മറ്റു നാലു…
Read More » -
നാളെ കേരള ബ്ലാസ്റ്റേഴ്സ് × മോഹൻ ബഗാൻ
കൊച്ചി: നാളെ മോഹൻ ബഗാനുമായി കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ വച്ച് ഏറ്റുമുട്ടും.ഈ സീസണിൽ കൊൽക്കത്തയിൽ വച്ച് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 1-0 ന് ജയിച്ചിരുന്നു. എന്നാൽ കൊച്ചിയിലാണ് കളിയെങ്കിലും നിലവില്‍ മോഹൻ ബഗാൻ ഫോമിലായതിനാല്‍ കേരള ബ്ലാസ്റ്റേഴ്സിന് ബുദ്ധിമുട്ടുള്ള മത്സരമായിരുക്കും ഇത്. ഐഎസ്എല്‍ 2023-24 സീസണിൻ്റെ ആദ്യ പകുതി അവസാനിക്കുമ്ബോള്‍ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ സീസണിൻ്റെ രണ്ടാം പകുതി മുതല്‍ ഈ വിജയം തുടരാൻ അവർക്ക് സാധിച്ചിട്ടില്ല. ഫെബ്രുവരി ആദ്യം മുതല്‍ ഇതുവരെ അഞ്ച് മത്സരങ്ങള്‍ കളിച്ച അവർക്ക് നാലിലും തോല്‍വിയായിരുന്നു ഫലം. ഇപ്പോള്‍ ഇന്ത്യൻ സൂപ്പർ ലീഗ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. കൊച്ചിയില്‍ നടന്ന ഒൻപതു മത്സരങ്ങളില്‍ ആറു മത്സരങ്ങള്‍ വിജയിച്ച ബ്ലാസ്റ്റേഴ്സ് രണ്ടു മത്സരങ്ങളില്‍ സമനില വഴങ്ങി, ഒപ്പം ഒരു മത്സരത്തില്‍ തോല്‍വിയും. എന്നാല്‍ ഒൻപത് എവേ മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം വിജയിച്ച ബ്ലാസ്റ്റേഴ്സ് അഞ്ചെണ്ണത്തില്‍ തോല്‍വി വഴങ്ങി.തോല്‍വി വഴങ്ങിയ ആറു മത്സരങ്ങളില്‍…
Read More » -
ഒടുവിൽ വുകമനോവിച്ച് ജയിച്ചു; ഐഎസ്എല്ലില്‍ അടുത്ത സീസണ് മുതല്‍ ‘വാര്’ നിയമം
കൊൽക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടുത്ത സീസണ് മുതല്‍ വീഡിയോ അസിസ്റ്റന്റ് റഫറി (വാര്) നിയമം പ്രാഫല്യത്തിലാക്കാന്‍ പറ്റുമെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്. ഐ എസ് എല്ലില്‍ ഇപ്പോഴുള്ള ഫീല്‍ഡ് റഫറിമാരുടെ തീരുമാനങ്ങള്‍ മിക്കതും വിവാദമാകുന്നതോടെയാണ് ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ തീരുമാനം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വാര് നിയമം വേണമെന്നാണ് ഫുട്ബോള്‍ നിരീക്ഷകരുടെയും അഭിപ്രായം. വാര് നിയമത്തിനായുള്ള സാങ്കേതിക സംവിധാനങ്ങള്‍ക്കായി അഞ്ച് ഏജന്‍സികളെ ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് സമീപിച്ചിട്ടുണ്ട്. ഐഎസ്എല്ലിൽ വാർ നിയമം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകമനോവിച്ച് ആയിരുന്നു.കഴിഞ്ഞ സീസണിൽ ബംഗളൂരുമായുള്ള മത്സരത്തെ തുടർന്ന് പ്രതിഷേധിച്ച വുകമനോവിച്ചിന് 8 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ.
Read More »