Feature
-
നടപ്പിന്റെ നല്ല ഗുണങ്ങൾ അറിയാതെ പോകരുത് !
ചെറിയ ദൂരം പോലും നടക്കാൻ മടിയുള്ളവരാണ് ഇന്ന് നമ്മൾ.കാരണം ഓരോ വീട്ടിലും ഒന്നും രണ്ടും വണ്ടികളുണ്ട്.എന്നാൽ നടപ്പിന്റെ ഈ പത്ത് ഗുണങ്ങൾ അറിഞ്ഞാൽ ഇന്നുമുതൽ നടപ്പ് നിങ്ങളുമൊരു ശീലമാക്കും, തീർച്ച. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. പതിവായുള്ള നടത്തം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം നേടാന്‍ നടത്തം പോലെ മറ്റൊരു ലളിത വ്യയാമമില്ല. ഗുണങ്ങൾ ∙ എളുപ്പമുള്ള, ചെലവില്ലാത്ത വ്യായാമം ∙ ജീവിതശൈലീ രോഗങ്ങളും അമിതവണ്ണവും അകറ്റാൻ ഉത്തമം ∙ നല്ല കൊളസ്ട്രോൾ കൂട്ടാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണകരം ∙ മാനസിക നില ഉഷാറാക്കുന്നു ∙ പുറം വേദന കുറയ്ക്കുന്നു ∙ കാലുകളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുന്നു ∙ കൈകൾക്കും കാലുകൾക്കും ബലവും ആരോഗ്യവും. ∙ പേശികൾ ദൃഢപ്പെടുന്നു ∙ മുട്ടുകളിലെ സന്ധികൾക്ക് ആരോഗ്യം കിട്ടുന്നു ∙ കാൽപാദങ്ങൾക്കു മികച്ച വ്യായാമം
Read More » -
റെയിൽവേ റിസർവേഷൻ സംബന്ധിച്ച സാമാന്യ വിവരങ്ങൾ
യാത്രാദിവസത്തിന് 120 ദിവസം മുൻപ് മുതൽ സാധാരണ റിസർവേഷൻ തുടങ്ങുന്നതാണ്. ഒരു ടിക്കറ്റിൽ 6 യാത്രക്കാർക്ക് വരെ റിസര്‍വ് ചെയ്യാം. കുട്ടികൾക്ക് (5-12വയസ്സ്) ബർത്ത് വേണ്ടങ്കിൽ പകുതി ചാര്‍ജും വേണമെങ്കിൽ മുഴുവൻ ചാര്‍ജും അടച്ച് റിസർവ് ചെയ്യാം. യാത്ര ചെയ്യുന്ന 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ പേര് റിസർവേഷൻ ഫോമിൽ ചേർത്താൽ പിന്നീട് യാത്രയിലുണ്ടായേക്കാവുന്ന അപകട ക്ളയിമുകൾക്ക് ഉപകാരപ്പെടുന്നതാണ്. ടിക്കറ്റുകൾ റെയില്‍വേ കൗണ്ടറിൽ നിന്ന് ഫോം പൂരിപ്പിച്ച് നൽകി നേരിട്ടോ, IRCTC (Indian Railway Catering and Tourism Co-operation) യുടെ വെബ്സൈറ്റ് /ആപ്പ് വഴി ഓൺലൈൻ ആയിട്ടോ ബുക്ക് ചെയ്യാം. (സ്വന്തമായി ചെയ്യാൻ സാധിക്കാത്തവർ illegal software ഉപയോഗിക്കാത്ത authorised ഏജന്റുകളെ മാത്രം റിസർവേഷൻന് ഏൽപ്പിക്കുക.) ബർത്തുകൾ ഫുൾ ആകുന്നതു വരെ confirm (കോച്ച് നമ്പറും ബർത്ത് നമ്പറും സഹിതം) ടിക്കറ്റും ശേഷംRAC (Reservation against cancellation) യും പിന്നെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റും നൽകുന്നതാണ്. RAC എന്നാൽ സൈഡ്…
Read More » -
പച്ചമുളക് കൃഷി
പച്ചമുളക് നമുക്ക് വീട്ടുവളപ്പില്‍ അനായാസം വിളയിപ്പിക്കാവുന്ന ഒന്നാണ്. അനുഗ്രഹ, ഉജ്ജ്വല, ജ്വാലാസഖി, ജ്വാലമുഖി, വെള്ളായണി സമൃദ്ധി, അതുല്യ എന്നിങ്ങനെ പല ഇനങ്ങളുണ്ട്. ശാസ്ത്രീയമായി ചെയ്താല്‍ ലാഭം കൊയ്യാനാകുന്ന ഒന്നാണ് പച്ചമുളക് കൃഷി. നന്നായി ഉണങ്ങിയ ചാണകപ്പൊടി നല്ല പൊടിയാക്കി മണ്ണില്‍ ചേര്‍ക്കുക. നന്നായി മണ്ണിളക്കയശേഷം വിത്തു പാകുക. ഇവയ്ക്ക് നിത്യേന വെള്ളം തളിച്ചു കൊടുക്കണം. മുളച്ച് ഒരു മാസമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാറാകും. തൈകള്‍ പറിച്ചുനടാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും നന്നായി മണ്ണിളക്കി നനച്ചു പാകപ്പെടുത്തിയെടുക്കുക. നന്നായി നനച്ചതിനു ശേഷം മാറ്റിനടാനായി തൈകള്‍ പിഴുതെടുക്കുക. പറിച്ചുനട്ട തൈകള്‍ക്ക് മൂന്നുനാലുദിവസം തണല്‍ നല്‍കണം. പത്തു ദിവസത്തിനു ശേഷം കാലിവളം, എല്ലുപൊടി എിന്നിവ നല്കാം. പിന്നീട് ചാണകം കലക്കിയതും ഗോമൂത്രവും എട്ടിരട്ടി വെള്ളവും ചേര്‍ത്ത് വളമായി നല്കണം. കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് നല്‍കുന്നതും നല്ലതാണ്. ചെടികള്‍ക്ക് താങ്ങു നല്കണം. വേനല്‍ ഒഴികെയുള്ള സമയങ്ങളില്‍ നന അത്ര പ്രധാനമല്ല. തൈചീയല്‍ ഇലയുടെ നീരൂറ്റിക്കുടിക്കു കീടങ്ങള്‍ എന്നിവയെ…
Read More » -
ലോകം നിശ്ചലമായിപ്പോയ ആ രണ്ടു വർഷങ്ങൾ; അഥവാ കോവിഡിന്റെ നാൾവഴികൾ
ഇത്തിരിപ്പോന്ന ഒരു കുഞ്ഞൻ ലോകത്തിനിട്ട് പണി തുടങ്ങിയിട്ട് നാലു വർഷം പൂർത്തിയാകാൻ ഇനി രണ്ടു മാസം തികച്ചില്ല.ഇതിനകം എത്രപേരെ ലവൻ കൊന്നൊടുക്കി…എത്രപേരെ രോഗിയാക്കി…? എത്ര പേരുടെ അന്നവും ജോലിയും മുട്ടിച്ചു.സ്വന്തം വീടിനുള്ളിൽപ്പോലും എത്രപേരെ അപരിചിതരെപ്പോലെ മൂലയ്ക്കിരുത്തി.ഇത്തിരിപ്പോന്ന ഒരു കുഞ്ഞൻ വൈറസിനു മുന്നിൽ ലോകം തന്നെ നിശ്ചലമായ രണ്ടു വർഷങ്ങൾ..!! എല്ലാം പോസിറ്റീവായി കാണുകയും കാണണമെന്ന് പറയുകയും ചെയ്യുന്നവരാണ് നമ്മൾ.എന്നാൽ കോവിഡ് പോസിറ്റീവ് എന്ന് കേൾക്കേണ്ട താമസം ഓടിയൊളിക്കുകയും ചെയ്യും.സ്വന്തം വീട്ടിൽ ഇരുന്നു പോലും മര്യാദയ്ക്ക് ഒന്നു തുമ്മാനോ മൂക്കു ചീറ്റാനോ സ്വാതന്ത്ര്യം ഇല്ലാതിരുന്ന നാളുകൾ.അല്ലെങ്കിൽ ഭയപ്പെട്ടിരുന്ന കാലം.കാരണം ആ നിമിഷം അയൽപക്കക്കാരൻ മൊബൈൽ എടുക്കും. അടുത്ത നിമിഷം സൈറൺ മുഴക്കി ആംബുലൻസ് വീട്ടുമുറ്റത്ത് പാഞ്ഞെത്തും.പിന്നെ മറ്റേതോ ഗ്രഹങ്ങളിൽ നിന്ന് വന്നിറങ്ങിയവരെപ്പോലെ മുഖമടക്കം വെളുത്ത ആവരണം ധരിച്ച കുറച്ചു പേർ വന്ന് തൂക്കിയെടുത്തുകൊണ്ട് ഒരുപോക്കങ്ങു പോകുകയും ചെയ്യും.പോകുന്നതെങ്ങോട്ടെന്ന് അവനോ വീട്ടുകാർക്കോ ഒരു പിടിയും കാണുകയുമില്ല; ചിലപ്പോൾ കൊണ്ടുപോകുന്നവർക്കും.. സ്വന്തം വീടിനുള്ളിൽ ആരെയും കയറ്റാതെ…
Read More » -
വൃക്കകൾ തകരാറിലായ ഓട്ടോഡ്രൈവർക്ക് വൃക്ക നല്‍കാന്‍ ഭാര്യ തയാർ, പക്ഷേ ചികിത്സയ്ക്ക് വേണ്ടത് 26 ലക്ഷത്തോളം രൂപ; ആ നാട് ഒന്നിച്ചു പണം കണ്ടെത്താൻ, നാട്ടുകാരുടെ സ്നേഹകൂട്ടായ്മയിൽ
കോട്ടയം: വൃക്കകൾ തകരാറിലായ യുവാവിന് ചികിത്സാ സഹായമേകാന്‍ ഒരു നാട് ഒന്നിച്ചു. കോട്ടയം വൈക്കം സ്വദേശിയായ ഓട്ടോഡ്രൈവര്‍ അനുരാഗിന്‍റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാണ് ജനകീയ കൂട്ടായ്മ. വൈക്കം പട്ടണത്തിന്‍റെ മുക്കിലും മൂലയിലുമെല്ലാം അനുരാഗിന് ചികിത്സാ സഹായം തേടിയുള്ള ബോര്‍ഡുകള്‍ ഒരുപാട് കാണാം. ഓട്ടോ ഡ്രൈവറായ അനുരാഗിന്‍റെ ഇരുവൃക്കകളും തകരാറിലായതോടെയാണ് സഹായത്തിന്‍റെ ആയിരം കരങ്ങള്‍ ഒന്നിച്ചു നീട്ടി നാട്ടുകാര്‍ ഒരുമിച്ച് ഇറങ്ങിയത്. രോഗബാധിതനായ അനുരാഗിന് വൃക്ക നല്‍കാന്‍ ഭാര്യ തയാറാണെങ്കിലും ചികിത്സയ്ക്ക് വേണ്ടി വരുന്ന 26 ലക്ഷത്തോളം രൂപ കണ്ടെത്താനാണ് നാട്ടുകാരുടെ ഈ സ്നേഹ കൂട്ടായ്മ. ഈ മാസം 24നകം വൈക്കം മുന്‍സിപ്പാലിറ്റിയിലെ 26 വാര്‍ഡുകളിലും നാട്ടുകാരുടെ സംഘമിറങ്ങും. ഓരോ വീട്ടില്‍ നിന്നും കിട്ടുന്ന ചെറിയ തുകകള്‍ സമാഹരിക്കും. നാട്ടുകാര്‍ക്ക് പുറമേ മറുനാടുകളിലുള്ള നല്ല മനസുളള മനുഷ്യരുടെയെല്ലാം പിന്തുണ ഈ ഉദ്യമത്തിന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം. ANURAG CHIKILSA SAHAYA SAMITHY,VAIKKOM ACCOUNT NUMBER 553702010016868 IFSC UBIN0555371 UNION BANK OF…
Read More » -
കുട്ടികൾക്ക് മൊബൈൽ ഫോൺ കൊടുക്കരുത്
ജനനവൈകല്യങ്ങള്‍ തൊട്ട് പ്രമേഹം വരെ കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാം.മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ടിവി കാണുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. പത്തു വയസ്സുവരെ മൊബൈൽ ഫോൺ കളിക്കാനോ മറ്റെന്തിനോ ആയാലും കൊടുക്കരുത്. കാരണം കുട്ടികളുടെ മസ്തിഷ്‌കവളര്‍ച്ചയേയും ബുദ്ധിവികാസത്തേയും അത് സ്വാധീനിക്കും. ഇടയ്ക്ക് കണ്ണ് ചിമ്മുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അപ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്. ടിവിയിലും മൊബൈലിലും തന്നെ ഇമ ചിമ്മാതെ കണ്ണ് നട്ടിരിക്കുന്നത് കണ്ണിന്റെ ഉപരിതലം വരണ്ടതാക്കും. ഇത് നേത്രരോഗങ്ങള്‍ക്ക് ഇടയാക്കും. എപ്പോഴും ടിവിയില്‍ നിന്നും നാല് മീറ്ററെങ്കിലും ദൂരത്തിരിക്കാന്‍ ശ്രദ്ധിക്കുക. ഇരിക്കുമ്ബോള്‍ കണ്ണും ടിവിയുടെ മധ്യവും ഒരേ നിരപ്പിലായിരിക്കാനും ശ്രദ്ധിക്കണം. മൂന്ന് മാസം കഴിഞ്ഞ കുഞ്ഞുങ്ങളുടെ കണ്ണില്‍ വെള്ള നിറം കാണുകയാണെങ്കില്‍ ഡോക്‌ട്റോട് വിവരം പറയണം.ചിലപ്പോഴത് തിമിരത്തിന്റെ ലക്ഷണമായേക്കാം. നാലുമാസം പ്രായമാവുമ്ബോള്‍ പുറത്തെ വെളിച്ചങ്ങളോട് കുഞ്ഞ് പ്രതികരിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. കുഞ്ഞുന്നാളില്‍ കണ്ടുപിടിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ എളുപ്പം പരിഹരിക്കാം. ചെറിയ കുട്ടികളിലെ കോങ്കണ്ണ് കണ്ണട വെച്ച് നേരെയാക്കാം. കണ്ണുകളിലെ കണ്ണുനീര്‍സഞ്ചി അടഞ്ഞിരിക്കുന്നതാണ്…
Read More » -
കേരളത്തിൽ നിന്നും കേദാർനാഥ് ക്ഷേത്രത്തിലേക്ക് എങ്ങനെ പോകാം ?
ഐതിഹ്യവും അത്ഭുതങ്ങളും ഒരുപോലെ ചേരുന്ന കേദാർനാഥ് ക്ഷേത്രം പ്രസിദ്ധമായ ചാർധാം തീർത്ഥാടന സ്ഥാനങ്ങളിലൊന്നാണ്. ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നായ ഇവിടേക്കുള്ള യാത്ര ഒട്ടും എളുപ്പമല്ല, കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ ക്ലേശങ്ങൾ താണ്ടിയുള്ള തീർത്ഥാടനമാണെങ്കിലും ലക്ഷക്കണക്കിനാളുകളാണ് പ്രതിവർഷം ഇവിടേക്ക് വരുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3583 മീറ്റര്‍ ഉയരത്തിൽ മന്ദാകിനി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം വർഷത്തിൽ ആറു മാസക്കാലയളവിൽ മാത്രമാണ് ദർശനത്തിനായി തുറക്കുന്നത്. ഈ വർഷം ഏപ്രില്‍ 25ന് തുറന്ന് ക്ഷേത്രം ദീപാവലി ആഘോഷങ്ങൾക്ക് ശേഷം നവംബര്‍ 14-ന് അടയ്ക്കും..മേയ് മുതല്‍ ജൂണ്‍ വരെയും സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുമാണ് കേദാർനാഥ് തീർത്ഥാടനത്തിന് പറ്റിയ സമയം. നവംബര്‍ മുതൽ ഏപ്രില്‍ വരെ ക്ഷേത്രവും പരിസരവും മഞ്ഞുമൂടിക്കിടക്കുകയും അതിനു പകരമായി ഓഖിമഠിലെ ഓംകാരേശ്വര്‍ ക്ഷേത്രത്തിൽ കേദാർനാഥിലെ ചടങ്ങുകളും പൂജകളും നടത്തുകയും ചെയ്യും. കേരളത്തിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ വർഷവും ചാർധാം തീർത്ഥാടനത്തിനായി പോകുന്നത്. ചാർധാം ക്ഷേത്രങ്ങൾ സന്ദർശിച്ചില്ലെങ്കിൽക്കൂടിയും കേദാർനാഥ് ക്ഷേത്രം സന്ദർശനം മാത്രം…
Read More » -
സുന്ദരപാണ്ഡ്യപുരത്തെ സുന്ദരൻ കാഴ്ചകൾ
കേട്ടാൽ തന്നെ മലയാളികൾ പൊട്ടിച്ചിരിക്കുന്ന ഒരു സ്ഥലമാണ് തെങ്കാശി.തെങ്കാശിക്കടുത്തായാണ് സുന്ദരപാണ്ഡ്യപുരം.പേരുപോലെ തന്നെ സുന്ദരമാണ് സുന്ദരപാണ്ഡ്യപുരം. ആറ് നൂറ്റാണ്ടുകൾക്കു മുമ്പ് സുന്ദരപാണ്ഡ്യൻ എന്ന രാജാവ് ഭരിച്ചിരുന്ന സ്ഥലമാണിവിടം.. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ തെങ്കാശിക്ക് അടുത്താണ് ഈ മനോഹര ഗ്രാമം.. പ്രകൃതി മനോഹാരിത കൊണ്ട് കൺകുളിർപ്പിക്കുന്ന കാഴ്ചകളാണ് ഈ ഗ്രാമം മുഴുവൻ..! കേരളത്തിലെ ഉൾപ്പെടെയുള്ള വാഹനങ്ങൾ എല്ലാം ചെങ്കോട്ടയും തെങ്കാശിയും കടന്ന് ഈ ഗ്രാമത്തിലെ ചെറിയ റോഡുകളിലൂടെ ഇടതടവില്ലാതെ കടന്നുവരുകയാണ്. എല്ലാവർക്കും ഒറ്റ ആഗ്രഹം മാത്രം സുന്ദരപാണ്ഡ്യപുരത്തെ സൂര്യാകാന്തിപ്പാടങ്ങൾ കാണണം. അവിടെനിന്ന് ഫോട്ടോയെടുക്കണം. ഒത്താൽ സോഷ്യൽ മീഡിയായിൽ നിറയ്ക്കാൻ വ്യത്യസ്ത തരത്തിലുള്ള റീൽസ് എടുക്കണം. സുന്ദരപാണ്ഡ്യപുരം ഒരു വിനോദസഞ്ചാര കേന്ദ്രമല്ല, ആ ഗ്രാമവാസികൾക്ക് ശല്യമാകാതെ ഒന്നു നിശബ്ദമായി പോയി കണ്ടാസ്വദിച്ച് വരാവുന്ന മനോഹരമായ സ്ഥലമാണിവിടം.ഗ്രാമഭംഗിയിൽ സൗന്ദരവതിയായി നിൽക്കുന്ന സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടം ഏവരുടെയും മനസ്സ് നിറയ്ക്കുന്നതാണ്. തെങ്കാശിയിൽനിന്ന് ഒൻപത് കിലോമീറ്റർ അകലെയുള്ള സുന്ദരപാണ്ഡ്യപുരത്തേക്കുള്ള യാത്രയും വളരെ മനോഹരമാണ്. ശബ്ദത്തോടു കൂടി വീശിയടിക്കുന്ന കാറ്റിന്റെ തലോടൽ ഏറ്റുകൊണ്ടാണ് ചെറിയ…
Read More » -
പണത്തിനു ബുദ്ധിമുട്ടുണ്ടോ ? ജി പേ വായ്പ തരും
ഓണ്‍ലൈന്‍ പേയ്‌മെന്റ് സേവനരംഗത്തെ വമ്ബനാണ് ഗൂഗിളിന്റെ ജി പേ. ഇന്ത്യയില്‍ ഭൂരിഭാഗം പേരും ജി പേ സേവനം ഉപയോഗിക്കുന്നവരാണ്. പേയ്‌മെന്റ് സര്‍വീസ് കൂടാതെ ജി പേ ധനകാര്യ രംഗത്ത് കൂടുതല്‍ സേവനങ്ങള്‍ അവതരിപ്പിക്കാന്‍ പോവുകയാണ്. രാജ്യത്തെ ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കുമായി ബാങ്കുകളുമായും, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് വായ്പ ഉള്‍പ്പെടെയുള്ള ക്രെഡിറ്റ് ഫോക്കസഡ് പ്രൊഡക്റ്റ്‌സാണ് ജി പേ അവതരിപ്പിക്കാന്‍ പോകുന്നത്. അതിലൊന്ന് 10,0000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെയുള്ള സാഷേ ലോണ്‍ ആണ്. ഈ വായ്പയുടെ തിരിച്ചടവ് 7 ദിവസം മുതല്‍ 12 മാസം വരെയുള്ള കാലാവധിയായിരിക്കും. ഗൂഗിള്‍ പേ ആപ്പ് വഴിയായിരിക്കും ലോണ്‍ ലഭ്യമാക്കുക. ഒക്ടോബര്‍ 19-നാണു ഗൂഗിള്‍ സാഷേ ലോണ്‍ അവതരിപ്പിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തെ ചെറുകിട ബിസിനസുകളെ സഹായിക്കാനാണു ഗൂഗിള്‍ പേ ആപ്പില്‍ സാഷേ ലോണ്‍ അവതരിപ്പിക്കുന്നതെന്നു ഗൂഗിള്‍ ഇന്ത്യ പറഞ്ഞു. ഇന്ത്യയിലെ വ്യാപാരികള്‍ക്ക് പലപ്പോഴും ചെറിയ ലോണുകള്‍ ആവശ്യമാണെന്നും ഗൂഗിള്‍ ഇന്ത്യ പറഞ്ഞു.…
Read More » -
“നാലു കോമ്പൈ ചേർന്നാൽ ഒരു പുലി പറക്കും”; അറിയാം കോമ്പൈ നായ്ക്കളുടെ വിശേഷങ്ങൾ
“നാലു കോമ്പൈ ചേർന്നാൽ ഒരു പുലി പറക്കും” നമ്മുടെ സ്വന്തം നായ ഇനമാണ്. തമിഴ്നാടാണ് ജന്മദേശം. തേനി ജില്ലയിൽ കോമ്പൈ എന്ന സ്ഥലത്ത് ഉത്ഭവിച്ചതാണെന്ന് പറയപ്പെടുന്നു.അതുകൊണ്ടാണ് ഈ പേര്. വേട്ട നായയാണ്. വീടു കാവലിന് ബെസ്റ്റ്. ഇടത്തരം വലിപ്പം. ഏതാണ്ട് 30 കിലോ. ബലിഷ്ടമായ ശരീരം. കറുത്ത കൺതടം. ഇളം ചുവപ്പ് നിറം. കറുത്ത മാസ്ക് വച്ച മുഖം. അറ്റം വളഞ്ഞ ചെവികൾ. അരിവാളു പോലത്തെ വാല്. ആരെയും കുസാത്ത പ്രകൃതം. വീട്ടുകാരോടും വീട്ടിലെ കുഞ്ഞുങ്ങളോട് ഒക്കെ ഇഷ്ടമാണ്. പരിശീലനം ശ്രമകരമാണ്. അപരിചിതരും ,മറ്റു മൃഗങ്ങളും പ്രത്യേകിച്ച് കാട്ടുപന്നി തുടങ്ങിയ സൂക്ഷിക്കണം. കടിച്ചു കീറും. ചെങ്കോട്ട, രാജപാളയം, ചിപ്പിപ്പാറ, കന്നി ,കോമ്പൈ.. തമിഴ്നാടിന്റെ യശ്ശസ്സ് ഉയർത്തിയ നായ്ക്കളുടെ എണ്ണം ഇവിടെ തീരുന്നില്ല… നല്ല ഇണക്കവും സ്നേഹവും വീടിനും മറ്റുള്ള വളർത്തുമൃഗങ്ങൾക്ക് കാവലും യജമാനനോടും കുടുംബത്തോടുമുള്ള കരുതലുമാണ് നായ്ക്കളെ മറ്റ് മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പുവരെ നാം ഏതിനം നായെ വളര്‍ത്തിയാലും അതെല്ലാം…
Read More »