NEWS

  • മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം; എഎസ്ഐ അടക്കമുള്ളവര്‍ക്ക് പരിക്ക്

    തിരുവനന്തപുരം: മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ എ.എസ്.ഐ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഇന്നലെ ജനം ഒഴുകിയെത്തിയ വേളയിലാണ് മാനവീയത്ത് സംഘര്‍ഷമുണ്ടായത്. മാനവീയത്തിന് മുന്നിലുള്ള റോഡില്‍ വാഹനം കടത്തി വിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു വീഥിയുടെ മുന്നിലുള്ള, തമ്പാനൂര്‍- വെള്ളയമ്പലം റോഡില്‍ പണി നടക്കുന്നതിനാല്‍ ഇതു വഴി വാഹനങ്ങള്‍ കടത്തി വിടാറില്ല. എന്നാല്‍ ഇന്നലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി എത്തിയ യുവാക്കള്‍ ഈ വഴിയിലൂടെ പോകാന്‍ ശ്രമിച്ചു. പൊലീസ് ഇത് തടഞ്ഞതോടെ ഇവിടെ വാഹനം പാര്‍ക്ക് ചെയ്ത് ഇവര്‍ മാനവീയത്തിനുള്ളിലേക്ക് കയറി. തുടര്‍ന്ന് പൊലീസെത്തി വാഹനം മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാക്കള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയായിരുന്നു. സംഭവത്തില്‍ 19-23 വയസ്സുള്ള യുവാക്കളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഘര്‍ഷമുണ്ടായതോടെ ഡിജിപി അടക്കം സ്ഥലത്തെത്തി.  

    Read More »
  • പെണ്‍കുട്ടിയെ വിമാനത്തില്‍ പീഡിപ്പിച്ചതായി പരാതി; പ്രവാസി ഇന്ത്യക്കാരന്‍ കൊളംബോയില്‍ അറസ്റ്റില്‍

    കൊളംബോ: പെണ്‍കുട്ടിയെ വിമാനത്തില്‍ പീഡിപ്പിച്ചതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള യാത്രാ മധ്യേ പ്രവാസി ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. എട്ട് വയസുള്ള ശ്രീലങ്കന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തെലങ്കാന സ്വദേശിയാണ് പിടിയിലായത്. കൊളംബോ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ്. ശ്രീലങ്കന്‍ പോലീസ് അറസ്റ്റ് ചെയ്ത ഇന്ത്യക്കാരനെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഡിസംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. തെലങ്കാനയില്‍ നിന്നുള്ള 49 കാരനാണ് പ്രതി. റിയാദില്‍ നിന്ന് ശ്രീലങ്ക വഴി ഹൈദരാബാദിലേക്ക് ട്രാന്‍സിറ്റ് വിമാനത്തില്‍ യാത്ര ചെയ്തപ്പോഴാണ് സംഭവം. ശ്രീലങ്കന്‍ സ്വദേശികളായ അമ്മയും മകളും സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന കുട്ടിയുടെ പിതാവിനെ സന്ദര്‍ശിച്ച ശേഷം ശ്രീലങ്കയിലേക്ക് മടങ്ങുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി മാതാവ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനെ വിവരം അറിയിക്കുകയായിരുന്നുവെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊളംബോ ഭണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പ്രതിയെ ക്യാബിന്‍ ക്രൂ ലോക്കല്‍ പോലീസിന് കൈമാറുകയാണുണ്ടായത്. പെണ്‍കുട്ടിയേയും പ്രതിയെയും നെഗോംബോ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയതായി…

    Read More »
  • ഭാര്യയെ സംശയം, ചുറ്റികകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; ഭർത്താവ് രജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു

       എറണാകുളം വാഴക്കുളം ചെമ്പറക്കിയിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു. ചുറ്റികകൊണ്ടാണ്  തലക്കടിച്ച് കൊലപ്പെടുത്തിയത്. ചെമ്പറക്കി നാല് സെന്റ് കോളനിയിൽ താമസിക്കുന്ന പാറക്കാട്ടുമോളം രവിയുടെ മകൾ അനുമോളാണ് വെട്ടേറ്റ് മരിച്ചത്.  ഞായറാഴ്‌ച ഉച്ചയോടെയാണ് കൊല നടത്തിയത്. പ്രതിയെ പൊലീസ് പിടികൂടി. ഭാര്യയെക്കുറിച്ചുള്ള സംശയവും കുടുംബ വഴക്കുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.30 കാരനായ ഭര്‍ത്താവ് രജീഷാണ് 27കാരിയായ അനുവിനെ കൊല്ലപ്പെടുത്തിയത്. അനുവിന്റെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം നടന്നത്. പ്രതിയായ ഭര്‍ത്താവ് രജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. 5 വര്‍ഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. .

    Read More »
  • തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് 1.9 കോടി തട്ടി; ദമ്പതിമാര്‍ പിടിയില്‍

    കൊച്ചി: യു.കെ, സിങ്കപ്പൂര്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് വിവിധ ജോലികള്‍ക്ക് വിസയുണ്ടെന്ന് വാഗ്ദാനം ചെയ്ത് 1.9 കോടി രൂപ തട്ടിയ ദമ്പതിമാര്‍ അറസ്റ്റില്‍. കലൂര്‍ അശോക റോഡില്‍ ടാലെന്റിവിസ് എച്ച്.ആര്‍. കണ്‍സള്‍ട്ടന്‍സി റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തിയിരുന്ന, കൊല്ലം ഈസ്റ്റ് കല്ലട മണിവീണയില്‍ ചിഞ്ചു എസ്. രാജ് (45), കൊടുങ്ങല്ലൂര്‍ ശൃംഗപുരം വക്കേക്കാട്ടില്‍ അനീഷ് (45) എന്നിവരെയാണ് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സൈറ്റ് വഴി പരസ്യം ചെയ്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. സമയപരിധി കഴിഞ്ഞിട്ടും വിസ നല്‍കാതെ വന്നതിനെത്തുടര്‍ന്ന് ഉദ്യോഗാര്‍ഥികളെത്തി ബഹളം വെച്ചിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ 30 പേര്‍ക്ക് സിങ്കപ്പൂരിലേക്കുള്ള വ്യാജ വിസയും വിമാനടിക്കറ്റും വാട്‌സാപ്പ് വഴി നല്‍കി. പ്രതികള്‍ അയച്ചുനല്‍കിയ വിമാന ടിക്കറ്റ് പരിശോധിച്ചപ്പോള്‍ അവ റദ്ദാക്കിയതാണെന്ന് മനസ്സിലാക്കി. ഇക്കാര്യം ചോദിച്ചപ്പോള്‍ തന്നത് ഡമ്മി ടിക്കറ്റാണെന്നും വിമാനത്താവളത്തിലെത്തിയാല്‍ യാത്ര ചെയ്യാന്‍ കഴിയുമെന്നുമറിയിച്ചു. ബാഗ് പായ്ക്ക് ചെയ്ത് വിദേശത്തേക്ക് കടക്കാനുള്ള ഒരുക്കത്തിനിടെയാണ് പ്രതികള്‍ കുടുങ്ങിയത്.…

    Read More »
  • ‘രക്ഷാപ്രവര്‍ത്തന’ത്തിന് പുതിയ വ്യാഖ്യാനം നല്‍കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്; പരോക്ഷവിമര്‍ശനവുമായി ലത്തീന്‍ അതിരൂപത

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ‘രക്ഷാപ്രവര്‍ത്തനം’ പരാമര്‍ശത്തില്‍ പരോക്ഷമായി വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ്പ്. രക്ഷാപ്രവര്‍ത്തനത്തിന് പുതിയ വ്യാഖ്യാനം നല്‍കുന്ന സമൂഹത്തില്‍ ആണ് നാം ജീവിക്കുന്നതെന്ന് ലത്തീന്‍ കത്തോലിക്ക അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ പറഞ്ഞു. പാതിരാ കുര്‍ബാനയ്ക്ക് മുന്നോടിയായുള്ള ക്രിസ്മസ് സന്ദേശത്തിലായിരുന്നു പരാമര്‍ശം. സത്യം വളച്ചൊടിക്കപ്പെടുകയാണ്, സൗകര്യാര്‍ത്ഥം. നീതി നിഷേധിക്കപ്പെടുന്നു. വിവേചനങ്ങള്‍ കൂടിക്കൂടി വരുന്നു. യേശു ഈ ഭൂമിയില്‍ ഭൂജാതനായത് ഏതെങ്കിലും ഒരു പ്രത്യേക മതവിശ്വാസത്തിന് വേണ്ടിയിട്ടല്ല. ലോകം മുഴുവനുള്ള എല്ലാ മനുഷ്യര്‍ക്കും വേണ്ടിയിട്ടാണെന്നും ബിഷപ്പ് ഡോക്ടര്‍ തോമസ് ജെ നെറ്റോ പറഞ്ഞു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ദേവാലയത്തില്‍ നടന്ന ക്രിസ്തുമസ് ശുശ്രൂഷകള്‍ക്ക് മലങ്കര കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ നേതൃത്വം നല്‍കി. ലോകത്ത് നിരപരാധികളായ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നു. ഗാസയില്‍ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. യുക്രൈനില്‍ എത്രപേരാണ് വിധവകളായത്. എത്രപേരാണ് കൊല്ലപ്പെട്ടത്. മറ്റാരോടോ ചെയ്യുന്ന ഹീന പ്രവൃത്തിയായി മാത്രം…

    Read More »
  • കാനഡയില്‍ മെഡിക്കല്‍ ജോലി വാഗ്ദാനം: യുവതിയില്‍നിന്ന് 18 ലക്ഷം തട്ടിയ നൈജീരിയക്കാരന്‍ പിടിയില്‍

    വയനാട്: വിദേശത്തു മെഡിക്കല്‍ കോഡിങ് ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്നു 18 ലക്ഷത്തോളം രൂപ തട്ടിയ വിദേശ പൗരനെ പിടികൂടി. ബംഗളൂരുവില്‍ ഡിജെ പ്രോഗ്രാമറായി ജോലി ചെയ്യുന്ന നൈജീരിയ സ്വദേശി മോസസി(30)നെയാണ് കല്‍പറ്റ സൈബര്‍ പൊലീസ് സംഘം ബെംഗളൂരു മര്‍ഗോവന ഹള്ളിയില്‍ നിന്നു പിടികൂടിയത്. കല്‍പറ്റ സ്വദേശിനിയായ യുവതി ജോലി ആവശ്യത്തിന് വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത ഡേറ്റ ഉപയോഗപ്പെടുത്തിയാണ് കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് കഴിഞ്ഞ ഒക്ടോബറില്‍ പ്രതി തട്ടിപ്പു നടത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി പഥം സിങ് പറഞ്ഞു. വീസ ഉറപ്പുനല്‍കിയ പ്രതി കാനഡയിലേക്കുള്ള വിമാന ടിക്കറ്റ് അടക്കം ലഭ്യമാക്കിയാണ് യുവതിയുടെ വിശ്വാസം ആര്‍ജിച്ചത്. പലപ്പോഴായി 17 ലക്ഷത്തിലധികം രൂപ ബാങ്ക് അക്കൗണ്ടില്‍ കൈപ്പറ്റിയ പ്രതി കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോഴാണ് പന്തികേട് തോന്നിയത്. പിന്നീടു നടത്തിയ പരിശോധനയില്‍, പ്രതി ജോലിയുമായി ബന്ധപ്പെട്ടു ലഭ്യമാക്കിയ രേഖകള്‍ വ്യാജമാണെന്നു ബോധ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പ്രതി ഉദ്യോഗാര്‍ഥിക്ക് വാട്‌സാപ് സന്ദേശം അയയ്ക്കുന്നതിനുപയോഗിച്ച…

    Read More »
  • ഭാര്യ വ്രതമെടുത്തില്ല, വിവാഹമോചനം വേണമെന്ന് ഭര്‍ത്താവ്; ഇതൊക്കെ ഒരു കാരണമാണോയെന്ന് കോടതി

    ന്യൂഡല്‍ഹി: ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താനും ഭര്‍ത്താവിന്റെ ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടി സ്ത്രീകള്‍ അനുഷ്ഠിക്കുന്നതാണ് കര്‍വാ ചൗത്ത്. ഉത്തരേന്ത്യയിലാണ് ഈ ആചാരം കൂടുതലായും നടന്നുവരുന്നത്. എന്നാല്‍ കര്‍വാ ചൗത്തിന് വേണ്ടി ഭാര്യ വ്രതമെടുത്തില്ലെന്നാരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണ് യുവാവ്. ഡല്‍ഹിയിലാണ് സംഭവം. കര്‍വാ ചൗത്തില്‍ ഉപവസിക്കാതിരിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമല്ലെന്നും വ്രതമെടുക്കുന്നതോ വ്രതമെടുക്കാതിരിക്കുന്നതോ ഒരു വ്യക്തിയുടെ മാത്രം തീരുമാനമാണെന്നും കേസ് പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. മതപരമായ ആചാരങ്ങള്‍ നിര്‍വഹിക്കാതിരിക്കുകയോ വ്യത്യസ്ത മതവിശ്വാസം പുലര്‍ത്തുകയോ ചെയ്യുന്നത് ക്രൂരതയായി കണക്കാക്കില്ലെന്നും കോടതി പറഞ്ഞു. അതേസമയം, കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിക്കുകയും ചെയ്തു. ഭാര്യക്ക് ഭര്‍ത്താവിനോടും അവരുടെ ദാമ്പത്യ ബന്ധത്തോടും ബഹുമാനമില്ലെന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് വിവാഹമോചനം അനുവദിച്ചത്. 2009ലാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്. എന്നാല്‍ വിവാഹത്തിന്റെ തുടക്കം മുതല്‍, ഭാര്യയുടെ പെരുമാറ്റം മോശമായിരുന്നെന്നും ദാമ്പത്യബാധ്യതകള്‍ നിറവേറ്റുന്നതില്‍ താല്‍പര്യമില്ലായിരുന്നെന്നും ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നു. കര്‍വാ ചൗത്ത് ദിവസത്തില്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാത്തതിനാല്‍ വ്രതമെടുക്കില്ലെന്ന് ഭാര്യ…

    Read More »
  • റിയാദ് വിമാനത്താവളത്തില്‍ കാണാതായ രണ്ട് മലയാളികളെ കണ്ടെത്തി; അറസ്റ്റിലായത് വ്യത്യസ്ത കാരണങ്ങളാല്‍

    റിയാദ്: വിമാനയാത്രയ്ക്കിടെ റിയാദ് വിമാനത്താവളത്തില്‍ കാണാതായ രണ്ട് മലയാളികളെ അന്വേഷണത്തില്‍ കണ്ടെത്തി. ഇരുവരും പോലീസ് കസ്റ്റഡിയിലുള്ളതായി വിവരം ലഭിച്ചു. ഒരാള്‍ നാട്ടിലേക്ക് പോകാനായി എത്തിയപ്പോഴും മറ്റൊരാള്‍ കേരളത്തില്‍ നിന്ന് സൗദിയിലേക്ക് വരുന്നതിനിടെയും അറസ്റ്റിലാവുകയായിരുന്നു. റിയാദ് വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം കാണാതായ രണ്ട് മലയാളികളെയും അന്വേഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തിയെന്ന് സൗദിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ധീഖ് തുവ്വൂര്‍ അറിയിച്ചു. തൃശൂര്‍, പരപ്പനങ്ങാടി സ്വദേശികളെയാണ് കണ്ടെത്തിയത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി വേഗം പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജിസാനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് തൃശൂര്‍ സ്വദേശി റിയാദില്‍ അറസ്റ്റിലായത്. യാത്രയില്‍ മാനസിക അസ്വാസ്ഥ്യമുണ്ടാവുകയും വിമാനത്തിനകത്ത് വെച്ച് പ്രശ്‌നങ്ങളുണ്ടാക്കിയതോടെ റിയാദ് പോലീസിന് കൈമാറുകയായിരുന്നുവെന്ന് സിദ്ദീഖ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇദ്ദേഹത്തിന് നേരത്തേ തന്നെ മാനസിക അസ്വസ്ഥത ഉണ്ടായിരുന്നു. അസുഖം സംബന്ധിച്ച് പോലീസുകാരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മതിയായ ചികിത്സ നല്‍കാതെ വിമാനത്തില്‍ നാട്ടിലക്ക് അയക്കാന്‍ ശ്രമിച്ചതാണ് വിനയായത്. ജിസാനില്‍നിന്നുള്ള ക്ലിയറന്‍സിന് വേണ്ടി കാത്തിരിക്കുകയാണിപ്പോള്‍. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ മറ്റൊരാള്‍ കേരളത്തില്‍ നിന്ന്…

    Read More »
  • വളപ്പ് ബീച്ചിലെ പീഡനശ്രമത്തില്‍ ‘ട്വിസ്റ്റ്’; കാമുകനെ വരുത്താനായി യുവതി മെനഞ്ഞ കഥയെന്ന് സൂചന

    കൊച്ചി: വൈപ്പിന്‍ വളപ്പ് ബീച്ചില്‍ 19 കാരിയായ ബംഗാള്‍ സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ട്വിസ്റ്റ്. യുവതി സ്വയം മെനഞ്ഞ കഥയാണ് ഇതെന്നാണ് സൂചന. കാമുകനെ ബീച്ചില്‍ എത്തിക്കാന്‍ വേണ്ടിയാണ് യുവതി പീഡന കഥ പറഞ്ഞത്. യുവതിയെ ബീച്ചില്‍ കൊണ്ടുവന്നിറക്കിയ ഓട്ടോറിക്ഷ ഡ്രൈവറെ പ്രതിസ്ഥാനത്താക്കിയായിരുന്നു യുവതിയുടെ മൊഴി. ഡ്രൈവറെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തതോടെയാണ് കഥ മെനഞ്ഞതാണെന്ന് വ്യക്തമായത്. ഓട്ടോയില്‍ ബീച്ചില്‍ എത്തിച്ച് ചാര്‍ജ് വാങ്ങി ഉടന്‍ തിരിച്ചുപോകുന്നതു കണ്ട ദൃക്‌സാക്ഷിയാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് രക്ഷകനായത്. കലൂരിലെ മസാജ് പാര്‍ലറില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി മലയാളിയായ ഒരു യുവാവിനൊപ്പമാണ് താമസിച്ചിരുന്നത്. സംഭവദിവസം യുവാവുമായി വഴക്കടിച്ച പെണ്‍കുട്ടി ഓട്ടോയില്‍ കയറി ബീച്ചില്‍ എത്തുകയായിരുന്നു. യുവാവ് അന്വേഷിച്ച് വരാതായതോടെ തന്നെ ചിലര്‍ പീഡിപ്പിക്കുന്നുവെന്ന് ഫോണ്‍വിളിച്ച് പറഞ്ഞു. ഇതുകേട്ട് യുവാവ് ബീച്ചിലേക്ക് വരും എന്നാണ് പെണ്‍കുട്ടി കരുതിയത്. എന്നാല്‍, യുവാവ് പൊലീസിനെ അറിയിക്കുകയായിരുന്നു.  

    Read More »
  • ഗാസയിലെ അഭയാര്‍ഥി ക്യാമ്പിനുനേര്‍ക്ക് ഇസ്രയേല്‍ ബോംബാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു

    ജറുസലേം: ക്രിസ്മസ് രാത്രിയിലും ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നു. ഞായാറാഴ്ച രാത്രിയില്‍ ഗാസയിലെ അല്‍ മഗാസി അഭയാര്‍ഥി ക്യാമ്പിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെടുകയും നിരവധി കെട്ടിടങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തതായി ഹമാസ് സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയ്ക്കുനേരെ ഇതുവരെയുണ്ടായ രക്തരൂക്ഷിതമായ ആക്രമണങ്ങളില്‍ ഒന്നാണ് ഞായറാഴ്ചയുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. അഭയാര്‍ഥി ക്യാമ്പില്‍ വളരെയധികം കുടുംബങ്ങള്‍ ഉണ്ടായിരുന്നതായും മരണനിരക്ക് ഇനിയും ഉയരാനിടയുണ്ടെന്നും ആരോഗ്യമന്ത്രാലയ വക്താവ് അഷറഫ് അല്‍ ഖിദ്ര പറഞ്ഞു. അഭയാര്‍ഥി ക്യാമ്പില്‍ നടന്നത് ഭീകരമായ കൂട്ടക്കൊലയാണെന്നും അത് യുദ്ധക്കുറ്റകൃത്യമാണെന്നും ഹമാസ് വക്താവ് ചൂണ്ടിക്കാട്ടി. ജനവാസ കേന്ദ്രങ്ങളിലാണ് ഹമാസ് അക്രമികള്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നും ജനങ്ങള്‍ക്ക് അപകടമുണ്ടാക്കാത്ത വിധത്തിലുള്ള നടപടികളാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഗാസയിലെ ഒരു തുരങ്കത്തില്‍നിന്ന് അഞ്ച് ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങള്‍ ലഭിച്ചതായും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഇസ്രയേലിന്റെ തുടരുന്ന ബോംബാക്രമണങ്ങള്‍ മൂലം യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ മാനുഷിക സാഹായങ്ങള്‍ സംബന്ധിച്ച പ്രമേയം നടപ്പാക്കാന്‍…

    Read More »
Back to top button
error: