NEWS
-
‘വെറും ഒരു റൊട്ടിക്ക് വേണ്ടി സ്ത്രീകൾക്ക് മുജാഹിദ്ദീനുകളുടെ ലൈംഗിക വൈകൃതങ്ങൾക്ക് വഴങ്ങേണ്ടി വരുന്നു‘- കാശ്മീരിലെ അഭയാർത്ഥി ക്യാമ്പുകളിലെ ദുരവസ്ഥ വെളിപ്പെടുത്തി പാക് മതപണ്ഡിതൻ
ഇസ്ലാമാബാദ്: കശ്മീരിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളുടെ ക്രൂര സ്വഭാവം തുറന്നുകാട്ടി പാകിസ്താനിലെ ഒരു പ്രമുഖ മതപണ്ഡിതൻ രംഗത്തെത്തി. മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുത്ത അനുയായിയായ മുഫ്തി സമീദ് ഖാൻ ആണ് ഈ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ‘കശ്മീരും നമ്മുടെ കാപട്യവും’ എന്ന തലക്കെട്ടിൽ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം പാക് അധീന കശ്മീരിലെ സാഹചര്യങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. കശ്മീരിലെ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന നിസ്സഹായരായ സ്ത്രീകളും പെൺകുട്ടികളും തീവ്രവാദികളുടെ ക്രമബദ്ധമായ ചൂഷണത്തിനിരയാകുന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാനായി അവർ അത്യന്തം ദുര്‍ബലമായ സാഹചര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നതായും അദ്ദേഹം പറഞ്ഞു. വെറും ഒരു റൊട്ടിക്കായി പോലും സ്ത്രീകൾക്ക് ചൂഷണത്തിന് വഴങ്ങേണ്ടിവരുന്ന അവസ്ഥയാണുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതപ്പോരാളികൾ എന്ന പേരിൽ അറിയപ്പെടുന്ന ചില സംഘം, പ്രത്യേകിച്ച് മുജാഹിദ്ദീൻ എന്നു വിശേഷിപ്പിക്കപ്പെടുന്നവർ, ഏറ്റവും ദുർബലരായ സ്ത്രീകളെയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത് കലാപത്തിന്റെ ഏറ്റവും ഇരുണ്ട വശമാണെന്നും…
Read More » -
സുരേഷ് ഗോപിക്ക് തിരിച്ചടി!! തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മതചിഹ്നങ്ങൾ ഉപയോഗിച്ചു, മതവികാരം ഇളക്കിവിട്ട് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു!! തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജി നിലനിൽക്കും, വിചാരണ നേരിടണം- ഹൈക്കോടതി
കൊച്ചി: തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപി എംപിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. സുരേഷ് ഗോപിക്കെതിരായ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി തള്ളാനാവില്ലെന്നും സുരേഷ് ഗോപി വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് ഉത്തരവ്. എഐവൈെഫ് തൃശൂർ ജില്ലാ പ്രസിഡൻ്റ് ആണ് ഹർജിക്കാരൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മതചിഹ്നങ്ങൾ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ഹർജിയിൽ ആരോപിക്കുന്നു. എന്നാൽ ഈ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വിചാരണയുമായി മുന്നോട്ട് പോകാൻ ഉത്തരവിട്ടത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്ന് 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്.
Read More » -
പ്ലൈവുഡ് കമ്പനിയിലെ കോർ ഉപയോഗിച്ച് യുവാവിനെ സംഘം ചേർന്ന് അടിച്ചു മുഖത്തും വയറിലും കൈകാലുകൾക്കും ഗുരുതര പരുക്ക്, അടിയിൽ പല്ലുകൾ ഒടിഞ്ഞുപോയി, മൊബൈൽ ഫോൺ മോഷണമാരോപിച്ച് പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല, ആറംഗ അസം സ്വദേശികൾ അറസ്റ്റിൽ
കൊച്ചി: പെരുമ്പാവൂരിൽ മോഷണമാരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. പ്ലൈവുഡ് കമ്പനിയിൽ മൊബൈൽ ഫോൺ മോഷണം ആരോപിച്ചായിരുന്നു കൊലപാതകം. സംഭവത്തിൽ അസം സ്വദേശികളായ ആറു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ചയാളും അതിഥി തൊഴിലാളിയാണ്. അതേസമയം മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പെരുമ്പാവൂർ മുടിക്കലിലെ എഎം വിനീർ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് പറഞ്ഞാണ് ആക്രമണം. മൂന്ന് സഹോദരന്മാർ ഉൾപ്പെടെ ആറ് പേർ ചേർന്ന് യുവാവിനെ ആക്രമിച്ചു. പ്ലൈവുഡ് കമ്പനിയിലെ കോർ ഉപയോഗിച് അടിച്ചതിനെ തുടർന്ന് മുഖത്തും വയറിലും കൈകാലുകൾക്കും ഗുരുതരമായി പരുക്കേറ്റു. പല്ലുകൾ ഒടിഞ്ഞു പോയി. സംഭവത്തിൽ അസം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലുള്ളത്.
Read More » -
വിസ്മയങ്ങളുടെ ലോകം തീര്‍ത്ത് ജയസൂര്യ – റോജിൻ തോമസ് ബ്രഹ്മാണ്ഡ ചിത്രം “കത്തനാർ”, ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ടീസർ ട്രെയ്‌ലർ പുറത്ത്. റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ രാമാനന്ദ് , റോജിൻ തോമസ് എന്നിവർ ചേർന്നാണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ചിത്രത്തിൻ്റെ കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത വിസ്മയങ്ങളുടെ ഒരു ലോകമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇന്ന് പുറത്തു വന്ന ടീസർ ട്രെയ്‌ലർ നൽകുന്നത്. ഇന്ദ്രൻസ് നായകനായ, ദേശീയ പുരസ്കാരം നേടിയ ‘ഹോം’ എന്ന ചിത്രത്തിനു ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാർ. “ഹോം” പുറത്ത് വന്ന് അഞ്ച് വർഷത്തിന് ശേഷം അതേ ക്രിയേറ്റീവ് ടീം തന്നെ ഒന്നിച്ച ഈ ചിത്രത്തിൽ,…
Read More » -
‘ജി സുധാകരൻ എന്തും പറയും, സുധാകരൻ എത്തിയിരിക്കുന്നയിടം അതാണ്; കോൺഗ്രസിന്റെ തൊപ്പിയാല്ലോ ഇപ്പോൾ വച്ചിരിക്കുന്നത്’; അവസരവാദികൾ കാരണം ഒരു വോട്ടും കുറയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജി സുധാകരനെതിരെ ശക്തമായ വിമർശനവുമായി പിണറായി വിജയൻ വീണ്ടും രംഗത്ത്. സുധാകരൻ എന്തും പറയുന്ന സ്വഭാവമുള്ള വ്യക്തിയാണെന്നും, അദ്ദേഹം എത്തിയിരിക്കുന്ന പുതിയ രാഷ്ട്രീയ ക്യാംപ് അതിനനുസരിച്ചുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സുധാകരൻ ഇപ്പോൾ കോൺഗ്രസിന്റെ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്, അവരുടെ തൊപ്പിയാണ് തലയിലുള്ളത്, അതിനാൽ തന്നെ തന്റെ പഴയ നിലപാടുകൾ തള്ളിപ്പറയേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് പ്രീതി നേടുന്നതിനായി സുധാകരൻ എന്തും പറയാൻ തയ്യാറാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുധാകരന്റെ നിലപാട് മാറ്റം പെട്ടെന്ന് ഉണ്ടായ ഒന്നല്ലെന്നും, ഇതിന് പിന്നിൽ മുമ്പേ ആലോചനകൾ നടന്നിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. അദ്ദേഹം പോയതുകൊണ്ട് പാർട്ടിക്ക് യാതൊരു നഷ്ടവുമുണ്ടാകില്ലെന്നും, അവസരവാദികളുടെ നീക്കങ്ങൾ പാർട്ടിയുടെ വോട്ടിൽ ഒരു കുറവും വരുത്തില്ലെന്നും അദ്ദേഹം ഉറപ്പിച്ചു. പ്രവർത്തകർ വ്യക്തികളോടല്ല, പാർട്ടിയോടാണ് ചേർന്നുനിൽക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, സുധാകരൻ ഉന്നയിച്ച സിപിഎമ്മിന്റെ വോട്ട് ലഭിക്കുമെന്ന അവകാശവാദവും അദ്ദേഹം തള്ളി. കൂടാതെ, സുധാകരൻ കോൺഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാർത്ഥിയായി മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഹരിപ്പാട് മാധ്യമങ്ങളോട്…
Read More » -
പൊള്ളും വില; വാണിജ്യ പാചകവാതക സിലിണ്ടറിനും പ്രീമിയം ഇന്ധനങ്ങൾക്കും വില കുതിച്ചുയർന്നു; റെക്കോർഡിട്ട് വിമാന ഇന്ധന വില
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ശക്തമാകുന്നതിനൊപ്പം ആഗോള എണ്ണവിപണിയും കടുത്ത സമ്മർദ്ദത്തിലാകുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിലും ഇന്ധനവിലയിൽ വൻ വർധനവ് രേഖപ്പെടുത്തിയതോടെ സാധാരണ ജനജീവിതത്തെയും വ്യവസായ മേഖലയെയും ഇത് നേരിട്ട് ബാധിക്കാൻ തുടങ്ങി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതിന്റെ പശ്ചാത്തലത്തിൽ, വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറിന്റെ വിലയിൽ വീണ്ടും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച മുതൽ 19 കിലോ വാണിജ്യ സിലിണ്ടറിന് 195.50 രൂപ കൂട്ടിയതോടെ ഡൽഹിയിൽ അതിന്റെ വില 2,078.50 രൂപയായി ഉയർന്നു. സാധാരണയായി ഓരോ മാസവും ഒന്നാം തീയതിയിലാണ് വില പരിഷ്കരണം നടക്കാറുള്ളത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികളാണ് ഈ മാറ്റങ്ങൾ നടപ്പാക്കുന്നത്. വിമാനയാന മേഖലയെയും ഈ വിലക്കയറ്റം ശക്തമായി ബാധിച്ചിട്ടുണ്ട്. വിമാന ഇന്ധനമായ എ.ടി.എഫ് വില ചരിത്രത്തിലാദ്യമായി കിലോലിറ്ററിന് രണ്ടുലക്ഷം രൂപ കടന്നിരിക്കുകയാണ്. ഡൽഹിയിൽ ഇത് 2,07,341.22 രൂപയായി ഉയർന്നത് വലിയ ആശങ്കകൾക്കിടയാക്കുന്നു. ഇതിന് മുമ്പ് 2022-ൽ…
Read More » -
റഷ്യൻ സൈനിക വിമാനം തകർന്നു വീണു; വിമാനത്തിലുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടു; സംഭവം ക്രൈമിയയിൽ
മോസ്കോ: ക്രൈമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നു വീണ് വിമാനത്തിലുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. എഎൻ-26 (An-26) കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 23 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെട്ടില്ലെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പറക്കലിനിടയിൽ ആശയവിനിമയം നഷ്ടപ്പെടുകയും പിന്നീട് അപകടം സംഭവിക്കുകയായിരുന്നുവെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനം മലയിടുക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിമാനം തകർന്ന സ്ഥലം അധികൃതർ കണ്ടെത്തിയെങ്കിലും, അപകടം നടന്ന സാഹചര്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. സാങ്കേതിക തകരാറുകളാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് ആർ.ഐ.എ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
Read More » -
‘പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ’ ; രാഹുൽ ഗാന്ധിക്ക് മറുപടിയുമായ് ബൃന്ദാ കാരാട്ട്; ‘പോ മോനേ ദിനേശാ’
തൃശ്ശൂർ: ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് പാരഡി പാടിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അതേ ശൈലിയിൽ മറുപടി നൽകി സി.പി.എം. മുൻ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ‘പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ’ എന്നാണ് ബൃന്ദ തിരിച്ചുചോദിച്ചത്. ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതികളായ രണ്ടുപേർ കേരളത്തിലെ രണ്ട് കോൺഗ്രസ് എം.പി.മാരോടൊപ്പം സോണിയയെ സന്ദർശിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ചോദ്യം. വയനാട്ടിലെ ദുരിതബാധിതർക്ക് വീടുവെക്കാൻ കോൺഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് രാഹുൽ വ്യക്തമാക്കണം. അതെന്തുകൊണ്ട് പൊതുഅക്കൗണ്ടിൽ നിക്ഷേപിച്ചില്ല? വികസനം ചർച്ചയാകുമ്പോൾ ശ്രദ്ധ തിരിക്കാനാണ് യു.ഡി.എഫും കേന്ദ്രസർക്കാരും ശ്രമിക്കുന്നത്. ആദ്യം ബി.ജെ.പി. ഡീൽ ആരോപണം ഉയർത്തി. അതു വിജയിച്ചില്ല. അപ്പോഴാണ് എസ്.ഡി.പി.ഐ. ബന്ധവുമായെത്തുന്നത്. കോൺഗ്രസിനും എൻ.ഡി.എ.യ്ക്കും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾ കേരളത്തിലേതുമായി താരതമ്യംചെയ്യാൻ ധൈര്യമുണ്ടോ. അല്ലാതെയുള്ള ആരോപണങ്ങളോട് ‘പോ മോനേ ദിനേശാ’ എന്നേ പറയാനുള്ളൂവെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.
Read More » -
ഷൂവിനുള്ളിൽ ഒളിച്ചുവച്ച താക്കോലെടുത്ത് മോഷണം; കള്ളൻ കൊണ്ടുപോയത് 10 പവനും 90,000 രൂപയും
ആലത്തൂർ: വീടിനു പുറത്ത് ഷൂവിനുള്ളിൽ വെച്ച താക്കോലെടുത്ത് വീടു തുറന്ന് 10 പവനും 90,000 രൂപയും മോഷ്ടിച്ചു. തരൂർ പഴമ്പാലക്കോട് പാനത്ത് വീട്ടിൽ പി.കെ. ജോയിയുടെ വീട്ടിൽ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ചുമർ അലമാരയിൽ പൂട്ടിവെച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. ജോയിയുടെ ഭാര്യ ജിജി ചേലക്കരയിലെ പള്ളിയിൽ പ്രാർഥനയ്ക്ക് പോയിരിക്കുകയായിരുന്നു. ഇവരെ കൂട്ടിക്കൊണ്ടുവരാൻ ജോയി വീട് പൂട്ടി താക്കോൽ സിറ്റൗട്ടിലെ ഷൂവിനുള്ളിൽ വെച്ചിട്ട് പോകുകയായിരുന്നു. തിരികെ എത്തിയപ്പോൾ മുൻവാതിൽ ചാരിയിട്ടിരിക്കുന്നതായി കണ്ടു. താക്കോൽ ഷൂവിനുള്ളിൽ തന്നെ ഉണ്ടായിരുന്നു. അലമാര പരിശോധിച്ചപ്പോഴാണ് പണവും സ്വർണവും നഷ്ടപ്പെട്ടതായി മനസ്സിലായത്. മോഷണം നടത്തിയശേഷം താക്കോൽ തിരികെ വെച്ചതാകാമെന്നാണ് നിഗമനം. ജിജി എല്ലാ ചൊവ്വാഴ്ചയും ചേലക്കരയിലെ പള്ളിയിൽ പോകുന്നയാളാണ്. ജോയി ഇവരെ കൂട്ടിക്കൊണ്ടുവരികയാണ് പതിവ്. വീട് പൂട്ടി പോകുമ്പോൾ താക്കോൽ സിറ്റൗട്ടിലെ ഷൂവിനുള്ളിൽ വെക്കും. ഇതു മനസ്സിലാക്കിയ ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് കരുതുന്നു. ജോയിയുടെ പരാതിയിൽ കേസെടുത്ത ആലത്തൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.…
Read More » -
ഇറാനെ ഒതുക്കാൻ പുതു കൂട്ടുകെട്ട് തന്ത്രം മെനഞ്ഞ് ഇസ്രയേൽ ; ശത്രുവിനെതിരെ പുതിയ സഖ്യം രൂപീകരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി നെതന്യാഹു; ‘ഏതൊക്കെ രാജ്യങ്ങളെന്നത് വരും ദിനങ്ങളിൽ പുറത്തുവിടും‘
ടെൽ അവീവ്: ഇറാനിൽ നിന്നുള്ള സുരക്ഷാഭീഷണിയെ നേരിടുന്നതിനായി മേഖലയിലെ പ്രധാന രാജ്യങ്ങളുമായി പുതിയ സഖ്യങ്ങൾ രൂപീകരിക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. ഇറാന്റെ സൈനികവും ആണവവുമായി ബന്ധപ്പെട്ട അഭിലാഷങ്ങൾ പല രാജ്യങ്ങൾക്കും ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിൽ, ഇസ്രായേലും ചില അറബ് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാകുന്നതിന്റെ സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നത്. ഈ പുതിയ സഖ്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ പേരുകൾ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയുമെന്ന് നെതന്യാഹു അറിയിച്ചു. മേഖലയിൽ ശക്തമായ ഒരു സുരക്ഷാ കൂട്ടായ്മ രൂപപ്പെടുന്നതിന്റെ ആദ്യഘട്ടമാണിത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ ആണവ പദ്ധതിക്കും ബാലിസ്റ്റിക് മിസൈൽ ശേഷിക്കും എതിരായി ഇസ്രായേൽ നടത്തിയ നടപടികൾ ഫലപ്രദമായിരുന്നുവെന്നും, അതിലൂടെ നേരിട്ടുള്ള ഭീഷണി ഒഴിവാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ആയുധ നിർമ്മാണ ശേഷിയെ തകർക്കുന്നതിൽ ഇസ്രായേൽ വിജയിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഇതോടൊപ്പം, ഇറാനിലെ നിലവിലെ ഭരണകൂടം വൈകാതെ…
Read More »