NEWS

  • ഔദ്യോഗിക ജോലിക്കിടെ ട്രെയിനില്‍ യുവതിക്കൊപ്പം പൊലീസുകാരന്റെ നൃത്തം, ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറൽ; ഒടുവിൽ നടപടി

       ഔദ്യോഗിക ജോലിക്കിടെ ലോക്കല്‍ ട്രെയിനില്‍ യുവതിയോടൊപ്പം നൃത്തം ചെയ്ത് റീല്‍സ് എടുത്ത സംഭവത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പൊലീസ് ഉദ്യോഗസ്ഥന്‍ എസ് എഫ് ഗുപ്തയ്ക്കെതിരെയാണ് നടപടി. ഡ്യൂട്ടി സമയത്തുണ്ടായ കൃത്യവിലോപത്തിന് ഗുപ്തയോട് ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരണം തേടിയിട്ടുണ്ട്. Mumbai locals==free dance show😂While Mumbai police joins with troublemaker gangs.#Mumbai #mumbaisuburban @drmmumbaicr @MumbaiPolice @RailMinIndia @Central_Railway @drmbct pic.twitter.com/1lOzHIMZ3Z — Megavannan (@brindhavanexp) December 8, 2023 യുവതിയോടൊപ്പം നൃത്തം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതോടെയാണ് നടപടി എടുത്തത്. ഡിസംബര്‍ ആറിന് രാത്രി 10 മണിക്ക് ശേഷം സെന്‍ട്രല്‍ റെയില്‍വേയുടെ ലോക്കല്‍ ട്രെയിനിലായിരുന്നു സംഭവം. ട്രെയിനില്‍ രാത്രികാലത്ത് വനിതകളുടെ സുരക്ഷ ഉറപ്പാക്കുന്നതായിരുന്നു ഗുപ്തയുടെ ചുമതല. ഒരു യുവതി തന്റെ മകളുടെ റീല്‍സ് ചിത്രീകരിക്കുകയായിരുന്നു. ഇത് കാണാനിടയായ ഗുപ്ത ആദ്യം അപകടം ഉണ്ടാകാതിരിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത് ദൃശ്യങ്ങളിലുണ്ട്. പിന്നീട്, യുവതിയോടൊപ്പം…

    Read More »
  • സ്കൂട്ടിയും മാരുതി സ്വിഫ്റ്റും കൂട്ടിയിടിച്ചു, ഇടുക്കിയിൽ എൻജിനീയറിംഗ് കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

        കട്ടപ്പന: എൻജിനീയറിംഗ്  കോളജ് വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. മുള്ളൻ കുഴിയിൽ അജയകുമാറിന്റെ മകൻ വസിഷ്ഠ് (22) ആണ് മരിച്ചത്. രാവിലെ 8.30 ന് പാണ്ടിപ്പാറയിലാണ് അപകടം നടന്നത്. വസിഷ്ഠ് സഞ്ചരിച്ച സ്കൂട്ടി എതിരെ വന്ന മാരുതി സ്വിഫ്റ്റ്  കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ  വസിഷ്ഠിനെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടുക്കി എൻജിനീയറിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർഥിയാണ്. മാതാവ്: ശശികല.

    Read More »
  • നാടകനടനും ഭാര്യയും സ്വന്തം വീട്ടില്‍ ഒരേ സാരിത്തുമ്പില്‍ മരിച്ച നിലയില്‍

       ഉഡുപ്പിയില്‍ നാടകനടനും ഭാര്യയും വീട്ടില്‍ ഒരേ സാരിത്തുമ്പില്‍ മരിച്ച നിലയില്‍. ഉഡുപ്പി ജില്ലയിലെ കൗപ് സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനും നാടകനടനുമായ ലീലാധര്‍ ഷെട്ടി (68), ഭാര്യ വസുന്ധര ഷെട്ടി (58) എന്നിവരാണ് മരിച്ചത്. നാടക നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന ഷെട്ടി കൗപ് രാജതംരംഗ നാടക ട്രൂപ് സ്ഥാപകൻ കൂടിയാണ്. നേരത്തെ, കൗപ് നിയമസഭ മണ്ഡലങ്ങളില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മജൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് ഇരുവരുടേയും മരണം സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • തിരുവാതിരക്കളിക്കൊപ്പം ചുവടുവെച്ച് എം.എല്‍.എ.; ചിത്തരഞ്ജന്റെ വീഡിയോ വൈറല്‍

    ആലപ്പുഴ: തിരുവാതിരക്കളിക്കൊപ്പം ചുവടുവെച്ച് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. നവകേരള സദസ്സിന്റെ ഭാഗമായി ആലപ്പുഴ മണ്ണഞ്ചേരിയില്‍ സംഘടിപ്പിച്ച മെഗാ തിരുവാതിരയിലായിരുന്നു ചിത്തരഞ്ജന്‍ എം.എല്‍.എയുടെ ചുവടുവെപ്പ്. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് കുമാറും കൂടെ ഉണ്ടായിരുന്നു.

    Read More »
  • ശബരിമലയിലെ തിരക്ക് നിയന്ത്രിക്കല്‍: പൊലീസ് ഡ്യൂട്ടി ക്രമീകരണത്തില്‍ മാറ്റം

    തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് ഭക്തരെ ബുദ്ധിമുട്ടിച്ചതിനൊപ്പം രാഷ്ട്രീയ വിഷയമായതോടെ ക്രമീകരണങ്ങളില്‍ മാറ്റംവരുത്തി പൊലീസ്. ശബരിമലയില്‍ ഓരോ ഘട്ടത്തിലെയും ഡ്യൂട്ടി കഴിയുമ്പോള്‍, ആ ഘട്ടത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ പകുതിപേരെ മാത്രമേ ആദ്യം പിന്‍വലിക്കാവൂ എന്ന് ഡിജിപി നിര്‍ദേശം നല്‍കി. ശബരിമല ഡ്യൂട്ടി ചെയ്തു പരിചയമുള്ള പൊലീസുകാരുടെ അഭാവം തിരക്ക് വര്‍ധിപ്പിക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. അഞ്ച് ഘട്ടങ്ങളിലായാണ് എസ്പി റാങ്കിനു മുകളിലുള്ള പൊലീസുകാര്‍ക്ക് ഡ്യൂട്ടി നല്‍കിയിരിക്കുന്നത്. നവംബര്‍ 15 മുതല്‍ 30വരെ, നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14വരെ, ഡിസംബര്‍ 14 മുതല്‍ ഡിസംബര്‍ 27വരെ, ഡിസംബര്‍ 29 മുതല്‍ ജനുവരി 10വരെ, ജനുവരി 10 മുതല്‍ 20വരെ. ആറു ഘട്ടങ്ങളിലായാണ് ഇതിനു താഴെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി. 9 ദിവസം മുതല്‍ 13 ദിവസംവരെ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കും മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്കും ജോലി ചെയ്യേണ്ടിവരും. ഒരു ഘട്ടത്തിലെ ഡ്യൂട്ടി കഴിയുമ്പോള്‍ ആ ഘട്ടത്തിലെ ഡ്യൂട്ടി ചെയ്തവരില്‍ 50% പേരെ…

    Read More »
  • തലവേദനയ്ക്ക് കുത്തിവെപ്പെടുത്ത ബാലന്റെ കാല് തളര്‍ന്നതായി പരാതി; ഡോക്ടര്‍ക്കും നഴ്‌സിനുമെതിരെ കേസ്

    തൃശൂര്‍: ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ തലവേദനയ്ക്ക് കുത്തിവെപ്പെടുത്ത എഴുവയസുകാരന്റെ കാല് തളര്‍ന്നതായി പരാതി. പരാതിയില്‍ ഡോക്ടര്‍ക്കും നഴ്‌സിനുമെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. ഈ മാസം ഒന്നിനാണ് പാലയൂര്‍ സ്വദേശിയുടെ മകന്‍ ആശുപത്രിയില്‍ നിന്ന് കുത്തിവെപ്പെടുത്തത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ കാണിച്ചപ്പോള്‍ രണ്ടുകുത്തിവെപ്പുകള്‍ എടുക്കാന്‍ നിര്‍ദേശിച്ചു.ആദ്യം ഇടതു കൈയിലും പിന്നീട് അരക്കെട്ടിലുമാണ് കുത്തിവെപ്പെടുത്തു. ഇതിന് പിന്നാലെയാണ് കാലില്‍ ശക്തമായ വേദന അനുഭവപ്പെടുകയും നടക്കാന്‍ ശ്രമിച്ചപ്പോള്‍ കാല്‍ തളര്‍ന്നുപോയെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യം ഡോക്ടറോട് പറഞ്ഞെങ്കിലും വീട്ടില്‍ പോയാല്‍ മാറുമെന്നായിരുന്നു മറുപടി. എന്നാല്‍, കുട്ടിയെ ആരോഗ്യസ്ഥിതിയില്‍ മാറ്റമുണ്ടാകാത്തതിനെത്തുടര്‍ന്നാണ് മറ്റൊരു ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു. തുടര്‍ന്ന് ചാവക്കാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

    Read More »
  • ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം: എസ്എഫ്‌ഐക്കാരുടെ ജാമ്യാപേക്ഷ തള്ളി

    തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ റോഡില്‍ പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) തള്ളി. പ്രതികളുടേത് ഗുരുതരമായ കുറ്റമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. വിദ്യാര്‍ഥികള്‍ നടത്തിയത് പ്രതിഷേധം മാത്രമാണെന്നും ഗവര്‍ണറെ തടഞ്ഞുവച്ചിട്ടില്ലെന്നുമായിരുന്നു പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. എസ്എഫ്‌ഐ പ്രവര്‍ത്തകരായ യദുകൃഷ്ണന്‍, അഷിഖ് പ്രദീപ്, ആര്‍.ജി.ആഷിഷ്, ദിലീപ്, റയാന്‍, അമന്‍ ഗഫൂര്‍, റിനോ സ്റ്റീഫന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഐപിസി 143, 147, 149, 283, 353 വകുപ്പുകള്‍ പ്രകാരമാണ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. ഗവര്‍ണറുടെ ആവശ്യപ്രകാരം ഐപിസി 124 അനുസരിച്ചും കേസെടുത്തു. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും നേരെ അതിക്രമം ഉണ്ടായാല്‍ ഈ വകുപ്പ് അനുസരിച്ചാണ് കേസെടുക്കുന്നത്. 7 വര്‍ഷം വരെ ശിക്ഷയും പിഴയും ലഭിക്കും. നിയമവിരുദ്ധമായി സംഘം ചേരുന്നതിനു ഐപിസി 143 അനുസരിച്ച് ആറുമാസം തടവോ പിഴയോ ലഭിക്കും. കലാപശ്രമത്തിന് ഐപിസി 147 അനുസരിച്ച് 2 വര്‍ഷം വരെ തടവും പിഴയും ലഭിക്കാം. സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിന്…

    Read More »
  • ഷബ്നയുടെ ഭര്‍തൃമാതാവും അറസ്റ്റില്‍; പിടികൂടിയത് കോഴിക്കോട്ടെ ലോഡ്ജില്‍നിന്ന്

    കോഴിക്കോട്: ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവും അറസ്റ്റില്‍. മരണപ്പെട്ട ഷബ്നയുടെ ഭര്‍ത്താവ് ഹബീബിന്റെ മാതാവ് തണ്ടാര്‍കണ്ടി നബീസയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ ഇവരെ കോഴിക്കോട്ടെ ലോഡ്ജില്‍നിന്നാണ് പിടികൂടിയത്. പ്രതിയെ വടകര കോടതിയില്‍ ഹാജരാക്കി. അതേസമയം, കേസിലെ മറ്റുപ്രതികളായ ഭര്‍ത്താവ് ഹബീബ്, ഭര്‍തൃസഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഹബീബിന്റെ അമ്മാവന്‍ ഹനീഫയുടെ ജാമ്യാപേക്ഷയും കോടതി വ്യാഴാഴ്ച പരിഗണിക്കുന്നുണ്ട്. ഷബ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫയും ഭര്‍തൃമാതാവ് നബീസയുമാണ് ഇതുവരെ അറസ്റ്റിലായവര്‍. ഹനീഫ ഷബ്നയെ മര്‍ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ബന്ധുക്കള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. കുന്നുമ്മക്കര തട്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷബ്ന(30)യെ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിച്ചിരുന്നത്. മരിക്കുന്നതിന് കുറച്ചുമുമ്പ് ഭര്‍ത്താവിന്റെ അമ്മാവനായ ഹനീഫ…

    Read More »
  • ‘ഇന്ത്യ’യ്ക്കു പിന്നാലെ നേതൃയോഗം വിളിച്ച് ജെഡിയു; യോഗം 29നു ഡല്‍ഹിയില്‍

    പട്‌ന: ജനതാദള്‍ (യു) ദേശീയ നിര്‍വാഹക സമിതി യോഗം 29നു ഡല്‍ഹിയില്‍ ചേരുമെന്നു പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ലലന്‍ സിങ് അറിയിച്ചു. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി യോഗം 19നു ചേരുന്നതിനു പിന്നാലെയാണ് ജെഡിയു ദേശീയ നേതൃയോഗം വിളിച്ചത്. ‘ഇന്ത്യ’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി പ്രഖ്യാപനവും സീറ്റു വിഭജനവും വൈകിക്കരുതെന്ന് ജെഡിയു ആവശ്യപ്പെട്ടിരുന്നു. മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം ലക്ഷ്യമിട്ടു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ യുപിയിലെ പ്രധാന കേന്ദ്രങ്ങളില്‍ റാലികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റു പങ്കിടാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകാത്ത അമര്‍ഷത്തില്‍ ജെഡിയു, സമാജ്വാദി പാര്‍ട്ടികള്‍ ഇടഞ്ഞു നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മുന്നണി നേതൃയോഗം ചേരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വം മുന്നണിയുടെ യോഗം വിളിച്ചെങ്കിലും ഘടകകക്ഷി നേതാക്കളുടെ നിസഹകരണം കാരണം 19ലേക്കു മാറ്റുകയായിരുന്നു.

    Read More »
  • അവിഹിതബന്ധത്തെ എതിര്‍ത്തു; ഭാര്യയെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തി

    ബംഗളുരു: അവിഹിതബന്ധം എതിര്‍ത്തതിനെ തുടര്‍ന്നു യുവതിയെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ഭര്‍ത്താവ് കൊലപ്പെടുത്തി. കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ദേവവൃന്ദയിലെ വസതിയില്‍ ശ്വേത എന്ന യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവ് ദര്‍ശനെ അറസ്റ്റ് ചെയ്തു. ശ്വേത സ്വയം സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്‌തെന്നു വരുത്തിത്തീര്‍ക്കാന്‍ ദര്‍ശന്‍ ശ്രമിച്ചിരുന്നു. ശ്വേതയ്ക്കു ഹൃദയാഘാതം ഉണ്ടായതായും പറഞ്ഞു. എന്നാല്‍ മകളുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടുകാര്‍ വരുന്നതിനു മുന്നേ ശ്വേതയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ദര്‍ശന്‍ ശ്രമിച്ചതും സംശയം വര്‍ധിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നല്ല മരണമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തുടര്‍ന്നു ദര്‍ശനെ കസ്റ്റഡിയിലെടുത്തു പൊലീസ് ചോദ്യം ചെയ്തപ്പോഴാണു കുറ്റകൃത്യത്തിന്റെ ചുരുളഴിഞ്ഞത്. ശ്വേതയെ കൊന്നതാണെന്നു പ്രതി സമ്മതിച്ചു. കോളജ് കാലം മുതല്‍ പ്രണയത്തിലായിരുന്ന ശ്വേതയും ദര്‍ശനും മൂന്നു വര്‍ഷം മുന്‍പാണു വിവാഹിതരായത്. ജോലിസ്ഥലത്തുള്ള മറ്റൊരു യുവതിയുമായി ദര്‍ശന്‍ അടുപ്പത്തിലായതോടെ ദാമ്പത്യത്തില്‍ വിള്ളലുണ്ടായി. ഈ യുവതിയെ വിളിച്ച്…

    Read More »
Back to top button
error: