Breaking News

 • സമാന്തര പ്രവര്‍ത്തനം വേണ്ട; തരൂരിനെ ഉന്നമിട്ട് അച്ചടക്കസമിതി

  തിരുവനന്തപുരം: പാര്‍ട്ടിയില്‍ സമാന്തര പ്രവര്‍ത്തനം പാടില്ലെന്ന് കെ.പി.സി.സി അച്ചടക്കസമിതി. ശശി തരൂരിന്റെ മലബാര്‍ പര്യടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. പരിപാടികള്‍ നടത്തുന്ന നേതാക്കള്‍ ഡി.സി.സികളെ മുന്‍കൂട്ടി അറിയിക്കണമെന്നും പാര്‍ട്ടി ചട്ടക്കൂടില്‍നിന്ന് എല്ലാവരും പ്രവര്‍ത്തിക്കണമെന്നും അച്ചടക്ക സമിതി നിര്‍ദേശം നല്‍കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായ അച്ചടക്ക സമിതി ഇന്നലെയാണ് യോഗം ചേര്‍ന്നത്. പാര്‍ട്ടിക്ക് എതിരല്ലാത്ത ഏതു യോഗത്തിലും ഏതു നേതാവിനും പങ്കെടുക്കാമെന്ന അഭിപ്രായത്തിലാണു സമിതി. എന്നാല്‍, പാര്‍ട്ടിയുടെ ചട്ടക്കൂടു പൊളിക്കാതെയും സൗഹൃദാന്തരീക്ഷം കളയാതെയും അച്ചടക്കം ലംഘിക്കാതെയും വേണം ഇതെല്ലാം. ഇക്കാര്യം അച്ചടക്ക സമിതിയുടെ നിര്‍ദേശമായി നേതാക്കള്‍ക്കു നല്‍കും. ഭിന്നിപ്പില്‍ നില്‍ക്കുന്ന നേതാക്കളുമായി അച്ചടക്ക സമിതിയെന്ന നിലയില്‍ ബന്ധപ്പെടുകയും ചെയ്യും. അതേസമയം, ശശി തരൂര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടനത്തില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിന്‍മാറിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു എം.കെ. രാഘവന്‍ എം.പി, കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു പരാതി നല്‍കിയിരുന്നു.  

  Read More »
 • കോട്ടയത്ത് ഷെല്‍ട്ടര്‍ ഹോമില്‍നിന്നു കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

  കോട്ടയം: മാങ്ങാനം ഷെല്‍ട്ടര്‍ ഹോമില്‍നിന്നു കാണാതായ ഒന്‍പതു പെണ്‍കുട്ടികളെ കണ്ടെത്തി. കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയില്‍ നിന്നാണ് കണ്ടെത്തിയത്. ഒരു പെണ്‍കുട്ടിയുടെ ബന്ധുവീട്ടില്‍ നിന്നാണ് ഒന്‍പതു പേരെയും കണ്ടെത്തിയത്. ബസിലാണ് കുട്ടികള്‍ കോട്ടയത്തുനിന്നു ഇലഞ്ഞിയിലെത്തിയത്. ഇവരെ മറ്റൊരു സുരക്ഷ കേന്ദ്രത്തിലേക്ക് മാറ്റും. സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നാണ് പെണ്‍കുട്ടികള്‍ പറഞ്ഞു. ഇന്നു രാവിലെയാണ് കോട്ടയം മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് ഒന്‍പതു പെണ്‍കുട്ടികളെ കാണാതായി. പോക്‌സോ കേസ് ഇരകളടക്കം വിവിധ കേസുകളുമായി ബന്ധപ്പെട്ട് പാര്‍പ്പിച്ചിരുന്നവരായിരുന്നു ഇവര്‍. രാവിലെ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് കാണാനില്ലെന്ന് അറിഞ്ഞത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എന്‍ജിഒയാണ് ഷെല്‍ട്ടര്‍ ഹോം നടത്തുന്നത്. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് കേസ് റജിസ്റ്റര്‍ െചയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.  

  Read More »
 • ”സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ കുറ്റകരമാക്കാനുള്ളതല്ല പോക്‌സോ നിയമം”

  ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികാതിക്രമങ്ങളില്‍നിന്ന് സംരക്ഷിക്കാനുള്ളതാണ് പോക്‌സോ നിയമമെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തെ കുറ്റകരമാക്കിത്തീര്‍ക്കാനുള്ളതല്ലെന്നും ഡല്‍ഹി ഹൈകോടതി. പോക്‌സോ ചുമത്തപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയായ യുവാവിന് ജാമ്യം നല്‍കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. 17 വയസുകാരിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തത്. 2021 ജൂണില്‍ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ ബന്ധുവായ ഒരാള്‍ക്ക് വിവാഹം ചെയ്ത് നല്‍കിയിരുന്നു. എന്നാല്‍, ഈ വിവാഹത്തില്‍ താല്‍പര്യമില്ലാതിരുന്ന പെണ്‍കുട്ടി അവിടെനിന്ന് ഓടിപ്പോരുകയും സുഹൃത്തായ യുവാവിന്റെ വീട്ടിലേക്ക് വരികയും ചെയ്തു. തുടര്‍ന്ന് പഞ്ചാബിലേക്ക് പോയ ഇരുവരും വിവാഹിതരായി. എന്നാല്‍, പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പോക്‌സോ പ്രകാരം കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ”എന്റെ അഭിപ്രായത്തില്‍ പോക്‌സോ നിയമത്തിന്റെ ലക്ഷ്യം 18 വയസില്‍ താഴെയുള്ളവരെ ലൈംഗിക ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കുകയെന്നുള്ളതാണ്. യുവാക്കളായ വ്യക്തികള്‍ തമ്മില്‍ പ്രണയത്തോടെയും പരസ്പര സമ്മതത്തോടെയുമുള്ള ബന്ധത്തെ കുറ്റകരമാക്കി മാറ്റാനുള്ളതല്ല. ഓരോ കേസിനെയും സാഹചര്യങ്ങളും വസ്തുതകളും അടിസ്ഥാനമാക്കി വേണം സമീപിക്കാന്‍. കാരണം,…

  Read More »
 • കുഫോസ് വി.സി നിയമനം ഹൈക്കോടതി റദ്ദാക്കി; സര്‍ക്കാരിന് തിരിച്ചടി

  കൊച്ചി: ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) വൈസ് ചാന്‍സലറായി ഡോ. കെ.റിജി ജോണിനെ നിയമിച്ച നടപടി റദ്ദാക്കി ഹൈക്കോടതി. യു.ജി.സി മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായിട്ടാണ് നിയമനം എന്നാരോപിച്ച് വി.സി നിയമന പട്ടികയില്‍ ഉണ്ടായിരുന്ന എറണാകുളം കടവന്ത്ര സ്വദേശിയായ ഡോ. കെ.കെ. വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. യു.ജി.സി ചട്ടപ്രകാരം പുതിയ സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനും കോടതി ഉത്തരവിട്ടു. വി.സി നിയമനം സംബന്ധിച്ച് ഗവര്‍ണര്‍സര്‍ക്കാര്‍ പോര് നടക്കുന്നതിനിടെ ഏറെ നിര്‍ണായകമാണ് ഹൈക്കോടതി വിധി. വിസി സ്ഥാനത്തുനിന്നും പുറത്താക്കാതിരിക്കാന്‍ കുഫോസ് വി.സിക്കും ഗവര്‍ണര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഹൈക്കോടതി വിധി കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച മറ്റു വിസിമാരുടെ കാര്യത്തിലും ഏറെ നിര്‍ണായകമാണ്. സേര്‍ച്ച് കമ്മിറ്റി ഏകകണ്ഠമായി ഡോ. കെ.റിജി ജോണിന്റെ പേര് നിര്‍ദേശിച്ചതു സര്‍വകലാശാല നിയമത്തിന് വിരുദ്ധമാണെന്നും അക്കാദമിക യോഗ്യതയില്ലാത്തവരാണ് സേര്‍ച്ച് കമ്മിറ്റിയിലുണ്ടായിരുന്നതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. മൂന്നു പേര്‍ ഉള്‍പ്പെടുന്ന പട്ടികയാണ്…

  Read More »
 • കോട്ടയത്ത് ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് പോക്സോ കേസ് ഇരയടക്കം 9 പെണ്‍കുട്ടികളെ കാണാതായി

  കോട്ടയം: മാങ്ങാനത്ത് സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍(അഭയകേന്ദ്രം)നിന്ന് ഒമ്പത് പെണ്‍കുട്ടികളെ കാണാതായി. പോക്സോ കേസിലെ ഇരയടക്കമുള്ളവരെയാണ് കാണാതായത്. പുലര്‍ച്ചെ 5.30-ഓടെ അധികൃതര്‍ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് കുട്ടികള്‍ ഇവിടെനിന്ന് കടന്നുകളഞ്ഞ കാര്യം അറിയുന്നത്. 12 പെണ്‍കുട്ടികള്‍ ഇവിടെ താമസിക്കുന്നുണ്ട്. പോക്സോ കേസുകളിലും കുടുംബ പ്രശ്നങ്ങളിലും അകപ്പെടുന്ന പെണ്‍കുട്ടികളാണ് ഇതില്‍ മിക്കവരും. മഹിളാ സമഖ്യ എന്‍.ജി.ഒ നടത്തുന്ന ഈ സ്വകാര്യ ഷെല്‍ട്ടര്‍ഹോമിന് ശിശുക്ഷേമ സമിതിയുടെ അംഗീകാരമുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളിലായി പെണ്‍കുട്ടികള്‍ ഇവിടെ പ്രതിഷേധം നടത്തിയിരുന്നതായാണ് വിവരം. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  Read More »
 • രഞ്ജിത്ത് വധക്കേസ് വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണം; സുപ്രീം കോടതിയില്‍ ഹര്‍ജി

  ന്യൂഡല്‍ഹി: ആര്‍.എസ്.എസ് പ്രവര്‍ത്തകനും ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിസിന്റെ വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കേസിലെ പ്രതികളായ 15 എസ്ഡിപിഐ പ്രവര്‍ത്തകരാണ് സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കൊല്ലപെട്ട രഞ്ജിത്ത് ശ്രീനിവാസന്‍ ആലപ്പുഴ ബാറിലെ അഭിഭാഷകന്‍ ആയിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകില്ലെന്ന് ആലപ്പുഴ കോടതിയിലെ അഭിഭാഷകര്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കേസ് മറ്റൊരു ജില്ലയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി കേസ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, മാവേലിക്കര കോടതി, ആലപ്പുഴ ജില്ലയുടെ ഭാഗമാണെന്നും അതിനാല്‍ മറ്റൊരു ജില്ലയിലേക്ക് മാറ്റണം എന്നും ആവശ്യപ്പെട്ടാണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകന്‍ എം.ആര്‍ രമേശ് ബാബുവാണ് പ്രതികളുടെ ഹര്‍ജി ഫയല്‍ ചെയ്തത്  

  Read More »
 • ഹിമാചലില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍; പ്രതീക്ഷ കൈവിടാതെ ബി.ജെ.പിയും കോണ്‍ഗ്രസും

  ഷിംല: ഹിമാചല്‍ പ്രദേശിലെ 68 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം. രാവിലെ 11 വരെ 17.98 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടെടുപ്പിനായി 7,884 പോളിങ് സ്റ്റേഷനുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സജ്ജീകരിച്ചിട്ടുണ്ട്. ആകെ 55.74 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. തുടര്‍ഭരണം പ്രതീക്ഷിക്കുന്ന ബി.ജെ.പിയും ഭരണവിരുദ്ധ വികാരം അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പില്‍ സാന്നിധ്യമറിയിക്കാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാര്‍ട്ടി. വിമതശല്യം ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരു പോലെ തലവേദനയാണ്. 68 അംഗ നിയമസഭയില്‍, നിലവില്‍ ബി.ജെ.പിക്ക് 45 സീറ്റുണ്ട്, കോണ്‍ഗ്രസിന് 22 സീറ്റും സി.പി.എമ്മിന് ഒരു സീറ്റുമാണുള്ളത്. പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം, സ്ത്രീകള്‍ക്കായി വന്‍ സൗജന്യങ്ങള്‍ പ്രഖ്യാപിച്ച ബിജെപിയുടെ പ്രകടന പത്രിക, അഗ്‌നിപഥ്, വിലക്കയറ്റം, തൊഴിലില്ലായ്മ, ആപ്പിള്‍ കര്‍ഷകരുടെ പ്രതിസന്ധി തുടങ്ങിയവയാണ് ഹിമാചല്‍ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങള്‍. ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ സംസ്ഥാനമായ…

  Read More »
 • കത്തു വിവാദത്തില്‍ മൊഴി നല്‍കിയെന്ന ആനാവൂരിന്റെ വാദം തള്ളി ക്രൈംബ്രാഞ്ച്

  തിരുവനന്തപുരം: കോര്‍പറേഷനിലെ കത്തു വിവാദത്തില്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയെന്നു സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതു ശരിയല്ലെന്നു കൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. മൊഴി നല്‍കാന്‍ ആനാവൂര്‍ സമയം നല്‍കുന്നില്ലെന്ന് കൈംബ്രാഞ്ച് വൃത്തങ്ങള്‍ ആവര്‍ത്തിച്ചു. മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടു ബുധനാഴ്ച രാത്രി ക്രൈംബ്രാഞ്ച് സംഘം ആനാവൂരിനെ ഫോണില്‍ വിളിച്ചിരുന്നു. പാര്‍ട്ടിക്കാര്യങ്ങളില്‍ തിരക്കിലാണെന്നും കത്തു കണ്ടിട്ടില്ലെന്നും ആനാവൂര്‍ പറഞ്ഞു. മാധ്യമങ്ങളില്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും ഫോണിലൂടെ സംസാരിച്ചത് മൊഴിയായി രേഖപ്പെടുത്തണമെന്നാണ് അദ്ദേഹം ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടെന്നാണ് വിവരം. പക്ഷേ, ഇതു ക്രൈംബ്രാഞ്ച് അംഗീകരിച്ചതായി സൂചനയില്ല. കത്തു വിവാദത്തില്‍, പാര്‍ട്ടി അന്വേഷണം ഉടന്‍ നടത്തുമെന്നു ആനാവൂര്‍ മാധ്യമങ്ങളോടു പറഞ്ഞു. ”മേയറെ വ്യക്തിഹത്യ നടത്തുകയാണ്. നിര്‍ധനയായ പെണ്‍കുട്ടിയെ അപമാനിക്കാനാണ് ശ്രമം. മാധ്യമങ്ങള്‍ അതിനു കൂട്ടു നില്‍ക്കുന്നു. മേയറെക്കുറിച്ച് നയാപൈസയുടെ അഴിമതി ആരോപിക്കാനാകുമോ?”-ആനാവൂര്‍ ചോദിച്ചു.  

  Read More »
 • ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനില്‍

  തിരുവനന്തപുരം: സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ നീക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനിലെത്തി. ഇന്നു രാവിലെയാണ് മന്ത്രിമാര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് അയച്ചത്. തന്നെ ബാധിക്കുന്ന ഓര്‍ഡിനന്‍സ് ആയതിനാല്‍ രാഷ്ട്രപതിയുടെ ശുപാര്‍ശയ്ക്ക് അയയ്ക്കുമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. രാഷ്ട്രപതിക്ക് അയച്ചാല്‍ തീരുമാനം ഉണ്ടാകുന്നതുവരെ ബില്‍ അവതരിപ്പിക്കാനാകില്ല. ഓര്‍ഡിനന്‍സ് രാഷ്ട്രപതി പരിഗണിക്കുമ്പോള്‍ അതിനു പകരമുള്ള ബില്‍ നിയമസഭയില്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്നു ചട്ടമുണ്ട്. അതിനാല്‍ നിയമനിര്‍മാണം അനിശ്ചിതമായി നീണ്ടേക്കും. ഇന്നു രാവിലെ തിരുവല്ലയിലേക്കു പോയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈകിട്ടു ഡല്‍ഹിക്കു തിരിക്കും. 20നു മാത്രമേ മടങ്ങിയെത്തുകയുള്ളൂ. കേരളത്തിനു പുറത്താണെങ്കിലും നിയമസഭ വിളിച്ചു ചേര്‍ക്കുന്നതിനു മുന്‍പ് രാജ്ഭവനില്‍ ഓര്‍ഡിനന്‍സ് ലഭിച്ചാല്‍ അത് ഇ ഫയല്‍ വഴി സ്വീകരിച്ച് നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ക്കു സാധിക്കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിയമസഭ വിളിച്ചു ചേര്‍ക്കുന്നതു ചര്‍ച്ച ചെയ്യും. നിയമസഭ ചേരാന്‍ തീരുമാനിച്ചാല്‍ പിന്നെ ഈ ഓര്‍ഡിനന്‍സിനു പ്രസക്തിയില്ല. ഗവര്‍ണര്‍ പദവി വഹിക്കുന്ന…

  Read More »
 • രാജീവ് ഗാന്ധി വധം: നളിനി ഉള്‍പ്പെടെ എല്ലാവരെയും വിട്ടയയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവ്

  ന്യൂഡല്‍ഹി:: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍, ആര്‍.പി. രവിചന്ദ്രന്‍ എന്നിവരുള്‍പ്പെടെ ആറുപേരെ വിട്ടയയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവ്. മുഴുവന്‍ പ്രതികളെയും മോചിപ്പിക്കണമെന്നാണ് ഉത്തരവ്. മോചിപ്പിക്കണമെന്ന ആവശ്യം തള്ളിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനു പിന്നാലെ നളിനിയും രവിചന്ദ്രനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പേരറിവാളനെ വിട്ടയയ്ക്കാനായി സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനു സമാനമായി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരം ഹൈക്കോടതിക്ക് അധികാരം പ്രയോഗിക്കാനാകില്ലെന്ന് നിരീക്ഷിച്ചായിരുന്നു ഇരുവരുടെയും ഹര്‍ജി ഹൈക്കോടതി തള്ളിയത്. പേരറിവാളന്റെ വിഷയത്തിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മോചനം തേടുകയാണെങ്കില്‍, നളിനിക്കു സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.  

  Read More »
Back to top button
error: