February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      December 29, 2023

      ആധാർ കാർഡ് ഉപയോഗിച്ച് തൽക്ഷണ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവയാണ്…

      Business

      • കാര്‍ഷിക കയറ്റുമതിയില്‍ നേട്ടവുമായി ഇന്ത്യ; 20% ഉയര്‍ന്ന് 50.21 ബില്യണ്‍ ഡോളറിലെത്തി

        ന്യൂഡല്‍ഹി: കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടിലും കാര്‍ഷിക കയറ്റുമതിയില്‍ നേട്ടവുമായി ഇന്ത്യ. 2021-22 കാലയളവില്‍ ഏകദേശം 20 ശതമാനം ഉയര്‍ന്ന് 50.21 ബില്യണ്‍ ഡോളറിലെത്തിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. കാര്‍ഷിക ചരക്കുകളില്‍, 9.65 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി വരുമാനം നേടിയ അരി കയറ്റുമതിയാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.35 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഗോതമ്പ് കയറ്റുമതി 2020-21 സാമ്പത്തിക വര്‍ഷം 567 മില്യണ്‍ ഡോളറായിരുന്നത് 2021-22 ല്‍ 2.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. പാലുല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും രാജ്യം കാര്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2020-21ല്‍ 323 മില്യണ്‍ ഡോളറില്‍ നിന്ന് 2021-22 ല്‍ 634 മില്യണ്‍ ഡോളറായി വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കന്നുകാലി ഇറച്ചി കയറ്റുമതി 3.30 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇറച്ചി കയറ്റുമതി 2020-21 ല്‍ 3.17 ബില്യണ്‍ ഡോളറായിരുന്നു. കോഴിയിറച്ചി ഉത്പന്നങ്ങളുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ 58 മില്യണ്‍ ഡോളറില്‍ നിന്ന് 2021-22 ല്‍…

        Read More »
      • പോര്‍ട്ടിയ ഓഹരി വിപണിയിലേക്ക്

        മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഹോം ഹെല്‍ത്ത് കെയര്‍ കമ്പനിയായ പോര്‍ട്ടിയ മെഡിക്കല്‍ പ്രൈവറ്റ് ലിമിറ്റഡ് ഓഹരി വിപണിയിലേക്ക് എത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ ഏകദേശം 900-1000 കോടി രൂപ സമാഹരിക്കാനാണ് പോര്‍ട്ടിയ മെഡിക്കല്‍ ലക്ഷ്യമിടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാരുടെ 700 കോടിയുടെ സെക്കന്‍ഡറി ഓഹരി വില്‍പ്പനയും 200 കോടിയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും അടങ്ങുന്നതായിരിക്കും ഐപിഒ. ഇതിന്റെ ഭാഗമായി മെയ് മാസത്തില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) ഫയല്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തെ കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐപിഒയിലൂടെ ലഭിക്കുന്ന തുക പോര്‍ട്ടിയ മെഡിക്കല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ഉപയോഗിക്കും. ബംഗളൂരു ആസ്ഥാനമായുള്ള കമ്പനി അതിന്റെ വെബ്സൈറ്റില്‍ പറയുന്നതനുസരിച്ച്, അമ്മയുടെയും കുട്ടികളുടെയും പരിചരണം, പോഷകാഹാരം, ഡയറ്റ് കണ്‍സള്‍ട്ടേഷന്‍, ഫിസിയോതെറാപ്പി, നഴ്സിംഗ്, ലാബ് ടെസ്റ്റുകള്‍, കൗണ്‍സിലിംഗ്, മുതിര്‍ന്നവര്‍ക്കുള്ള പരിചരണം,…

        Read More »
      • ബിഎസ്എന്‍എല്‍ 4 ജി നെറ്റ്വര്‍ക്ക്: 550 കോടി രൂപയുടെ ഓര്‍ഡര്‍ നേടി ടിസിഎസ് സംയുക്ത സംരംഭം

        ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ 4 ജി നെറ്റ്വര്‍ക്കിനായി ടിസിഎസിന്റെ നേതൃത്വത്തിലുള്ള സംയുക്ത സംരംഭം 550 കോടി രൂപയുടെ ഓര്‍ഡര്‍ നേടി. തുടക്കത്തില്‍ 6,000 മൊബൈല്‍ ടവറുകള്‍ വിന്യസിക്കും. വ്യാഴാഴ്ച്ചയാണ് കരാര്‍ ഒപ്പുവെച്ചത്. രാജ്യത്തുടനീളം 1.12 ലക്ഷം ടവറുകള്‍ സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ തദ്ദേശീയ തലത്തിലേക്ക് 4ജി ടെലികോം സേവനം ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റിനെ അറിയിച്ചു. ബിഎസ്എന്‍എല്‍ 4ജി നെറ്റ്വര്‍ക്കിനായി രാജ്യത്തുടനീളം 6,000 ടവറുകള്‍ ഉടന്‍ സ്ഥാപിക്കും. ശേഷം 6,000 ടവറുകളും, ഒടുവില്‍ ഒരു ലക്ഷം ടവറുകളും സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണെന്ന് ബിഎസ്എന്‍എല്‍ എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം തന്നെ 5ജി സാങ്കേതികവിദ്യയുടെ വികസനവും സമാന്തരമായി നടക്കുന്നുണ്ടെന്നും, ഇത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രാവര്‍ത്തികമാകുമെന്നും മന്ത്രി പറഞ്ഞു.

        Read More »
      • സിമന്റ് ആവശ്യകത 7 ശതമാനം വര്‍ധിക്കുമെന്ന് അംബുജ സിമന്റ്സ്

        ന്യൂഡല്‍ഹി: വിപണിയില്‍ സിമന്റിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നു. 2022ല്‍ ആവശ്യകത ഏഴ് ശതമാനത്തോളം വര്‍ധിച്ചതായി അംബുജ സിമന്റ്സ് അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനം, ഭവനങ്ങളുടെ വര്‍ധിക്കുന്ന ആവശ്യകത, ഗ്രാമീണ മേഖലയില്‍ നിന്നുള്ള വരുമാനം, വ്യാവസായിക വളര്‍ച്ച തുടങ്ങിയ ഘടകങ്ങള്‍ സിമന്റ് വ്യവസായത്തെ സഹായിക്കുമെന്ന് സ്വിസ് ബില്‍ഡിംഗ് മെറ്റീരിയല്‍ മേജര്‍ ഹോള്‍സിം ഗ്രൂപ്പിന്റെ (നേരത്തെ ലഫാര്‍ഗെ ഹോള്‍സിം) ഭാഗമായ അംബുജ സിമന്റ്‌സ് പറഞ്ഞു. 2022 ലെ കേന്ദ്ര ബജറ്റില്‍ പിഎംഎവൈ സ്‌കീമിന് (പ്രധാനമന്ത്രി ആവാസ് യോജന) കീഴില്‍ 48,000 കോടി രൂപയാണ് അനുവദിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 8 ദശലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുമെന്ന് കമ്പനിയുടെ പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള റെസിഡന്‍ഷ്യല്‍ ഹൗസിംഗ് പ്രോജക്റ്റുകളിലെ പ്രവര്‍ത്തനം കുത്തനെയുള്ള തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചു. കൂടാതെ കോവിഡിന് മുമ്പുള്ള നിലയിലേക്ക് ഇപ്പോള്‍ എത്തിയെന്ന് റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്താന്‍ നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്‌ലൈന്റെ (എന്‍ഐപി) സഹായം സര്‍ക്കാര്‍…

        Read More »
      • കടരഹിത കമ്പനിയായി ബാബാ രാംദേവിന്റെ രുചി സോയ; 2,925 കോടി രൂപയുടെ വായ്പ തിരിച്ചടച്ചു

        ന്യൂഡല്‍ഹി: കടരഹിത കമ്പനിയായി രുചി സോയ. ബാങ്കുകള്‍ക്ക് 2,925 കോടി രൂപ വായ്പാ തിരിച്ച് അടച്ചാണ് ബാധ്യത രഹിത കമ്പനിയായി ബാബാ രാംദേവിന്റെ പതഞ്ജലിക്ക് കീഴിലുള്ള രുചി സോയ മാറിയത്. ഭക്ഷ്യ എണ്ണ വിപണിയിലെ പ്രമുഖരാണ് രുചി സോയ. ഓഹരികളുടെ തുടര്‍ വില്‍പ്പനയിലൂടെ അടുത്തയിടെ 4300 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു. ഇതില്‍ നിന്നുള്ള നേട്ടമാണ് കട്ടം വീട്ടാന്‍ ഉപയോഗിച്ചത്. രുചി സോയ കടത്തില്‍ നിന്ന് മുക്തമായെന്ന് പതഞ്ജലി ആയുര്‍വേദിന്റെ മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ ട്വിറ്ററിലൂടെ അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനാണ് പണം നല്‍കിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയാണ് കണ്‍സോര്‍ഷ്യത്തിലെ മറ്റ് ബാങ്കുകള്‍. രുചി സോയയെ 2019ല്‍ പാപ്പരത്ത നടപടിയിലൂടെ 4,350 കോടി രൂപയ്ക്ക് പതഞ്ജലി ഏറ്റെടുത്തിരുന്നു. ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) അനുസരിച്ച് കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്തതിന്…

        Read More »
      • ബന്ധന്‍ ബാങ്കിന്റെ 3 ശതമാനം ഓഹരികള്‍ 1,522 കോടി രൂപയ്ക്ക് വിറ്റഴിച്ച് എച്ച്ഡിഎഫ്‌സി; നീക്കം ലയത്തിന് ശേഷം

        ന്യൂഡല്‍ഹി: എച്ച്ഡിഎഫ്സിയുടെ കൈവശമുണ്ടായിരുന്ന ബന്ധന്‍ ബാങ്കിന്റെ മൂന്ന് ശതമാനം ഓഹരികള്‍ വിറ്റഴിച്ചു. 1,522 കോടി രൂപയ്ക്കാണ് ഓഹരികള്‍ വിറ്റത്. എച്ച്ഡിഎഫ്സിയുടെ ലയന പ്രഖ്യാപനം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ ഇടപാട്. ബിഎസ്ഇ വിവരങ്ങള്‍ പ്രകാരം എച്ച്ഡിഎഫ്സി ബന്ധന്‍ ബാങ്കിലെ 3.08 ശതമാനം വരുന്ന 4,96,32,349 ഓഹരികളും വിറ്റഴിച്ചു. ഓഹരികള്‍ ഓരോന്നിനും ശരാശരി 306.61 രൂപ നിരക്കില്‍ 1,521.77 കോടി രൂപയ്ക്കാണ് വിറ്റത്. ബന്ധന്‍ ബാങ്കിലെ പൊതു ഓഹരി ഉടമയായ എച്ച്ഡിഎഫ്‌സി ഡിസംബറിലവസാനിച്ച പാദത്തിന്റെ അവസാനത്തില്‍ ബാങ്കില്‍ നിന്നും  9.89 ശതമാനം ഓഹരി കൈവശം വച്ചതായാണ് ഓഹരി വിപണി വിവരങ്ങള്‍ കാണിക്കുന്നത്. അതേസമയം, ഫ്രഞ്ച് ധനകാര്യസ്ഥാപനമായ സൊസൈറ്റി ജനറല്‍ ബന്ധന്‍ ബാങ്കിന്റെ 1.9 കോടിയിലധികം ഓഹരികള്‍ ഒന്നിന് 306.55 രൂപ നിരക്കില്‍ 585 കോടി രൂപയ്ക്ക് ഏറ്റെടുത്തു. ബിഎസ്ഇയില്‍ ഇന്നലെ ബന്ധന്‍ ബാങ്കിന്റെ ഓഹരികള്‍ 2.60 ശതമാനം ഉയര്‍ന്ന് 323.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

        Read More »
      • എല്‍ സാല്‍വദോറിന് പിന്നാലെ നിയമപരമായി ബിറ്റ്കോയിനെ അംഗീകരിച്ച് ഈ രാജ്യവും

        വടക്കേ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസ്, സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ ബിറ്റ്കോയിന്‍ ഉപയോഗിക്കാന്‍ നിയമപരമായി അംഗീകാരം നല്‍കി. എല്‍ സാല്‍വദോറിന് ശേഷം ബിറ്റ്കോയിന് ലീഗല്‍ ടെന്‍ഡര്‍ നല്‍കുന്ന ആദ്യ രാജ്യമാണ് ഹോണ്ടുറാസ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഹോണ്ടുറാസിന്റെ അയല്‍ രാജ്യമായ എല്‍ സാല്‍വദോര്‍ ബിറ്റ്കോയിനെ ലീഗല്‍ ടെന്‍ഡറായി അംഗീകരിച്ചത്. ഏതെങ്കിലും ഒരു ക്രിപ്റ്റോ കറന്‍സിയെ ലീഗല്‍ ടെന്‍ഡറായി അംഗീകരിച്ച ആദ്യ രാജ്യവും എല്‍ സാല്‍വദോര്‍ ആണ്. ഒരു കറന്‍സിയെ നിയമപരമായി ഇടപാടുകള്‍ നടത്താന്‍ അംഗീകരിക്കുന്നതിനെ ആണ് ലീഗല്‍ ടെന്‍ഡര്‍ എന്ന് പറയുന്നത്. വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് 2020ല്‍ നിലവില്‍ വന്ന ഹോണ്ടുറാസ് പ്രോസ്പര എന്ന സ്പെഷ്യല്‍ ഇക്കണോമിക് സോണിലാണ്, ബിറ്റ്കോയിന്‍ ഉപയോഗിക്കാന്‍ അനുമതി. നേരത്തെ ഹോണ്ടുറാസ് മൊത്തത്തില്‍ ബിറ്റ്കോയിന്‍ നിയമപരമാക്കുമെന്ന രീതിയല്‍ വാര്‍ത്തകള്‍ വന്നിരുന്നു. പ്രാദേശിക സര്‍ക്കാരുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ബിറ്റ്കോയിന്‍ ബോണ്ടുകള്‍ പുറത്തിറക്കാനും സ്പെഷ്യല്‍ ഇക്കണോമിക്ക് സോണില്‍ അനുമതി ഉണ്ടാവും. റോട്ടന്‍ ദ്വീപിന്റെ ഭാഗങ്ങളും അറ്റ്ലാന്റിക് തീരത്തുള്ള…

        Read More »
      • അബുദാബിയില്‍നിന്ന് മൂന്ന് അദാനി കമ്പനികളിലേക്ക് കോടികളുടെ നിക്ഷേപം

        മുംബൈ: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളിലേക്ക് അബുദാബിയില്‍ നിന്ന് പണം ഒഴുകിയെത്തുന്നു. അബുദാബിയിലെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനിയാണ് ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ വികാസം കാലേക്കൂട്ടി മനസിലാക്കി വന്‍ നിക്ഷേപവുമായി എത്തുന്നത്. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, അദാനി എന്റര്‍പ്രൈസസ് എന്നിവ ഐ എച്ച് സിയുടെ നിക്ഷേപത്തിന് സമ്മതം മൂളിക്കഴിഞ്ഞു. എങ്കിലും കമ്പനികളിലെ ഓഹരി ഉടമകളുടെയും സെബിയുടെയും അനുമതി കൂടി ലഭിച്ചാലേ നിക്ഷേപവുമായി മുന്നോട്ട് പോകാനാവൂ. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡില്‍ ഐ എച്ച് സി 3850 കോടി രൂപയാണ് നിക്ഷേപിക്കുക. 3850 കോടി രൂപ അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡിലും 7700 കോടി രൂപ അദാനി എന്റര്‍പ്രസസ് ലിമിറ്റഡിലും നിക്ഷേപിക്കും. അനുമതി ലഭിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ ഓഹരി കൈമാറ്റം പൂര്‍ത്തിയാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐ.എച്ച്.സിയില്‍ നിന്നുള്ള മൂലധനം ഉപയോഗിച്ച് തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാവും അദാനി ശ്രമിക്കുകയെന്ന് വ്യക്തം. ഇപ്പോള്‍ തന്നെ അദാനി ഗ്രീന്‍ എനര്‍ജി…

        Read More »
      • റിപ്പോ നിരക്കില്‍ മാറ്റമില്ല; റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനം

        മുംബൈ: റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതെ ഏപ്രില്‍ ഒന്നിന് ആരംഭിച്ച പുതിയ സാമ്പത്തിക വര്‍ഷത്തിലെ പണനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് നിലവിലെ 4 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. ആര്‍ബിഐയുടെ മോണിട്ടറി പോളിസി കമ്മിറ്റി യോഗത്തിന് ശേഷം ഗവര്‍ണര്‍ ശക്തികാന്തദാസ് ആണ് ഇക്കാര്യമറിയിച്ചത്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കാണ് റിപോ നിരക്ക്. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിന് നല്‍കുന്ന പലിശ നിരക്കാണ് റിവേഴ്‌സ് റിപ്പോ. ഇവ രണ്ടും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലെ ബെഞ്ച്മാര്‍ക്ക് പലിശ നിരക്കുകളായി കണക്കാക്കപ്പെടുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സെന്‍ട്രല്‍ ബാങ്ക് മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) നിരക്കില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച 7.2 ശതമാനമായി കുറച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ 7.8 ശതമാനമാണ് വളര്‍ച്ച പ്രതീക്ഷിച്ചിരുന്നത്. പണപ്പെരുപ്പം ഫെബ്രുവരി മാസത്തേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് ആര്‍ബിഐ പ്രവചിച്ചിട്ടുള്ളത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 5.7…

        Read More »
      • ഫ്ളിപ്കാര്‍ട്ട് ഹെല്‍ത്ത്കെയര്‍ രംഗത്തേക്ക്; ഫ്ളിപ്കാര്‍ട്ട് ഹെല്‍ത്ത്പ്ലസ് വരുന്നു

        വോള്‍മാര്‍ട്ട് പിന്തുണയുള്ള ഫ്ളിപ്കാര്‍ട്ട് ഹെല്‍ത്ത്കെയര്‍ രംഗത്തേക്ക്. ഫ്ളിപ്കാര്‍ട്ട് ഹെല്‍ത്ത്പ്ലസ് എന്ന ആപ്പ് ആണ് ഈ രംഗത്തേക്ക് മത്സരിക്കാന്‍ ഫ്ളിപ്കാര്‍ട്ട് ഒരുക്കിയിട്ടുള്ളത്. ആപ്പ് ഇപ്പോള്‍ തന്നെ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. ഇന്ത്യയില്‍ ആകമാനം 20000 പിന്‍കോഡുകളില്‍ ആപ്പിന്റെ സേവനങ്ങള്‍ ലഭ്യമാകും. ആപ്പ് ഉടന്‍ തന്നെ ഐഒഎസിലും ലഭ്യമായിത്തുടങ്ങുമെന്നാണ് അറിയുന്നത്. നെറ്റ്മെഡ്സ്, ഫാര്‍മീസി ആപ്പുകളെ കയ്യടക്കിയിട്ടുള്ള റിലയന്‍സിനോടായിരിക്കും ഫ്ളിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസും മത്സരിക്കുക. റിലയന്‍സ് റീറ്റെയ്ലിന് കീഴിലാണ് ഹെല്‍ത്ത് കെയര്‍ വിഭാഗവും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. റീറ്റെയ്ല്‍ രംഗത്തേക്ക് ഓണ്‍ലൈന്‍ ഹെല്‍ത്ത് കെയര്‍ സേവനങ്ങളെ സംയോജിപ്പിക്കുന്ന ഫ്ളിപ്കാര്‍ട്ട് പദ്ധതി വോള്‍മാര്‍ട്ട് ഹെല്‍ത്തിനു പുറമെ ആരോഗ്യ മേഖലയിലെ മറ്റൊരു പ്രധാന ചുവടുവയ്പാകും. രാജ്യത്തെ വിവിധ ഭാഗങ്ങള്‍, പ്രത്യേകിച്ച് ഒറ്റപ്പെട്ട ഗ്രാമീണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഉള്ളിടങ്ങളിലേക്ക് ആരോഗ്യ സംരംക്ഷണ ഉപകരണങ്ങള്‍, മരുന്നുകള്‍, സേവനങ്ങള്‍ എന്നിവ എത്തിച്ചുകൊടുക്കാനുള്ള ആപ്പാണ് ഇത്. ഫ്ലിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസ് പ്ലാറ്റ്‌ഫോം ഇതിനായി 500-ലധികം സ്വതന്ത്ര വില്‍പനക്കാരുമായും രജിസ്റ്റര്‍ ചെയ്ത ഫാര്‍മസിസ്റ്റുകളുടെ ശൃംഖലയുമായും ഉടമ്പടി കരാറിലായിട്ടുണ്ട്. മെഡിക്കല്‍…

        Read More »
      Back to top button
      error: