February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      December 29, 2023

      ആധാർ കാർഡ് ഉപയോഗിച്ച് തൽക്ഷണ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവയാണ്…

      Business

      • രൂപ കുതിക്കുന്നു, അടി തെറ്റി ഡോളർ

        മുംബൈ: വിദേശ മൂലധന പ്രവാഹവും ആഭ്യന്തര ഓഹരി വിപണിയിലെ ഉറച്ച പ്രവണതയും നിക്ഷേപകരുടെ ആവേശം ഉയർത്തിയതിനാൽ ഇന്ന് ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഉയർന്ന് 81.60 ആയി. കൂടാതെ, വിദേശ വിപണിയിൽ ഡോളർ ദുർബലമായതും രൂപയ്ക്ക് തുണയായി. ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, ആഭ്യന്തര കറൻസി ഡോളറിനെതിരെ 81.58 എന്ന നിലവാരത്തിൽ ശക്തമായി ആരംഭിച്ചു. തുടർന്ന് 81.60 എന്ന നിലയിലേക്ക് താഴ്ന്നെങ്കിലും മുൻ ക്ലോസിനെ അപേക്ഷിച്ച് 8 പൈസയുടെ വർദ്ധനവ് രേഖപ്പെടുത്തി. ഇന്നലത്തെ സെഷനിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഉയർന്ന് 81.68 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആറ് കറൻസികളുടെ ഒരു കൂട്ടായ്മയ്ക്കെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക ഇന്ന് 0.38 ശതമാനം ഇടിഞ്ഞ് 106.28 ആയി. ആഭ്യന്തര ഓഹരി വിപണിയിൽ ഇന്ന് ബി എസ് ഇ സെൻസെക്‌സ് 164.06 പോയിന്റ് അഥവാ 0.26 ശതമാനം ഉയർന്ന് 62,668.86 എന്ന നിലയിലാണ് വ്യാപാരം…

        Read More »
      • അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില കുത്തനെ കുറഞ്ഞു; വില കുറയ്ക്കാതെ ഉറക്കം നടിച്ച് ഇന്ത്യയിലെ എണ്ണക്കമ്പനികൾ

        ലോകത്തെ മുന്‍നിര ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായ ചൈനയില്‍ ഇന്ധനാവശ്യത്തിലുണ്ടായ ഇടിവിനെ തുടര്‍ന്ന് അന്താരാഷ്ട്രാ വിപണിയിലെ എണ്ണ വില കുത്തനെ കുറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മിക്ക നഗരങ്ങളും അടച്ച് പൂട്ടല്‍ നേരിട്ടതോടെയാണ് ചൈനയിലെ ഇന്ധന ഇറക്കുമതിയില്‍ കാര്യമായ കുറവുണ്ടായത്. ഇതോടെയാണ് അന്താരാഷ്ട്രാ വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയിലും കുറവ് രേഖപ്പെടുത്തി. ഇന്ത്യയിലും അസംസ്‌കൃത എണ്ണയുടെ വില നവംബറിൽ ബാരലിന് 88.6 ഡോളറായി 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എന്നാല്‍, രാജ്യത്തെ എണ്ണക്കമ്പനികള്‍ വില കുറയ്ക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്ത് കഴിഞ്ഞ ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴന്ന നിലയിലേക്കാണ് എണ്ണ വില താഴ്ന്നത്. ബാരലിന് 3 ശതമാനത്തില്‍ കൂടുതല്‍ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ മാര്‍ച്ചില്‍ 127 ഡോളറായിരുന്ന എണ്ണ വില 80 ഡോളറിലേക്ക് താഴ്ന്നു. ബാരലിന് ഏതാണ്ട് നാല്പത് ഡോളറിന് മേലെ കുറവ് രേഖപ്പെടുത്തിയിട്ടും രാജ്യത്തെ എണ്ണവിലയില്‍ കുറവുണ്ടായിട്ടില്ല. ചൈനയില്‍ നിന്നുള്ള ആവശ്യത്തിന് കുറവ് വന്നിട്ടും ഓപക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനത്തില്‍…

        Read More »
      • ആമസോണ്‍ ഇന്ത്യയിലെ തൊഴിലാളികളുടെ കൂട്ടരാജി: പിരിച്ച് വിട്ടതല്ല, ജീവനക്കാർ സ്വമേധയ രാജിസമർപ്പിച്ചതെന്ന് കമ്പനി, കേന്ദ്ര തൊഴില്‍ മന്ത്രാലയം അന്വേഷണം നടത്തും

        ദില്ലി: ആമസോൺ ഇന്ത്യയിലെ തൊഴിലാളികളുടെ കൂട്ടരാജിയെ കുറിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷണം നടത്തും. പിരിച്ച് വിട്ടതല്ലെന്നും ജീവനക്കാർ സ്വമേധയ രാജിസമർപ്പിച്ചതാണെന്നുമുള്ള കന്പനിയുടെ വിശദീകരണത്തിന് പിന്നാലെയാണ് അന്വേഷണം. പതിനായിരത്തിലധികം തൊഴിലാളികളെയാണ് ആമസോൺ ലോകത്ത് ആകമാനമുള്ല തങ്ങളുടെ കമ്പനികളിൽ നിന്ന് അടുത്തിടെ പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ കന്പനിയുടെ ഇന്ത്യയിലെ ജീവനക്കാരിൽ ചിലർക്ക് സ്വയം പിരിഞ്ഞുപോകാനുള്ള നോട്ടീസ് കിട്ടിയിരുന്നു. ഈ വിവാദം തുടരുന്നതിനിടെയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം വിഷയത്തിൽ ഇടപെടുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് തൊഴിൽ മാനദണ്ഡങ്ങൾ ലംഘിച്ചാണോ ആമസോൺ നടപടിയെന്ന് മന്ത്രാലയം പരിശോധിക്കും. വിഷയത്തിൽ നേരത്തെ തന്നെ കേന്ദ്രസർക്കാർ ആമസോണിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പിരിച്ചുവിടലെന്ന ആരോപണം തള്ളിയ കമ്പനി ജീവനക്കാർ സ്വയം പിരിഞ്ഞ് പോയതാണെന്ന് സർക്കാരിന് മറുപടി നൽകിയിട്ടുണ്ട്. അന്വേഷണത്തിൻറെ ഭാഗമായി ആമസോണിൽ നിന്ന് അടുത്തിടെ രാജിവെച്ച ജീവനക്കാരുമായി അന്വേഷണസംഘം സംസാരിക്കും. ബെഗലൂരുവിലെ ഭക്ഷണവിതരണ സേവനം 2022 അവസാനത്തോടെ നിർത്തുമെന്ന് ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കായുള്ള ആമസോൺ അക്കാദമിയും ഉടൻ പൂട്ടിയേക്കും. ഈ സാഹചര്യത്തിൽ…

        Read More »
      • റെക്കോർഡ് ഉയരത്തിൽ ആഭ്യന്തര സൂചികകൾ; ശക്തമായ നേട്ടത്തിൽ റിലയൻസ് ഇൻഡസ്ട്രീസ്

        മുംബൈ: ആഭ്യന്തര സൂചികകൾ ഇന്ന് റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചു. സെൻസെക്‌സ് 211.16 പോയിൻറ് അഥവാ 0.34 ശതമാനം ഉയർന്ന് 62,504.80 ൽ വ്യാപാരം അവസാനിപ്പിച്ചു. എന്നാൽ അതിനു മുൻപ്  62,701.4 എന്ന റെക്കോർഡ് ഉയരത്തിലേക്ക് എത്തിയിരുന്നു. നിഫ്റ്റി 50 പോയിന്റ് അഥവാ 0.27 ശതമാനം ഉയർന്ന് 18,562.80-ൽ വ്യാപാരം അവസാനിപ്പിച്ചെങ്കിലും അതിനു മുൻപ് 18,614.25 എന്ന റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ചു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ശക്തമായ നേട്ടത്തിന്റെ നേതൃത്വത്തിൽ ആണ് നിഫ്റ്റി പുതിയ റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചത്. സെൻസെക്സ് ഓഹരികളിൽ റിലയൻസ് ഇൻഡസ്ട്രീസ് 3.4 ശതമാനം ഉയർന്ന് 2,706 രൂപയിലെത്തി. 2022 ജൂണിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ഓഹരി വ്യാപാരം നടന്നത്. കൂടാതെ, സെൻസെക്‌സ് 30 ഓഹരികളിൽ നെസ്‌ലെ ഇന്ത്യ, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഫിൻസെർവ്, ഐ സി ഐ സി ഐ ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി. അതേസമയം മറുവശത്ത്, ടാറ്റ സ്റ്റീൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഭാരതി എയർടെൽ എന്നിവ ഓരോ…

        Read More »
      • പേടിഎം പേയ്‌മെന്റ് സേവനങ്ങൾ വഴിയുള്ള ഓൺലൈൻ വ്യാപാരികളുടെ ഓൺബോർഡിംഗ് താത്കാലികമായി നിർത്തി; പേയ്‌മെന്റ് അഗ്രഗേറ്റർ ലൈസൻസിനായി പേടിഎം വീണ്ടും അപേക്ഷിക്കണം: ആർബിഐ

        ദില്ലി: പേടിഎം പേയ്‌മെന്റ് സേവനങ്ങൾ വഴിയുള്ള ഓൺലൈൻ വ്യാപാരികളുടെ ഓൺബോർഡിംഗ് താത്കാലികമായി നിർത്തിവെച്ച് ആർബിഐ. പേയ്‌മെന്റ് അഗ്രഗേറ്ററായി പ്രവർത്തിക്കാനുള്ള അപേക്ഷ വീണ്ടും സമർപ്പിക്കാൻ പേടിഎം പേയ്‌മെന്റ് സർവീസസ് ലിമിറ്റഡിനോട് ആർബിഐ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ആർബിഐയുടെ അനുമതി ലഭിക്കുന്നത് വരെ കമ്പനി പുതിയ ഓൺലൈൻ വ്യാപാരികളെ ഉൾപ്പെടുത്തില്ല. വൺ97 കമ്മ്യൂണിക്കേഷൻസ് (ഒസിഎൽ) ബ്രാൻഡിന്റെ ഉടമസ്ഥതിയിലാണ് പേടിഎം. 2020 ഡിസംബറിൽ പേയ്‌മെന്റ് അഗ്രഗേറ്റർ സേവന ബിസിനസ്സ് പേയ്‌മെന്റ് അഗ്രഗേറ്റർ (പി‌പി‌എസ്‌എൽ) ലേക്ക് കൈമാറാൻ നിർദേശമുണ്ടായിരുന്നു. എന്നാൽ ആർബിഐഅപേക്ഷ നിരസിച്ചിരുന്നു. 2021 സെപ്റ്റംബറിൽ കമ്പനി ആവശ്യമായ രേഖകൾ വീണ്ടും സമർപ്പിച്ചിരുന്നു. എന്നാൽ ആർബിഐയുടെ നിർദേശം അനുസരിച്ച് കമ്പനി അപേക്ഷ വീണ്ടും സമർപ്പിക്കണം. 120 കലണ്ടർ ദിവസങ്ങൾക്കുള്ളിൽ അപേക്ഷ വീണ്ടും സമർപ്പിക്കും. അതേസമയം, കമ്പനിക്ക് പുതിയ ഓഫ്‌ലൈൻ വ്യാപാരികളെ ഉൾപ്പെടുത്തുന്നത് തുടരാമെന്നും അവർക്ക് ഓൾ-ഇൻ-വൺ ക്യുആർ, സൗണ്ട്‌ബോക്‌സ്, കാർഡ് മെഷീനുകൾ മുതലായവ ഉൾപ്പെടെയുള്ള പേയ്‌മെന്റ് സേവനങ്ങൾ നൽകാമെന്നും പേടിഎം പറഞ്ഞു. ആവശ്യമായ അനുമതികൾ സമയബന്ധിതമായി ലഭിക്കുമെന്നും അപേക്ഷ…

        Read More »
      • റോയൽ എൻഫീൽഡ് ഹിമാലയന് മൂന്ന് പുതിയ നിറങ്ങൾ

        ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയല്‍ എൻഫീല്‍ഡ് ഹിമാലയന് പുതിയ നിറങ്ങള്‍ നല്‍കി. ഡ്യൂൺ ബ്രൗൺ, ഗ്ലേഷ്യൽ ബ്ലൂ, സ്ലീറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് പുതിയ കളർ ഓപ്ഷനുകളിലാണ് റോയൽ എൻഫീൽഡ് ഹിമാലയനെ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ കളർ മോഡലുകൾക്ക് യഥാക്രമം 2.22 ലക്ഷം, 2.23 ലക്ഷം, 2.23 ലക്ഷം എന്നിങ്ങനെയാണ് വില. യഥാക്രമം 2.15 ലക്ഷം, 2.23 ലക്ഷം രൂപ വിലയുള്ള ഗ്രാവൽ ഗ്രേ, ഗ്രാനൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ബൈക്ക് ലഭ്യമാണ്. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം ആണ്.  റോയൽ എൻഫീൽഡ് ഹിമാലയന്റെ ഫ്യൂവൽ ടാങ്ക്, ഫ്രണ്ട് കൊക്ക്, ഫ്രണ്ട് റാക്ക്, സൈഡ് പാനലുകൾ, റിയർ മഡ് ഗാർഡ് എന്നിവയിൽ പുതിയ കളർ സ്‍കീം ഉണ്ട്. റോയൽ എൻഫീൽഡ് ഹിമാലയൻ വിലകൾ വേരിയന്റ്    എക്സ്-ഷോറൂം ഗ്രേവൽ ഗ്രേ    2.15 ലക്ഷം രൂപ ഡ്യൂൺ ബ്രൗൺ (പുതിയത്)    2.22 ലക്ഷം രൂപ ഗ്ലേഷ്യൽ ബ്ലൂ (പുതിയത്), സ്ലീറ്റ് ബ്ലാക്ക് (പുതിയത്), ഗ്രാനൈറ്റ്…

        Read More »
      • ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്റെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ആമസോൺ

        ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്റെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ആമസോൺ തീരുമാനിച്ചു. ഡിസംബർ 29 ആയിരിക്കും കമ്പനിയുടെ അവസാന പ്രവർത്തി ദിവസമെന്ന് ആമസോൺ റെസ്റ്റോറന്റ് പങ്കാളികളെ അറിയിച്ചു. ബിസിനസ് പ്രവർത്തനം വിശദമായി വിലയിരുത്തിയ ശേഷമാണ് ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം. 2022 ഡിസംബർ 29 ന് ശേഷം ആമസോൺ ഫുഡ് വഴി ആർക്കും ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യാൻ കഴിയില്ല. 3000ത്തിലധികം റെസ്റ്റോറന്റ് പാർട്ണർമാർ ഇന്ത്യയിലുള്ള കമ്പനിയാണിത്. മക്ഡൊണാൾഡ്സ്, ഡൊമിനോസ് തുടങ്ങിയ വൻകിട ബ്രാന്റുകളടക്കം ഇവരുടെ റെസ്റ്റോറന്റ് പാർട്ണർമാരാണ്. ആമസോൺ ഫുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന 25 പേരെ ആമസോൺ ഏറ്റെടുത്തിരുന്നു. വാർഷിക ബിസിനസ് അവലോകനത്തിന് ശേഷമാണ് പ്രവർത്തനം നിർത്താൻ തീരുമാനിച്ചതെന്നാണ് കമ്പനി അറിയിക്കുന്നത്. 2020 മെയ് മാസത്തിലാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. അന്ന് കൊവിഡ് പ്രതിസന്ധിയിലായിരുന്നു രാജ്യം. 2021 മാർച്ച് ആയപ്പോഴേക്കും രാജ്യത്തെ 62 പിൻകോഡുകളിൽ ഡെലിവറി സാധ്യമായിരുന്നു. എങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം സാധ്യമാകാതെ വന്നത് കമ്പനിയുടെ പ്രവർത്തനം…

        Read More »
      • ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് പ്രതീക്ഷയേകി രാജ്യത്ത് കൽക്കരി ഉത്പാദനത്തിൽ വൻ വളർച്ച

        ദില്ലി: ആഗോള സാമ്പത്തിക രംഗം മാന്ദ്യ ഭീതിയിൽ നിൽക്കെ ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് പ്രതീക്ഷയേകുന്ന തരത്തിൽ രാജ്യത്ത് കൽക്കരി ഉത്പാദനം വൻ വളർച്ച നേടി. 2022 ഒക്ടോബറിലെ കണക്ക് പ്രകാരം രാജ്യത്തെ മൊത്തം കൽക്കരി ഉത്പാദനം 448 ദശലക്ഷം ടണ്ണായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ഉത്പാദനവുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തൊരു ഊർജ്ജ പ്രതിസന്ധിക്ക് അടുത്തെങ്ങും സാധ്യതയില്ലെന്ന് ഇപ്പോഴത്തെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലെ ഉത്പാദനത്തെ അപേക്ഷിച്ച് 18% കൂടുതലാണ് ഇക്കുറി ഉണ്ടായ ഉത്പാദനം. കോൾ ഇന്ത്യ ലിമിറ്റഡ് (CIL) 17 ശതമാനത്തിലേറെ കൽക്കരി ഉത്പാദന വളർച്ച രേഖപ്പെടുത്തി. ആഭ്യന്തര കൽക്കരി അധിഷ്ഠിത പ്ലാന്റുകളിൽ നിന്ന് 2022 നവംബർ അവസാനത്തോടെ 30 ദശലക്ഷം ടൺ കൽക്കരി സ്റ്റോക്ക് സംഭരിക്കാൻ കൽക്കരി മന്ത്രാലയം പദ്ധതിയിടുന്നുണ്ടെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. 2023 മാർച്ച് 31 ഓടെ താപോർജ്ജ നിലയങ്ങൾക്കുള്ള (TPP) സ്റ്റോക്ക് 45 ദശലക്ഷം ടണ്ണായി ഉയർത്താനാകും വിധം ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഖനിമുഖങ്ങളിലെ…

        Read More »
      • ചിലവ് കുറവ്;സോഡാ നിർമ്മാണം വഴി വർഷത്തിൽ 12 ലക്ഷം ലാഭം നേടാം 

        നിങ്ങളൊരു തൊഴിൽ രഹിതനാണോ? അല്ലെങ്കിൽ ഇപ്പോൾ ചെയ്യുന്ന തൊഴിലിനോടൊപ്പം കൂടുതൽ വരുമാനം ഉണ്ടാക്കാൻ ആഗ്രഹമുള്ളയാളാണോ… എങ്കിൽ ഇത് വായിക്കാതെ പോകരുത്. അധികം മുടക്കുമുതൽ വേണ്ടാത്ത, വർഷം 12 ലക്ഷത്തോളം രൂപ ലാഭമുണ്ടാക്കാൻ സാധിക്കുന്ന ഒരു ബിസ്സിനസ്സിനെപ്പറ്റിയാണ് ഇവിടെ പറയുന്നത്. നമ്മുടെ നാട്ടിൽ ഏറെ ബിസിനസ് സാധ്യതയുള്ള ഒരു മേഖലയാണ് സോഡ നിര്‍മാണ യൂണിറ്റ്. ചുരുങ്ങിയ ചെലവില്‍ വലിയൊരു വരുമാനം ഉണ്ടാക്കാമെന്നതാണ് ഇതിന്റെ ഗുണം കുറഞ്ഞ അസംസ്കൃത വസ്തുക്കളും വലിയ വിപണിയും ഇതിന് മുതല്‍ കൂട്ടാകുന്നു.കേരളത്തില് പൊതുവെ സീസണൽ ബിസിനസാണ് സോഡ നിര്‍മാണമെങ്കിലും കാലാവസ്ഥ മാറുന്നതിന് അനുസരിച്ചാണ് സോഡയ്ക്ക് ആവശ്യക്കാർ കൂടുതന്നത്.കേരളത്തിൽ ഇപ്പോൾ ഒൻപത് മാസമെങ്കിലും താരതമ്യേന ചൂട് കാലമാണ്.അതിനാൽതന്നെ ബാക്കി മാസങ്ങൾ ഓഫ് സീസണുമായി കണക്കാക്കാം. സ്വന്തമായി നിർമ്മിച്ച് മാര്ക്കറ്റിംഗ് ചെയ്താല്‍ വലിയ സാധ്യതയുള്ള ഒരു ബിസിനസ്സാണ് കേരളത്തിൽ ഇന്ന് സോഡാ നിർമ്മാണം.ഏറ്റവും ചുരുങ്ങിയ ചെലവില്‍ പ്രാദേശിക വിപണിയില്‍ വിറ്റഴിക്കാന്‍ സാധിക്കുന്ന ഒരു ഉത്പ്പന്നമാണ് സോഡ എന്നതുതന്നെ അതിന് കാരണം. നിര്‍മാണ ചെലവും…

        Read More »
      • യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

        മുംബൈ: യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു.14 പൈസയുടെ ഇടിവാണ് ഉണ്ടായത്.  ചൊവ്വാഴ്ച 12 പൈസ ഉയർന്ന് 81.67 എന്ന നിലയിലായിരുന്നു രൂപ. ഡോളർ ശക്തമായ നിലയിൽ തുടരുന്നതാണ് രൂപക്ക് ഭീഷണിയായത്.തുടർന്ന് 81.81ൽ വ്യാപാരം അവസാനിപ്പിച്ചു.

        Read More »
      Back to top button
      error: