തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് വീട്ടില്‍ അത്മഹത്യ ചെയ്ത നിലയില്‍. മന്നൂര്‍ക്കോണം ഒഴിവെറിഞ്ഞമൂല കൈലാസ് ഭവനില്‍ ശിവകുമാര്‍ -മഞ്ജു ദമ്ബതികളുടെ മകന് കൈലാസ് (18) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി വീട്ടുകാര്‍ ആണ് തൂങ്ങി നില്ക്കുന്ന കൈലാസിനെ കണ്ടത് ഉടനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല . വലിയമല പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. ഗംഗ സഹോദരിയാണ്.