NEWS

  • നാലു കുരുന്നുകൾക്ക് പുതിജീവനേകാൻ കുഞ്ഞ് ആലിൻ, അവയവങ്ങളുമായുള്ള ആംബുലൻസ് തിരുവനന്തപുരത്തെത്തിയത് 3.30 മണിക്കൂർ കൊണ്ട്

    കൊച്ചി: വാഹനാപകടത്തിൽ മസ്തിഷ്‌കമരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽനിന്നും റോഡുമാർഗം തിരുവനന്തപുരത്തെത്തിച്ചു. 3.30 മണിക്കൂർ സമയമെടുത്താണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിയത്. കിംസ് ആശുപത്രിയിലാണ് ഇപ്പോൾ അവയവം കൈമാറിയിരിക്കുന്നത്. ഇവിടെനിന്നും എസ്എടി ആശുപത്രി, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലേക്ക് അവയവങ്ങൾ കൈമാറാൻ ആംബുലൻസ് പുറപ്പെട്ടു. KL 07 DF 3177 എന്ന ആംബുലൻസിലാണ് അവയവങ്ങൾ എത്തിച്ചത്. ഫെബ്രുവരി അഞ്ചിന് എം.സി. റോഡിൽ പള്ളം ബോർമ കവല ജംഗ്ഷന് സമീപം നടന്ന വാഹനാപകടത്തിലാണ് ആലിന് ​ഗുരുതരമായി പരുക്കുപറ്റിയത്. ആലിനും, മാതാവും, മാതാവിന്റെ രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാറിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷകൾ അസ്തമിച്ചു കഴിഞ്ഞ ദിവസം ഉച്ചയോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം ആലിന്റെ…

    Read More »
  • മകളെ കടന്നുപോകുന്നത് നിന്റെ ദേഹം മാത്രം… നിന്റെ ഹൃദയം ഇനിയിടിക്കും.. ഓരോ ശരീരഭാ​ഗങ്ങളും ജീവനോടെ തുടിക്കും, ആ അഞ്ച് പേരിലൂടെ… ആലിൻ ഷെറിന്റെ അവയവങ്ങളുമായി ആംബുലൻസ് പുറപ്പെട്ടു, കുഞ്ഞ് ആലിന്റെ കരൾ 6 മാസം പ്രായമുള്ള കുഞ്ഞിന്, വൃക്കകൾ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പത്തുവയസുകാരിക്ക്…

    കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻറെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. റോ‍ഡ് മാർ​ഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുക. ​ഗതാ​ഗത തടസം ഒഴിവാക്കാൻ ഗ്രീൻ കോറിഡോർ ഒരുക്കി പോലീസ് ആംബുലൻസിന് വഴിയൊരുക്കും. അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക് എത്തുന്ന രീതിയിലാണ് ​ഗതാ​ഗതം സജ്ജീകരിച്ചിരിക്കുന്നത്. ദിവസങ്ങൾക്കുംൃ മാതാപിതാക്കളോടൊപ്പം സഞ്ചരിക്കുമ്പോൾ വാഹനാപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന ആലിൻ പിന്നീട് ഉണർന്നതേയില്ല. എല്ലാവരെയും വേദനയിലാഴ്ത്തി ആ കുരുന്ന് കടന്നുപോയി. പ്രിയപ്പെട്ടവൾ എന്നെന്നേക്കുമായി വേർപിരിഞ്ഞെങ്കിലും അവളെ പൂർണമായി വിട്ടുകൊടുക്കാൻ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ ആ മാതാപിതാക്കൾക്കായില്ല. അവയവ ദാനത്തിലൂടെ അവൾ ജീവിക്കും അഞ്ചുപേരിലൂടെയായി. 10 മാസം പ്രായമുള്ള ആലിൻ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രത്തിൽ ഇടംനേടി. രണ്ടു വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്കും കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാൽവ് ശ്രീചിത്രയിലേക്കുമാണ് ദാനം ചെയ്യുന്നത്. കൊച്ചി അമൃത ആശുപത്രിയിലെ…

    Read More »
  • ഗാലറിയില്‍ നിന്ന് ഹൃദയങ്ങളിലേക്ക്: ഒരു നിമിഷം കൊണ്ട് മാറിയ വിധി! ഇന്‍സ്റ്റഗ്രാമില്‍ കുതിച്ചു കയറി ജ്യോതി; ഇന്ത്യന്‍ ടീമിന്റെ കളി മാറ്റിമറിച്ചത് ഇങ്ങനെ

    ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആ ടി20 ലോകകപ്പ് പോരാട്ടം കേവലം ഒരു ക്രിക്കറ്റ് കളി മാത്രമല്ലായിരുന്നു; അത് ജ്യോതി റാവത്ത് എന്ന പെണ്‍കുട്ടിയുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു രാത്രിയായിരുന്നു. മൈതാനത്തെ സിക്‌സറുകളെക്കാള്‍ വേഗത്തിലാണ് അന്ന് ഗാലറിയിലുണ്ടായിരുന്ന ജ്യോതിയുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സ് കുതിച്ചുയര്‍ന്നത്. വെറും 3,000-ല്‍ നിന്നു തുടങ്ങിയ ആ യാത്ര ഒറ്റരാത്രികൊണ്ട് 3.5 ലക്ഷം എന്ന വമ്പന്‍ സംഖ്യയിലെത്തിയത് സോഷ്യല്‍ മീഡിയയെപ്പോലും ഞെട്ടിച്ചുകളഞ്ഞു! നീലക്കുപ്പായവും തകര്‍പ്പന്‍ സ്‌റ്റൈലും ടീം ഇന്ത്യയോടുള്ള തന്റെ സ്‌നേഹം വിളിച്ചോതുന്ന വേഷത്തിലായിരുന്നു ജ്യോതി അന്ന് എത്തിയത്. ഒരു നീല റിബ്ഡ് ടീഷര്‍ട്ടും വെളുത്ത ഷോര്‍ട്ട് സ്‌കര്‍ട്ടും ധരിച്ച്, ഇന്ത്യയുടെ കടുത്ത ആരാധികയായി അവള്‍ ഗാലറിയില്‍ തിളങ്ങി. ‘എന്റെ ടീമിന് വേണ്ടി ആവേശത്തോടെ കൈയടിക്കുന്നു! ക്രിക്കറ്റ് ലഹരി അലതല്ലുകയാണ്…’ എന്ന അടിക്കുറിപ്പോടെ അവള്‍ പങ്കുവെച്ച ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലായി. വിരാട് കോഹ്ലിയുടെ ആ വലിയ ആരാധിക ക്രിക്കറ്റിനോടുള്ള ജ്യോതിയുടെ ഇഷ്ടത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വിരാട് കോഹ്ലിയുടെയും സൂര്യകുമാര്‍…

    Read More »
  • അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക്… കുഞ്ഞ് ആലിന്റെ അവയവങ്ങളുമായി ആംബുലൻസ് ഉടൻ പുറപ്പെടും, ഗ്രീൻ കോറിഡോർ ഒരുക്കി പോലീസ്

    കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻറെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക് ഉടൻ പുറപ്പെടും. റോ‍ഡ് മാർ​ഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുക. ​ഗതാ​ഗത തടസം ഒഴിവാക്കാൻ ഗ്രീൻ കോറിഡോർ ഒരുക്കിയാണ് പോലീസ് ആംബുലൻസിന് വഴിയൊരുക്കുക. അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക് എത്തുന്ന രീതിയിലാണ് ​ഗതാ​ഗതം സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻറെ അവയവങ്ങളാണ് അഞ്ചുപേർക്ക് പുതുജീവനേകുന്നത്. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആണ് ആലിൻ ഷെറിൻ. വൃക്കയും, കരളും, ഹൃദയ വാൽവുകളുമാണ് ദാനം ചെയ്യുന്നത്. വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്കാണ് നൽകുക. ഇൻക്വസ്റ്റ് നടപടികളും ഗാർഡ് ഓഫ് ഓണറിനും ശേഷം കുഞ്ഞിന്റെ ശരീരം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്ഥാന ബഹുമതികളുടെയാണ് മൃതദേഹം കൈമാറുക.

    Read More »
  • മകളേ നിനക്ക് മരണമില്ല, നീ ഇനിയും ജീവിക്കും ആ അഞ്ചുപേരിലൂടെ… വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള ആലിൻ അഞ്ച് പേർക്ക് പുതുജീവനേകും, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം

    വാഹനാപകടത്തെ തുട‌ർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള തങ്ങളുടെ കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായിരിക്കുകയാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികൾ. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇതോടെ അഞ്ച് പേരിലീടെ കുഞ്ഞ് ആലിൻ ജീവിക്കെമെന്ന് മന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. റോഡപകടത്തെ തുടർന്നാണ് 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് മസ്തിഷ്‌കമരണം സംഭവിച്ചത്. മകളെ നഷ്ടപ്പെട്ടതിന്റെ തീരാവേദനയിലും മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആണ് ആലിൻ ഷെറിൻ എബ്രഹാം എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ആലിൻ ഷെറിന്റെ ഇരു വൃക്കകളും തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജ് പങ്കുവെച്ച കുറിപ്പ്; സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് 10 മാസമുള്ള ഒരു മകളുടെ അവയവങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യുകയാണ്. റോഡപകടത്തെ തുടർന്നാണ്…

    Read More »
  • ഇന്ത്യയ്ക്കായി വമ്പൻ വാ​ഗ്ദാനങ്ങൾ പ്രഖ്യാപിച്ച് റോൾസ് റോയ്‌സ്; പ്രതിരോധ ​ഗവേഷണ രം​ഗത്തിന് മുതൽക്കൂട്ടാവുന്ന എഞ്ചിൻ സാങ്കേതിക വിദ്യയും ബൗദ്ധിക സ്വത്തവകാശ കൈമാറാൻ തയ്യാറെന്ന് പ്രഖ്യാപനം

    ന്യൂഡൽഹി: ആഗോള വിമാന എൻജിൻ നിർമ്മാണ ഭീമനായ റോൾസ് റോയ്‌സ് വലിയ ഓഫറുകളുമായി ഇന്ത്യയെ സമീപിച്ചിരിക്കുകയാണ്. ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി വമ്പൻ പ്രഖ്യാപനമാണ് കമ്പനി നടത്തിയത്. കമ്പനിയുടെ സിഐഒ തുഫാൻ എർജിൻബിൽജിക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തന്ത്രപ്രധാനമായ നീക്കം. ഇന്ത്യയുടെ അടുത്ത തലമുറ യുദ്ധവിമാനങ്ങൾക്കായി അത്യാധുനിക എൻജിനുകൾ സംയുക്തമായി വികസിപ്പിക്കാൻ റോൾസ് റോയ്‌സ് സന്നദ്ധത അറിയിച്ചു. ഇതിൻ്റെ പൂർണമായ ബൗദ്ധിക സ്വത്തവകാശം (സമ്പൂർണ ബൗദ്ധിക സ്വത്തവകാശം) ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് ഏറ്റവും ശ്രദ്ധേയം. ഇന്ത്യ തദ്ദേശീയമായി സാധ്യമാക്കുന്ന അടുത്ത വിമാനങ്ങൾക്കായി 120 ന്യൂട്ടൺ ശേഷിയുള്ള എൻജിൻ കോർ (കോംബാറ്റ് ജെറ്റ് എഞ്ചിൻ കോർ) വികസിപ്പിക്കാനുള്ള സഹായഹസ്തമാണ് കമ്പനി നീട്ടിയിരിക്കുന്നത്. എഞ്ചിൻ സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ ഇന്ത്യയ്ക്ക് സ്വന്തമായി എൻജിൻ നിർമ്മാണശേഷി കൈവരിക്കാൻ സാധിക്കും. കമ്പനിയുടെ പുതിയ പ്രഖ്യാപനത്തോട് കേന്ദ്ര സർക്കാർ ഇതുവരെയും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അടുത്ത തലമുറ യുദ്ധവിമാന എൻജിനുകൾ നിർമ്മിക്കുന്നതിനായി ഇന്ത്യൻ കമ്പനികളെ പങ്കാളികളാക്കാൻ…

    Read More »
  • ഡോക്ടർ ചമഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവതിയുടെ ആൾമാറാട്ടം, രാവിലെയെത്തിയത് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ… അവിടുന്ന് മുങ്ങി വേഷം മാറി നേരെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ… രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പിടിവീണു

    തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർ ചമഞ്ഞെത്തിയ യുവതി പിടിയിൽ. വേഷം മാറി രക്ഷപ്പെടാൻ ശ്രമിക്കവെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ യുവതിയെ പിടികൂടി പോലീസിലേൽപ്പിച്ചു. ചോദ്യം ചെയ്യലിൽ ഇവ എന്ന പേരാണ് യുവതി ആദ്യം പറഞ്ഞത്. പെരുന്ന സ്വദേശിയാണെന്നും ഇപ്പോൾ പേരൂർക്കടയിൽ താമസമാണെന്നും ഇവർ പറയുന്നു. രാവിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ കടന്നുകൂടിയ യുവതി സീനിയർ റസിഡന്റായ ന്യൂറോ സർജൻ ആണെന്നാണ് സെക്യൂരിറ്റിയോട് പറഞ്ഞത്. എന്നാൽ പെരുമാറ്റത്തിൽ സംശയം തോന്നിയ സെക്യൂരിറ്റി വിവരം അധികൃതരെ അറിയിച്ചു. അങ്ങനെ ഒരാൾ ഉള്ളതായി ഡോക്ടർമാർ സംശയം പറഞ്ഞതോടെ തിരച്ചിൽ ആരംഭിച്ചു. പക്ഷേ ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. CCTVകൾ പരിശോധിച്ചപ്പോൾ ഇവർ ലിഫ്റ്റിൽ കയറി അഞ്ചാം നിലയിലെത്തിയ ശേഷം പടി കെട്ടുകൾ ഇറങ്ങി താഴെ വന്ന് കാന്റീനിൽ ഭക്ഷണം കഴിച്ച ശേഷം പുറത്തു പോയതായി കണ്ടെത്തി. പിന്നാലെ പതിനൊന്നരയോടെ വേഷം മാറി മറ്റൊരു സാരിയിൽ ഇവർ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നും പുറത്തിറങ്ങി ഓട്ടോയിൽ കയറി…

    Read More »
  • കോളേജ് ക്യാമ്പസിൽ കയറി ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ​ഗുണ്ടാ വിളയാട്ടം, വാലന്റൈൻസ് ഡേ ആഘോഷവേദി അടിച്ചുതകർത്തു, വിദ്യാർഥികളെ മർദിച്ചു, വാലന്റൈൻസ് ഡേയിൽ കമിതാക്കളെ ഒരുമിച്ച് കണ്ടാൽ ആക്രമിക്കും… ന​ഗരത്തിൽ ഹിന്ദുത്വ സംഘടനകളുടെ പോസ്റ്റർ- Video

    ഭോപ്പാൽ: മധ്യപ്രദേശിൽ കോളേജിനുള്ളിൽ കയറി ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ​ഗുണ്ടാ വിളയാട്ടം. പ്രവർത്തകർ വാലന്റൈൻസ് ഡേ ആഘോഷവേദി അടിച്ചുതകർത്തു. ഇൻഡോറിലെ നാർസി മുൻജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് വിദ്യാർത്ഥികളുടെ വാലന്റൈൻസ് ഡേ ആഘോഷവേദി ബജ്‌റംഗ്ദൾ പ്രവർത്തകർ അടിച്ചു തകർത്തത്. പരിപാടിയിൽ അശ്ലീലം കലർത്തി എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അക്രമം. വേദി അടിച്ചുതകർത്തതിനോടൊപ്പം വിദ്യാർത്ഥികളെ മർദിക്കുകയും ചെയ്തു. അധ്യാപകരുടെ പരാതിയിൽ പോലീസ് കേസെടുത്തു. വാലന്റൈൻസ് ഡേയുടെ ഭാ​ഗമായി വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയാണ് ബജ്‌റംഗ്ദൾ പ്രവർത്തകർ അലങ്കോലമാക്കിയത്. വിദ്യാർത്ഥികൾ കോളേജിന്റെ ഒരു ഭാഗത്ത് പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഒരു കൂട്ടം ആളുകൾ അതിക്രമിച്ച് കയറി അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് പോലീസ് പറയുന്നു. അക്രമികൾ ക്യാമ്പസിനകത്ത് പ്രവേശിക്കുന്നതിന്റെയും വസ്തുവകകൾ നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. വിദ്യാർത്ഥികൾ സുരക്ഷിതരാണെന്നും കോളേജ് അധികൃതർ നൽകിയ പരാതിയിൽ കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. ഇതിനിടെ വാലന്റൈൻസ് ഡേയിൽ കമിതാക്കളെ ഒരുമിച്ച് കണ്ടാൽ ആക്രമിക്കുമെന്ന് എഴുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പട്മനയിലാണ് വാലന്റൈൻസ് ഡേ ആഘോഷങ്ങൾ നടത്തുന്നതിനെതിരെ ഹിന്ദു ശിവഭവാനി സേനയുടെ…

    Read More »
  • ലഡാക്കിന് സംസ്ഥാന പദവി നൽകാനാവില്ല; പകരം ടെറിട്ടോറിയൽ കൗൺസിൽ രൂപികരിക്കാനുള്ള തീരുമാനവുമായ് കേന്ദ്ര സർക്കാർ; എതിർപ്പുകളുയരുന്നു

    ന്യൂഡൽഹി: ലഡാക്കിന് സംസ്ഥാന പദവി നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ.ലഡാക്കിന് ആറാം ഷെഡ്യൂൾ സ്റ്റാറ്റസോ സംസ്ഥാന പദവിയോ നൽകാൻ കഴിയില്ല. ലേ അപെക്സ് ബോഡി (എൽഎബി), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) എന്നിവരുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്രസർ്കകാർ ഈ നിലപാട് വ്യക്തമാക്കിയത്. പുതിയ തീരുമാന പ്രകാരം ലഡാക്കിന് സംസ്ഥാന പദവി നൽകുന്നതിന് പകരം ടെറിട്ടോറിയൽ കൗൺസിൽ രൂപികരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ടെറിട്ടോറിയൽ കൗൺസിൽ പദവി നൽകുന്നതിൻ്റെ ഭാഗമായി ലഡാക്കിൽ പുതിയ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്ഥാനമേൽക്കും. ഈ നിർദ്ദേശം പ്രകാരം, ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിലിന്റെ (എൽഎഎച്ച്ഡിസി) ചീഫ് എക്‌സിക്യൂട്ടീവ് കൗൺസിലറെ മുഖ്യമന്ത്രിയായും ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് കൗൺസിലറെ ഉപമുഖ്യമന്ത്രിയായും നിയമിക്കും. എന്നാൽ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന പ്രത്യേക അവകാശങ്ങൾ ഒന്നും ഉണ്ടാകില്ല. അതേസമയം, കേന്ദ്രസർക്കാറിൻ്റെ തീരുമാനം എൽഎബിയും കെഡിഎയും തള്ളികളഞ്ഞുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഈ നീക്കം സർക്കാറിൻ്റെ വെറും പ്രഹസനമാണെന്ന് ഇരുപാർട്ടികളും പ്രതികരിച്ചു. ലഡാക്കിന് സംസ്ഥാന പദവി നല്‍കണം, ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണം,…

    Read More »
  • ‘എല്ലാം പ്രായത്തിന്റെ പ്രശ്നം,പാർട്ടി ഗൗരവമായി കാണേണ്ട ആളല്ലല്ലോ സി.ദിവാകരന്‍, മുതിര്‍ന്ന നേതാവ് എന്ന പേര് ചാര്‍ത്തുമ്പോള്‍ അതിനനുസരിച്ചുള്ള പ്രതികരണവും പ്രവൃത്തിയുമാണ് ഉണ്ടാകേണ്ടത്’ – ചൂരക്കറി വിവാദത്തിൽ സി.ദിവാകരനെതിരെ രൂക്ഷ പ്രതികരണവുമായ് സിപിഐ മന്ത്രി ജി.ആര്‍.അനില്‍

    തിരുവനന്തപുരം∙ ചൂരക്കറി ഇഷ്ടപ്പെടാത്തതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയെന്ന വിവാദ പരാമർശം നടത്തിയ മുതിര്‍ന്ന സിപിഐ നേതാവ് സി.ദിവാകരനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മന്ത്രി ജി.ആര്‍.അനില്‍. ഒരിക്കലും നടത്താന്‍ പാടില്ലാത്ത ഒരു പ്രതികരണമാണ് സി.ദിവാകരന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നു ജി.ആര്‍.അനില്‍ പറഞ്ഞു. ഒരു രാഷ്ട്രീയ നേതാവ് ചിന്തിക്കാന്‍ പോലും പാടില്ലാത്ത അനവസരത്തിലുള്ള പ്രതികരണമായിപ്പോയി അത്. കാരണവന്മാര്‍ക്ക് പ്രായമേറുന്ന സമയത്തുണ്ടാകുന്ന ചില സ്വാഭാവരീതികളാണത്. അതിനെ ആ നിലയില്‍ കണ്ടാല്‍ മതി. അതിനപ്പുറത്ത് വലിയ പ്രധാന്യം കൊടുക്കേണ്ട കാര്യമില്ല. പാര്‍ട്ടി ഗൗരവമായി കാണേണ്ട ആളല്ലല്ലോ സി.ദിവാകരന്‍. മുതിര്‍ന്ന നേതാവ് എന്ന പേര് ചാര്‍ത്തുമ്പോള്‍ അതിനനുസരിച്ചുള്ള പ്രതികരണവും പ്രവൃത്തിയുമാണ് അവരില്‍നിന്ന് ഉണ്ടാകേണ്ടത്. അതില്ലാത്ത ആളുകള്‍ക്ക് ആ വാക്കിന്റെ അര്‍ഥത്തിന് അനുസരിച്ചുള്ള പ്രാധാന്യം പാര്‍ട്ടിയും ജനങ്ങളും നല്‍കുന്നുണ്ടോ എന്നു നോക്കണമെന്നും അനില്‍ പറഞ്ഞു. ദിവാകരന്റെ പ്രസ്തവനയ്‌ക്കെതിരെ സിപിഐക്കുള്ളില്‍ വലിയ അതൃപ്തിയാണ് ഉയര്‍ന്നിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫിനെ നയിക്കാന്‍ രംഗത്തിറങ്ങുന്ന മുഖ്യമന്ത്രിയെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന പ്രതികരണം…

    Read More »
Back to top button
error: