Feature

  • ആണത്തപ്രകടനത്തിനുള്ള ഒന്നല്ല സെക്സ്; അതില്‍ സ്ത്രീയുടെ സംതൃപ്തിക്കും തുല്യപ്രാധാന്യമുണ്ട്

    തുറന്ന് സംസാരിക്കാൻ പലരും വിമുഖത കാണിക്കുന്ന വിഷയമാണ് ലൈംഗികത.അത് സ്ത്രീകളിൽ അധികമാണെന്നും നിരീക്ഷണങ്ങളുണ്ട്. വളരെ അടുപ്പമുള്ള സ്ത്രീ സൗഹൃദങ്ങളിൽപോലും ലൈംഗികത വിരളമായേ ചർച്ചചെയ്യപ്പെടാറുള്ളൂ. പങ്കാളിയോടുപോലും ചിലർ താത്പര്യങ്ങളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്ന് സംസാരിക്കാൻ തയ്യാറാകുന്നില്ല. ലൈംഗിക ജീവിതത്തിലെ താളപ്പിഴകളെ സഹിച്ച് ജീവിക്കാമെന്ന നില പാടിലേക്ക് ചില സ്ത്രീകളെങ്കിലും എത്തിച്ചേരുന്നു. ലൈംഗിക പ്രശ്നങ്ങളുടെ കാരണങ്ങൾ കൃത്യമായി കണ്ടെത്താൻ കഴിഞ്ഞാൽ അത് പരിഹരിക്കാൻ സാധിക്കും. ലൈംഗികതയുടെ ആനന്ദം വീണ്ടെടുക്കാനുമാകും. അതിന് പ്രശ്നങ്ങൾ തുറന്നു സംസാരിക്കാനുള്ള സാഹചര്യവും അത് ഉൾക്കൊള്ളാൻ പങ്കാളിക്ക് പക്വതയും ഉണ്ടാകണം. പരസ്പരം ഉള്ളറിഞ്ഞ് സംഭോഗത്തിൽ ഏർപ്പെടുമ്പോൾ മാത്രമേ ആനന്ദം ശരിയായി അനുഭവിക്കാനാകൂ. പതുക്കെ തുടങ്ങി മൂർധന്യത്തിലേക്ക് കടന്ന് പിന്നിട് വിശ്രമാവസ്ഥയിലേക്ക് നീളുന്ന ആനന്ദത്തിന്റെ പടവുകളാണത്.തുടർച്ചയായി ലൈംഗിക അസംതൃപ്തി ഉണ്ടാകുകയാണെങ്കിൽ ചികിത്സ തേടുന്നതാണ് ഉചിതം. പ്രയാസങ്ങളെ പങ്കാളികൾക്കുതന്നെ പരസ്പരം പങ്കുവെച്ച് പരിഹരിക്കാൻ സാധിക്കുന്നതാണെങ്കിൽ മറ്റ് ചികിത്സകളിലേക്ക് പോകേണ്ട കാര്യമില്ല. ലൈംഗികതയുടെ വൈകാരികതലത്തിൽ പങ്കാളികൾ തമ്മിലുള്ള മാനസിക അടുപ്പവും വിശ്വാസവും വളരെയേറെ പ്രാധാന്യമർഹിക്കുന്നു.സ്ത്രീകളിൽ കാണുന്ന ലൈംഗിക…

    Read More »
  • വാഴ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉദ്പാദനക്ഷമതയുള്ള ഫലവര്‍ഗം; പപ്പായ കൃഷിയിൽ ലക്ഷങ്ങൾ സമ്പാദിക്കാം

    കേരളമൊഴികെ വ്യാവസായിക അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്തു വരുന്ന ഫലവൃക്ഷങ്ങളില്‍ ഒന്നാണ് പപ്പായ.വര്‍ഷം മുഴുവനും കായ്കൾ  സമൃദ്ധമായി ലഭിക്കും എന്നു മാത്രമല്ല വാഴ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉദ്പാദനക്ഷമതയുള്ള ഫലവര്‍ഗം കൂടിയാണിത്. കേരളത്തിലെ കാലാവസ്ഥയ്ക്കും എറ്റവും അനുയോജ്യം. കപ്പളങ്ങ, കര്‍മൂസ, ഓമക്കായ്‌ എന്നീ പലപേരുകളിലും അറിയപ്പെടുന്ന പപ്പായ പോഷക മൂല്യങ്ങളുടെയും സ്വാദിന്റെയും കാര്യത്തില്‍ ഒട്ടും പിറകിലല്ല. ഇതിലടങ്ങിയിട്ടുള്ള ജീവകം റിബോഫ്‌ളാവിന്‍, അസ്‌കോര്‍ബിക്ക് ആസിഡ് എന്നിവയുടെ കാര്യത്തില്‍ മാമ്പഴത്തിനെയും വാഴപ്പഴത്തിനെയും ഇത് പിന്തള്ളും. ജീവകങ്ങള്‍, ധാധുലവണങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന പപ്പായ.  കൊഴുപ്പും ഉര്‍ജ്ജവും കുറവായതിനാല്‍ ഹൃദ്രോഗികൾക്കും പ്രമേഹ രോഗികള്‍ക്കും കഴിക്കാം. ചര്‍മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വൈറ്റമിന്‍ എ പപ്പായയില്‍ സമൃദ്ധമായുണ്ട്. തന്മൂലം പപ്പായ നല്ലൊരു സൗന്ദര്യ വര്‍ധക വസ്തു കൂടിയാണ്. പഴുത്ത പപ്പായയുടെ മാംസളഭാഗം തൊലികളഞ്ഞ് ദിവസേന മുഖത്ത് തേച്ച് അധികം ഉണങ്ങുന്നതിന് മുമ്പ് കഴുകിക്കളഞ്ഞാല്‍ ചര്‍മത്തിന് ശോഭയേറും. മലബന്ധത്തെ ശമിപ്പിക്കുവാനും ഉത്തമ ഔഷധമാണ് പപ്പായ. പപ്പായയിലുള്ള…

    Read More »
  • ഇസ്രായേൽ എങ്ങനെയാണ് ക്രൈസ്തവർക്ക് പ്രിയപ്പെട്ടതാകുന്നത് ? 

    ഇസ്രായേൽ ക്രൈസ്തവർക്ക് പ്രിയപ്പെട്ടതാകുന്നത് യേശുവിന്റെ ജന്മസ്ഥലം എന്ന നിലയിലാണ്.യേശു ജനിച്ച ബേതലഹേം ഇപ്പോൾ പാലസ്തീനിന്റെ അധീനതയിലാണെങ്കിലും പണ്ടത് യെഹൂദാ ഭരണാധികാരികളുടെ കീഴിലായിരുന്നു. പലതവണ തകർക്കപ്പെട്ട ഇവിടുത്തെ പള്ളി(ചർച്ച് ഓഫ് നേറ്റിവിറ്റി) വീണ്ടും പുനർനിർമ്മിച്ചിട്ടുണ്ട്.ദാവീദും സോളമൻ രാജാവും ഭരിച്ചിരുന്ന പ്രദേശങ്ങളാണ് ഇത്.യേശുവിന്റെ കാലഘട്ടത്തിൽ ഹെരോദാവായിരുന്നു ഇവിടെ ഭരിച്ചിരുന്നത്. എ.ഡി. ഏഴാം നൂറ്റാണ്ടിലാണ് ആദ്യ മുസ്ലിം താമസക്കാര്‍ ജെറുസലേമില്‍ എത്തുന്നത്. പിന്നീട് 1917ല്‍ ബ്രിട്ടീഷുകാര്‍ കയ്യേറും വരെ അവിടം മാറിമാറി വിവിധ മുസ്ലീം രാജവംശങ്ങളുടെ അധീനതയിലായിരുന്നു. ബ്രിട്ടീഷുകാര്‍ സ്ഥലം വിട്ടതോടെ അവിടം മതപരമായി വിഭജിക്കപ്പെടുകയും ചെയ്തു. അപ്പോൾ ഇറാഖ് എങ്ങനെ ക്രൈസ്തവർക്ക് പ്രിയപ്പെട്ട സ്ഥലമാകൂം ? ബൈബിളിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന രാജ്യം ഇസ്രായേൽ ആണ്; രണ്ടാമത്തെ രാജ്യം ഇറാഖും ! ബൈബിളിൽ പിതാക്കന്മാരുടെ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാമിന്റെ ജൻമസ്ഥലം ഇറാഖാണ്.നോഹ പെട്ടകം നിർമ്മിച്ചതും ഇറാഖിലാണ്.യോനാ പ്രവാചകന്റെ “നിനവേ” ഇറാഖിലാണ്.നിമ്രോദ് നിർമ്മിച്ച ലോകത്തിലെ ഏറ്റവും പുരാതന നഗരമായ ബാബേൽ,ഏറെക്ക്,അക്കാദ് ഇവയുൾപ്പെട്ട സിനാൻ ദേശവും ഇറാഖിലാണ്.ബാബേൽ ഗോപുരവും ഇവിടെത്തന്നെ.ബൈബിളിൽ…

    Read More »
  • മാടക്കടകളിൽ തൂക്കിയിടുന്ന കുലകളുടെ കാലം മറയുകയാണ്; വാഴക്കൃഷി ലാഭകരമാക്കാൻ ചില വഴികൾ

    നാലു വാഴയില്ലാത്ത പുരയിടമുണ്ടാവില്ല കേരളത്തിൽ.നാലു സെന്റിൽ വീടുവയ്ക്കുന്നവർക്കുപോലും നാലു മൂലയിലും ഒരോ വാഴ വയ്ക്കാൻ കഴിയും- മനസ്സുണ്ടെങ്കിൽ!  ഗ്രാമ– നഗര ഭേദമില്ലാതെ, കേരളത്തിൽ ചില്ലറയായും മൊത്തമായും ഏറ്റവുമധികം വ്യാപാരം നടക്കുന്ന കാർഷികോൽപന്നവും ഒരുപക്ഷേ വാഴപ്പഴം തന്നെയാവണം.ഇതൊക്കെയാണെങ്കിലും വാഴക്കൃഷി  പ്രധാന വരുമാനമാർഗമാക്കുന്നവർ ഇന്നും നമ്മുടെ നാട്ടിൽ കുറവാണെന്നതാണ് വാസ്തവം.സംസ്ഥാനത്ത് ആവശ്യമുള്ള വാഴപ്പഴം  നല്ല പങ്കും ഇന്നും  അയൽസംസ്ഥാനങ്ങളിൽ നിന്നാണെത്തുന്നത്. വാണിജ്യാടിസ്ഥാനത്തിൽ വാഴക്കൃഷി നടത്തുന്നവർ ആദ്യം ചെയ്യേണ്ടത് യോജ്യമായ സ്ഥലം കണ്ടെത്തുകയാണ് എന്നതാണ്. വാഴക്കൃഷിയുടെ ആദ്യ നടപടിയും ഇതുതന്നെയാണ്.മണ്ണിന്റെ ഘടന, സൂര്യപ്രകാശം എന്നിവയ്ക്കൊപ്പം നനസൗകര്യം, നീർവാർച്ച, ഗതാഗതസൗകര്യം  എന്നിവ കൂടി പരിഗണിച്ചാകണം സ്ഥലം കണ്ടെത്തേണ്ടത്.കുറഞ്ഞത് 3 വർഷത്തേക്കെങ്കിലും ഒരേ സ്ഥലത്ത് കൃഷി ചെയ്യാനാകുമെന്ന് ഉറപ്പാക്കിയാൽ പാട്ടക്കൃഷിക്കാർക്കും വാഴക്കൃഷിയിൽ വരുമാനമുറപ്പ്. സ്വന്തമായി കൃഷിയിടമില്ലെന്നത് വാഴകൃഷിക്ക്  തടസ്സമേയല്ല. ആവർത്തനക്കൃഷി വേണ്ടിവരുന്ന റബർത്തോട്ടങ്ങൾ, തരിശു പുരയിടങ്ങൾ, മണ്ണു കോരി ഉയർത്തിയ പാടങ്ങൾ എന്നിങ്ങനെ രണ്ടോ മൂന്നോ ഏക്കർ സ്ഥലം കേരളത്തിൽ എവിടെയും പാട്ടത്തിനെടുക്കാം.ഒരു കുഴിയിൽ രണ്ടു വാഴ വീതമുള്ള…

    Read More »
  • ബാങ്കുകളെ കുറിച്ച് പരാതിയുണ്ടോ ?  ഇതാ പരാതി നൽകാനുള്ള വഴി; നഷ്ടപരിഹാരം ഉറപ്പ് 

    ബാങ്കുകളോ അല്ലെങ്കില്‍ ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളോ നല്‍കുന്ന സേവനങ്ങളെക്കുറിച്ച്‌ നിങ്ങള്‍ക്ക് പരാതിയുണ്ടോ? എങ്കില്‍ അവയ്‌ക്കെതിരേ പരാതി നല്‍കാനുള്ള സംവിധാനം നിലവിലുണ്ട്.നിയന്ത്രിത സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ബിഐയുടെ ഇന്റേണല്‍ ഓംബുഡ്‌സ്മാനും ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ പദ്ധതിയും ഉപഭോക്താക്കള്‍ക്ക് ഇക്കാര്യത്തില്‍ സഹായകരമാകുന്ന കാര്യങ്ങളാണ്. പരാതി നല്‍കേണ്ടത് എങ്ങനെ? ഉപഭോക്താവിന് ബാങ്ക് നല്‍കുന്ന സേവനത്തിനെതിരെ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് ആദ്യം ബാങ്കില്‍ അറിയിക്കണം. ആ പരാതി ഭാഗികമായോ പൂര്‍ണമായോ ബാങ്ക് തള്ളുകയാണെങ്കില്‍ ഇത് സ്വയമേ ഓംബുഡ്‌സ്മാന്റെ പക്കല്‍ എത്തും. പരാതി ലഭിച്ച്‌ 20 ദിവസത്തിനുള്ളില്‍ ഇത് ചെയ്തിരിക്കണം. പരാതി നല്‍കി 30 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബാങ്ക് പരാതിക്കാരനെ അറിയിച്ചിരിക്കണം. ബാങ്കിന്റെ തീരുമാനത്തെ ഓംബുഡ്‌സ്മാന്‍ അംഗീകരിക്കുകയാണെങ്കില്‍ അതിന്റെ കാരണവും ഉപഭോക്താവിനെ അറിയിച്ചിരിക്കണം. ആര്‍ബിഐ ഓംബുഡ്സ്മാന് ഓണ്‍ലൈനായി പരാതി ഫയല്‍ ചെയ്യാന്‍ https://cms.rbi.org.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടാതെ, നിങ്ങളുടെ പരാതി [email protected] എന്ന ഇ-മെയില്‍ വഴിയോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നാലാം നില, സെക്ടര്‍ 17, ചണ്ഡീഗഡ് –…

    Read More »
  • അനാവശ്യ ഇ-മെയിലുകള്‍ ഒഴിവാക്കാം; പുതിയ ഓപ്ഷനുമായി ഗൂഗിള്‍

    ഇ-മെയിലുകള്‍ എളുപ്പത്തില്‍ അണ്‍സബ്സ്‌ക്രൈബ് ചെയ്യാനുള്ള പുതിയ ഓപ്ഷനുമായി ഗൂഗിൾ.ജിമെയിലിന്റെ മൊബൈല്‍, വെബ് പതിപ്പുകളിലാണ് ഇതിനുള്ള സേവനം ലഭ്യമാവുക.  ഗൂഗിള്‍ വര്‍ക്ക്സ്പേസ് അപ്ഡേറ്റ് വഴിയാണ് പുതിയ മാറ്റങ്ങളെക്കുറിച്ച്‌ കമ്ബനി അറിയിച്ചത്. അനാവശ്യ ഇമെയിലുകള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നത് പല ഉപയോക്താക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.അതുകൊണ്ടാണ് ഉപയോക്താക്കളെ സുരക്ഷിതരായിരിക്കാന്‍ സഹായിക്കുന്നതിനായാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചതെന്ന് കമ്ബനി അറിയിച്ചു. നേരത്തേ മറ്റൊരു മാറ്റവും ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. ജിമെയിലിന്റെ പരിഷ്‌കരിച്ച നയങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തനരഹിതമായ ഗൂഗിള്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു തുടങ്ങിയത് മാസങ്ങള്‍ക്ക് മുന്‍പാണ്.

    Read More »
  • ഫാനുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക

    വർഷം മുഴുവനും രാവും പകലും കറങ്ങിക്കൊണ്ടിരിക്കുന്നവയാണ് നമ്മുടെ വീട്ടിലെ ഫാനുകൾ. വൈദ്യുതി ഉപയോഗത്തിന്റെ നല്ലൊരുഭാഗം ഫാനിന്റെ സംഭാവനയാണ്. ഫാൻവാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വൈദ്യുതി ബില്ലിൽ വലിയ കുറവു വരുത്താൻ കഴിയും. ●ഫാനുകൾ വാങ്ങുമ്പോൾ ഭാരംകുറഞ്ഞവ വാങ്ങുക. ●ഗുണമേന്മയില്ലാത്തതും തീരെ വിലകുറഞ്ഞതുമായ ഫാനുകള്‍ ഒഴിവാക്കുക. ●ഡബ്​ള്‍ ‘ബോള്‍ബെയറിങ്​’ ഉപയോഗിക്കുന്ന ഫാനുകള്‍വേണം വാങ്ങാന്‍. ●സാധാരണ റെഗുലേറ്ററുകള്‍ക്ക്​ പകരം ഇലക്‌ട്രോണിക് റെഗുലേറ്റര്‍ ഉപയോഗിക്കുക. ●ഫാനുകളുടെ റെഗുലേറ്റർ സ്പീഡ് കുറച്ച് പ്രവർത്തിപ്പിച്ചാൽ ഇലക്ട്രോണിക് റെഗുലേറ്ററുകൾക്ക് 60 ശതമാനം വരെ വൈദ്യുതി ലാഭിക്കാം. ●ബെയറിങ്​ തകരാര്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍തന്നെ പരിഹരിക്കണം. ●വളരെ പഴക്കംചെന്ന ഫാനുകള്‍ മാറ്റി പുതിയത്​ പിടിപ്പിച്ചാല്‍ വൈദ്യുതി ഉപയോഗം കുറക്കാം. ●മൂന്നു ലീഫുകളുള്ള ഫാനുകള്‍തന്നെ ഉപയോഗിക്കുന്നതാണ് താരതമ്യേന നല്ലത്. ●ഇലക്ട്രോണിക് റെഗുലേറ്ററോടുകൂടിയ BLDC (Brushless Direct Current) ഫാനുകൾ ഇന്ന് ലഭ്യമാണ്. 24 വാട്സ്​ മുതൽ 30 വാട്സ്​ വരെ വൈദ്യുതി ഉപയോഗിക്കുന്ന ഫാനുകൾ ഉണ്ട്. ഒരു 5 സ്റ്റാർ റേറ്റഡ്…

    Read More »
  • സെന്റ് ഫ്രാൻസിസ് സിഎസ്ഐ ചർച്ച്; വാസ്കോ ഡി ഗാമയെ അടക്കം ചെയ്തത ഫോർട്ട്‌ കൊച്ചിയിലെ  ദേവാലയം

    ലോക ചരിത്രത്തിൽ ഇടം നേടിയ ദേവാലയമാണ് ഫോർട്ട് കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് സിഎസ്ഐ ചർച്ച്. രാജ്യത്തെ ആദ്യ യൂറോപ്യൻ പള്ളികളിൽ ഒന്നാണ് ഇത്. 1503ൽ ആണ് ഈ‌ ചർച്ച് സ്ഥാപിതമായത്.ഇന്ത്യയെ പശ്ചാത്യ സമൂഹത്തിനു പരിചയപ്പെടുത്തിയ ചരിത്ര പുരുഷനും ലോകസഞ്ചാരിയുമായ വസ്കോ ഡി ഗാമയെ അടക്കം ചെയ്തത് ഫോർട്ട്‌ കൊച്ചിയിലെ ഈ ദേവാലയത്തിലാണ്. 1804 മുതൽ 1947 വരെ ബ്രിട്ടീഷ് ആംഗ്ലിക്കൻ സഭയുടെ മിഷണറി വിഭാഗത്തിന്റെ(സി.എം.എസ്.) നിയന്ത്രണത്തിലായിരുന്ന പള്ളി 1947-ൽ സി.എസ്.ഐ. സഭയുടെ രൂപീകരണത്തെ തുടർന്ന് സഭയുടെ ഉത്തര കേരള മഹായിടവകയുടെ ഭാഗമായി. ഞായറാഴ്ച്ചകളിലും വിശേഷദിവസങ്ങളിലും ഇവിടെ മതപരമായ ചടങ്ങുകൾ നടക്കാറുണ്ട്. മറ്റ് ദിവസങ്ങളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. പോർച്ചുഗീസ് പര്യവേഷകനും നാവികനുമായിരുന്ന വാസ്കോ ഡ ഗാമ 1524-ൽ തന്റെ മൂന്നാമത് കേരളസന്ദർശനത്തിനിടെ കൊച്ചിയിൽ വച്ച് മരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ശരീരം ആദ്യം ഈ പള്ളിയിലായിരുന്നു അടക്കപ്പെട്ടത്. പതിനാലു വർഷത്തിനു ശേഷം അദ്ദേഹത്തിന്റെ അഞ്ചാമത്തെ പുത്രൻ പേഡ്രോ ഡ സിൽവ ഗാമ കൊച്ചിയിലെത്തി അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ പോർച്ചുഗലിലെ വിഡിഗ്വെട്രിയയിലേയ്ക്ക് കൊണ്ടുപോവുകയും ലിസ്ബണിലേക്ക് മാറ്റും വരെ അവിടെ സൂക്ഷിക്കുകയുമുണ്ടായി.

    Read More »
  • ചൂട് കാലമാണ്; വൈദ്യുതി നിരക്കു കുറക്കാൻ ചില മാർഗ്ഗങ്ങൾ

    മാസ ബജറ്റിലേക്കു നോക്കുമ്പോൾ വൈദ്യുതി ബിൽ ഇന്ന് വലിയ ചിലവ് വരുന്ന ഒരു മേഖലയാണ്. വൈദ്യുതി ബിൽ അടയ്ക്കുന്നത് ഒരു പരിധിയിൽ കൂടുതൽ നീട്ടി വെയ്ക്കാനും സാധിക്കില്ല. എന്നാൽ ചില കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ വലിയ ഒരു അളവ് വരെ വൈദ്യുതി ബില്ലിൽ കുറവ് വരുത്താൻ സാധിക്കും. വർഷത്തിൽ 300 ദിവസവും സൂര്യപ്രകാശം നല്ലരീതിയിൽ ലഭിക്കുന്ന അപൂർവ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പുനരുപയോഗിക്കാവുന്ന ഈ ഊർജ്ജ സ്രോതസ്സിനെ ഇന്നും പലരും ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഒരു വീടിന്റെ റൂഫ് ടോപ്പിൽ ഘടിപ്പിക്കാവുന്ന വിവിധ തരത്തിലുള്ള സോളാർ പാനലുകൾ ഇന്ന് ലഭ്യമാണ്.ഇവയുടെ തുടക്കത്തിലുള്ള ചിലവിനെ ഒരു ഒറ്റത്തവണ നിക്ഷേപമായി മാത്രമാണ് കാണേണ്ടത്. ദീർഘ കാലാടിസ്ഥാനത്തിൽ നൽകേണ്ടി വരുന്ന വൈദ്യുതി ചിലവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ലാഭകരം തന്നെയാണ്.   സർക്കാരിന്റെ അകമഴിഞ്ഞ പിന്തുണയുള്ളതു കൊണ്ട് സബ്സിഡി നിരക്കിലും ഇവ ലഭ്യമാണ്. 50,000 രൂപയ്ക്ക് മികച്ച ഒരു സോളാർ പാനൽ സ്ഥാപിക്കാനുള്ള സ്കീമുകൾ ഇന്നു…

    Read More »
  • പോളിനേഷൻ വഴി ചകിണിയില്ലാത്ത ചക്ക 

    ചക്കയുടെ ഓരോമുള്ളിലും ചെറിയ വിര കണക്കെ കാണുന്നതാണ് ചക്കപ്പൂവ് അഥവാ പ്ലാവിന്റെ പൂവ്. കാറ്റും ഉറുമ്പുപോലുളള ചെറു പ്രാണികളുമൊക്കെവഴിയാണ് പരാഗണം (പോളിനേഷൻ) നടക്കുക.  പോളിനേഷൻ നടന്നവ ചുളയായും നടക്കാത്തവ ചകിണിയായും മാറുന്നു.ചകിണി പിളർന്നുനോക്കിയാൽ ചക്കക്കുരുവിന്റെ ചാപിള്ളകളെ കാണാം. ഒരുചക്കയുടെ രൂപനിർണയത്തിൽ പരാഗണത്തിനു പങ്കുണ്ട്. പരാഗണം തീരെ നടക്കാത്ത ചിലഭാഗങ്ങളുണ്ടാവും പലചക്കകളിലും. രൂപത്തിലവിടം ചളുങ്ങിയും ചുങ്ങിയുമിരിക്കും.മുറിച്ചു നോക്കിയാൽ അകത്ത്  ചകിണി മാത്രമേയുണ്ടാവൂ. പ്ളാവ്, ആഞ്ഞിലി,കടപ്ളാവ് തുടങ്ങിയവയിലൊക്കെ ആൺപൂവും പെൺപൂവുമുണ്ടാകും. അവയിൽ പെണ്ണ് ഉരുണ്ട് മൊട്ടുപോലെയും, ആൺവർഗ്ഗം നീണ്ട് തിരിപോലെയും കാണപ്പെടുന്നു. പരാഗണം നടക്കുന്നതുവരെയേ ആൺപൂവിന് ആയുസുള്ളു. പ്ളാവിൽ ചിലമൊട്ടുകൾ  – ചക്കക്കുഞ്ഞുങ്ങൾ – കരിഞ്ഞു കറുത്തുനിൽക്കുന്നതും കൊഴിഞ്ഞുവീഴുന്നതും കാണാറില്ലേ ?അവരാണ് അൽപായുസുകളായ ആൺതരികൾ. ആഞ്ഞിലിയുടെയും കടപ്ളാവിന്റെയും ചുവട്ടിൽ വീണുകിടക്കുന്ന തിരികളും ആൺതരികളാണ്.കൃത്രിമമായി എല്ലാപൂവുകളിലും പോളിനേഷൻ ചെയ്യാൻകഴിഞ്ഞാൽ ഒരുപക്ഷേ ചകിണിയില്ലാത്ത ചക്ക വിളയിക്കാൻ കഴിഞ്ഞേക്കും. പണ്ടുകാലത്ത് ഒരു കുടുംബത്തിന്റെ വിശപ്പ് അടക്കാൻ മാത്രം ഉപകരിച്ചിരുന്ന ചക്ക ഇന്ന് മൂല്യമേറിയ പല ഉത്പന്നങ്ങൾ ആയി നാട്ടിലും…

    Read More »
Back to top button
error: