May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      Business

      • സബ്സ്‌ക്രിപ്ഷന്‍ നേട്ടവുമായി ഇമുദ്ര ലിമിറ്റഡ് ഐപിഒ

        രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് ദാതാക്കളായ ഇമുദ്ര ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വില്‍പ്പന സബ്സ്‌ക്രൈബ് ചെയ്തത് 2.72 തവണ. 412.79 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ 1,13,64,784 ഓഹരികള്‍ക്കെതിരേ 3,09,02,516 അപേക്ഷകളാണ് നേടിയത്. റീറ്റെയ്ല്‍ നിക്ഷേപകരുടെ വിഭാഗം 2.61 മടങ്ങ് സബ്സ്‌ക്രിപ്ഷന്‍ നേടിയപ്പോള്‍ നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ വിഭാഗം 1.28 മടങ്ങും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ വിഭാഗം 4.05 മടങ്ങും സബ്സ്‌ക്രൈബ് ചെയ്തു. മെയ് 20 മുതല്‍ 24 വരെയാണ് ഇമുദ്രയുടെ പ്രാഥമിക ഓഹരി വില്‍പ്പന നടന്നത്. 243-256 രൂപ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ച ഐപിഒയില്‍ (ശുീ) 58 ഓഹരികളുടെ ഒരു ലോട്ടായും അതിന്റെ ഗുണിതങ്ങളുമായാണ് ഓഹരികള്‍ വില്‍പ്പനയ്ക്ക് വെച്ചത്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്ക് 50 ശതമാനം നീക്കിവെച്ചിട്ടുണ്ട്. അതേസമയം നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്ക് 15 ശതമാനവും ബാക്കി 35 ശതമാനം ഓഹരികള്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കുമായാണ് അനുവദിച്ചിട്ടുള്ളത്. ഓഹരികളുടെ അലോട്ട്‌മെന്റ് മെയ് 30നും ലിസ്റ്റിംഗ് ജൂണ്‍ ഒന്നിനും നടത്താനാണ്…

        Read More »
      • മുത്തൂറ്റ് ഫിനാന്‍സിന്റെ കടപ്പത്ര വില്‍പ്പന ആരംഭിച്ചു

        കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരിയാക്കി മാറ്റാനാവാത്ത സുരക്ഷിത കടപ്പത്രങ്ങളുടെ വില്‍പ്പന ഇന്ന് മുതല്‍. 300 കോടി രൂപയോളം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 1000 രൂപയാണ് മുഖവില. 75 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യു വലിപ്പം. 225 കോടി മുതല്‍ 300 കോടി വരെ അധികമായി സമാഹരിക്കാനുള്ള ഓപ്ഷനോടുകൂടിയാണ് ഇഷ്യു അവതരിപ്പിക്കുന്നത്. കടപ്പത്രങ്ങള്‍ ബിഎസ്ഇയില്‍ ആണ് ലിസ്റ്റ് ചെയ്യുന്നത്. കടപ്പത്രത്തിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും വായ്പാ വിതരണത്തിനായി ആണ് മുത്തൂറ്റ് വിനിയോഗിക്കുക. എഎപ്ലസ് സ്റ്റേബിള്‍ റേറ്റിങ്ങുള്ള കടപ്പത്ര വിതരണം മെയ് 25ന് ആരംഭിച്ച് ജൂണ്‍ 17ന് അവസാനിക്കും. പ്രതിമാസ- വാര്‍ഷിക അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശ ലഭ്യമാകുന്ന തരത്തിലുള്ള ഓപ്ഷനുകളിലാണ് കടപ്പത്രങ്ങള്‍ അവതരിപ്പിക്കുന്നത്. കടപ്പത്രങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് 7.25 ശതമാനം മുതല്‍ 8 ശതമാനം വരെ വാര്‍ഷിക ആദായം നേടാം. നിക്ഷേപകര്‍ക്ക് മികച്ച റേറ്റിംഗും ആകര്‍ഷകമായ പലിശയും ഇഷ്യൂവിലൂടെ നേടാനാവുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

        Read More »
      • ചൈനയിലെ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുന്നുവെന്ന് എയര്‍ബിഎന്‍ബി ഇങ്ക്

        പ്രമുഖ റൂം റെന്റല്‍ സ്ഥാപനമായ എയര്‍ബിഎന്‍ബി ഇങ്ക് ചൈനയിലെ എല്ലാ ആഭ്യന്തര ബിസിനസും അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സിഎന്‍ബിസി ആണ് പ്രമുഖ റൂം റെന്റല്‍ ദാതാക്കളെ സംബന്ധിച്ചുള്ള ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച രാവിലെ തന്നെ ബീജിംഗില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ഒരു വിഭാഗത്തോട് കമ്പനി ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എയര്‍ബിഎന്‍ബിയുടെ എല്ലാ ചൈനീസ് ലിസ്റ്റിംഗുകളും വീടുകളും റൂമുകളും മറ്റ് ഓഫര്‍ പ്രഖ്യാപിത സര്‍വീസുകളും ഈ സീസണില്‍ തന്നെ നീക്കം ചെയ്യപ്പെടുമെന്നും സിഎന്‍ബിസി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാണെങ്കിലും യുഎസ്, ചൈന എന്നിവിടങ്ങളില്‍ കോര്‍ ബിസിനസുകളുള്ള ഓയോ റൂംസ് നേരത്തെ തന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇരു രാജ്യങ്ങളിലും നിര്‍ത്തലാക്കിയിരുന്നു. ഇന്ത്യയിലും തെക്ക് കിഴക്കന്‍ രാജ്യങ്ങളിലും ബിസിനസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടെന്നാണ് അന്ന് ഓയോ വ്യക്തമാക്കിയത്. എന്നാല്‍ എയര്‍ ബിഎന്‍ബിയുടെ പുതിയ തീരുമാനത്തിന് പിന്നില്‍ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. കമ്പനി പുറത്തുവിട്ടിട്ടുള്ള വിവരങ്ങള്‍ അനുസരിച്ച് 2007ല്‍ ആരംഭിച്ച കമ്പനിക്ക് നാല് ദശലക്ഷത്തിലധികം ഹോസ്റ്റിംഗ് യൂണിറ്റുകളുണ്ട്. വീടിനോട്…

        Read More »
      • 3 കമ്പനികള്‍ കൂടി വിപണിയിലേക്ക്; ഐപിഒയ്ക്ക് സെബി അനുമതി

        ഫാര്‍മ കമ്പനിയായ മക്ലിയോഡ്സ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഉള്‍പ്പെടെ മൂന്ന് കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ അനുമതി. ട്രാവല്‍ സര്‍വീസ് പ്രൊവൈഡര്‍ ടിബിഒ ടെക്ക്, സൂരജ് എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് എന്നിവയാണ് ഐപിഒയുടെ അനുമതി നേടിയ മറ്റ് കമ്പനികള്‍. 2021 ഡിസംബറിനും 2022 മാര്‍ച്ചിനും ഇടയിലാണ് ഈ കമ്പനികള്‍ ഐപിഒയ്ക്കായി കരട് രേഖകള്‍ സമര്‍പ്പിച്ചത്. ഡ്രാഫ്റ്റ് പേപ്പറുകള്‍ പ്രകാരം, മക്ലിയോഡ്സ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഐപിഒ പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയ്ലായിരിക്കും. പ്രൊമോട്ടര്‍മാരുടെ 6.05 കോടി ഓഹരികളാണ് ഏകദേശം 5,000 കോടി രൂപ വലുപ്പമുള്ള ഐപിഒയിലൂടെ മക്ലിയോഡ്സ് ഫാര്‍മ കൈമാറുന്നത്. ആന്റി-ഇന്‍ഫെക്റ്റീവ്സ്, കാര്‍ഡിയോവാസ്‌കുലാര്‍, ആന്റി ഡയബറ്റിക്, ഡെര്‍മറ്റോളജി, ഹോര്‍മോണ്‍ ചികിത്സ എന്നിവയുള്‍പ്പെടെ നിരവധി പ്രധാന ചികിത്സാ മേഖലകളില്‍ വിപുലമായ ഫോര്‍മുലേഷനുകള്‍ വികസിപ്പിക്കുന്നതിലും നിര്‍മിക്കുന്നതിലുമാണ് മക്ലിയോഡ്സ് ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രവര്‍ത്തിക്കുന്നത്. ട്രാവല്‍ സര്‍വീസ് പ്രൊവൈഡര്‍ ടിബിഒ ടെക്ക് അതിന്റെ ഐപിഒയിലൂടെ 2,100 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. 900 കോടി രൂപ വരെയുള്ള പുതിയ ഓഹരികളുടെ വില്‍പ്പനയും…

        Read More »
      • ട്രായ്‌യുടെ പുതിയ നീക്കത്തില്‍ അടിതെറ്റില്ലെന്ന് ട്രൂകോളര്‍; കാരണം ഇതാണ്

        ട്രായ്‌യുടെ പുതിയ നീക്കത്തില്‍ അടിതെറ്റില്ലെന്ന് പ്രഖ്യാപിച്ച് ട്രൂകോളര്‍. കെവൈസി വിവരങ്ങള്‍ ഉപയോഗിച്ച് വിളിക്കുന്നയാളുടെ നമ്പര്‍ തിരിച്ചറിയാനുള്ള സംവിധാനമൊരുക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നീക്കമാരംഭിച്ചുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ട്രൂകോളറിന്റെ പ്രതികരണം. ട്രൂകോളറിന് ഇത് വന്‍ തിരിച്ചടി സൃഷ്ടിച്ചേക്കും എന്ന് അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വന്നിരുന്നു. എന്നാല്‍ ഇതിലൊന്നും ട്രൂകോളര്‍ പതറില്ലെന്ന് വ്യക്തമാക്കുകയാണ് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ അലാന്‍ മമേഡി. ട്രായ്യുടെ നീക്കം തങ്ങള്‍ക്ക് മത്സരമായേക്കില്ലെന്നും, നമ്പര്‍ തിരിച്ചറിയല്‍ എന്നതിലുപരി സാങ്കേതികവിദ്യയുടേയും ഡാറ്റയുടേയും സഹായത്തോടെ ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കമ്പനിയ്ക്ക് സാധിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം അറിയിച്ചത്. ഇന്ത്യയിലെ കണക്കുകള്‍ നോക്കിയാല്‍ ഏകദേശം 22 കോടി പ്രതിമാസ ആക്ടീവ് ഉപഭോക്താക്കളാണ് ട്രൂകോളറിനുള്ളത്. ഫോണില്‍ സേവ് ചെയ്തിട്ടില്ലാത്ത നമ്പരില്‍ നിന്നു കോള്‍ വന്നാല്‍ പേരു കാട്ടിത്തരുന്ന സ്വകാര്യ ആപ് ആണ് ട്രൂകോളര്‍. ട്രൂകോളര്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് ഇതു സാധ്യമാക്കുന്നത്. ഒരാളുടെ നമ്പര്‍ പലരുടെയും ഫോണില്‍ പലതരത്തിലാകും…

        Read More »
      • പാന്‍കാര്‍ഡും, ഡ്രൈവിംഗ് ലൈസന്‍സും എല്ലാം വാട്ട്സ്ആപ്പില്‍; ഡിജിലോക്കര്‍ വാട്ട്സ്ആപ്പിലും

        ദില്ലി: സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍പ്പേരിലേക്ക് എത്തിക്കാന്‍ ഉദ്ദേശിച്ച് കേന്ദ്രസര്‍ക്കാറിന്‍റെ ഡിജിലോക്കർ സേവനം വാട്ട്സ്ആപ്പ് വഴി ലഭ്യമാക്കുന്ന സേവനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ കീഴിലുള്ള സംവിധാനമാണ് ഡിജിലോക്കർ. പൗരന്മാരുടെ വിവിധ രേഖകളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ഒരു ആപ്പില്‍ ലഭിക്കുന്ന സംവിധാനം, പൗരന്മാരുടെ ‘ഡിജിറ്റൽ ശാക്തീകരണം’ ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചത്. ഡിജിലോക്കർ സിസ്റ്റത്തിൽ നൽകിയിരിക്കുന്ന രേഖകൾ യഥാർത്ഥ ഫിസിക്കൽ ഡോക്യുമെന്റുകൾക്ക് തുല്യമായി കണക്കാക്കപ്പെടുന്നു. “പൗരന്മാർക്ക് ഇപ്പോൾ വാട്ട്‌സ്ആപ്പിലെ മൈ ജിഒവി ഹെൽപ്പ്‌ഡെസ്‌കിൽ ഡിജിലോക്കർ സേവനങ്ങൾ ലഭിക്കും.  കാര്യക്ഷമമായ ഭരണം പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നതിന് വാട്ട്‌സ്ആപ്പിൽ മൈ ജിഒവി വാഗ്ദാനം ചെയ്യുന്ന ഒരു പ്രധാന പൗര സേവനമായിരിക്കും ഡിജിലോക്കര്‍ കേന്ദ്രസര്‍ക്കാര്‍ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. “പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ വാട്ട്സ്ആപ്പ് വഴി ഡൗൺലോഡ് ചെയ്യാന്‍ സാധിക്കും. സർക്കാർ സേവനങ്ങളും പൗരന്മാരുടെ വിരൽത്തുമ്പിലാണെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് വാട്ട്‌സ്ആപ്പിലെ മൈ ജിഒവി ഹെൽപ്പ് ഡെസ്‌കെന്ന് വാര്‍ത്ത…

        Read More »
      • എണ്ണ വില പിടിച്ചുകെട്ടാൻ ഇറക്കുമതി ലെവി കുറച്ചേക്കും; സോയാബീൻ, സൂര്യകാന്തി എണ്ണയ്ക്ക് വില കുറയും

        ദില്ലി : കുതിച്ചുയരുന്ന എണ്ണ വില നിയന്ത്രിക്കാൻ ഇറക്കുമതി ലെവി കുറയ്ക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി ലെവിയായിരിക്കും കുറയ്ക്കുക ഫാം ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്കുള്ള ഫണ്ട് ശേഖരിക്കുന്നതിനാണ് അധിക ലെവി സർക്കാർ ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ  സസ്യ എണ്ണയുടെ വില കുത്തനെ ഉയരുകയാണ്. വില കുറയ്ക്കുന്നതിന് സർക്കാരിന്റെ കൈയിലുള്ള പരിമിതമായ ഓപ്ഷനുകളിലൊന്നാണ് നികുതി നിയന്ത്രിക്കുന്നത്. റഷ്യ ഉക്രെയ്‌ൻ യുദ്ധത്തെ തുടർന്ന് സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയിൽ തടസ്സം നേരിട്ടിരുന്നു. ഇന്ത്യയിലെ ഉപയോഗത്തിന്റെ 60 ശതമാനവും ഇറക്കുമതി ചെയ്യുകയായതിനാൽ ലഭ്യത കുറഞ്ഞത് വില ഉയരാൻ കാരണമായി. പാമോയിൽ കയറ്റുമതി താൽക്കാലികമായി നിരോധിക്കാനുള്ള ഇന്തോനേഷ്യയുടെ നീക്കവും ഇന്ത്യൻ വിപണിയിൽ എണ്ണ വില ഉയർത്താനുള്ള കാരണമായി. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുമായ ഇന്ത്യയിലെ മൊത്തവിലപ്പെരുപ്പം ഏപ്രിലിൽ മൂന്ന് പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് കുതിച്ചുയർന്നത്. ഇന്ധന വിലയും ഭക്ഷ്യ…

        Read More »
      • ഈ മാസത്തെ ഉയർന്ന നിരക്കിൽ സ്വർണവില ; വർധനവ് തുടർച്ചയായ മൂന്നാം ദിവസം

        തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും സ്വർണവില (Gold price) ഉയർന്നു. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120  രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില  (Gold price today) 38320 രൂപയാണ്. ഇന്നലെ 480 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വർധിച്ചത്. മെയ് ആദ്യവാരത്തിൽ ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില മെയ് പകുതിയായപ്പോൾ ഉയർന്ന് തുടങ്ങിയിരുന്നു. ഒരാഴ്ചയ്ക്കിടയിൽ 1320 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ സ്വർണ വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4790  രൂപയാണ്. 15  രൂപയുടെ വർധനവാണ് 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഉണ്ടായത്.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില…

        Read More »
      • രൂപയുടെ മൂല്യമിടിഞ്ഞു; ഡോളറിനെതിരെ രൂപയുടെ മൂല്യം 77.59ല്‍ എത്തി

        ന്യൂഡല്‍ഹി: രൂപ വീണ്ടും ഇടിവിലേക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം നാലു പൈസ ഇടിഞ്ഞ് 77.59ല്‍ എത്തി. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 15 പൈസ ഉയര്‍ന്ന് 77.55ല്‍ (പ്രൊവിഷണല്‍) എത്തിയിരുന്നു. ആഭ്യന്തര വിപണി ദുര്‍ബലമായതും വിദേശ ഫണ്ടുകളുടെ ഒഴുക്കുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.67 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും പിന്നീട് 77.51 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 4 പൈസ ഇടിഞ്ഞ് 77.59ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61%) ഇടിഞ്ഞത്. ആഗോള വിപണിയിലെ മോശം ട്രെന്‍ഡും, ഐടി ഓഹരികളുടെ ഉയര്‍ന്ന വില്‍പ്പനയും മൂലം സെന്‍സെക്‌സ് 236 പോയിന്റ് ഇടിഞ്ഞ് 54,052.61 ലും, നിഫ്റ്റി 89.55 പോയിന്റ് താഴ്ന്ന് 16,125.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

        Read More »
      • സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് വെട്ടിക്കുറച്ച് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

        സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്കുകളില്‍ മാറ്റം വരുത്തി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ. ജൂണ്‍ ഒന്നുമുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം 50 ലക്ഷം രൂപ വരെയുള്ള സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ നിരക്ക് പുതുക്കി 2.75 ശതമാനമാക്കി. നിലവില്‍ നല്‍കിയിരുന്നത് 2.90 ശതമാനമായിരുന്നു.  ബാങ്ക് നിക്ഷേപ പലിശ നിരക്കും ഉയര്‍ത്തിയിട്ടുണ്ട്. 100 കോടി രൂപ മുതല്‍ 500 കോടി രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2.90 ശതമാനത്തില്‍ നിന്നും 3.10 ശതമാനമായാണ് ഉയര്‍ത്തിയത്. അഞ്ഞൂറു കോടി രൂപ മുതല്‍ 1000 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.40 ശതമാനം പലിശ ലഭിക്കും. ആയിരം കോടിക്ക് മുകളിലാണ് നിക്ഷേപമെങ്കില്‍ പലിശ നിരക്ക് 3.55 ശതമാനമാണ്. ഈ നിക്ഷേപങ്ങളുടെ നിലവിലെ പലിശ നിരക്ക് 2.90 ശതമാനമായിരുന്നു.  യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ വിവിധ കാലാവധിയിലുള്ളതും രണ്ടു കോടി രൂപയ്ക്ക് താഴെയുള്ളതുമായ നിക്ഷേപങ്ങള്‍ക്ക് മൂന്നു മുതല്‍ 5.50 ശതമാനം വരെയാണ് പലിശ നല്‍കുന്നത്.…

        Read More »
      Back to top button
      error: