Careers

 • സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ; ഒക്ടോബർ എട്ട് വരെ അപേക്ഷ

  തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക് (എസ്.എസ്.സി. സി. ജി. എൽ 2022) ഒക്ടോബർ എട്ട് വരെ അപേക്ഷിക്കാം. എസ്. എസ്. സി യുടെ ഔദ്യോഗിക വെബ്സൈറ്റായ https://ssc.nic.in വഴിയാണ് ഉദ്യോഗാർഥികൾ അപേക്ഷിക്കേണ്ടത്. ടയർ 1 പരീക്ഷ 2022 ഡിസംബർ മാസത്തിൽ നടക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടത്തുക. വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ തുടങ്ങിയവയിലേക്കുള്ള ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിലെ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. വിവരങ്ങൾക്ക് : 080-25502520, 9483862020.

  Read More »
 • ഭെല്ലിൽ 150 ഒഴിവുകൾ; അവസാന തീയതി ഒക്ടോബർ 4

  ദില്ലി: ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL) എഞ്ചിനീയർ / എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ careers.bhel.in. സന്ദർശിക്കാവുന്നതാണ്. സെപ്റ്റംബർ 15 മുതൽ അപേക്ഷിച്ചു തുടങ്ങാം. ഒക്ടോബർ 4 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 31, നവംബർ 1, നവംബർ 2 തീയതികളിലായിരിക്കും പരീക്ഷ. ഇവ താത്ക്കാലിക തീയതികളാണ്. അഡ്മിറ്റ് കാർഡ് പുറത്തിറക്കുന്ന സമയത്ത് കൃത്യമായ തീയതി അറിയിക്കും. അപേക്ഷിക്കേണ്ടതെങ്ങനെ? ഔദ്യോ​ഗിക വെബ്സൈറ്റായ careers.bhel.in. സന്ദർശിക്കുക ‘റെഗുലർ റിക്രൂട്ട്‌മെന്റ്’ എന്ന ടാ​ബിൽ എഞ്ചിനീയർമാർ/എക്‌സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്‌മെന്റ് ലിങ്കിൽ ക്ലിക്കുചെയ്യുക. പുതിയ പേജിൽ സ്ക്രീനിന്റെ ഇടത് പാനലിൽ ലഭ്യമായ ‘അപ്ലൈ ഓൺലൈൻ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യുക. തുടർന്ന്, വ്യക്തിഗത വിശദാംശങ്ങൾ, യോഗ്യതാ വിശദാംശങ്ങൾ, എന്നീ ഫീൽഡുകൾ പൂർത്തിയാക്കാൻ വീണ്ടും ലോഗിൻ ചെയ്യുക ഡിക്ലറേഷൻ ചെയ്ത് പ്രധാന രേഖകൾ അപ്‌ലോഡ് ചെയ്യുക (ഫോട്ടോ/ഒപ്പ്, പ്രസക്തമായ…

  Read More »
 • ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ ഒഴിവുകൾ; അവസാന തീയതി സെപ്റ്റംബർ 24

  ദില്ലി: ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെ​ഗുലർ/കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത യോ​ഗ്യതയും താത്പര്യവുമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 24 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ippbonline.com എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യോ​ഗ്യത മാനദണ്ഡം, പ്രായപരിധി എന്നിവ ഓരോ തസ്തികക്കും വ്യത്യസ്തമാണ്. കൂടുതൽ വിവരങ്ങൾക്ക് ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വിജ്ഞാപനം പരിശോധിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോ​ഗാർത്ഥികളെ തെരഞ്ഞെടുക്കുക. അഭിമുഖത്തിന് പുറമേ അസസ്മെന്റ്, ​ഗ്രൂപ്പ് ഡിസ്കഷൻ, ഓൺലൈൻ പരീക്ഷ എന്നിവയുണ്ടായിരിക്കും. റിക്രൂട്ട്മെന്റ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ യോ​ഗ്യത നേടുന്ന വിദ്യാർത്ഥികളുടെയും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോ​ഗാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാകും. ഈ തസ്തികകളിലേക്കുള്ള അപേക്ഷ ഫീസ് ജനറൽ വിഭാ​ഗത്തിലുള്ള ഉദ്യോ​ഗാർത്ഥികൾക്ക് 750 രൂപയും എസ് സി, എസ് ടി, പി ഡബ്ലിയു ‍ഡി വിഭാ​ഗത്തിൽ പെട്ട ഉദ്യോ​ഗാർത്ഥികൾക്ക് 150 രൂപയും ആയിരിക്കും.

  Read More »
 • ഇന്ത്യക്കാരെ ക്ഷണിച്ച് ഖത്തര്‍ എയര്‍വേയ്‌സ്; വിവിധ തസ്തികകളില്‍ റിക്രൂട്ട്‌മെന്റ്

  ദോഹ: പ്രമുഖ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് വിവിധ തസ്തികകളിലേക്ക് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു. ഈ മാസം 16 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങും. ഖത്തര്‍ എയര്‍വേ്‌സ്, ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ്, ഖത്തര്‍ എയര്‍വേയ്‌സ് കാറ്ററിംഗ് കമ്പനി, ഖത്തര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട്‌മെന്റിന് തയ്യാറെടുക്കുന്നത്. ഖത്തര്‍ എയര്‍വേയ്‌സിന് എപ്പോഴും ഇന്ത്യയുമായി പ്രത്യേക ബന്ധമുണ്ടെന്നും തങ്ങളുടെ പ്രതിബദ്ധത ദൃഢമാകുകയാണെന്നും ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.

  Read More »
 • സിയുഇടി യുജി 2022 ഫലം പ്രഖ്യാപന തീയതി പ്രഖ്യാപിച്ചു

  ദില്ലി: കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റിന്റെ (സിയുഇടി യുജി 2022) ഫല പുറത്തു വിടുന്ന തീയതി പ്രഖ്യാപിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) ചെയർമാൻ എം ജഗദേഷ് കുമാർ. സെപ്റ്റംബർ 15 നുള്ളിൽ ഔദ്യോഗിക വെബ്‌സൈറ്റായ cuet.samarth.ac.in-ൽ സിയുഇടി യുജി 2022 ഫലം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിയുഇറ്റി യുജി ഫലങ്ങൾ സെപ്റ്റംബർ 15-നകം അല്ലെങ്കിൽ സാധ്യമെങ്കിൽ, രണ്ട് ദിവസം മുമ്പെങ്കിലും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പങ്കെടുക്കുന്ന എല്ലാ സർവ്വകലാശാലകളും സിയുഇടി യുജി സ്കോറിനെ അടിസ്ഥാനമാക്കി യുജി പ്രവേശന പ്രക്രിയ ആരംഭിക്കുന്നതിന് അവരുടെ വെബ് പോർട്ടലുകൾ തയ്യാറാക്കി സൂക്ഷിക്കാം,” യുജിസി ചീഫ് ട്വീറ്റ് ചെയ്തു. സിയുഇടി 2022 ഉത്തരസൂചികയും ചോദ്യപേപ്പറും റെസ്പോൺസ് ഷീറ്റും സെപ്റ്റംബർ 8-ന് ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഉത്തരസൂചികക്ക് എതിരെ ഉദ്യോഗാർത്ഥികൾക്ക് നാളെ വരെ ഒബ്ജക്ഷൻസ് ഉന്നയിക്കാനുള്ള അവസരമുണ്ട്. ഒരു ചോദ്യത്തിന് 200 രൂപയാണ് ഫീസ്. ഈ തുക റീഫണ്ട് ചെയ്യുന്നതല്ല. cuet.samarth.ac.in-ൽ ഫീസ് അടച്ച് ഉദ്യോ​ഗാർത്ഥികൾക്ക് ഒബ്ജക്ഷൻസ്…

  Read More »
 • എസ്ബിഐയില്‍ 5000 ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് അവസരം

  ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോസിയേറ്റിന്റെ 5000-ലധികം ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. രാജ്യത്തെ 15 വ്യത്യസ്‌ത സർക്കിളുകളിലായി ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) 5008 തസ്തികകളിലേക്കുള്ള ഓൺലൈൻ അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. സെപ്റ്റംബർ 7 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. സെപ്റ്റംബർ 27 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.  താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ bank.sbi/careers, sbi.co.in. എന്നിവ സന്ദർശിച്ച് അപേക്ഷിക്കാം. വിജ്ഞാപനമനുസരിച്ച്, പ്രിലിമിനറി പരീക്ഷ ഈ വർഷം നവംബറിൽ നടത്താനും മെയിൻ പരീക്ഷ 2022 ഡിസംബറിലോ 2023 ജനുവരിയിലോ നടത്താനാണ് സാധ്യത. ഉദ്യോഗാർത്ഥികൾക്ക് 2022 ഓഗസ്റ്റ് 1-ന് 20 വയസ്സിന് താഴെയോ 28 വയസ്സിന് മുകളിലോ പ്രായമുണ്ടായിരിക്കരുത്. സംവരണ വിഭാ​ഗത്തിലുളളവർക്ക് ‌ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭ്യമാണ്. SC/ ST/ PwBD/ ESM/DESM വിഭാ​ഗത്തിൽ പെട്ട അപേക്ഷകർക്ക് ഫീസില്ല. ജനറൽ/…

  Read More »
 • ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ വൻതൊഴിലവസരങ്ങൾ

  ദില്ലി: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ)  കാറ്റഗറി 3-ന് കീഴിലുള്ള നോൺ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് അറിയിപ്പ് പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് ഗ്രേഡ് 3 (AG-III), ജൂനിയർ എഞ്ചിനീയർ (ജെഇ), ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ് 2 (സ്റ്റെനോ ഗ്രേഡ് II) തസ്തികകളിലായി രാജ്യത്തുടനീളമുള്ള എഫ്‌സിഐ ഡിപ്പോകളിലും ഓഫീസുകളിലും ആകെ 5043 ഒഴിവുകളിലേക്കാണ് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 സെപ്റ്റംബർ 6 മുതൽ 2022 ഒക്ടോബർ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. എഫ്‌സിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ആകെ ഒഴിവുകൾ – 5043 നോർത്ത് സോൺ – 2388 AG-III (ടെക്‌നിക്കൽ) – 611 AG-III (ജനറൽ) – 463 AG-III (അക്കൗണ്ടുകൾ) – 142 AG-III (ഡിപ്പോ) – 1063 ജെഇ (ഇഎംഇ) – 8 ജെഇ (സിവിൽ) – 22 AG-II (ഹിന്ദി) – 36 സ്റ്റെനോ ഗ്രേഡ്-II – 43…

  Read More »
 • ബി.ഡി.എസും ഇനി അഞ്ചരവര്‍ഷം

  ന്യൂഡല്‍ഹി: എം.ബി.ബി.എസ്. പോലെ ബി.ഡി.എസും (ഡെന്റല്‍ യു.ജി.) അഞ്ചരവര്‍ഷമാകുന്നു. സെമസ്റ്റര്‍ സമ്പ്രദായം, ഒരുവര്‍ഷ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ്, പുതിയ വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനുള്ള കരടുമാര്‍ഗനിര്‍ദേശങ്ങള്‍ ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചു. കോഴ്സിന്റെ കാലാവധി വര്‍ധിപ്പിക്കുന്നതാണ് പാഠ്യപദ്ധതിയിലെ പ്രധാന മാറ്റം. നിലവില്‍ നാലുവര്‍ഷ കോഴ്സും ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പുമെന്നത് (ഹൗസ് സര്‍ജന്‍സി) എം.ബി.ബി.എസിനു സമാനമായി നാലര വര്‍ഷ കോഴ്സും ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പുമായി മാറും. വാര്‍ഷിക സമ്പ്രദായം അവസാനിപ്പിച്ച് സെമസ്റ്റര്‍ സംവിധാനം നടപ്പാക്കും. ആകെ ഒന്‍പതു സെമസ്റ്ററുകള്‍. ഓരോന്നിലും നാലു വിഷയങ്ങള്‍. ഇതില്‍ ആദ്യ രണ്ടെണ്ണം പൂര്‍ത്തിയാക്കിയശേഷം അടുത്തതു പഠിക്കാന്‍ അവസരമുണ്ടാകും. വിദ്യാര്‍ഥികളിലെ അധികസമ്മര്‍ദം ഒഴിവാക്കാനാണിത്. ഇലക്റ്റീവ്, ഫൗണ്ടേഷന്‍ എന്നിങ്ങനെ കോഴ്സുകളെ രണ്ടായി തിരിക്കും. മെഡിക്കല്‍ ബയോ എത്തിക്‌സ് ഉള്‍പ്പടെയുള്ള കോഴ്സുകള്‍ ഫൗണ്ടേഷനില്‍ ഉള്‍പ്പെടുത്തും. സ്ലീപ് ഡെന്റിസ്ട്രി, ഫൊറന്‍സിക് ഓഡന്റോളജി, സാമൂഹികനീതി, യോഗ, പരിസ്ഥിതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളാകും ഇലക്ടീവിലുണ്ടാവുക. കായികം, യോഗ തുടങ്ങിയ വിഷയങ്ങള്‍ക്കു പ്രത്യേകം ക്രെഡിറ്റു പോയന്റുകള്‍…

  Read More »
 • ഡിആർഡിഒ റിക്രൂട്ട്മെന്റ്; 23 വരെ അപേക്ഷിക്കാം

  ദില്ലി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) ഡിഫൻസ് റിസർച്ച് ടെക്‌നിക്കൽ കേഡറിന് കീഴിലുള്ള സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ്-ബി (എസ്‌.ടി.എ-ബി), ടെക്‌നീഷ്യൻ-എ (ടെക്-എ) ഒഴിവുകൾ എന്നിവയിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 1901 ഡി.ആർ.ഡി.ഒ സെപ്റ്റാം-10 തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികളാണ് ആരംഭിച്ചത്. സെപ്റ്റംബർ 3 മുതൽ അപേക്ഷ സമർപ്പിച്ചു തുടങ്ങാം. സെപ്റ്റംബർ 23 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് http://drdo.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. ശമ്പള വിശദാംശങ്ങൾ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്- ബി: പ്രതിമാസം 35,400- 1,12,400 ടെക്നീഷ്യൻ എ: പ്രതിമാസം 19,900 – 63,200 സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷകന് സയൻസിൽ ബിരുദം അല്ലെങ്കിൽ എൻജിനീയറിങ്, ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഡിപ്ലോമ ഉണ്ടായിരിക്കണം. ടെക്നീഷ്യൻ എ: ഉദ്യോഗാർത്ഥി 10-ാം ക്ലാസ് അല്ലെങ്കിൽ അംഗീകൃത ബോർഡിൽ നിന്നുള്ള തത്തുല്യ പരീക്ഷ പാസായിരിക്കണം. അംഗീകൃത ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐ.ടി.ഐ) നിന്നുള്ള സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. അപേക്ഷിക്കാനുള്ള…

  Read More »
 • നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ ഒഴിവ്; 15 വരെ അപേക്ഷിക്കാം

  തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ (നിഷ്) റീഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍-സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് (എസ്എല്‍പി) തസ്തികയിലേക്ക് എംഎസ്സി സ്പീച്ച് ലാംഗ്വേജ് പത്തോളജി അല്ലെങ്കില്‍ മാസ്റ്റര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://nish.ac.in/others/career.

  Read More »
Back to top button
error: