February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      December 29, 2023

      ആധാർ കാർഡ് ഉപയോഗിച്ച് തൽക്ഷണ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവയാണ്…

      Business

      • സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു; പവന് 37,000 രൂപ

        കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപയാണ് കൂടിയത്. ഇന്നത്തെ പവന്‍ വില 37,000 രൂപ. ഗ്രാമിന് 35 രൂപ കൂടി 4625ല്‍ എത്തി. ഏതാനും ദിവസമായി സ്വര്‍ണ വില ചാഞ്ചാട്ടം പ്രകടപ്പിക്കുകയാണ്. ഈ മാസം 12ന് കുതിച്ചുകയറിയ വില 16 മുതല്‍ താഴുകയായിരുന്നു. എന്നാല്‍ പതിനെട്ടിന് വില വീണ്ടും ഉയര്‍ന്നു. ഇതിനിടെ പതിനാറിനും പതിനെട്ടിനും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ രണ്ടു നിലവാരത്തില്‍ കച്ചവടം നടക്കുകയും ചെയ്തു. യുക്രൈന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യാന്തര മൂലധന വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.    

        Read More »
      • പേടിഎമ്മിന് വായ്പാ വിതരണത്തില്‍ റെക്കോഡ് നേട്ടം

        ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ പേയ്‌മെന്റ് സാമ്പത്തിക സേവന കമ്പനിയായ പേടിഎം ജനുവരിയില്‍ വായ്പാ വിതരണത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ചു. പേടിഎമ്മിന്റെ ഉടമകളായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജനുവരിയില്‍ 1.9 ദശലക്ഷം വായ്പകളാണ് വിതരണം ചെയ്തത്. പ്രതിവര്‍ഷം 331 ശതമാനം വളര്‍ച്ച. മൊത്തം മൂല്യം 921 കോടി രൂപയായി ഉയര്‍ന്നു. മൂല്യത്തിന്റെ കാര്യത്തില്‍ വാര്‍ഷിക വളര്‍ച്ചാനിരക്ക് 334 ശതമാനമാണ്. ഓഫ്‌ലൈന്‍ പേയ്‌മെന്റ് ശക്തിപ്പെടുത്തന്നതിന് 2.3 ദശലക്ഷം ഉപകരണങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. ശരാശരി പ്രതിമാസ ഇടപാടുകളിലും വര്‍ധന ഉണ്ടായി. 68.9 ദശലക്ഷം. വാര്‍ഷിക വളര്‍ച്ച 40 ശതമാനം. പേടിഎം വാലറ്റ്, പേടിഎം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട്, മറ്റു ബാങ്കുകളുടെ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, യു.പി.ഐ എന്നിവ പ്രോസസ് ചെയ്യുന്ന, വ്യാപാരി പേയ്‌മെന്റായ, ഗ്രോസ് മെര്‍ക്കന്‍ഡൈസ് മൂല്യം 83, 481 കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷിക വളര്‍ച്ച 105 ശതമാനം. പേടിഎം പോസ്റ്റ്‌പെയ്ഡ്, മര്‍ച്ചന്റ് ലോണ്‍, വ്യക്തിഗത വായ്പകള്‍…

        Read More »
      • കോവിഡിൽ ജോലി നഷ്ടമായവർക്കായി സ്‌കൗട്ട് പോർട്ടൽ

        തിരുവനന്തപുരം: കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരുൾപ്പെടെയുള്ള അഭ്യസ്തവിദ്യരും പരിചയ സമ്പന്നരുമായ ഉദ്യോഗാർഥികൾക്ക് തൊഴിലവസരമൊരുക്കുന്ന പോർട്ടലുമായി സ്‌കൗട്ട് സ്റ്റാർട്ടപ്. ഉദ്യോഗാർഥികൾക്ക് പുതിയ തൊഴിൽ തേടുന്നതിനും നൈപുണ്യ വികസനത്തിനും സ്‌കൗട്ട് പോർട്ടലിന്റെ സഹായം തേടാം. കമ്പനികൾക്ക് നിയമന പ്രക്രിയ ലളിതമാക്കാനും ഇതുവഴി സാധിക്കും. വർധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാനും നൈപുണ്യ ശേഷി വികസനവും ലക്ഷ്യമിട്ടാണ് സ്റ്റാർട്ടപ് ആരംഭിച്ചതെന്ന് സ്‌കൗട്ട് ചെയർമാൻ ഡോ.എം.അയ്യപ്പൻ (എച്ച്.എൽ.എൽ. മുൻ സി.എം.ഡി) പറഞ്ഞു. ഉദ്യോഗാർഥികൾക്ക് യോഗ്യത ഉണ്ടെങ്കിലും തൊഴിൽ വൈദഗ്ധ്യമില്ലെന്നത് ഈ രംഗത്തെ വലിയ പ്രതിസന്ധിയാണെന്നും വിദ്യാഭ്യാസ മേഖലയിലെ കാലോചിതമായ പരിഷ്‌കാരങ്ങളിലൂടെ മാത്രമേ ഒരു പരിധി വരെ ഇത് പരിഹരിക്കപ്പെടുകയുള്ളൂവെന്നും കമ്പനി ഡയറക്ടർ ഡോ.കുഞ്ചറിയ പി. ഐസക് (കെ.ടി.യു മുൻ വൈസ് ചാൻസലർ) ചൂണ്ടിക്കാട്ടി. യുവ എൻജിനീയർമാരായ മാത്യു പി. കുരുവിള, മാത്യൂ ജോർജ്, രാഹുൽ ചെറിയാൻ എന്നിവരാണ് സ്‌കൗട്ട് സ്റ്റാർട്ടപ്പിനു പിന്നിൽ. എല്ലാ മേഖലകളിലെയും തൊഴിലന്വേഷകർക്കായി സ്‌കൗട്ട് നിലവിൽ രജിസ്‌ട്രേഷനായി തുറന്നിട്ടുണ്ടെന്ന് സ്‌കൗട്ട് സി.ഇ.ഒ മാത്യു കുരുവിള പറഞ്ഞു. ഉദ്യോഗാർഥികൾക്ക്…

        Read More »
      • ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനം ഫെഡ്ഫിന ഐപിഒ വിപണിയിലേക്ക്

        കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനം ഫെഡ്ഫിന (ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസ്) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഐപിഒയ്ക്കായുള്ള രേഖകള്‍ ഫെഡ്ഫിന സെബിക്ക് സമര്‍പ്പിച്ചു. ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനമായ ഫെഡ്ഫിനയുടെ 74 ശതമാനം ഓഹരികളാണ് നിലവില്‍ ഫെഡറല്‍ ബാങ്കിന് ഉള്ളത്. 900 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 45,714,286 ഓഹരികളുമാണ് വില്‍ക്കുന്നത്. ഇതില്‍ 16,497,973 ഓഹരികള്‍ ഫെഡറല്‍ ബാങ്കിന്റേയും 29,216,313 ഓഹരികള്‍ ട്രൂ നോര്‍ത്ത് ഫണ്ട് വിഐ എല്‍എല്‍പിയുടേതുമാണ്. 2018ലാണ് ഫെഡ്ഫിനയുടെ 26 ശതമാനം ഓഹരികള്‍ 400 കോടി രൂപയ്ക്ക് ട്രൂ നോര്‍ത്ത് സ്വന്തമാക്കിയത്. ഐപിഒയ്ക്ക് ശേഷം ഫെഡ്ഫിനയില്‍ ഫെഡറല്‍ ബാങ്കിന്റെ ഓഹരി വിഹിതം 51 ശതമാനമായി കുറയും. ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനമായി ഐപിഒയ്ക്ക് ശേഷവും ഫെഡ്ഫിന തുടരും. പുതിയ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക ടയര്‍-1 നഗരങ്ങളിലെ മൂലധന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. 2010ല്‍ എന്‍ഫിഎഫ്‌സി ലൈസന്‍സ് ലഭിച്ച ഫെഡ്ഫിനയ്ക്ക് 520ല്‍…

        Read More »
      • രാജ്യത്തെ വ്യാവസായിക പ്രവര്‍ത്തനങ്ങളുടെ വേഗത വരും മാസങ്ങളില്‍ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

        ന്യൂഡല്‍ഹി: രാജ്യത്തെ വ്യാവസായിക പ്രവര്‍ത്തനങ്ങളുടെ വേഗത വരും മാസങ്ങളില്‍ വര്‍ധിച്ചേക്കുമെന്ന് ക്രിസില്‍ റിപ്പോര്‍ട്ട്. ഉപഭോഗത്തിലും നിക്ഷേപ ആവശ്യകതയിലും ക്രമാനുഗതമായ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ഡിസംബറിലെ വ്യാവസായിക ഉല്‍പാദന സൂചിക (ഐഐപി) പ്രകാരം 0.4 ശതമാനം വളര്‍ച്ചയാണ് വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ കൈവരിച്ചത്. എന്നാല്‍ നവംബറില്‍ ഇത് 1.3 ശതമാനമായിരുന്നു. ഒമിക്രോണ്‍ വ്യാപനം മൂലം ഈ വര്‍ഷം ജനുവരിയില്‍ രാജ്യത്തെ വ്യാവസായിക വളര്‍ച്ചയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. രാജ്യത്തെ ചരക്ക് ഗതാഗത സംവിധാനത്തില്‍ ഉള്‍പ്പടെ ഇത് ചെറിയ തോതില്‍ തടസ്സം സൃഷ്ടിച്ചിരുന്നു. എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം കുറയുന്നതിനാല്‍ വരും മാസങ്ങളില്‍ നിക്ഷേപ ആവശ്യങ്ങള്‍ ഉള്‍പ്പടെ വര്‍ധിക്കുന്നതിനുള്ള സാധ്യതയാണ് മുന്നിലുള്ളതെന്നും ക്രിസില്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വ്യാവസായിക രംഗത്ത് വേഗത കൈവരിക്കുന്നത് കൊണ്ട് അസംസ്‌കൃത വസ്തുക്കളുടെ വിതരണത്തില്‍ നേരിട്ടിരുന്ന തടസ്സങ്ങള്‍ ഉള്‍പ്പടെ ലഘൂകരിക്കുവാന്‍ സാധിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ നിക്ഷേപ ആവശ്യകതയും ഉപഭോഗവും നേരത്തെ മന്ദഗതിയിലായത് ഉല്‍പാദന മേഖലയെ ഉള്‍പ്പടെ പിന്നോട്ടടിച്ചിരുന്നു. മേഖലകള്‍…

        Read More »
      • റിലയന്‍സും ആമസോണുമായുള്ള കൊമ്പുകോര്‍ക്കല്‍ കായികമായി

        മുംബൈ: ഇന്ത്യയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും ആമസോണുമായുള്ള കൊമ്പുകോര്‍ക്കല്‍ കായികമായി. ക്രിക്കറ്റ് മൈതാനത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. രാജ്യത്തെ കായിക മാമാങ്കമായ ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കാന്‍ ഇരു കമ്പനികളും ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഏറ്റവും അധികം ആരാധകരുള്ള ലോകത്തെ വലിയ രണ്ടാമത്തെ കായിക വിനോദമാണ് ക്രിക്കറ്റ്. പങ്കാളികളായ വിയാകോം18നുമായി ചേര്‍ന്ന് സംപ്രേക്ഷണാവകാശം നേടാന്‍ നിക്ഷേപകരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് റിലയന്‍സ്. 1.6 ബില്യണോളം ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യം. ഐപിഎല്‍ സംപ്രേക്ഷണാവകാശം റിലയന്‍സ് ജിയോ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ വളര്‍ച്ചയ്ക്കും നിര്‍ണായകമാണ്. എന്നാല്‍ സ്വന്തമായി ചാനല്‍ ഇല്ലാത്ത ആമസോണ്‍, പുതിയ ടെലിവിഷന്‍ പങ്കാളികളെ കണ്ടെത്തുമോ എന്ന് വ്യക്തമല്ല. നിലവില്‍ പ്രൈമിലൂടെയാണ് ആമസോണിന്റെ ക്രിക്കറ്റ് സംപ്രേക്ഷണം. അതിനാല്‍ ഡിജിറ്റല്‍ അവകാശം മാത്രം സ്വന്തമാക്കാനും ആമസോണ്‍ ശ്രമിച്ചേക്കാം. ഇന്ത്യയില്‍, പ്രൈമിന്റെ വളര്‍ച്ചയ്ക്ക് ഐപിഎല്‍ ഉപയോഗിക്കുകയാണ് ആമസോണിന്റെയും ലക്ഷ്യം. 2021ല്‍ സീസണിന്റെ ആദ്യ പകുതിയില്‍ മാത്രം 350 മില്യണ്‍ കാഴ്ചക്കാരാണ് ഐപിഎല്ലിന് ഉണ്ടായിരുന്നത്. വരുന്ന സീസണ്‍ മുതല്‍ രണ്ട് ടീമുകള്‍ കൂടി…

        Read More »
      • ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ എണ്ണം 2.5 മടങ്ങ് വര്‍ധിച്ചു

        ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒമ്പത് പ്രമുഖ നഗരങ്ങളിലെ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ എണ്ണം 2.5 മടങ്ങോളം വര്‍ധിപ്പിച്ചതായി ഊര്‍ജ മന്ത്രാലയം. ഡല്‍ഹി അടക്കമുള്ള ഒമ്പത് നഗരങ്ങളിലെ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണമാണ് നാല് മാസത്തിനിടെ 2.5 മടങ്ങോളമാക്കി ഉയര്‍ത്തിയത്. സൂറത്ത്, പുനെ, അഹമ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് കൂടുതല്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത്. ഊര്‍ജ്ജ മന്ത്രാലയം പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021 ഒക്ടോബറിനും 2022 ജനുവരിക്കും ഇടയില്‍ 678 പൊതു ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അധികമായി സ്ഥാപിച്ചതായി പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയിലെ ആകെ 1,640 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ 940 എണ്ണവും ഈ നഗരങ്ങളിലാണ്. നാല് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഒമ്പത് നഗരങ്ങളിലാണ് ഇവി ചാര്‍ജിംഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രം ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. അതേസമയം, ഇന്ത്യയിലുടനീളം 22,000 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയിലെ ഓയ്ല്‍ കമ്പനികള്‍. ഇന്ത്യന്‍ ഓയ്ല്‍ 10,000 ഇവി ചാര്‍ജിംഗ്…

        Read More »
      • രാജ്യത്തെ കോടീശ്വര കുടുംബങ്ങളുടെ എണ്ണത്തില്‍ 11 % വര്‍ധന

        മുംബൈ: രാജ്യത്തെ കോടീശ്വര കുടുംബങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 11 ശതമാനത്തിന്റെ വര്‍ധന. ദി ഹുറുണ്‍ ഇന്ത്യ വെല്‍ത്ത് റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. ഡോളര്‍ മില്യണെയര്‍ എന്നാണ് ഹുറുണ്‍ ഈ വിഭാഗത്തെ വിശേഷിപ്പിക്കുന്നത്. കുറഞ്ഞത് ഏഴ് കോടി രൂപയുടെ ആസ്ഥിയുള്ള കുടുംബങ്ങളെയാണ് ഹുറുണ്‍ കോടീശ്വര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 4.58 ലക്ഷം ഇന്ത്യന്‍ കുടുംബങ്ങളാണ് കോടീശ്വര പട്ടികയില്‍ ഇടം നേടിയത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 30 ശതമാനം വര്‍ധനവോടെ ഇന്ത്യന്‍ കോടീശ്വര കുടുംബങ്ങളുടെ എണ്ണം 6 ലക്ഷത്തിലെത്തുമെന്നും ഹുറുണ്‍ പറയുന്നു. രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണത്തില്‍ മുംബൈ (20,300 കുടുംബങ്ങള്‍) ആണ് ഒന്നാമത്. ന്യൂഡല്‍ഹി (17,400), കൊല്‍ക്കത്ത (10,500) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇന്ത്യന്‍ കോടീശ്വരന്മാരുടെ ഹോബികള്‍, മാനസിക സന്തോഷം, മക്കളുടെ വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള കാര്യങ്ങളും സര്‍വ്വെയില്‍ ഹുറുണ്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. സര്‍വ്വെയില്‍ പങ്കെടുത്ത കോടീശ്വരന്മാരില്‍ വ്യക്തിപരവും തൊഴില്‍ പരവുമായി സന്തോഷം കണ്ടെത്തുന്നവര്‍ 66 ശതമാനം മാത്രമാണ്. ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നവരുടെ…

        Read More »
      • സം​സ്ഥാ​ന​ത്തു സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി

        സം​സ്ഥാ​ന​ത്തു സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് ഇ​ന്നു വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,610 രൂ​പ​യും പ​വ​ന് 36,880 രൂ​പ​യു​മാ​യി. ഇന്നലെ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞിരുന്നു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇന്നലെ കു​റ​ഞ്ഞ​ത്. മിനിയാന്നും സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞിരുന്നു. ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് അന്നു കു​റ​ഞ്ഞ​ത്.

        Read More »
      • 6943.37 കോടി രൂപയുടെ 44 വികസന പദ്ധതിക്ക്‌ കിഫ്‌ബി ഡയറക്ടർ ബോർഡിന്റെ അനുമതി

          പൊതുമരാമത്ത്, ആരോഗ്യ–- വ്യവസായ മേഖലകളിലായി 6943.37 കോടി രൂപയുടെ 44 വികസന പദ്ധതിക്ക്‌ കിഫ്‌ബി ഡയറക്ടർ ബോർഡ്‌ അനുമതി നൽകിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികൾക്ക്‌ 4397.88 കോടി രൂപയാണ്‌ പുതുതായി അനുവദിച്ചത്‌. ജലവിഭവ വകുപ്പിന്റെ 273.52 കോടിയുടെ നാലു പദ്ധതിയും ആരോഗ്യവകുപ്പിന്റെ 392.14 കോടിയുടെ ഏഴു പദ്ധതിയുമുണ്ട്‌. വെസ്റ്റ് കോസ്റ്റ് കനാൽ വിപുലീകരണത്തിന് മൂന്നു പദ്ധതിയിൽ 915.84 കോടി നീക്കിവച്ചു. കൊച്ചി –- ബംഗളൂരു വ്യവസായ ഇടനാഴിയിൽ എറണാകുളം അയ്യമ്പുഴയിൽ ഗിഫ്റ്റ് (ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ട്രേഡ്) സിറ്റി സ്ഥലമേറ്റെടുപ്പിന്‌ 850 കോടി അനുവദിച്ചു. ആയുഷ് വകുപ്പിനു കീഴിൽ അന്താരാഷ്‌ട്ര ആയുർവേദ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ രണ്ടാംഘട്ട സ്ഥലമേറ്റെടുപ്പിന്‌ 114 കോടി രൂപയുമുണ്ട്‌. ബോർഡ്‌ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി. പിഡബ്ല്യുഡിയിൽ 52.5 കോടിയുടെ  അതിവേഗാനുമതി സംസ്ഥാനത്ത്‌ 52.51 കോടി രൂപ ചെലവിട്ടുള്ള  12 നിർമാണപ്രവൃത്തിക്ക്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ഭരണാനുമതി നൽകി. മന്ത്രി പി…

        Read More »
      Back to top button
      error: