NEWS

  • അമ്മയുടെ നിരന്തരമായ പീഡനം തന്നെ വിഷാദരോ​ഗിയാക്കി, ​ഗാർഹിക പീഡന പരാതിയുമായി 23 -കാരിയായ മകൾ; കോടതി പറഞ്ഞത്…

    അമ്മയുടെ നിരന്തരമായ പീഡനം തന്നെ വിഷാദരോ​ഗിയാക്കി എന്ന പരാതിയുമായി മകൾ. ചൈനയിലെ ബെയ്ജിംഗിൽ നിന്നുള്ള 23 -കാരിയായ ഷിയോഗു എന്ന യുവതിയാണ് അമ്മയ്ക്കെതിരെ കോടതിയിൽ ​ഗാർഹിക പീഡന പരാതി നൽകിയത്. അമ്മയുടെ മോശം പെരുമാറ്റവും ശകാരവും തന്നെ വിഷാദരോ​ഗത്തിലേക്കും കടുത്ത മാനസികസമ്മർദ്ദത്തിലേക്കും തള്ളിവിട്ടു എന്നാണ് യുവതി കോടതിയിൽ പറഞ്ഞത്. എന്നാൽ, യുവതിയുടെ രോ​ഗാവസ്ഥയും അമ്മയുടെ പെരുമാറ്റവും തമ്മിൽ ബന്ധമുണ്ടെന്ന് കോടതിയിൽ തെളിയിക്കാൻ കഴിയാതെ വന്നതോടെ യുവതി നൽകിയ ​ഗാർഹിക പീഡന പരാതി കോടതി തള്ളി. എന്നാൽ, യുവതിയെ മേലിൽ അകാരണമായി ശാസിക്കാനോ ശാരീരികമോ മാനസികമോ ആയി മുറിവേൽപ്പിക്കാനോ പാടില്ലന്ന് കോടതി അമ്മയ്ക്ക് നിർദ്ദേശം നൽകിക്കൊണ്ട് സംരക്ഷണ ഉത്തരവ് പുറപ്പെടുവിച്ചു. വളരെ ചെറുപ്പം മുതൽ അമ്മ തന്നെ കാരണങ്ങളൊന്നുമില്ലാതെ ശാരീരികമായും വാക്കാലും ഉപദ്രവിക്കുന്നത് പതിവാണെന്നാണ് ഷിയോഗു പറയുന്നത്. പലപ്പോഴും അമ്മയുടെ മർദ്ദനമേറ്റ് താൻ ആശുപത്രിയിൽ കിടന്നിട്ടുണ്ടെന്നും അവൾ പറയുന്നു. 2019 മുതൽ തനിക്ക് വിഷാദവും ഉറക്കക്കുറവും അനുഭവപ്പെട്ടു വരികയാണെന്നും അതിന് കാരണം അമ്മയുടെ…

    Read More »
  • വീഡിയോ കോളിലൂടെ യുഎസിൽ ജോലി ചെയ്യുന്ന യുവാവിനെ വിവാഹം കഴിച്ചു, താമസം ഭർത്താവി​ന്റെ വീട്ടിൽ; അമ്മായിഅമ്മയും ഭർത്താവിന്റെ അനിയനും ചേർന്ന് ബലാത്സം​ഗം ചെയ്തെന്ന് യുവതിയുടെ പരാതി

    അമ്മായിഅമ്മയും ഭർത്താവിന്റെ അനിയനും ചേർന്ന് ബലാത്സം​ഗം ചെയ്തു എന്ന് യുവതിയുടെ പരാതി. മുൻകൂർ ജാമ്യാപേക്ഷയുമായി അമ്മായിഅമ്മ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് പരി​ഗണിക്കവെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 375, 376 ഡി എന്നിവ പ്രകാരം കൂട്ടബലാത്സംഗക്കേസിൽ ഒരു സ്ത്രീക്കെതിരെയും കേസെടുക്കാനാകുമോ എന്ന കാര്യത്തിൽ സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചിരിക്കയാണ്. സ്ത്രീയുടെ മരുമകൾ നൽകിയ പരാതിയിൽ 61 -കാരിയായ വിധവയ്ക്ക് നേരെ ബലാത്സംഗം, കൂട്ടബലാത്സംഗം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. 61 -കാരിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജസ്റ്റിസ് സഞ്ജയ് കരോളും ഈ സംശയം ഉന്നയിച്ചിരിക്കുന്നത്. പഞ്ചാബിൽ നിന്നുള്ള സ്ത്രീക്കെതിരെയാണ് മരുമകൾ പരാതി നൽകിയത്. ഇവരുടെ മകൻ യുഎസ്സിലാണ്. അയാൾ‌ സോഷ്യൽ മീഡിയയിലൂടെ ഒരു യുവതിയെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. പിന്നീട്, ഇരുവരും തമ്മിൽ വീഡിയോ കോളിലൂടെ വിവാഹവും കഴിച്ചു. ഇയാൾ യുഎസ്സിൽ തന്നെ ആയിരുന്നെങ്കിലും യുവതി ഇയാളുടെ വീട്ടിൽ അമ്മായിഅമ്മയ്ക്കൊപ്പം താമസം തുടങ്ങി. പിന്നീട്,…

    Read More »
  • “ഈ മനുസൻ തളരില്ല, കോൺഗ്രസ്‌ തോൽക്കില്ല, തിരിച്ച്‌ വരും” എന്ന് രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമിട്ട്‌ ബിജിഎമ്മും ചേർത്ത്‌ കോണ്‍ഗ്രസുകാര്‍ വരും… അടിപതറിയ കോണ്‍ഗ്രസിനെയും രാഹുൽ ​ഗാന്ധിയെയും പരിഹസിച്ച് പിവി അൻവര്‍

    നിലമ്പൂര്‍: നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ അടിപതറിയ കോണ്‍ഗ്രസിനെ പരിഹസിച്ച് പിവി അൻവര്‍ എംഎല്‍എ. വയനാട് എംപിയായ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത രീതിയിലാണ് അൻവര്‍ പരിഹസിച്ചിട്ടുള്ളത്. “ഈ മനുസൻ തളരില്ല, കോൺഗ്രസ്‌ തോൽക്കില്ല, തിരിച്ച്‌ വരും” എന്ന് രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമിട്ട്‌ ബിജിഎമ്മും ചേർത്ത്‌ കോണ്‍ഗ്രസുകാര്‍ വരുമെന്നാണ് അൻവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പടനായകൻ യുദ്ധം നയിക്കേണ്ടത്‌ യുദ്ധഭൂമിയിൽ നിന്നാണ്. ഇല്ലെങ്കിൽ യുദ്ധം തോൽക്കും. അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ല. വയനാട്ടിലല്ല, സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നതെന്നും അൻവര്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്നിടത്ത് ബിജെപി തിളങ്ങും വിജയത്തിലേക്കാണ് നീങ്ങുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ മധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ് നിലനിർത്തിയ ബിജെപി രണ്ടിടത്തും മികച്ച ഭൂരിപക്ഷത്തോടെ അധികാരമുറപ്പിച്ചു. തെലങ്കാനയിൽ ബിആർഎസിനെ വീഴ്ത്തി മിന്നും ജയം നേടാനായത് മാത്രമാണ് കോൺഗ്രസിന് ആശ്വാസം. ഭരണത്തുടർച്ച പ്രതീക്ഷിച്ച് ആത്മവിശ്വാസത്തോടെ കോൺഗ്രസ് മത്സരിക്കാനിറങ്ങിയ ഛത്തീസ്ഗഡും ജനം പാർട്ടിയെ കൈവിട്ടു.…

    Read More »
  • കോണ്‍ഗ്രസ് ഒറ്റക്ക് നിന്നാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ല: പിണറായി വിജയന്‍

    പാലക്കാട്: കോണ്‍ഗ്രസ് ഒറ്റയ്ക്ക് നിന്നാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോജിക്കാന്‍ സാധിക്കുന്ന ശക്തികളെ യോജിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ല. വര്‍ഗീയതയെ എതിര്‍ക്കുന്നതിന് പകരം കോണ്‍ഗ്രസ് വര്‍ഗീയതയ്‌ക്കൊപ്പം നിന്നു. മൂന്നു സംസഥാനങ്ങളില്‍ ബി.ജെ.പിയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയാണ് പ്രതീക്ഷിച്ചത്. എല്ലാവരേയും ഒന്നിച്ച് നിര്‍ത്തി നേരിട്ടാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്താം എന്ന് കോണ്‍ഗ്രസ് മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിലെ പലരും കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ബി.ജെ.പിയുടെ രഹസ്യ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസും രംഗത്ത് എത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇത്തരത്തിലുള്ള രഹസ്യ ഏജന്റുമാരാണെന്നും റിയാസ് കുറ്റപ്പെടുത്തി.  

    Read More »
  • പ്രവര്‍ത്തകരെ കാണാന്‍ മോദി; യോഗം വിളിച്ച് ‘ഇന്‍ഡ്യ’ മുന്നണി

    ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ‘ഇന്‍ഡ്യ’ മുന്നണി യോഗം വിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ.ഡിസംബര്‍ ആറിനാണ് യോഗം വിളിച്ചിരിക്കുന്നത്.ഡല്‍ഹിയിലാണ് ‘ഇന്‍ഡ്യ’ മുന്നണി യോഗം ചേരുന്നത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. വൈകീട്ട് പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്ത് എത്തിയാണ് അഭിസംബോധന ചെയ്യുക. അതേസമയം, വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും വ്യക്തമായ ലീഡ് നേടി ബി.ജെ.പി. മധ്യപ്രദേശില്‍ 150 ലധികം സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് പോരാടുന്നത് 71 സീറ്റുകളിലും. ഇതോടെ മധ്യപ്രദേശില്‍ ബി.ജെ.പി തുടര്‍ഭരണം ഉറപ്പായി. മൂന്ന് സീറ്റുകളിലാണ് മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് പ്രതീക്ഷയോടെ നോക്കിക്കണ്ട സംസ്ഥാനം ഇവ്വിതം തകര്‍ന്നത് അവരെ വേട്ടയാടും. ചില എക്‌സിറ്റ്‌പോള്‍ഫലങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ചിരുന്നുവെങ്കിലും അതുപോലും ഉണ്ടായില്ല. 2018ലേക്കളും മോശം പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവെക്കുന്നത്. ഇനിയൊരു വലിയ മാറ്റം സാധ്യമല്ലെന്നാണ് വിലയിരുത്തലുകള്‍. അതേസമയം, രാജസ്ഥാനും കോണ്‍ഗ്രസ് കൈവിട്ടു. ഭരണവിരുദ്ധ കോണ്‍ഗ്രസിന് തലവേദനയാകുമെന്ന് ഉറപ്പായിരുന്നു.…

    Read More »
  • മലയാളി നഴ്സിങ് വിദ്യാര്‍ഥിനിയുടെ കൊലപാതകം; പ്രതി ലഹരിക്കടിമയെന്ന് ആരോപണം

    ചെന്നൈ: കൊല്ലപ്പെട്ട നഴ്‌സിങ് വിദ്യാര്‍ഥിനിയായ കൊല്ലം തെന്മല ഉറുകുന്ന് സ്വദേശി ഫൗസിയ(20)യുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ചെങ്കല്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പിതാവ് ബദറുദ്ദീന്‍ മൃതദേഹം ഏറ്റുവാങ്ങി. രാത്രിയോടെ ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെയാണ് ഫൗസിയയെ കാമുകനായ കൊല്ലം സ്വദേശി എം. ആഷിഖ് (20) ഹോട്ടല്‍മുറിയില്‍ കഴുത്തുഞെരിച്ചു കൊന്നത്. അന്നുതന്നെ ആഷിഖിനെ പോലീസ് അറസ്റ്റുചെയ്തു. മകളുടെയും ആഷിഖിന്റെയും വിവാഹം ഫെബ്രുവരിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നെന്നും അതിനിടെയാണ് അപ്രതീക്ഷിതദുരന്തമെന്നും ബദറുദ്ദീന്‍ പറഞ്ഞു. ആഷിഖ് മയക്കുമരുന്നിന് അടിമയായിരുന്നെന്നും അതിന്റെ ലഹരിയിലായിരിക്കും കൊലപാതകം നടത്തിയതെന്നും ബദറുദ്ദീന്‍ പറഞ്ഞു. ഫൗസിയയെ അയാള്‍ നേരത്തേയും ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. അതിനാലാണ് വിവാഹം നടത്താന്‍ തയ്യാറായത്. ആഷിഖിന്റെ വീട്ടുകാര്‍ക്ക് ഇതിനോട് എതിര്‍പ്പായിരുന്നു. 2016 മുതല്‍ ഇരുവരും അടുപ്പത്തിലായിരുന്നു. നിയമപരമായി വിവാഹിതരായില്ലെങ്കിലും അവര്‍ക്ക് ഒരു കുഞ്ഞുണ്ട്. ചെന്നൈ ക്രോംപെട്ടിലെ ബാലാജി മെഡിക്കല്‍ കോളേജില്‍ രണ്ടാംവര്‍ഷ നഴ്‌സിങ്ങിന് പഠിക്കുകയായിരുന്നു ഫൗസിയ. ഏതാനുംദിവസം മുമ്പാണ് ആഷിഖ് നാട്ടില്‍നിന്ന് ചെന്നൈയിലെത്തിയത്. തുടര്‍ന്ന് ഫൗസിയയെുംകൂട്ടി ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. ആഷിഖിന്റെ ഫോണില്‍…

    Read More »
  • തെലങ്കാനയില്‍ ആഡംബര ബസുകള്‍ തയാര്‍; വിജയിച്ചു വരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഹോട്ടലിലേക്ക് മാറ്റും

    ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നതിനിടെ വിജയിച്ചു വരുന്ന സ്ഥാനാര്‍ഥികളെ ഹോട്ടലുകളിലേക്കു മാറ്റാന്‍ ബസ്സുകള്‍ തയാറായി നില്‍ക്കുന്നു. എംഎല്‍എമാരെ ഹൈദരാബാദിലെ സ്റ്റാര്‍ ഹോട്ടലുകളിലേക്കു മാറ്റാന്‍ ആഡംബര ബസ്സുകളാണ് ഒരുക്കിയിരിക്കുന്നത്. ഒരു സ്വകാര്യ ട്രാവല്‍ ഓപ്പറേറ്ററുടെ നേതൃത്വത്തിലുള്ള ബസ്സുകളെല്ലാം ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിലാണു സജ്ജമായി നില്‍ക്കുന്നത്. ഇവിടെയാണ് തെലങ്കാനയിലെ തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന് എത്തിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും മറ്റ് എഐസിസി നിരീക്ഷകരും ക്യാംപ് ചെയ്യുന്നത്. എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിനു മുന്‍തൂക്കം പ്രവചിച്ചതിനു പിന്നാലെ റിസോര്‍ട്ടുകള്‍ സജ്ജമാക്കിയെന്ന വാര്‍ത്തകളാണ് പുറത്തുവന്നത്. രാവിലെ ഹൈദരാബാദില്‍ എത്താന്‍ എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഡി.കെ.ശിവകുമാര്‍, ദീപാ ദാസ് മുന്‍ഷി, ഡോ.അജോയ് കുമാര്‍, കെ.ജെ.ജോര്‍ജ്, കെ.മുരളീധരന്‍ എന്നിവരെയാണ് നിയമസഭ തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനും കോണ്‍ഗ്രസ് തെലങ്കാനയിലേക്ക് അയച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍ ഡി.കെ.ശിവകുമാറും തെലങ്കാനയിലെ നേതാക്കളും പങ്കെടുത്തു. തൂക്കുസഭയാണ് വരുന്നതെങ്കില്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഒരുമിച്ചു നിര്‍ത്താനാണ് പദ്ധതി.

    Read More »
  • കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസ്സിന് പണം കണ്ടെത്താന്‍! സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം, കേസ്

    കാസര്‍കോട്: കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും നവകേരള സദസ്സിനുമെതിരെ അപവാദപ്രചാരണം നടത്തിയ ആള്‍ക്കെതിരെ കേസ്. കാസര്‍കോട് കുഞ്ചത്തൂര്‍ സ്വദേശി അബ്ദുള്‍ മനാഫിനെ (48) ആണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസ്സിന് പണം കണ്ടെത്തുന്നതിനാണെന്നും മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കുണ്ടെന്നുമായിരുന്നു ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തിയത്. മഞ്ചേശ്വരത്തെ ഒരു സമൂഹമാധ്യമ ഗ്രൂപ്പിലാണ് ശബ്ദസന്ദേശം പ്രചരിച്ചത്. ഇയാളെ പൊലീസ് വിളിച്ച് വരുത്തി ഫോണ്‍ പിടിച്ചെടുത്തശേഷം നോട്ടീസ് നല്‍കി വിട്ടയച്ചു. ഐടി നിയമം, കലാപ ആഹ്വാനം, ഇന്ത്യന്‍ ശിക്ഷാനിയമം 153-ാം വകുപ്പ് തുടങ്ങിയവ പ്രകാരമാണ് കേസെടുത്തത്.      

    Read More »
  • ആരുടെ തിരക്കഥ, നിറയെ പൊരുത്തക്കേടുകൾ: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ നാലാമൻ എവിടെ…? പൊലീസിന്റെ തിരക്കഥ യുക്തിക്കു നിരക്കുന്നില്ലെന്ന് പരക്കെ വിമർശനം

       കേരള പൊലീസിന്റെ അന്വേഷണ മികവും ബുദ്ധി കൂർമ്മതയും ആരും  അഭിനന്ദിക്കും. തുമ്പും തുരുമ്പുമില്ലാത്ത, സങ്കീർണമായ എത്രയോ കേസുകൾ നമ്മുടെ പൊലീസ് തെളിയിച്ചിരിക്കുന്നു. പക്ഷേ ചില സംഭവങ്ങളിൽ ക്രൈം ത്രില്ലറുകളെ വെല്ലുന്ന നട്ടാൽ കുരുക്കാത്ത കഥകളുമായി അവർ രംഗത്തു വരും. സമസ്താപരാധങ്ങളും ഏറ്റു പറഞ്ഞ് പൊലീസിനു മുന്നിൽ കീഴടങ്ങുന്ന പ്രതിയെ ഓടിച്ചിട്ടു പിടിച്ചെന്നോ ശക്തമായ ഏറ്റുമുട്ടലിൽ കീഴടക്കി എന്നോ ആയിരിക്കും അവകാശവാദം. പിന്നത്തെ തിരക്കഥയാണ് അതിവിചിത്രം. കുറ്റാന്വേഷണ സാഹിത്യത്തിലെ മഹാരഥന്മാരെ പോലും തോല്പിക്കും. കേരളത്തെ മുൾമുനയിൽ നിർത്തിയ, ഓയൂരിലെ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലും പൊലീസ് പറയുന്ന കഥ കോട്ടയം പുഷ്പനാഥിന്റെയും ബാറ്റൻ ബോസിന്റെയും ത്രില്ലുകൾക്കും മെലെയാണ്. അഞ്ചോ പത്തോ ലക്ഷം രൂപ നേടാം എന്ന കണക്കുകൂട്ടലിൽ അപരിചിതയായ ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ പ്ലാനിട്ടതിൽ എന്ത് യുക്തിയാണ് ഉള്ളത്. ഓയൂരിൽ മാത്രമല്ല മറ്റ് പല സ്ഥലത്തും കാറുമായി ഈ സംഘം കുട്ടികളെ റാഞ്ചാൻ കറങ്ങി നടന്നു എന്നും പൊലീസ് പറയുന്നു.…

    Read More »
  • ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തള്ളിക്കയറി: സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയില്‍ ‘സുരേഷി’ന്റെ ആത്മഹത്യാശ്രമം

    തൃശൂര്‍: നടനും ബിജെപി നേതാവുമായ സുരേഷ് ?ഗോപി പങ്കെടുത്ത പരിപാടിക്കിടെ യുവാവിന്റെ ആത്മഹത്യാശ്രമം. തളിക്കുളം സ്വദേശി സുരേഷ് (43) ആണു ജീവനൊടുക്കാന്‍ ശ്രമിച്ചത്. ശരീരമാസകലം മണ്ണെണ്ണയൊഴിച്ച് എത്തിയ സുരേഷ് പരിപാടിക്കിടയിലേക്ക് തള്ളിക്കയറിയ ശേഷം സ്വയം തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. കൂര്‍ക്കഞ്ചേരിയില്‍ നടന്ന ‘എസ്ജി കോഫി ടൈം’ എന്ന സംവാദ പരിപാടിക്കിടെയാണ് സംഭവമുണ്ടായത്. പരിപാടിക്കൊടുവില്‍ സുരേഷ് ഗോപി പുറത്തേക്കു പോകുന്നതിനിടെ സുരേഷ് ദേഹമാസകലം മണ്ണെണ്ണയൊഴിച്ചു ലൈറ്ററുമായി തള്ളിക്കയറുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ ലൈറ്റര്‍ തട്ടിത്തെറിപ്പിക്കുകയും ഇയാളെ പിടികൂടി പുറത്തേക്കു മാറ്റുകയും ചെയ്തു. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യാശ്രമം നടത്തിയത് എന്നാണ് സുരേഷ് പൊലീസിനോട് പറഞ്ഞത്. പരിപാടി നടക്കുന്ന സോമില്‍ റോഡിലെ കെട്ടിടം താന്‍ നിര്‍മിച്ചതാണെന്നും ഇതുമായി ബന്ധപ്പെട്ട കടബാധ്യതയാണു ജീവനൊടുക്കാന്‍ ശ്രമിച്ചതിനു കാരണമെന്നും വ്യക്തമാക്കി. മുന്‍പു ഹോട്ടല്‍ നടത്തിയിരുന്ന ഇയാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പൊലീസ് പറഞ്ഞു.

    Read More »
Back to top button
error: