Feature
-
മൊത്തം ക്ലീനായി പുതുപ്പള്ളി; മാതൃകയായി ഹരിതകർമ്മ സേന
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് മാതൃകാപരമായ പ്രവർത്തനങ്ങളുമായി ഹരിതകർമ്മ സേന. പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വമിഷൻ, ആർ.ജി.എസ്.എ എന്നിവയുടെ സംയുക്ത സംഘാടനത്തിലൂടെയാണ് ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഉമ്മൻചാണ്ടിയുടെ മൃതദേഹം വ്യാഴാഴ്ച വൈകിട്ടോടെയാണ് ജന്മനാടായ പുതുപ്പള്ളിയിൽ എത്തിച്ചത്. രാവിലെ മുതൽ തന്നെ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലും പ്രദേശത്തുമായി വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാനും, നിർദ്ദേശങ്ങൾ നൽകാനുമായി പോലീസുകാർക്കൊപ്പം ഹരിത കർമ്മസേനയും ചേർന്നു. പുതുപ്പള്ളി, കുറിച്ചി, പനച്ചിക്കാട്, വിജയപുരം, മണർകാട് തുടങ്ങിയ പഞ്ചായത്തുകളിലെ ഹരിതകർമ്മ സേനാംഗങ്ങളാണ് സേവനരംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചത്. അഞ്ച് പഞ്ചായത്തുകളിൽ നിന്നുമായി നൂറ്റിഎഴുപത്തിയഞ്ചോളം ഹരിത കർമ്മ സേനാംഗങ്ങളാണ് പുതുപ്പള്ളിയിൽ എത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്, ബസ് സ്റ്റാൻഡ്, പള്ളി, പുതുപ്പള്ളി ടൗൺ തുടങ്ങിയ വിവിധ പ്രദേശങ്ങൾ വൃത്തിയാക്കുന്നതിൽ ഹരിതകർമ്മ സേന മുന്നിൽ നിന്നു. ഉമ്മൻചാണ്ടിയുടെ മൃതദേഹവുമായി എത്തിയ വിലാപയാത്രയ്ക്കൊപ്പം ആയിരക്കണക്കിന് ആളുകളാണ് പുതുപ്പള്ളിയിലും മറ്റുമായി തടിച്ചു കൂടിയത്. ജനത്തിരക്ക്…
Read More » -
മാവ് കൃഷി അറിയേണ്ടതെല്ലാം
ഒരു വര്‍ഷം പ്രായമായ മാവിന്‍ തൈകള്‍ കാലവര്‍ഷാരംഭത്തോടെ നട്ടാല്‍ മഴ ശക്തി പ്രാപിക്കുന്നതിന് മുമ്പ് പിടിച്ചു കിട്ടും. കനത്ത മഴക്കാലമെങ്കില്‍ ആഗസ്റ്റ് -സെപ്തംബര്‍ മാസങ്ങളില്‍ തൈ നടാം. ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികളെടുക്കുക. കുഴികളില്‍ ചുറ്റുമുള്ള തറ നിരപ്പിനെക്കാളുമുയര്‍ന്നു മേല്മണ്ണും 10 കിലോ കമ്പോസ്റ്റോ , കാലിവളമോ ചേര്‍ത്ത് നിറയ്ക്കുക. തൈകള്‍ പോളിത്തീന്‍ കവറുകളിലുണ്ടായിരുന്ന ആഴത്തില്‍ കുഴിയില്‍ നടണം . വൈകുന്നേരം സമയങ്ങളില്‍ നടുന്നതാണ് നല്ലത് . ഏറെ താഴ്ത്തി നടരുത് . ഒട്ടുസന്ധി മണ്ണിനു മുകളിലാണെന്ന് ഉറപ്പു വരുത്തുക . തൈകള്‍ ഉലയാതിരിക്കാന്‍ നട്ടയുടന്‍ തന്നെ തൈയുടെ അടുത്ത് കുറ്റി നാട്ടി തൈ അതിനോട് ചേര്‍ത്ത് കെട്ടണം . ആവശ്യമെങ്കില്‍ തണല്‍ നല്‍കുക ജൈവ രീതിയില്‍ മാവ് കൃഷി ചെയ്യുമ്പോള്‍ , കാലിവളമൊ , കമ്പോസ്റ്റോ 50-100 ഗ്രാം പി .ജി.പി.ആര്‍ മിശ്രിതം 1-മായി ചേര്‍ത്ത് ഒന്നാം വര്‍ഷം മുതല്‍ കൊടുക്കണം. മാവ് വളരുന്നതനുസരിച്ച് വളത്തിന്റെ അളവ് …
Read More » -
കണ്ണുകാണാത്ത മകൾക്കും പ്രായമായ അമ്മയ്ക്കും തുണയായി ഇരിങ്ങാലക്കുടയിലെ കാട്ടൂർ ജനമൈത്രി പൊലീസ്
തൃശൂർ: കണ്ണുകാണാത്ത മകൾക്കും പ്രായമായ അമ്മയ്ക്കും തുണയായി ഇരിങ്ങാലക്കുടയിലെ കാട്ടൂർ ജനമൈത്രി പൊലീസ്. താണിശേരി കാവുപുര സ്വദേശി 75 വയസുള്ള പുഷ്പ, കണ്ണു കാണാത്ത 52 വയസുള്ള മകൾ ബിന്ദു എന്നിവർക്കാണ് അവശതയിൽ തുണയായി കാട്ടൂർ ജനമൈത്രി പൊലീസ് എത്തിയത്. പ്രായാധിക്യത്തിലും കണ്ണുകാണാത്ത മകളെ പുഷ്പയാണ് സംരക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പുഷ്പ വീട്ടിൽ വീണതിനെ തുടർന്ന് നട്ടെല്ലിന് പരുക്കേൽക്കുകയും ചെയ്തു. എഴുന്നേൽക്കാൻ പോലും കഴിയാതെ കിടപ്പിലായ പുഷ്പയെ പാലിയേറ്റീവ് പ്രവർത്തകരാണ് ചികിത്സിച്ചിരുന്നത്. ബന്ധുകൾ ഇല്ലാതെ ഒറ്റപ്പെട്ട ഈ കുടുംബത്തിന് ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയായിരുന്നു. കാറളം പഞ്ചായത്തംഗം രഞ്ജിനി അറിയിച്ചതനുസരിച്ച് കാട്ടൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജയേഷ് ബാലന്റെ നേതൃത്വത്തിൽ ജനമൈത്രി സംഘം സ്ഥലത്തെത്തുകയും ഇവരെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. ഇവരെ പുനരധിവസിപ്പിക്കുന്നതിന്റെയും തുടർച്ചികിത്സയുടെയും ഭാഗമായി തണൽ അഗതിമന്ദിരത്തിലേക്ക് മാറ്റി. ജനമൈത്രി ബീറ്റ് ഓഫീസർ ധനേഷ്, ജനമൈത്രി അംഗങ്ങളായ നസീർ നവീനാസ്, മജീബ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Read More » -
ദശപുഷ്പങ്ങളും അവയുടെ ഉപയോഗങ്ങളും
ദശപുഷ്പങ്ങൾ 1. കറുക 2. ചെറൂള 3. വിഷ്ണുക്രാന്തി 4. പൂവാംകുരുന്നില 5. മുയൽച്ചെവി 6. മുക്കുറ്റി 7.കയ്യുണ്ണി 8 . നിലപ്പന 9. ഉഴിഞ്ഞ 10. തിരുതാളി ഔഷധമായി ഉപയോഗിക്കുന്ന പത്തു കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈപത്തുചെടികൾക്കും നാട്ടുവൈദ്യത്തിലും, ആയുർവേദചികിത്സയിലും വളരെ പ്രാധാന്യമുണ്ട്.ഹൈന്ദവ ദേവപൂജയ്ക്കും, സ്ത്രീകൾ തലയിൽ ചൂടുവാനും ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നു. കർക്കിടക മാസത്തിൽ ദശപുഷ്പം ചൂടുന്നതു രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്നാണു ഹൈന്ദവർക്കിടയിലുള്ള വിശ്വാസം. കർക്കിടക കഞ്ഞിയിൽ ദശപുഷ്പങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണെ. തിരുവാതിര ദിവസം സുമംഗലികൾ തലയിൽ ചൂടുന്നു. തിരുവാതിര വ്രതകാലത്ത് ഐശ്വര്യത്തിനും, ഭർത്താവിന്റെ ആയുരാരോഗ്യത്തിനും വേണ്ടിയാണു സ്ത്രീകൾ ദശപുഷ്പം ചൂടുന്നത്. കറുക, ചെറൂള എന്നിവ ഹൈന്ദവ ആചാരപ്രകാരം മരണാനന്തര ക്രിയകളായ ബലിതർപ്പണ കർമ്മങ്ങൾക്കു് ഉപയോഗിക്കുന്നു. #ദശപുഷ്പങ്ങളുടെ മഹാത്മ്യങ്ങൾ : 1. കറുക : ഗണപതി ഹോമത്തിനും മറ്റു ഹോമങ്ങൾക്കും ഉപയോഗിക്കുന്നു. ആദികളും, വ്യാധികളും ഒഴിയുവാൻ സഹായിക്കുന്നു.…
Read More » -
കന്യാകുമാരി പെൻസിൽ ഉള്ളവർ അന്ന് സ്കൂളിലെ രാജാവായിരുന്നു; എന്താണ് കന്യാകുമാരി പെൻസിൽ ?
സ്ലേറ്റും പെൻസിലും ഉപയോഗിക്കുന്ന കുട്ടിക്കാലം.. അക്കാലത്ത് കന്യാകുമാരി പെൻസിൽ എന്നൊരു സൂത്രം ഉണ്ടായിരുന്നു.. ( പാൽ പെൻസിൽ ) കന്യാകുമാരിയിൽ പോയിട്ട് വരൂമ്പോൾ ഒരു ചെറിയതരം മുള്ളാണി പോലത്തെ പെൻസിൽ സംഭരിച്ച് കൊണ്ടുവരുമായിരുന്നു.. ഈ പെൻസിൽ ഉപയോഗിച്ച് സ്ലേറ്റിൽ എഴുതാം.. ഈ പെൻസിൽ ഉള്ളയാൾ അന്ന് ക്ലാസ്സിൽ രാജാവായിരുന്നു.. പെൻസിൽ ഉള്ളയാളെ ഇല്ലാത്തവർ അസൂയയോടെ നോക്കിനിൽക്കും.. ഉള്ളവന്റെ കയ്യിൽ നിന്നും കടംമേടിച്ച് എഴുതും.. കന്യാകുമാരിയിൽ ആരെങ്കിലും പോകുന്നുവെന്നറിഞ്ഞാൽ പെൻസിൽ കൊണ്ടുവരുന്ന കാര്യം ഓർമ്മിപ്പിച്ച് വിടാറുണ്ട്.. കന്യാകുമാരി യാത്ര കഴിഞ്ഞ് വരുന്നവരുടെ കൈയിൽ പെൻസിലുണ്ടോയെന്നാണ് ആദ്യം തിരക്കുന്നത്.. ഒരു കടൽജീവിയുടെ പുറംതോടിലാണ് ഈ പെൻസിൽ പറ്റിപ്പിടിച്ചിരിക്കുന്നത്.. കടൽ ചേന എന്ന് കേട്ടിട്ടുണ്ടോ..? എന്താണ് കടൽ ചേന? ലോകമെങ്ങും കാണപ്പെടുന്ന ശരീരം നിറയെ മുള്ളുകളുള്ള ഒരിനം ജീവി.. ഈ മുള്ളുകളാണ് പെൻസിൽ.. കടലിൽ ജീവിക്കുന്ന എഴുനൂറോളം ഇനം എക്കൈനോഡെമുകളിൽ ഒന്നാണ് കടൽ ചേന.. ഇവയുടെ ഉരുണ്ട ശരീരം 12 ഇഞ്ച് വരെ നീളമുള്ളതും, ചലിപ്പിക്കാൻ…
Read More » -
കര്‍ക്കടകത്തില്‍ മരുന്നു സേവിച്ചാല്‍ കല്‍പ്പാന്തം സസുഖം; അറിയാം കർക്കടകമാസത്തിന്റെ പ്രത്യേകതകൾ
കൊല്ലവർഷത്തിലെ 12-മത്തെ മാസമാണ് കര്‍ക്കടകം.സൂര്യന്‍ കര്‍ക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടകമാസം.ജൂലൈ – ഓഗസ്റ്റ് മാസങ്ങള്‍ക്ക് ഇടക്കായി ആണ് കര്‍ക്കടക മാസം വരുന്നത്. കേരളത്തില്‍ കനത്ത മഴ ലഭിക്കുന്ന മാസമാണ് കര്‍ക്കടകം. തുള്ളി തോരാതെ മഴ പെയ്യുന്നു എന്നതിനാല്‍ ‘കള്ളക്കര്‍ക്കടകം’ എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. അതിനാല്‍ ‘മഴക്കാല രോഗങ്ങള്‍’ ഈ കാലഘട്ടത്തില്‍ കൂടുതലായി ഉണ്ടാകുന്നു. കാര്‍ഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാല്‍ ‘പഞ്ഞമാസം’ എന്നും വിളിക്കപ്പെടുന്നു. ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന രാമായണം വായന ഈ മാസമാണ് നടത്താറുള്ളത്. കര്‍ക്കടകം ഒന്നു മുതല്‍ രാമായണം വായന തുടങ്ങി അവസാനിക്കുമ്പോഴേക്കും തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. പഴയകാലത്ത് കര്‍ക്കടകത്തിലെ ആദ്യത്തെ ആഴ്ച കൊണ്ടുതന്നെ രാമായണം പൂര്‍ണ്ണമായും പാരായണം ചെയ്തിരുന്നു. ഇതിന് സാധിക്കാത്തവര്‍ ഒരു മാസം കൊണ്ടു തന്നെ പാരായണം പൂര്‍ത്തിയാക്കിയിരിക്കണം. ജലരാശിയായ കര്‍ക്കടകത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യന് ഹാനി സംഭവിക്കുന്നു. സുര്യന് സംഭവിക്കുന്ന ഈ ബലക്ഷയം ജീവജാലങ്ങളെയെല്ലാം ബാധിക്കുന്നു. ഇതിന്…
Read More » -
ലോകത്തിലെ 200 ല്‍ അധികം രാജ്യങ്ങളിൽ പാസ്പോർട്ട് ഇല്ലാതെ സഞ്ചരിക്കുവാൻ കഴിയുന്ന മൂന്ന് പേര്‍ ആരാണെന്നറിയാമോ ?
പാസ്പോർട്ട് സിസ്റ്റം ലോകത്തിൻ ആരംഭിച്ച് നൂറു വര്‍ഷത്തിന് മേലെ ആയിട്ടുണ്ടാവും.ഓരോരുത്തരുടെയും ദേശീയ തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖയായ പാസ്പോര്‍ട്ട് വിദേശ യാത്രകളിലാണ് ആവശ്യം വരുന്നത്. രാജ്യാന്തര തലത്തില്‍ ഇടപെടുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരോ പ്രസിഡന്‍റോ പ്രധാമന്ത്രിയോ ഒക്കെ ആണെങ്കില്‍ അവര്‍ക്ക് ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ആണുള്ളത്. എന്നാല്‍ ഇതൊന്നുമില്ലാതെ ലോകം മുഴുവൻ ഒരു തടസ്സവും കൂടാതെ യാത്ര ചെയ്യുവാൻ കഴിയുന്ന മൂന്ന് പേരുണ്ട്.ലോകത്തിലെ 200 ല്‍ അധികം രാജ്യങ്ങളിലും പാസ്പോർട്ട് ഇല്ലാതെ സന്ദര്‍ശിക്കുവാൻ കഴിയുന്ന ഈ മൂന്ന് പേര്‍ ആരാണെന്നല്ലേ? ബ്രിട്ടന്‍റെ രാജാവ്, ജപ്പാന്‍റ രാജാവും രാജ്ഞിയും എന്നീ മൂന്നു പേര്‍ക്കാണ് പാസ്പോര്‍ട്ട് ഇല്ലാതെ മറ്റു രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുന്നത്.ഈ മൂന്നു പേരൊഴികെ, മറ്റേതു രാജ്യത്തിന്‍റെ പ്രസിഡന്‍റോ പ്രധാനമന്ത്രിയോ ആയാല്‍ പോലും അവര്‍ പാസ്പോര്‍ട്ട് കരുതണം. ഇവരുടേത് ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് അഥവാ ടൈപ് ഡി പാസ്പോര്‍ട്ട് ആണ്. സാധാരണ ആളുകള്‍ക്ക് വിദേശയാത്രയില്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകേണ്ടതു പോലുള്ള നടപടിക്രമങ്ങളൊന്നും ഇവര്‍ക്കു വേണ്ടെന്ന് മാത്രമല്ല, പ്രത്യേകാവകാശങ്ങളും ഇവര്‍ക്കുണ്ടായിരിക്കും. മാത്രമല്ല,…
Read More » -
അടിവസ്ത്രങ്ങൾ അറിഞ്ഞുവേണം ധരിക്കാൻ
അടിവസ്ത്രങ്ങൾ കൃത്യമായ രീതിയില്‍ ഉപയോഗിക്കാതിരുന്നാല്‍ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ വില്ലനായി കടന്നുവരും.അശ്രദ്ധയോടെ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ചര്‍മ്മത്തിനു ദോഷം ചെയ്യും. ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കുന്നത്, കൃത്യമായി അലക്കാതെ ഉപയോഗിക്കുന്നത്, വെയിലത്ത് നന്നായി ഉണക്കാതെ ഉപയോഗിക്കുന്നത്, ഉറങ്ങുമ്ബോള്‍ അടിവസ്ത്രം ധരിക്കുന്നത്…ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം ദോഷം ചെയ്തേക്കാം.രാത്രി ഉറങ്ങുമ്ബോള്‍ അടിവസ്ത്രം ധരിക്കേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അടിവസ്ത്രം ധരിച്ച് ഉറങ്ങുന്നവരില്‍ ത്രഷ്, വാഗിനൈറ്റിസ്, ബാക്ടീരിയല്‍ വാഗിനോസിസ് എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. ഉറങ്ങുമ്ബോള്‍ ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങള്‍ വിയര്‍ക്കാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ചൂട് കാലത്ത്. അത്തരം സമയങ്ങളില്‍ അടിവസ്ത്രം ധരിച്ചാണ് കിടക്കുന്നതെങ്കില്‍ അത് ശരീരത്തില്‍ ഫംഗല്‍ ഇന്‍ഫക്ഷന് കാരണമാകും. ശരീരത്തെ ഏറ്റവും കംഫര്‍ട്ട് ആക്കി വേണം രാത്രിയില്‍ ഉറങ്ങാന്‍ കിടക്കാന്‍. പുതിയ അടിവസ്ത്രം വാങ്ങിയാല്‍ അത് കഴുകി വേണം ഉപയോഗിക്കാന്‍. കഴുകാതെ ഉപയോഗിക്കുന്ന അടിവസ്ത്രങ്ങളില്‍ അപകട സാധ്യത കൂടുതലാണ്. നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് പാക്ക് ചെയ്തു വരുന്ന വസ്ത്രങ്ങളില്‍ പൊടിയും അണുക്കളും ഉണ്ടാകും. മാസങ്ങള്‍ കവറില്‍…
Read More » -
മഴക്കാലമാണ്, റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കണം
നിരത്തുകളിൽ ആർക്കാണ് മുൻഗണന..?, വാഹനങ്ങൾക്കാണോ കാൽനട യാത്രക്കാരനാണോ…? ടെസ്റ്റ് പാസായി ലൈസൻസ് എടുത്തിട്ടുള്ള ഏതൊരാൾക്കുമറിയാം മുൻഗണന കാൽനട യാത്രക്കാരനാണെന്ന്.എന്നാൽ, സീബ്രാ ലൈനിൽ പോലും കാൽനട യാത്രക്കാരന് ഡ്രൈവർമാർ ഇപ്പോൾ പ്രധാന്യം നൽകാറില്ല. ഒരു കാൽനട യാത്രക്കാരനായി നിരത്തിലിറങ്ങുമ്പോൾ മുൻഗണന തനിക്കാണെന്ന അവകാശബോധമുള്ളയാൾ വാഹനവുമായി ഇറങ്ങുമ്പോൾ ഇക്കാര്യം മറന്നുപോകാറുണ്ട്. കാൽനടയായോ വാഹനവുമായോ നിരത്തുകളിലിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് മോട്ടോർ വാഹനവകുപ്പ്. സീബ്രാ ക്രോസ്സ് ഉണ്ടെന്നുള്ള റോഡ് സിഗ്നൽ കണ്ടാൽ ഉടനെ വാഹനം വേഗത കുറച്ച് വാഹനം സീബ്രാ ക്രോസ്സിന് മുമ്പായുള്ള Stop ചെയ്യാനുള്ള റോഡ് മാർക്കിംഗിൽ റോഡിന് ഇടത് വശം ചേർന്ന് നിർത്തണം. പെഡസ്ട്രിയൻ ക്രോസ്സിംഗിലൂടെ റോഡ് ക്രോസ്സ് ചെയ്യാൻ കാൽനടക്കാരെയും, വീൽ ചെയറിൽ പോവുന്നവരെയും മറ്റും അനുവദിക്കുക. ക്രോസ്സിംഗിൽ ആരും തന്നെ ഇല്ലായെങ്കിൽ മാത്രം വാഹനം മുന്നോട്ട് എടുക്കുക. യാത്രക്കാർ റോഡ് മുറിച്ച് കടക്കാൻ കാത്തു നിൽക്കുമ്പോഴോ കടക്കുമ്പോഴോ അനാവശ്യമായി പരിഭ്രമിക്കരുത്. തിക്കും തിരക്കും കാട്ടാതിരിക്കുക.അതേപോലെ തോന്നിയിടത്തുകൂടി…
Read More » -
ഇന്ന് ചോക്ലേറ്റ് ദിനം; വീട്ടിൽ തന്നെ ചോക്ലേറ്റ് ഉണ്ടാക്കാം
ചോക്ലേറ്റിനോട് ചിലക്ക് അതിയായ പ്രണയമാണ്, മറ്റുചിലര്‍ക്കാണെങ്കില്‍ അത് പ്രണയത്തിൻറെ അടയാളമാണ്. ചിലര്‍ സങ്കടമടക്കാന്‍ ചോക്ലേറ്റിനെ കൂട്ടുപിടിക്കുമ്ബോള്‍ മറ്റുചിലര്‍ സന്തോഷത്തിന്റെ സൂചനയായാണ് ഇതിനെ കണക്കാക്കുന്നത്. ദിവസവും ചോക്‌ലേറ്റ് കഴിച്ചാല്‍ പല്ല് കേടാകും, തടി കൂടും, ഷുഗര്‍ വരും എന്നൊക്കെയാണ് നമ്മള്‍ സ്ഥിരം കേള്‍ക്കുന്നത്. എന്നാല്‍ ചോക്‌ലേറ്റ് നിങ്ങളുടെ ആരോഗ്യത്തിനും നല്ലതാണെന്ന് അറിയാമോ? പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ചോക്‌ലേറ്റ്. ഇതിലെ പ്രധാന ചേരുവയായ കൊക്കോയിൽ ഫിനോളിക് സംയുക്തങ്ങൾ സജീവമാണെന്നും അവ ആരോഗ്യത്തിന് നല്ലതാണെന്നും പഠനങ്ങൾ പറയുന്നുണ്ട്. മഗ്നീഷ്യം, സിങ്ക്, ആന്‍റി ഓക്സിഡന്റ്സ് എന്നിവ ചോക്‌ലേറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫേറ്റ്, പ്രോട്ടീന്‍, കാല്‍സ്യം മുതലായവ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുന്നു. ഡാര്‍ക്ക് ചോക്‌ലേറ്റ് കഴിക്കുന്നത് രക്തസമ്മര്‍ദം ശരിയായ അളവില്‍ നില നിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. 100 ഗ്രാം ചോക്‌ലേറ്റ് ബാറില്‍ നാരുകള്‍, ഇരുമ്പ്, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് എന്നിവയുമുണ്ട്. കൂടാതെ പൊട്ടാസ്യം ഫോസ്ഫറസ്, സിങ്ക്, സെലീനിയം എന്നിവയും. സാച്ചുറേറ്റഡ്, മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഡാര്‍ക്ക്…
Read More »