India

  • അഞ്ച് വര്‍ഷം കൊണ്ട് മേനക ഗാന്ധിയുടെ വരുമാനത്തില്‍ 43 ശതമാനത്തിന്റെ വര്‍ധനവ്

    ലഖ്നൗ: ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ സ്വത്തുക്കള്‍. സുല്‍ത്താന്‍പുരില്‍ നിന്നു മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലെ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019ല്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ 55.69 കോടിയാണ് കാണിച്ചിരുന്നത്. അഞ്ച് വര്‍ഷം കൊണ്ട് വരുമാനത്തില്‍ 43 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ബാങ്കില്‍ 17.83 കോടിയുടെ നിക്ഷേപമുണ്ട്. ഷെയര്‍, ബോണ്ട് വരുമാനം 24.30 കോടി രൂപ. പോസ്റ്റ് ഓഫീസ് നിക്ഷേപം 81.01 ലക്ഷം രൂപ. 2.82 കോടി വിലമതിക്കുന്ന 3.415 കിലോ സ്വര്‍ണം. 85 കിലോ വെള്ളി. 40,000 രൂപ വില മതിക്കുന്ന റൈഫിളും പക്കലുണ്ടെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു.

    Read More »
  • യു.പിയിലെ മഥുരയില്‍ മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

    ലഖ്നൗ: ഉത്തർപ്രദേശിലെ മഥുരയില്‍ മുസ്‍ലിം വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി. ബൂത്തുതല ഓഫീസർമാർ ഇവരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് റിപ്പോർട്ട്. ജംറുല്‍ നിഷയെന്ന 74കാരി ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ വോട്ട് ചെയ്യുന്നതിനായാണ് പോളിങ് ബൂത്തിലെത്തിയത്. ജംറുല്‍ നിഷക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാം വോട്ടേഴ്സ് സ്ലിപ്പ് ലഭിച്ചിരുന്നു. വോട്ടർപട്ടികയിലും ഇവരുടെ പേരുണ്ടായിരുന്നു. എന്നാല്‍, വോട്ടർപട്ടികയില്‍ ജംറുല്‍ എന്ന പേര് മാത്രമാണ് ഉള്ളതെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് ഇവർ പറയുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയില്‍ ഇവരുടെ പൂർണമായ പേരുണ്ടെന്നാണ് റിപ്പോർട്ട്. സ്ക്രോളാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. മഥുര മണ്ഡലത്തിലെ വോട്ടറായ മുഹമ്മദ് സാബുവിനും വോട്ട് ചെയ്യാൻ സാധിച്ചില്ല. വോട്ടർ പട്ടികയില്‍ പേരില്ലാത്തതായിരുന്നു കാരണം. 30 മിനിറ്റോളം തിരഞ്ഞിട്ടും തന്റെ പേര് ലിസ്റ്റില്‍ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മുഹമ്മദ് സാബു പറഞ്ഞു. മണ്ഡലത്തിലെ മറ്റൊരു വോട്ടറായ സാഹിർ അലി തെന്റ കുടുംബത്തിലെ നാല് പേർക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന്…

    Read More »
  • ലൈംഗികാരോപണ വിവാദം; ബ്രിജ്ഭൂഷണ് സീറ്റ് നല്‍കില്ലെന്ന് സൂചന

    ലഖ്നൗ: ദേശീയ ഗുസ്തി താരങ്ങളുമായി ബന്ധപ്പെട്ട് ലൈംഗിക ആരോപണ വിവാദത്തില്‍ കുടുങ്ങിയ കൈസര്‍ഗഞ്ജിലെ സിറ്റിങ് എം.പി യും മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ഇത്തവണ മത്സരിക്കാന്‍ ബി.ജെ.പി ടിക്കറ്റ് കിട്ടില്ലെന്ന് സൂചന. പകരം മകനെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ബി.ജെ.പി വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. കഴിഞ്ഞ ആറ് തവണയും കൈസര്‍ഗഞ്ജിനെ പ്രതിനിധീകരിച്ചത് ബ്രിജ് ഭൂഷണായിരുന്നുവെങ്കിലും ഗുസ്തി വിവാദം തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് ഇത്തവണ സീറ്റ് നഷ്ടപ്പെടുന്നതിലേക്ക് എത്തിച്ചതെന്നാണ് വിവരം. അഞ്ചാം ഘട്ടത്തില്‍ മെയ് 20-ന് ആണ് കൈസര്‍ഗഞ്ജ് അടക്കമുള്ള മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ഥിയെ ബി.ജെ.പി നേതൃത്വം ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. പത്രിക സമര്‍പ്പിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാലും താന്‍ കൈസര്‍ഗഞ്ജില്‍ ജയിച്ചിരിക്കുമെന്നും ഇവിടെ 99.9 ശതമാനവും താന്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥിയെന്നും നേരത്തെ ബ്രിജ്ഭൂഷണ്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ തവണ രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കിലും അവസരം കിട്ടിയാല്‍ ഇത്തവണ അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍…

    Read More »
  • കൊവിഡ് വാക്‌സിൻ സ്വീകരിച്ച മകള്‍ മരണപ്പെട്ടു; സെറം ഇൻസ്റ്റിട്യൂട്ടിനെതിരെ നിയമനടപടിയുമായി മാതാപിതാക്കള്‍

    ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് കുത്തിവയ്പ്പെടുത്ത മകള്‍ മരണപ്പെട്ടതില്‍ സെറം ഇൻസ്റ്റിട്യൂട്ട് ഒഫ് ഇന്ത്യക്കെതിരെ (എസ് ഐ ഐ) നിയമനടപടികള്‍ ആരംഭിച്ച്‌ മാതാപിതാക്കള്‍. മകള്‍ കാരുണ്യയുടെ മരണത്തില്‍ വേണുഗോപാലൻ ഗോവിന്ദൻ ആണ് നിയമനടപടികള്‍ ആരംഭിച്ചത്. കൊവിഷീല്‍ഡ് എടുത്തതിന് പിന്നാലെ 2021 ജൂലായിലാണ് യുവതി മരണപ്പെട്ടത്. എന്നാല്‍ കാരുണ്യയുടെ മരണകാരണം വാക്‌സിൻ ആണെന്ന് സ്ഥിരീകരിക്കാനാവില്ലെന്നാണ് സർക്കാർ രൂപീകരിച്ച്‌ ദേശീയ കമ്മിറ്റി റിപ്പോർട്ട് നല്‍കിയത്. ഇതിന് പിന്നാലെയാണ് മകളുടെ മരണത്തില്‍ സ്വതന്ത്ര മെഡിക്കല്‍ ബോ‌ർഡ് രൂപീകരിച്ച്‌ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഗോവിന്ദൻ റിട്ട് ഹർജി ഫയല്‍ ചെയ്തിരിക്കുന്നത്. മകളുടെ മരണത്തില്‍ നഷ്ടപരിഹാരം വേണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു. യുകെയിലെ മരുന്നു നിർമ്മാണ കമ്ബനിയായ ആസ്ട്രാസെനേക നിർമ്മിച്ച കൊവിഡ് വാക്സിൻ AZD1222 (ഇന്ത്യയില്‍ കൊവിഷീല്‍ഡ്) ഗുരുതര പാർശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് കമ്ബനി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ആസ്ട്രാസെനേകയും ഓക്‌സ്‌ഫർഡ് സർവകലാശാലയും സംയുക്തമായി വികസിപ്പിച്ച കൊവിഷീല്‍ഡ് ഇന്ത്യയില്‍ എസ് ഐ ഐ ആണ് നിർമിച്ചത്. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റില്‍നിന്ന്…

    Read More »
  • കശ്മീരിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു, പരിക്കേറ്റ 14 പേരിൽ 6 പേരുടെ നില ഗുരുതരം

        കശ്മീരില്‍ വിനോദസഞ്ചാരത്തിനു പോയ മലയാളികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ അപകടത്തില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍ പീടികയില്‍ സ്ഫ് വാന്‍ (23) ആണ് മരിച്ചത്‌ . അപകടത്തില്‍പ്പെട്ട ട്രാവലറിലുണ്ടായിരുന്ന 16 പേരില്‍ 12 പേരും മലയാളികളാണ്. ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ ഇന്നലെ (ബുധൻ) രാത്രിയാണ് അപകടമുണ്ടായത്. മലയാളികടങ്ങുന്ന സംഘവവുമായി ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലര്‍ എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ 6 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അനന്ത്‌നാഗിലെ ജിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവർ: ജമ്മു സ്വദേശിയായ സിമി (50), മലയാളികളായ അബ്ദുല്‍ ബാരി (25), തല്‍ഹത് (25), ഡാനിഷ് അലി (23), നിസാം (26), മുഹമ്മദ് സുഹൈല്‍ (24).

    Read More »
  • സല്‍മാന്റെ വീടിന് നേരെ വെടിവെച്ച സംഭവം ; പ്രതി ലോക്കപ്പില്‍ തൂങ്ങിമരിച്ചു 

    മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതി അനൂജ് തപാൻ  പോലീസ് ലോക്കപ്പില്‍ ആത്മഹത്യ ചെയ്തു. ബുധനാഴ്ചയാണ് മുംബൈയിലെ പോലീസ് കമ്മീഷണറുടെ ഓഫീസ് കോമ്ബൗണ്ടിനുള്ളിലെ ക്രൈംബ്രാഞ്ച് കെട്ടിടത്തിലെ ഒന്നാം നിലയിലെ ലോക്കപ്പിലെ ടോയ്ലറ്റില്‍ അനൂജ് തപാനെ (32) ബെഡ്ഷീറ്റില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ25നാണ് ഇയാൾ പൊലീസ് പിടിയിലാവുന്നത്. ഇയാൾക്കൊപ്പം സുഭാഷ് ചാന്ദർ എന്നയാളും പൊലീസ് പിടിയിലായിരുന്നു. പഞ്ചാബിൽ വെച്ചാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. അതേസമയം സംഭവത്തിൽ ഗൂഡാലോചന ആരോപിച്ച് ശിവസേന രംഗത്തെത്തി.ഇത് പോലീസിന്റെ ഒത്താശയോടെ നടന്ന കൊലപാതകമാണെന്നും ശിവസേന വിമർശിച്ചു. രാവിലെ 11 മണിയോടെ കുളിമുറിയിലേക്ക് പോയ ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ ആത്മഹത്യയ്ക്ക് പിന്നിലെ കാരണത്തെക്കുറിച്ച് ഇതുവരെ വ്യക്തതയില്ലെന്നും പൊലീസ് വ്യക്തമാക്കി.

    Read More »
  • കോവാക്‌സിന്‍ പാര്‍ശ്വഫലം; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷം

    ന്യൂഡൽഹി: ഇന്ത്യയില്‍ അവതരിപ്പിച്ച കോവാക്‌സിന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന വെളിപ്പെടുത്തലില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം. മോദിയുടെ ഉറപ്പ് ഇതാണോയെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്‌ ചോദിച്ചു. ഹൃദയാഘാതം മൂലം ആളുകള്‍ മരിക്കുന്നതിന് ആരാണ് ഉത്തരവാദിയെന്ന് ആര്‍ജെഡിയും പ്രതികരിച്ചു. ഗുണനിലവാരമില്ലാത്ത വാക്‌സിനുകള്‍ക്ക് ബിജെപി കമ്മീഷന്‍ വാങ്ങിയതായി സമാജ് വാദി പാര്‍ട്ടിയും ആരോപിച്ചു. ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ അവതരിപ്പിച്ച കൊവിഡ് വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുള്ളതായി വാക്‌സിന്‍ കമ്ബനി ആസ്ട്രസെനെക യുകെ കോടതിയില്‍ സമ്മതിച്ചിരുന്നു. വാക്‌സിനെടുത്ത അപൂര്‍വം ചിലരില്‍ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്‌പോസിസ് വിത്ത് ത്രോന്‌പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് കമ്ബനി സമ്മതിച്ചിരിക്കുന്നത്. യുകെ ഹൈക്കോടതിയില്‍ ഫെബ്രുവരിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വാക്‌സിനെടുത്തതിന് പിന്നാലെ തലച്ചോറില്‍ രക്തം കട്ടപിടിച്ച്‌ ആശുപത്രിയിലായ ബ്രിട്ടിഷ് സ്വദേശിയായ നാല്‍പ്പത്തിനാലുകാരന്‍ നല്‍കിയ കേസിലാണ് കമ്ബനി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് ആസ്ട്രസെനക കോവാക്‌സിന്‍ അവതരിപ്പിച്ചത്.

    Read More »
  • കോണ്‍ഗ്രസ് നിങ്ങളുടെ സ്വത്ത് തട്ടിയെടുത്ത് മുസ്‌ലിംകള്‍ക്ക് നല്‍കും; വീണ്ടും വിദ്വേഷം തുപ്പി ബിജെപി

    തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയിലും മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം തുപ്പി ബിജെപി. കോണ്‍ഗ്രസ് നിങ്ങളുടെ സ്വത്ത് തട്ടിയെടുത്ത് മുസ്‌ലിംകള്‍ക്ക് നല്‍കും എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ഉള്‍പ്പെടുത്തിയാണ് ബിജെപിയുടെ പ്രചാരണ വിഡിയോ. പ്രസ്താവന നടത്തിയ പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇതിനിടെയാണ് ഈ പ്രസ്താവന പ്രധാന പ്രചാരണായുധമായി ഉയര്‍ത്തിപ്പിടിച്ച്‌ ബിജെപി രാജ്യത്തെ നിയമവ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നത്.   ബിജെപിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ പങ്കുവച്ച ഒരു അനിമേറ്റഡ് വിഡിയോയിലാണ് ഈ പ്രസ്താവനയുള്ളത്. കോണ്‍ഗ്രസിന്റെ ഏറ്റവും പ്രിയപ്പെട്ട ജനവിഭാഗം മുസ്‌ലിംകളാണെന്ന് ഈ വിഡിയോയില്‍ പറയുന്നു.   കഴിഞ്ഞ മാസം 21ന് രാജസ്ഥാനിലെ ബന്‍സ്വാഡയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിംകള്‍ക്ക് വീതിച്ചുനല്‍കുമെന്നും കടന്നുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാകുമോ എന്നുമായിരുന്നു മോദിയുടെ പ്രസംഗം.

    Read More »
  • കോവിഡ് വാക്‌സിൻ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം പിൻവലിച്ചു

    ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി. ‘ഒത്തൊരുമിച്ച്‌ ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തും’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ മാത്രമാണ് ഇപ്പോള്‍ കോവിഡ് സർട്ടിഫിക്കറ്റിലുള്ളത്. നേരത്തെ ഈ അടിക്കുറിപ്പിനൊപ്പം പ്രധാനമന്ത്രിയുടെ ചിത്രവും സർട്ടിഫിക്കറ്റിലുണ്ടായിരുന്നു. കോവിൻ വെബ്സൈറ്റില്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യുമ്ബോള്‍ പ്രധാനമന്ത്രിയുടെ ചിത്രമില്ലാത്ത സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. രക്തം കട്ടപിടിക്കുന്നതടക്കമുള്ള അപൂർവ്വ പാർശ്വഫലങ്ങള്‍ കോവിഷീല്‍ഡ് വാക്സിൻ കുത്തിവെച്ചവർക്കുണ്ടാകുമെന്ന് നിർമാതാക്കള്‍ യുകെ കോടതിയില്‍ നല്‍കിയ റിപ്പോർട്ടിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയ നടപടി ഉണ്ടായിരിക്കുന്നത്. എന്നാല്‍, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായിട്ടാണ് കോവിഡ് സർട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയതെന്നാണ് വിശദീകരണം.

    Read More »
  • ഊട്ടി- കൊടൈക്കനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം,  സഞ്ചാരികൾക്ക് വൻതിരിച്ചടി

         ഊട്ടി-കൊടൈക്കനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാൻ ഇ-പാസ് ഏർപ്പെടുത്താനുള്ള ചെന്നൈ ഹൈക്കോടതി ഉത്തരവ് കേരളത്തിൽനിന്നടക്കമുള്ള വിനോദസഞ്ചാരികൾക്ക് തിരിച്ചടിയാകും. സഞ്ചാരികളുടെ തിരക്കുകാരണം ഈ പ്രദേശത്തെ നാട്ടുകാരുടെ സ്വൈരജീവിതം തടസ്സപ്പെടുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നൽകിയ പൊതുതാൽപര്യ ഹർജിയാണ്  ഹൈക്കോടതി പരിഗണിച്ചത്. നീലഗിരി, ഡിണ്ടിഗൽ ജില്ലാ കളക്ടർമാർക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശം നൽകിയത്. മേയ് 7 മുതൽ ജൂൺ 30 വരെയാണ് സഞ്ചാരികളെ ഇ-പാസ് വഴി നിയന്ത്രിക്കുക. ഊട്ടിയിൽ പ്രതിദിനം 2000 വാഹനങ്ങൾ വന്നിരുന്ന സ്ഥാനത്ത് നിലവിൽ 20,000 വാഹനങ്ങളാണ് ദിവസവും എത്തുന്നതെന്നാണ് കണക്ക്. ഇത് ഊട്ടിയുടെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ച് പഠനം നടത്താൻ ബെംഗളൂരു ഐ.ഐ.എം., ചെന്നൈ ഐ.ഐ.ടി എന്നിവയെ ചുമതലപ്പെടുത്താനും സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ളവർ അടക്കം ആയിരങ്ങളാണ് ഓരോ സീസണിലും ഊട്ടിയിലെത്തുന്നത്. ഇതിനായി നേരത്തേ മുതൽ തന്നെ ടൂർ പാക്കേജുകൾ ടൂർ ഓപ്പറേറ്റർമാരുമായി ആലോചിച്ച്…

    Read More »
Back to top button
error: