TRENDING

  • കെ സുരേന്ദ്രന്റെ വാദം തെറ്റ്; ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേരളം നൽകിയത് 5519 കോടി രൂപ 

    കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രൻ നടത്തിയ പ്രസ്താവനകൾ തെറ്റെന്നും, കേരളം പണം നൽകിയാതായും കേന്ദ്രസർക്കാർ രേഖാമൂലം സമ്മതിച്ചു.ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി നിതിൻ ഗഡ്കരി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. NH66 ന്റെ ഭൂമി ഏറ്റെടുക്കലിനും വികസനപ്രവർത്തനങ്ങൾക്കുമായി കേരള സർക്കാർ എത്ര തുക ചിലവാക്കി എന്ന ചോദ്യത്തിന്, ഭൂമി ഏറ്റെടുക്കലിന്റെ 25% കേരളമാണ് വഹിക്കുന്നതെന്നും ഇതിനോടകം തന്നെ 5519 കോടി രൂപ കേരളാ ഗവണ്മെന്റ് ചിലവാക്കിയിട്ടുണ്ടെന്നും  മറുപടിയിൽ സൂചിപ്പിച്ചിട്ടുണ്ട്. NH66 കടന്നു പോകുന്ന മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങൾ ഒരു രൂപ പോലും ദേശീയപാത വികസനത്തിനായി ചിലവഴിച്ചിട്ടില്ല എന്നും ഉപരിതല ഗതാഗത വകുപ്പിൻ്റെ ചുമതലയുള്ള നിതിൻ ഗഡ്കരി നൽകിയ മറുപടിയിൽ പറയുന്നു. കേരള സർക്കാർ ദേശീയപാതാ വികസനത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലെന്നായിരുന്നു കെ സുരേന്ദ്രന്റെ വാദം.അതേപോലെ കാസർകോട് നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ 1251 കിലോമീറ്റർ ദൂരത്തില്‍ 3500 കോടി രൂപ ചെലവഴിച്ച്‌ നിർമ്മിക്കുന്ന…

    Read More »
  • കൊമ്പൊടിഞ്ഞ കൊമ്പന്മാർ; ജംഷഡ്‌പൂരിനോടും സമനില; അവസാന ആറിൽ എന്ന് കയറും ?

    ജംഷെദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്താനാകാതെ കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്നലെ നടന്ന മത്സരത്തില്‍ ജംഷെദ്പുര്‍ എഫ്‌സിയോട്(1-1) സമനില വഴങ്ങിയതോടെ അവസാന ആറിൽ കടക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് വീണ്ടും നീളുകയാണ്. 23-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസ് നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്.ദിമിയുടെ ലീഗിലെ 13ആം ഗോളാണിത്. ഈ ഗോളോടെ ദിമി ഈ സീസണില്‍ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മാറി.എന്നാല്‍ ഈ സന്തോഷത്തിന് 22 മിനിറ്റ് മാത്രമായിരുന്നു ആയുസ്. 45-ാം മിനിറ്റില്‍ ജാവിയര്‍ സിവേരിയോയിലൂടെയായിരുന്നു ജംഷെദ്പുരിന്റെ മറുപടി ഗോൾ.ഇതോടെ മത്സരം സമനിലയിൽ പിരിഞ്ഞു. സീസണിന്റെ ആദ്യഘട്ടത്തില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടാംഘട്ടത്തിലെ ഏഴ് കളികളില്‍ അഞ്ചിലും തോറ്റു. ഒരു വിജയം കൊണ്ട് മാത്രം പ്ലേ ഓഫില്‍ എത്താൻ സാധിക്കും എന്നിരിക്കെയാണിത്.ഇന്നലത്തെ മത്സരത്തിൽ ജംഷെദ്പുരിനോട് സമനിലയിൽ തിരിഞ്ഞതോടെ ആരാധകരുടെ കാത്തിരിപ്പ് ഇനിയും നീളുകയാണ്.   19കളിയില്‍ 30 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്സ്. ആറാം…

    Read More »
  • ”കാരവാന്‍ തന്നില്ല വഴിയില്‍ നിന്ന് വസ്ത്രം മാറണോ? ഭക്ഷണവും തന്നില്ല”!!! മമ്മൂട്ടി സിനിമയില്‍നിന്ന് ആറാട്ടണ്ണന്‍ പിന്മാറി

    ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് ശ്രദ്ധ നേടിയ ആളാണ് സന്തോഷ് വര്‍ക്കി. പിന്നീട് ആറാട്ടണ്ണന്‍ എന്ന വിളിപ്പേരും സന്തോഷിന് ലഭിച്ചു. തിയറ്ററുകളില്‍ സ്ഥിര സാന്നിധ്യമായ സന്തോഷിന് ഇടയ്ക്ക് വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്. ചിലപ്പോഴൊക്കെ ചില പ്രസ്താവനകളുടെ പേരില്‍ വിവാദങ്ങളിലും സന്തോഷ് ഉള്‍പ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ സ്വന്തം യുട്യൂബ് ചാനലില്‍ ആറാട്ട് അണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി പങ്കിട്ട പുതിയ വീഡിയോയാണ് വൈറലാകുന്നത്. മമ്മൂട്ടിയുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം ബസൂക്കയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ മോശം അനുഭവം ഉണ്ടായിയെന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. ഭക്ഷണവും പ്രതിഫലവും കിട്ടിയില്ലെന്ന് മാത്രമല്ല വസ്ത്രം മാറാനുള്ള സൗകര്യം പോലും ലഭിച്ചില്ലെന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. സിനിമ അഭിനയ മോഹമൊന്നും തനിക്കില്ലെന്നും ബസൂക്ക ടീം തന്റെ പബ്ലിസിറ്റി ഉപയോഗിക്കാന്‍ വിളിച്ചതാണെന്നുമാണ് സന്തോഷ് വര്‍ക്കി പറയുന്നത്. സന്തോഷിന്റെ വാക്കുകളിലേക്ക്… ‘ഞാന്‍ മമ്മൂട്ടിയുടെ സിനിമയായ ബസൂക്കയില്‍ നിന്നും പിന്മാറുകയാണ്. ആദ്യത്തെ ദിവസം പോയപ്പോള്‍ കുഴപ്പമുണ്ടായില്ല. എന്നാല്‍ ഇന്ന് ചെന്നപ്പോള്‍ വളരെ മോശമായ…

    Read More »
  • സഞ്ജുവിന്‍റെ രാജസ്ഥാൻ റോയല്‍സും ഋഷഭ് പന്തിന്‍റെ ഡല്‍ഹി ക്യാപ്പിറ്റല്‍സും ഇന്ന് നേർക്കുനേർ

    ജയ്പൂർ: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റ് 17-ാം സീസണില്‍ തുടർച്ചയായ രണ്ടാം ഹോം ജയത്തിനായി സഞ്ജുവിന്‍റെ രാജസ്ഥാൻ റോയല്‍സ് ഇന്നിറങ്ങും. ഋഷഭ് പന്തിന്‍റെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് മത്സരം. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർമാരായ പന്തും സഞ്ജുവുമാണ് ഇരുടീമിനെയും നയിക്കുന്നത്. കാറപകടത്തെത്തുടർന്ന് ഒരു വർഷത്തിലധികം ക്രിക്കറ്റില്‍നിന്ന് വിട്ടുനിന്നശേഷം ഋഷഭ് പന്ത് തിരിച്ചെത്തുന്ന ടൂർണമെന്‍റാണിത്. ആദ്യമത്സരത്തില്‍ പന്തിന്‍റെ ഡല്‍ഹി നാല് വിക്കറ്റിന് പഞ്ചാബ് കിംഗ്സിനോട് പരാജയപ്പെട്ടു. അതേസമയം സഞ്ജു പ്ലെയർ ഓഫ് ദ മാച്ച്‌ ആയ പോരാട്ടത്തില്‍ രാജസ്ഥാൻ 20 റണ്‍സിന് ലക്നോ സൂപ്പർ ജയ്ന്‍റ്സിനെ കീഴടക്കിയിരുന്നു. ഐപിഎല്ലില്‍ ഇതുവരെ ഇരുടീമും തമ്മില്‍ 27 തവണ ഏറ്റുമുട്ടി. അതില്‍ 14 ജയം രാജസ്ഥാൻ റോയല്‍സ് നേടിയപ്പോള്‍ 13 എണ്ണത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വെന്നിക്കൊടി പാറിച്ചു.

    Read More »
  • കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ശനിയാഴ്ച 

    കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഈ ശനിയാഴ്ച നടക്കും.ജംഷഢ്പൂര്‍ എഫ്സിക്കെതിരെയാണ് ടീമിന്റെ അടുത്ത പോരാട്ടം. സീസണിന്റെ ആദ്യഘട്ടത്തില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടാംഘട്ടത്തിലെ ആറ് കളികളിൽ അഞ്ചിലും തോറ്റു.ഒരു വിജയം കൊണ്ട് മാത്രം പ്ലേ ഓഫിൽ എത്താൻ സാധിക്കും എന്നിരിക്കെയാണിത്. ഈ സീസണില്‍ മികച്ച കളി പുറത്തെടുത്തിട്ടും പരിക്കാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്.അഡ്രിയാൻ ലൂണ, ക്വാമി പെപ്ര, സച്ചിൻ സുരേഷ് എന്നീ മൂന്ന് പ്രധാനതാരങ്ങളുടെ പരിക്കാണ് ടീമിന് തിരിച്ചടിയായത്.ഇതിനൊപ്പം ജീക്സണ്‍ സിങ്, മാർക്കോ ലെസ്കോവിച്ച്‌, ദിമിത്രിയോസ് ഡയമെന്റാകോസ് തുടങ്ങിയവരും പരിക്കുകാരണം പുറത്തിരിക്കേണ്ടിവന്നു. .എങ്കിലും പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നു. 18 കളിയില്‍ 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നിലവിൽ ബ്ലാസ്റ്റേഴ്സ്. ആറാം സ്ഥാനത്തുള്ള ജംഷഡ്‌പൂർ എഫ്.സി.ക്ക് 19 കളിയില്‍ 21 പോയിന്റുണ്ട്.അതായത് ഒരു ജയംകൊണ്ട് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തുമെന്ന്. അതേസമയം ബ്ലാസ്റ്റേഴ്‌സിന്റെ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ മൂന്നും എതിരാളികളുടെ തട്ടകത്തിലാണ്.ജംഷഢ് പൂര്‍ എഫ്സിക്കെതിരെയുള്ള  മത്സരത്തിന് ശേഷം ഈസ്റ്റ്…

    Read More »
  • വയോധികയുടെ മാലപൊട്ടിച്ചു; പിന്നാലെ ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തുച്ചാടി

    ഞെട്ടിക്കുന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.വയോധികയുടെ മാലപൊട്ടിച്ചതിന് പിന്നാലെ ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തുച്ചാടുന്ന യുവാവിന്റെ വീഡിയോ ആണിത്.  ട്രെയിനിലെ സിസിടിവി കാമറയിലാണ് സാഹസിക മാലപൊട്ടിക്കലിന്റെ വീഡിയോ പതിഞ്ഞത്.വാതിലിന് സമീപം നിന്നിരുന്ന യുവാവ് പൊടുന്നനെ സീറ്റിലേക്ക് പോകുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ച്‌, ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തുചാടുകയായിരുന്നു. ഇയാള്‍ പാളത്തിന് സമീപം മുട്ടിടിച്ച്‌ വീഴുന്നതും കാണാം. ടോയ്ലെറ്റില്‍ പോയ ശേഷം രണ്ടു സ്ത്രീകള്‍ ഒരുമിച്ച്‌ അവരുടെ സീറ്റിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം.വാതിലിന് സമീപം നിന്നിരുന്ന യുവാവ് പൊടുന്നനെ ഇതില്‍ ഒരാളുടെ മാല വലിച്ചു പൊട്ടിച്ച്‌ ഒന്നും നോക്കാതെ ട്രെയിനില്‍ നിന്ന് എടുത്ത് പുറത്തു ചാടുകയായിരുന്നു. ഇവർ തുറന്ന വാതിലിലൂടെ പുറത്തുവീഴാതിരുന്നത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. മാർച്ച്‌ 13ന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നത്. വൈകിട്ട് ഏഴിനായിരുന്നു സംഭവം. യുവാവിന് പരിക്കേല്‍ക്കാനുള്ള സാദ്ധ്യതയേറെയാണ്. ഇത്തരം മോഷണങ്ങളില്‍ യാത്രക്കാർ ജാഗ്രതപാലിക്കണമെന്ന് റെയില്‍വെ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിക്കായുള്ള തെരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്.

    Read More »
  • മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ സിനിമ ഏതാകും?

    കഴിഞ്ഞ 50 വർഷത്തിനിടയിൽ മലയാളത്തിൽ ഉണ്ടായ ഏറ്റവും നല്ല പ്രണയസിനിമ ഏതായിരിക്കും ? ഇതന്വേഷിച്ച് മലയാള സിനിമ ലോകത്തേക്ക് ഒരു യാത്ര നടത്തിയാൽ ‘യാത്ര’ എന്ന പേരാകും നമ്മുടെ മുന്നിലേക്ക് ആദ്യം ഓടിയെത്തുക.ശ്രീലങ്കക്കാരനായിരുന്നു സംവിധായകൻ. മമ്മൂട്ടിയും ശോഭനയും നായിക നായകന്മാരായി എത്തിയ സിനിമയാണ്- യാത്ര. അതിലെ ‘തന്നന്നം താനന്നം താളത്തിലാടി’ എന്ന പാട്ട് ഇപ്പോഴും ഒരോ മലയാളിയുടെ ചുണ്ടത്തുണ്ട്. മമ്മൂട്ടി എന്ന മലയാളത്തിൻ്റെ മഹാനടൻ ആദ്യമായി തലമൊട്ടയടിച്ച്‌ അഭിനയിച്ച ചിത്രം കൂടിയായിരുന്നു ശ്രീലങ്കക്കാരനായ ബാലുമഹേന്ദ്രയുടെ സംവിധാനത്തില്‍ പിറന്ന ഈ സിനിമ. 1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ യാത്ര. ബാലു മഹേന്ദ്ര സം‌വിധാനവും തിരക്കഥയും നിർവഹിച്ച ഈ ചിത്രത്തിനു കഥയും സംഭാഷണവും എഴുതിയത് ജോൺ പോൾ ആണ്. അടിയന്തരാവസ്ഥക്കാലത്തു പൊലീസും ജയിൽ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കൽപ്പിത കഥയാണിത്. കുറ്റവാളിയായ ഉണ്ണികൃഷ്ണൻ (മമ്മൂട്ടി) ജയിൽ മുക്തനായി പോകും‌വഴി സ്കൂൾ ബസ്സിലെ തന്റെ സഹയാത്രികരോടായി പറയുന്ന സംഭവങ്ങളിലൂടെയാണ്‌ കഥയുടെ ചുരുളഴിയുന്നത്. ഈ ചലച്ചിത്രത്തിലൂടെ, സം‌വിധായകനായ ബാലുമഹേന്ദ്ര മലയാളചലച്ചിത്രത്തിന്‌ കഥപറച്ചിലിന്റെ ഒരു പുത്തൻ…

    Read More »
  • ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അഫ്ഗാനെതിരേ ഇന്ത്യക്ക് തോല്‍വി

    ഗുവാഹാട്ടി: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്താനെതിരേ ഇന്ത്യക്ക് തോൽവി.ആദ്യ പകുതിയിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി നേടിയ ഗോളിൽ എഴുപതു മിനിറ്റുവരെ  മുന്നിട്ടുനിന്ന ഇന്ത്യ, പിന്നീടുള്ള സമയങ്ങളിൽ രണ്ട് ഗോൾ വഴങ്ങി തോൽവിയേറ്റുവാങ്ങുകയായിരുന്നു. സുനിൽ ഛേത്രിയുടെ 150-ാം അന്താരാഷ്ട്ര മത്സരമായിരുന്നു ഇന്ന് നടന്നത്. 37-ാം മിനിറ്റിൽ തന്നെ ഗോൾ നേടി ഛേത്രി അത് ആഘോഷവുമാക്കി. 36-ാം മിനിറ്റിൽ ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി, ഛേത്രി ഗോളാക്കി മാറ്റുകയായിരുന്നു.  വലതുവശത്തുനിന്ന് ഛേത്രിയെ ലക്ഷ്യമാക്കി മൻവീർ സിങ് നൽകിയ ക്രോസ് അഫ്ഗാൻ താരം അമിരി കൈകൊണ്ട് തടുത്തതോട  റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത ഛേത്രിയുടെ ഷോട്ട് അഫ്ഗാനിസ്ഥാൻ പോസ്റ്റിന്റെ വലതുമൂലയിൽച്ചെന്ന് തറച്ചതോടെ ഇന്ത്യ 1-0 ന് മുന്നിലായി. എന്നാൽ രണ്ടാം പകുതിയുടെ 70-ാം മിനിറ്റിൽ അഫ്ഗാനിസ്താൻ തിരിച്ചടിച്ചു.അഫ്ഗാൻ താരം റഹ്മത് അക്ബരി ഉതിർത്ത ഷോട്ട് ഇന്ത്യൻ ഗോളിയേയും കീഴടക്കി വലയിൽ പതിക്കുകയായിരുന്നു.(1-1) 88-ാം മിനിറ്റിൽ അഫ്ഗാൻ മുന്നേറ്റ താരത്തെ ബോക്സിനകത്ത് തടയാൻ ശ്രമിച്ചതിന് ഇന്ത്യൻ…

    Read More »
  • കേന്ദ്ര പോലീസ് സേനകളില്‍ 4187 സബ് ഇൻസ്പെക്‌ടർ ഒഴിവ്‌

    കേന്ദ്ര പോലീസ് സേനകളിലെ 4187 സബ് ഇൻസ്പെക്‌ടർ ഒഴിവിലേക്ക് സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ (എസ്‌എസ്‌സി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.(www.ssc.nic.in, www.ssc.gov.in) സെൻട്രല്‍ ആംഡ് പോലീസ് ഫോഴ്സസ് (സിഎപിഎഫ്), ഡല്‍ഹി പോലീസ് എന്നീ കേന്ദ്ര സേനാവിഭാഗങ്ങളിലെ സബ് ഇൻസ്പെക്‌ടർ തസ്തികയിലാണു തെരഞ്ഞെടുപ്പ്. സ്ത്രീകള്‍ക്കും അവസരം. സിഎപിഎഫില്‍ 4001 ഒഴിവും ഡല്‍ഹി പോലീസില്‍ 186 ഒഴിവുമുണ്ട്. ദേശീയതലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന പരീക്ഷ വഴിയാണു തെരഞ്ഞെടുപ്പ്.മാർച്ച്‌ 28 വരെ അപേക്ഷിക്കാം. കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍: തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, മറ്റു കേന്ദ്രങ്ങളുടെ പട്ടിക വെബ്സൈറ്റില്‍.www.ssc.nic.in, www.ssc.gov.in

    Read More »
  • സമ്മാനമൊന്നും വേണ്ട, മോദിക്ക് വോട്ട് ചെയ്താല്‍ മാത്രം മതി! സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു ക്ഷണക്കത്ത്

    ഹൈദരാബാദ്: വിവാഹക്ഷണക്കത്തില്‍ വ്യത്യസ്തത കൊണ്ടുവരുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരം ക്ഷണക്കത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാകാറുണ്ട്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ടഭ്യര്‍ത്ഥിച്ചുള്ള ക്ഷണക്കത്താണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തെലങ്കാനയിലെ സങ്കറെഡ്ഡിയില്‍ നിന്നുള്ള ആളാണ് മകന്റെ വിവാഹക്ഷണക്കത്തില്‍ വ്യത്യസ്തത കൊണ്ടുവന്നത്. വിവാഹത്തിന് എത്തുന്നവര്‍ സമ്മാനങ്ങള്‍ ഒന്നും കൊണ്ടുവരേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്താല്‍ മാത്രം മതിയെന്നുമാണ് കത്തില്‍ പറയുന്നത്. സായ് കുമാറും മഹിമ റാണിയും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യുന്നതാണ് വിവാഹത്തിന് ലഭിക്കുന്ന സമ്മാനമെന്നും കത്തില്‍ പറയുന്നു. ഏപ്രില്‍ നാലിനാണ് വിവാഹം. സായ് കുമാറിന്റെ അച്ഛന്‍ നനികന്തി നരസിംഹലുവാണ് വിവാഹക്ഷണക്കത്ത് പ്രിന്റ് ചെയ്തത്.

    Read More »
Back to top button
error: