India

  • ഹോട്ടൽ മുറിയിൽ വനിതാ ഡോക്ടർക്കൊപ്പം രണ്ട് യുവാക്കൾ; കൈയ്യോടെ പൊക്കി ഭർത്താവ്

    ഭാര്യയായ വനിതാ ഡോക്ടറേയും രണ്ട് യുവാക്കളെയും ഹോട്ടൽ മുറിയിൽ നിന്നും കൈയ്യോടെ പൊക്കി ഭർത്താവ്.ഉത്തര്‍പ്രദേശിൽ കാസ്ഗഞ്ചിലെ ഒരു ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.  ഹോട്ടല്‍ മുറിയില്‍ രണ്ട് യുവാക്കള്‍ക്കൊപ്പം കഴിയവേ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറായ ഭാര്യയെയാണ്, മറ്റൊരു ആശുപത്രിയിലെ ഡോക്ടറായ ഭര്‍ത്താവും കുടുംബവും കൈയ്യോടെ പിടികൂടിയത്.  കാസ്ഗഞ്ചിലെ ഹോട്ടലില്‍ ഭാര്യയും രണ്ട് സുഹൃത്തുക്കളും കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ യുവാവ് ബന്ധുക്കളെയും കൂട്ടി സ്ഥലത്തെത്തി. തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറിയപ്പോഴാണ് രണ്ട് യുവാക്കളെ കണ്ടെത്തിയത്. ഇതോടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെയും യുവാക്കളെയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. യുവതി അടക്കമുള്ളവരെ ഈ വീഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗാസിയാബാദ്, ബുലന്ദ്ഷഹര്‍ സ്വദേശികളാണ് യുവതിക്കൊപ്പമുണ്ടായിരുന്നത്.

    Read More »
  • അടിപതറി ബിജെപി; ഇന്ത്യ മുന്നണിയിലെ ഘടക കക്ഷികളെ അടര്‍ത്തിയെടുത്ത് സര്‍ക്കാറുണ്ടാക്കാന്‍ നീക്കം

    ന്യൂഡൽഹി: 400 സീറ്റ് അവകാശവാദവുമായി തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ ബിജെപി 200 സീറ്റുകൾ പോലും നേടില്ലെന്ന് സൂചന.ബിജെപി അനുകൂല മാധ്യമങ്ങളുടേതാണ് ഈ‌ നിരീക്ഷണം. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാല്‍ പോലും, ഇന്ത്യ മുന്നണിയിലെ ഘടക കക്ഷികളെ അടര്‍ത്തിയെടുത്ത് സര്‍ക്കാറുണ്ടാക്കാന്‍ കഴിയുമെന്ന വാദത്തിലേക്കാണ് ബി.ജെ.പി അനുകൂലികളായ മാധ്യമ പ്രവര്‍ത്തകർ ഇപ്പോള്‍ ചുരുങ്ങിയിരിക്കുന്നത്. ഇതിനിടെയാണ് കെജ്രിവാള്‍ പുറത്തിറങ്ങിയതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ സംഘടിതമായി സടകുടഞ്ഞ് എണീറ്റിരിക്കുന്ന കാഴ്ച. ഇനി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും കെജ്രിവാള്‍ ‘ഇഫക്‌ട്’ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയാലും അത്ഭുതപ്പെടാന്‍ കഴിയുകയില്ല. അപ്രതീക്ഷിതമായ സംഭവവികാസങ്ങളില്‍ ബി.ജെ.പി അണികളും ആശങ്കയിലാണ്. പുതിയ സാഹചര്യത്തില്‍ മോദി സ്വപ്നം കണ്ട ഭൂരിപക്ഷം എന്തായാലും ലഭിക്കില്ലെന്ന കാര്യം അവരും ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

    Read More »
  • പഞ്ചാബില്‍ മത്സരിക്കാന്‍ ഖലിസ്ഥാന്‍ ഭീകരന്‍ അമൃത്പാലും; സ്വത്ത് 1000 കോടിയെന്ന് സത്യവാങ്മൂലം

    ചണ്ഡീഗഡ്:  അസമിലെ ജയിലില്‍ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാന്‍ വാദി നേതാവ് അമൃത്പാല്‍ സിങ്ങിന് ആയിരം കോടിയുടെ ആസ്തി. പഞ്ചാബിലെ ഖാദൂര്‍ സാഹിബ് മണ്ഡലത്തില്‍നിന്ന് സ്വതന്ത്രനായി ലോക്‌സഭയിലേക്കു മത്സരിക്കാനുള്ള നാമനിര്‍ദേശപത്രികയ്ക്കൊപ്പം വാരിസ് പഞ്ചാബ് ദേയുടെ അധ്യക്ഷന്‍കൂടിയായ അമൃത്പാല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുക്കള്‍ സംബന്ധിച്ച വിവരം പുറത്തുവന്നത്. ജൂണ്‍ ഒന്നിനാണ് പഞ്ചാബിലെ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. അമൃത്പാലിനുവേണ്ടി അമ്മാവന്‍ താന്‍ തരണ്‍ വെള്ളിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. അമൃത് പാല്‍ ഇപ്പോഴുള്ളത് അസമിലെ ദിബ്രുഗഡിലുള്ള അതിസുരക്ഷാ ജയിലിലാണ്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 23നാണ് അമൃത്പാലിനെ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തത്. പിടിയാലാകുംവരെ പഞ്ചാബില്‍ വ്യാപകമായി ഖലിസ്ഥാന്‍ ആശയങ്ങള്‍ പ്രചരിപ്പിച്ചയാളാണ് അമൃത്പാല്‍ സിങ്. അമൃത്സറിലെ ബാബ ബകാലയിലെ റയ്യയിലുള്ള എസ്ബിഐയുടെ ശാഖയില്‍ 1000 കോടിയുണ്ടെന്നാണ് സത്യവാങ്മുലത്തില്‍ പറയുന്നത്. ഇതുകൂടാതെ മറ്റു സ്ഥാവരജംഗമ വസ്തുക്കളും ഇല്ലെന്നും ഇതില്‍ പറയുന്നു. അമൃത്പാലിന്റെ ഭാര്യ കിരണ്‍ദിപ് കൗറിന് 18.37 ലക്ഷത്തിന്റെ സ്വത്തുണ്ട്. ഇതില്‍ കൈവശം 20,000…

    Read More »
  • കെജ്രിവാളിന്റെ അറസ്റ്റ്;  ബി.ജെ.പിയുടെ സകല കണക്ക് കൂട്ടലുകളും തെറ്റിച്ച നീക്കം

    ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതോടെ മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച ഇംപാക്‌ട് അല്ല ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെ അറസ്റ്റ് ചെയ്താല്‍ ഉണ്ടാകുകയെന്ന യാഥാര്‍ത്ഥ്യമാണ് നരേന്ദ്ര മോദി ഭരണകൂടം തിരിച്ചറിയാതെ പോയത്. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കെജ്രിവാളിന്റെ അറസ്റ്റ് ബി.ജെ.പിക്ക് തിരിച്ചടിയാകാനാണ് സാധ്യത. ഇപ്പോള്‍ വൈകിയാണെങ്കിലും സുപ്രീംകോടതി ജാമ്യം നല്‍കിയ സാഹചര്യത്തില്‍, ഇനി തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന യു.പി ഉള്‍പ്പെടെയുള്ള ബി.ജെ.പി ശക്തികേന്ദ്രങ്ങളിലും കെജ്രിവാള്‍ പ്രചരണത്തിന് ഇറങ്ങുന്നത്, വീര പരിവേഷത്തോടെ ആയിരിക്കും. ജയിലില്‍ നിന്നും പുറത്തു വന്ന് ഇന്ത്യാ സഖ്യത്തിന്റെ പ്രചരണമാണ് കെജ്രിവാള്‍ നയിക്കാന്‍ പോകുന്നത്. ഇത് ബി.ജെ.പിയുടെ സകല കണക്കു കൂട്ടലുകളും തെറ്റിക്കുന്ന നീക്കമായി മാറാന്‍ തന്നെയാണ് സാധ്യത.   കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ രാഷ്ട്രീയ പകപോക്കലാണ് ബി.ജെ.പി നടത്തുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നതിനിടയിലായിരുന്നു…

    Read More »
  • പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഗുജറാത്ത് സ്വദേശി പിടിയില്‍

    അഹമ്മദാബാദ്: പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജന്‍സിക്ക് വേണ്ടി ചാരപ്പണി ചെയ്ത ഗുജറാത്ത് സ്വദേശി അറസ്റ്റില്‍. ഗുജറാത്തിലെ ബറൂച്ചില്‍ നിന്നാണ് ഗുജറാത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി) ഇയാളെ അറസ്റ്റ് ചെയ്തത്. പാക് ചാരസംഘടനയായ ഐഎസ്‌ഐക്കു വേണ്ടി പ്രവര്‍ത്തിച്ച പ്രവീണ്‍ മിശ്രയെന്നയാളാണ് പിടിയിലായത്. ഉധംപൂരിലെ മിലിട്ടറി ഇന്റലിജന്‍സ് നല്കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സായുധസേനയെയും പ്രതിരോധ വകുപ്പുമായും ബന്ധപ്പെട്ട ഗവേഷണ-വികസന സ്ഥാപനങ്ങളെ കുറിച്ചുമുള്ള രഹസ്യങ്ങള്‍ പ്രവീണ്‍ മിശ്ര ശേഖരിച്ചിരുന്നതായി സിഐഡി കണ്ടെത്തി. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി ചേര്‍ന്ന് പ്രതി ഗൂഢാലോചന നടത്തിയതിന്റെ വിവരങ്ങളും അന്വേഷണ സംഘത്തില്‍ ലഭിച്ചു. വാട്സ്‌ആപ്പ് കോളുകള്‍, ഓഡിയോ ചാറ്റുകള്‍ എന്നിവയുടെ തെളിവുകളും ലഭിച്ചു. ഡിആര്‍ഡിഒയുമായി ബന്ധമുള്ള ഹൈദരാബാദിലെ ഒരു കമ്ബനിയിലാണ് പ്രവീണ്‍ മിശ്ര ജോലി ചെയ്യുന്നത്. സംഭവത്തില്‍ വിശദ അന്വേഷണം ആരംഭിച്ചുവെന്ന് സിഐഡിയുടെ എഡിജിപി രാജ്കുമാര്‍ പാണ്ഡ്യന്‍ അറിയിച്ചു.

    Read More »
  • ‘ഏകാധിപത്യത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കണം’ ; ജയില്‍ മോചിതനായതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ അരവിന്ദ് കെജ്രിവാള്‍

    ന്യൂഡൽഹി: ജയില്‍ മോചിതനായതിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച്‌ ആം ആദ്മി പാർട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന് കെജ്രിവാള്‍ ആഹ്വാനം ചെയ്തു. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ജയില്‍ മോചിതനായ കെജ്രിവാള്‍ പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് മോദി സർക്കാറിനെതിരെ ആഞ്ഞടിച്ചത്. പറഞ്ഞതു പോലെ തിരിച്ചു വന്നുവെന്നും നമ്മള്‍ ഒരുമിച്ച്‌ രാജ്യത്തെ രക്ഷിക്കണമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. നമ്മുടെ രാജ്യം 4000 വർഷം പഴക്കമുള്ളതാണ്. രാജ്യത്ത് ഏകാധിപത്യം അടിച്ചേല്‍പിക്കാൻ ശ്രമിച്ചപ്പോഴെല്ലാം ജനങ്ങള്‍ അത് അനുവദിച്ചില്ല. ഏകാധിപത്യ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഞാൻ അതിനെതിരെ പോരാടും. 140 കോടി ജനങ്ങള്‍ ഒറ്റക്കെട്ടായി സ്വേച്ഛാധിപത്യത്തെ പരാജയപ്പെടുത്തണം -കെജ്രിവാള്‍ വ്യക്തമാക്കി.

    Read More »
  • സർക്കാരിന്റെ വഴിവിട്ട സഹായം; ജിയോയുടെ ഏഴയലത്ത് എത്താൻ സാധിക്കാതെ ബിഎസ്എൻഎൽ

    ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട രണ്ട് ടെലിക്കോം കമ്ബനികളാണ് മുകേഷ് അ‌ംബാനിയുടെ ഉടമസ്ഥതിയിലുള്ള റിലയൻസ് ജിയോയും (Reliance Jio) സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്‌എൻഎല്ലും. വരിക്കാരുടെ എണ്ണത്തില്‍ ജിയോ ടെലിക്കോം രംഗത്തെ ഒന്നാമനാണെങ്കില്‍ ബിഎസ്‌എൻഎല്‍ ഏറ്റവും അ‌വസാനത്തെ സ്ഥാനക്കാരനാണ്.   റിലയൻസ് എന്ന വൻ ബിസിനസ് സാമ്രാജ്യത്തിന്റെ പിന്തുണയുള്ള ജിയോയ്ക്ക് ടെലിക്കോം രംഗം കീഴടക്കാൻ അ‌ധികനാള്‍ വേണ്ടിവന്നില്ല. എന്നാല്‍ ഒരു സ്വകാര്യ വ്യക്തിയെക്കാള്‍ വലുത് സർക്കാരാണ് എന്ന് വിശ്വസിക്കപ്പെടുമ്ബോള്‍ തന്നെ, സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്‌എൻഎല്ലിന് ജിയോയുടെ ഏഴയലത്ത് എത്താൻ സാധിക്കുന്നില്ല. ഇപ്പോഴും 4ജി അ‌വതരിപ്പിക്കാൻ ബിഎസ്‌എൻഎല്‍ പാടുപെടുകയാണ്.   ജിയോയ്ക്ക് കോടിക്കണക്കിന് വരിക്കാരുണ്ട്. അ‌തിന്റെ മൂന്നിലൊന്ന് മാത്രമേ ബിഎസ്‌എൻഎല്ലിന് ഉള്ളൂ. എങ്കിലും ഉള്ള വരിക്കാർക്കായി  ബിഎസ്‌എൻഎല്ലും മികച്ച ഒരുപിടി പ്രീപെയ്ഡ് പ്ലാനുകള്‍ പുറത്തിറക്കിയിട്ടുണ്ട്.   അതിലൊന്നാണ് ജിയോ 666 രൂപ നിരക്കില്‍ പുറത്തിറക്കിയ റീച്ചാർജ് പ്ലാൻ. ബിഎസ്‌എൻഎല്ലും ഇതേ തുകയ്ക്ക് ഒരു റീച്ചാർജ് പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്. ജിയോയുടെ…

    Read More »
  • നരേന്ദ്രമോദി പ്രധാനമന്ത്രിയാകില്ല; ജൂണ്‍ 4ന് ഇൻഡി മുന്നണി അധികാരത്തില്‍ വരും: രാഹുൽ ഗാന്ധി

    ന്യൂഡല്‍ഹി: നരേന്ദ്രമോദിക്ക് മൂന്നാമതും പ്രധാനമന്ത്രിയാകാൻ സാധിക്കില്ലെന്ന് പ്രവചിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ നടന്നുകഴിഞ്ഞാല്‍ അധികാരത്തില്‍ നിന്നും നരേന്ദ്രമോദി പുറത്താകും. ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചതോടെ നരേന്ദ്രമോദിയുടെ കൈകളില്‍ നിന്ന് എല്ലാം വഴുതിപ്പോയെന്നും രാഹുൽ ഗാന്ധി  അവകാശപ്പെട്ടു. നരേന്ദ്രമോദി ഈ രാജ്യത്ത് നടപ്പിലാക്കിയത് നോട്ട് നിരോധനവും ജിഎസ്ടിയും മാത്രമാണ്. അദാനിക്ക് വേണ്ടി മാത്രമാണ് മോദി പ്രവർത്തിച്ചത്. പ്രതിപക്ഷ സഖ്യം അധികാരത്തില്‍ വന്നാല്‍ ഭാരതി ഭറോസ പദ്ധതി നടപ്പിലാക്കും. ജൂണ്‍ നാലിന് ഇൻഡി മുന്നണി അധികാരമേറും. ഇതിന് പിന്നാലെ 30 ലക്ഷം യുവാക്കള്‍ക്ക് ജോലി നല്‍കും. ഒഴിഞ്ഞുകിടക്കുന്ന സർക്കാർ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് ഓഗസ്റ്റ് 15ഓടെ ആരംഭിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഏപ്രില്‍ 19ന് ആരംഭിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് രാജ്യത്ത് തുടരുകയാണ്. നിലവില്‍ മൂന്ന് ഘട്ടങ്ങളാണ് അവസാനിച്ചത്. ആകെ 7 ഘട്ടങ്ങളുണ്ട്. ജൂണ്‍ ഒന്നിന് അവസാന ഘട്ടം നടക്കും. നാലാം തീയതിയാണ് വോട്ടെണ്ണല്‍.

    Read More »
  • പ്രധാനമന്ത്രി ഇത്രയും ദുര്‍ബലനോ നിസ്സഹായനോ ആയ അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല: കോൺഗ്രസ്

    ഡല്‍ഹി: രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്രയും ദുര്‍ബലനോ നിസ്സഹായനോ ആയ അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്. വ്യവസായികളായ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസ് കള്ളപ്പണം സ്വീകരിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു അവര്‍. കളളപ്പണം കടത്തിയെങ്കില്‍ സ്വന്തം സര്‍ക്കാറിന് കീഴിലുള്ള ഇഡിയേയും സിബിഐഎയും ഉപയോഗിച്ച്‌ അന്വേഷണം നടത്തണമെന്നും അവർ മോദിയെ വെല്ലുവിളിച്ചു. മോദിയുടെ അദാനി, അംബാനി ബന്ധം രാഹുല്‍ ഗാന്ധി അടമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണ വിഷയമാക്കിയിരുന്നു. ഇതു വഴിതിരിച്ചു വിടാനാണ് മോദിയുടെ പരാമര്‍ശമെന്നാണ് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് നടത്തുന്ന അഴിമതിയെ കുറിച്ചാണ് മോദി 10 വര്‍ഷമായി പറയുന്നതെന്നും തെളിയിക്കാനുള്ള ആര്‍ജ്ജവം മോദി കാണിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. തെലങ്കാനയിലെ കരീംനസഗറിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് മോദി കോണ്‍ഗ്രസിനെതിരെ കള്ളപ്പണ പ്രചാരണം നടത്തിയത്.കോണ്‍ഗ്രസ് ആരോപണം. ഇതിനിടെ കള്ളപ്പണം കടത്തിയിട്ടുണ്ടെങ്കില്‍ അംബാനിക്കും അദാനിക്കുമെതിരെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം…

    Read More »
  • തൃപ്പൂണിത്തുറയിലെ വനിതാ ഡോക്ടര്‍ക്ക് 10 ലക്ഷം പോയി, മലപ്പുറം വേങ്ങര സ്വദേശിക്ക് നഷ്ടപ്പെട്ടത് 1.08 കോടി; കേരളത്തിൽ ഓണ്‍ലൈൻ തട്ടിപ്പുകാർ അഴിഞ്ഞാടുന്നു

        വ്യാജ സൈബര്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വനിതാ ഡോക്ടറുടെ 9,90,000 രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ കോളജിലെ പ്രൊഫസർ മണ്ടൂര്‍ മരങ്ങാട്ട് മഠത്തില്‍ ഡോ. അഞ്ജലി ശിവറാമന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയെടുത്തത്. മുംബൈ പൊലീസാണെന്നും ഡോ.അഞ്ജലി ശിവറാമിന്റെ പേരില്‍ മുംബൈയില്‍ സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തെറ്റിദ്ധരിപ്പിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്. ചെയ്യാത്ത കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ടതില്‍ ഭയന്നു പോയ ഡോക്ടറില്‍ നിന്നും തട്ടിപ്പുകാര്‍ ബാങ്ക് വിശദാംശങ്ങള്‍ കൈക്കലാക്കി. ബുധനാഴ്ചയാണ് തട്ടിപ്പുകാര്‍ ആദ്യം ബന്ധപ്പെട്ടത്. ഈ രണ്ട് ദിവസം കൊണ്ട് പലപ്പോഴായി ഒ.ടി.പി നമ്പര്‍ കൈക്കലാക്കി 9,90,000 രൂപ തട്ടിയെടുത്തു. ഡോ. അഞ്ജലി ശിവറാമിന്റെ പേരിലുള്ള എസ്.ബി.ഐ പിലാത്തറ ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. ഡോക്ടറുടെ പരാതിയില്‍ നവി മുംബൈയിലെ പ്രദീപ് സാവന്തിനും സംഘത്തിനുമെതിരെയാണ് പരിയാരം പൊലീസ് കേസെടുത്തത്.     ഓഹരിവിപണിയുടെ വ്യാജ   …

    Read More »
Back to top button
error: