February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      December 29, 2023

      ആധാർ കാർഡ് ഉപയോഗിച്ച് തൽക്ഷണ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവയാണ്…

      Business

      • രണ്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്

        ദുബൈ: രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സർവീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. ഒക്ടോബർ 29 മുതൽ സർവീസുകൾ ആരംഭിക്കുമെന്നാണ് ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ വിമാനക്കമ്പനി പറയുന്നു. നിലവിൽ മുംബൈയിലേക്കും ബംഗളുരുവിലേക്കുമാണ് സർവീസുകൾ പ്രഖ്യാപിച്ചത്. പുതിയ A380 വിമാനങ്ങളായിരിക്കും പ്രീമിയം ഇക്കണോമി സർവീസുകൾക്ക് ഉപയോഗിക്കുന്നത്. ഒക്ടോബർ 29 മുതലുള്ള യാത്രകൾക്കായി ഇപ്പോൾ മുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കൂടുതൽ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സർവീസുകൾ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ജൂലൈയിൽ ലോസ് ഏഞ്ചൽസിലേക്കായിരിക്കും പ്രീമിയം ഇക്കണോമി സർവീസുകൾ ആരംഭിക്കുക. ഈ വർഷം അവസാനത്തോടെ 12 റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് പദ്ധതി.

        Read More »
      • ഐഫോൺ വാങ്ങാൻ ഇതാണ് ബെസ്റ്റ് സമയം; ഐഫോൺ 13 ന് ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവ്!

        ദില്ലി: ഐഫോൺ പ്രേമികൾക്ക് സന്തോഷ വാർത്ത. ഐഫോൺ 13 ന് ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവ്. നിർദ്ദിഷ്ട ബാങ്ക് കാർഡ് ഉപയോഗിച്ച് 58,749 രൂപയിൽ താഴെ ഐഫോൺ 13 5ജി ഫോൺ വാങ്ങാനാണ് ഇപ്പോൾ അവസരം. എക്സേഞ്ച് ഓഫറുകൾ ഉപയോഗിച്ച് കുറഞ്ഞ വിലയ്ക്ക് ഫോൺ വാങ്ങാനുള്ള അവസരവും ഫ്ലിപ്പ്കാർട്ട് ഒരുക്കുന്നുണ്ട്. നിലവിൽ ആപ്പിൾ ഐഫോൺ 13 28 ജിബി സ്റ്റോറേജ് മോഡലിന് ഫ്ലിപ്കാർട്ടിൽ 58,749 രൂപ വിലയിൽ ലഭ്യമാകും. ആപ്പിളിൻറെ ഓൺലൈൻ സ്റ്റോറിൽ ഇതേ ഫോണിൻറെ വില 69,900 രൂപയാണ്. ഇതിലൂടെ തന്നെ ഐഫോൺ 13ന് 11,151 രൂപ ഫ്ലാറ്റ് കിഴിവ് ലഭിക്കും. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുള്ള ഉപയോക്താക്കൾക്ക് ആപ്പിൾ ഐഫോൺ 13 57,999 രൂപയ്ക്ക് വാങ്ങാൻ കഴിയും. കാരണം ഫ്ലിപ്കാർട്ട് ഈ കാർഡിൽ ഫോണിന് 10 ശതമാനം വരെ കിഴിവ് ലഭിക്കും. ഇതിന് പുറമേ ഉപയോക്താക്കൾക്ക് 30,000 രൂപ വരെ അധിക എക്സ്ചേഞ്ച് ഓഫർ ലഭിക്കും. ഇതിലൂടെ വീണ്ടും കുറഞ്ഞ…

        Read More »
      • വമ്പൻ ഓഫറുകളുമായി ജനപ്രിയ വാഹന ബ്രാൻഡായ ടാറ്റ

        ജൂൺ മാസത്തിൽ കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് ജനപ്രിയ വാഹന ബ്രാൻഡായ ടാറ്റ മോട്ടോഴ്സ്. തിരഞ്ഞെടുത്ത മോഡലുകൾക്ക് മികച്ച ഡിസ്‌കൗണ്ടുകളാണ് ടാറ്റ ജൂണിൽ വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപറേറ്റ് ബെനഫിറ്റ് എന്നിവയുടെ രൂപത്തിലാണ് ആനുകൂല്യങ്ങൾ ലഭിക്കുക. എന്നാൽ ഇലക്ട്രിക്ക് ​മോഡലുകൾക്ക് ഓഫറുകളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ടാറ്റ ടിയാഗോ 53,000 രൂപ വരെ ടിയാഗോയുടെ സിഎൻജി മോഡലുകൾക്ക് 30,000 രൂപയും പെട്രോൾ വേരിയന്റുകൾക്ക് 20,000 രൂപയുമാണ് ടാറ്റ ക്യാഷ് ഡിസ്‌കൗണ്ട് നൽകുന്നത്. എല്ലാ വേരിയന്റുകൾക്കും 10,000 രൂപ എക്‌സചേഞ്ച് ബോണസ് ലഭിക്കും. അഡീഷനൽ എക്‌സ്‌ചേഞ്ച് ബോണസായ 10,000 രൂപയും കോർപറേറ്റ് ഡിസ്‌കൗണ്ടായ 3,000 രൂപയും ചേർത്ത് മൊത്തം 53,000 രൂപ വരെ ആനുകൂല്യത്തിൽ ടിയാഗോ സ്വന്തമാക്കാം. 5.60 ലക്ഷം രൂപ മുതൽ 8.11 ലക്ഷം രൂപ വരെയാണ് ടിയാഗോയുടെ എക്‌സ്‌ഷോറൂം വില. ടിയാഗോ ഹാച്ച്ബാക്ക് ഒന്നിലധികം പവർട്രെയിനുകളിൽ ലഭ്യമാണ്, മാരുതി സുസുക്കി സ്വിഫ്റ്റ് , മാരുതി സുസുക്കി ഇഗ്നിസ് ,…

        Read More »
      • 2000 രൂപ നോട്ടുകളിൽ പകുതിയും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി ആർബിഐ

        ദില്ലി: രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ പകുതിയും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ നോട്ട് പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ച് 20 ദിവസത്തിന് ശേഷമാണ് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 50 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചത്. തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യം 1.8 ലക്ഷം കോടി രൂപയാണ്. 85 ശതമാനം നോട്ടുകളും ബാങ്ക് നിക്ഷേപമായി തിരിച്ചെത്തിയതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 2023 മാർച്ച് 31 വരെ 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുള്ളത്. സെപ്റ്റംബർ 30 വരെയാണ് നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ ഉള്ള അവസരമുള്ളത്. സെപ്റ്റംബറിലെ അവസാന 10-15 ദിവസങ്ങളിൽ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കണമെന്ന് ആർബിഐ ഗവർണർ അഭ്യർത്ഥിച്ചു. മാറ്റാൻ ആവശ്യമായ കറൻസി സെൻട്രൽ ബാങ്കിന്റെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോട്ടുകൾ പിൻവലിക്കുന്നതിന് മുമ്പ് തന്നെ പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യം ഗണ്യമായി കുറഞ്ഞിരുന്നു. ഇത് 2018 മുതൽ…

        Read More »
      • ആഗോളതലത്തിൽലേക്ക് റുപെ കാർഡുകൾ; വിദേശയാത്രയ്ക്കിടെയുള്ള പണമിടപാടുകൾക്ക് ഉപയോ​ഗിക്കാം, പുതിയ തീരുമാനവുമായി ആർബിഐ

        ദില്ലി: ആഗോളതലത്തിൽ റുപേ ക്രെഡിറ്റ് കാർഡുകളുടെ വ്യാപനവും സ്വീകാര്യതയും വർദ്ധിപ്പിക്കാനുള്ള നീക്കവുമായി റിസർവ്വ് ബാങ്ക്. വിദേശരാജ്യങ്ങളിൽ കാർഡ് ഉപയോഗിച്ച് പണമിടമാടുകൾ നടത്താനാണ് ആർബിഐ അനുമതി നൽകിയത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ബാങ്കുകൾ മുഖേന റുപേ പ്രീപെയ്ഡ് ഫോറെക്സ് കാർഡുകൾ അനുവദിക്കും. കൂടാതെ, റുപേ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡുകൾ വിദേശ അധികാരപരിധിയിൽ ഉപയോഗിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തെ വായ്പാ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആർബിഐ ഗവർണർ ശക്തികാന്താദാസ് ആണ് ഇക്കാര്യം അറിയിച്ചത്. വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്കുള്ള പേയ്‌മെന്റ് ഓപ്ഷനുകൾ വിപുലീകരിക്കും.ഇതിന്റെ ഭാഗമായി എ.ടി.എമ്മുകളിലും പി.ഒ.എസ് മെഷീനുകളിലും ഓൺലൈൻ ഇടപാടിനും റുപേ പ്രീപെയ്ഡ് ഫോറെക്സ് കാർഡുകൾ അനുവദിക്കാൻ ആർബിഐ, ഇന്ത്യയിലെ ബാങ്കുകൾക്ക് നിർദ്ദേശവും നൽകി. ഈ നടപടികൾ റുപേ കാർഡുകളുടെ ആഗോള തലത്തിലുള്ള സ്വീകാര്യത വർധിപ്പിക്കുമെന്ന് ആർ ബി ഐ ഗവർണർ ശക്തികാന്തദാസ് പറഞ്ഞു. മാത്രമല്ല ഇന്ത്യയ്ക്ക് നിലവിൽ മറ്റു വിദേശ രാജ്യങ്ങളുമായി അന്താരാഷ്ട്ര കാർഡ്…

        Read More »
      • മുതിർന്ന പൗരന്മാർക്ക് 444 ദിവസത്തെ നിക്ഷേപത്തിന് അതിഗംഭീര പലിശ വാഗ്ദാനവുമായി ഈ ബാങ്ക്

        ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപങ്ങൾ ആകർഷകമാക്കാൻ മികച്ച  പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുകയും, കൃത്യമായ ഇടവേളകളിൽ പലിശനിരക്കുകൾ പുതുക്കുകയും ചെയ്യാറുണ്ട്. മുതിർന്ന പൗരൻമാർക്ക് സാധാരണ പൗരൻമാരേക്കാൾ ഉയർന്ന നിരക്കുകൾ നൽകുകയും ചെയ്യും. ഈ ഉയർന്ന നിരക്കുകൾ മുതിർന്ന പൗരന്മാർക്ക് അവരുടെ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനും  റിട്ടയർമെന്റ് വർഷങ്ങളിൽ  അധിക വരുമാന സ്രോതസ്സ് നേടാനും സഹായിക്കുന്നു. രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കായാണ്  ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് പ്രത്യേക പദ്ധതി അവതരിപ്പിച്ചത്. ആഭ്യന്തര നിക്ഷേപകർക്കും എൻആർഐകൾക്കും പദ്ധതിക്ക് കീഴിൽ പണം നിക്ഷേപിക്കാം. പുതിയ പലിശ നിരക്കുകൾ 2023 ജൂൺ 5 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. 444 ദിവസത്തെ നിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 12 മാസം മുതൽ 120 മാസം വരെയുള്ള കാലയളവിലേക്കുള്ള ആർ‌ഡി നിക്ഷേപങ്ങൾക്ക്  നൽകുന്ന ഉയർന്ന  പലിശ നിരക്ക് തുടർന്നുമുണ്ടാകും. കൂടാതെ,  മുതിർന്ന പൗരന്മാർക്ക്  എഫ്ഡി, ആർഡി നിരക്കുകളിൽ 0.50 ശതമാനം അധികമായി ലഭിക്കും.  എല്ലാ അക്കൗണ്ട് തരങ്ങളിലും…

        Read More »
      • ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്, ജൂൺ 9 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി

        ദില്ലി: ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്. രാജ്യത്തെ ലോ ബജറ്റ് എയർലൈനുകളിൽ ഒന്നായ ഗോ ഫസ്റ്റ് നേരത്തെ ജൂൺ 4 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കിയിരുന്നു. വിമാനങ്ങൾ റദ്ദാക്കിയത് കാരണം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. ഫ്ലൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് മുഴുവൻ റീഫണ്ടും നൽകുമെന്ന് എയർലൈൻ അറിയിച്ചു. എയർലൈൻ ഇതിനകം തന്നെ ടിക്കറ്റ് വിതരണം നിർത്തിയിട്ടുണ്ട്. 2023 ജൂൺ 7 വരെ വിമാന സർവീസുകൾ നിർത്തിവയ്ക്കുമെന്ന് എയർലൈൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്വമേധയാ പാപ്പരത്ത നടപടികൾക്കായി ഫയൽ ചെയ്തിരുന്നു. എയർലൈൻ. പാപ്പരത്ത പരിഹാര പ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഗോ ഫസ്റ്റിന്റെ സീനിയർ എക്‌സിക്യൂട്ടീവുകൾ തിങ്കളാഴ്ച ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎയുടെ ഉദ്യോഗസ്ഥരുമായി അതിന്റെ പുനരുജ്ജീവന പദ്ധതികൾ ചർച്ച ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിമാനക്കമ്പനിയോട് 30 ദിവസത്തിനകം പുനരുജ്ജീവന പദ്ധതി സമർപ്പിക്കാൻ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ദേശീയ തലസ്ഥാനത്ത് യോഗം…

        Read More »
      • അയ്യയ്യോ ! ഉയർന്ന പെൻഷന് ഇതുവരെ അപേക്ഷിച്ചില്ലേ? സമയപരിധി ജൂൺ 26 വരെ മാത്രം

        ദില്ലി: എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി ഈ മാസം അവസാനിക്കും. മെയ് വരെയായിരുന്നു ആദ്യം ഇപിഎഫ്ഒ അനുവദിച്ചിരുന്ന സമയപരിധി. എന്നാൽ കാലാവധി വീണ്ടും നീട്ടി. ജൂൺ 26 വരെയാണ് ഇപ്പോൾ സമയപരിധി. ഇത് രണ്ടാം തവണയാണ് ഇപിഎഫ്ഒ സമയപരിധി നീട്ടുന്നത്. 2022 നവംബർ 4-ന് നൽകിയ ഉത്തരവിലാണ് സുപ്രീം കോടതി ആദ്യം മാർച്ച് 3 വരെ സമയപരിധി നിശ്ചയിച്ചത്. താൽപ്പര്യമുള്ള വരിക്കാർക്ക് ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കാൻ അനുവദിക്കുന്നതിനായി ഇപിഎഫ്ഒ പിന്നീട് മെയ് 3 വരെ സമയപരിധി നീട്ടി. പിന്നീട് 26 ജൂൺ 2023 വരെ നീട്ടി. സുപ്രീം കോടതി വിധിയിൽ സമയപരിധി നിശ്ചയിച്ചതിന് ശേഷം യോഗ്യരായ ജീവനക്കാർക്കുള്ള ഓൺലൈൻ അപേക്ഷാ സൗകര്യം പുനഃസ്ഥാപിക്കാൻ ഇപിഎഫ്ഒ ഏറെ സമയമെടുത്തതാണ് സമയപരിധി നീട്ടിയതിന് കാരണം. എംപ്ലോയീസ് പെൻഷൻ പദ്ധതി ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ വിരലിലെണ്ണാവുന്ന ആളുകൾക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. തുടക്കത്തിൽ സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ഈ…

        Read More »
      • മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

        കോട്ടയം: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന (പി.എം.എം.എസ്.വൈ 2021-22,2022-2023) പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് യൂണിറ്റിനു ചെലവാകുന്ന തുകയുടെ 40 ശതമാനം നിരക്കിലും പട്ടിക വിഭാഗത്തിൽപ്പെട്ടവർക്ക് 60 ശതമാനം നിരക്കിലും സബ്സിഡി ലഭിക്കും. അപേക്ഷകർ അതത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടണം. ഫോൺ നം: കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് – 0481 2566823, കോട്ടയം മത്സ്യഭവൻ – 0481 2566823, വൈക്കം മത്സ്യഭവൻ – 04829 291550, പാലാ മത്സ്യഭവൻ 0482 2299151. അപേക്ഷകൾ ജൂൺ 15 ന് വൈകുന്നേരം അഞ്ചുമണിക്കു മുമ്പ് സമർപ്പിക്കണം.

        Read More »
      • 10 ലക്ഷം ഇട്ടാൽ 20 ലക്ഷം തിരിച്ചെടുക്കാം! നിക്ഷേപം ഡബിൾ ആക്കാം.. സുരക്ഷിത പദ്ധതി ഇതാ!

        പണം ലാഭിക്കാനും, വരുമാനമുണ്ടാക്കാനും വ്യത്യസ്ത നിക്ഷേപപദ്ധതികൾ ഇന്ന് നിലവിലുണ്ട്. എന്നാൽ രാജ്യത്തെ ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം ഇപ്പോഴും ബാങ്ക്, പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ എൽഐസി സ്കീമുകൾ തന്നെയൈണ് തെരഞ്ഞെടുക്കുക . നിക്ഷേപങ്ങൾക്ക് മികച്ച റിട്ടേൺ ഉറപ്പുനൽകുന്ന, നിക്ഷേപം ഇരട്ടിയാക്കുന്ന പോസ്റ്റ് ഓഫീസിന്റെ അത്തരമൊരു പദ്ധതിയെക്കുറിച്ച് നോക്കാം. പോസ്റ്റ് ഓഫീസ് കിസാൻ വികാസ് പത്ര: ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. കൂടാതെ 2.5 വർഷത്തെ ലോക്ക്-ഇൻ കാലയളവും നൽകുന്നു. 1000 രൂപ മുതൽ നിക്ഷേപിക്കാം. 100 രൂപയുടെ ഗുണിതമായി നിക്ഷേപം ഉയർത്താം. നിക്ഷേപത്തിന് പരിധിയില്ല. പ്രായ പരിധിയില്ലാതെ നിക്ഷേപിക്കാനും സാധിക്കും. പണം ലാഭിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു കിസാൻ വികാസ് പത്രയുടെ പ്രാരംഭ ലക്ഷ്യം. കേന്ദ്ര ഗവൺമെന്റ് നടത്തുന്ന ഒരു ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണിത്. പണം ഇരട്ടിയാകും ഈ പോസ്റ്റ് ഓഫീസ് സ്കീമിൽ, നിക്ഷേപം കാലാവധിയോളം തുടർന്നാൽ നിക്ഷേപിച്ച തുക ഇരട്ടിയാകും എന്നതാണ് കിസാൻ വികാസ് പത്രയുടെ നേട്ടം.…

        Read More »
      Back to top button
      error: