NEWS

ബലാത്സംഗ കേസ്; ഒളിവിലായിരുന്ന കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളില്‍ വീട്ടില്‍ തിരിച്ചെത്തി 

 കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളില്‍ വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാത്രിയാണ് മൂവാറ്റുപുഴയിലെ വീട്ടില്‍ എത്തിയത്. നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും.
 മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി ഉത്തരവ് പ്രകാരം നാളെ മുതല്‍ പത്ത് ദിവസത്തേക്കാണ് എംഎല്‍എ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകേണ്ടത്.

അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി, ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള അന്വേഷണവുമായി സഹകരിക്കണമെന്നാണ് കോടതി ഉത്തരവ്. പത്ത് ദിവസമായി എംഎല്‍എ ഒളിവിലായിരുന്നു.

നാളെ ഹാജരായ ശേഷം അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയലും തെളിവെടുപ്പും പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Signature-ad

 

 

വീട്ടില്‍ എത്തിയ എല്‍ദോസ് മാധ്യമങ്ങളോട് കരുതലോടെയാണ് പ്രതികരിച്ചത്. പാര്‍ട്ടി തനിക്കൊപ്പം നില്‍ക്കുമെന്നും സത്യം തന്റെ ഭാഗത്താണെന്നും എംഎല്‍എ പ്രതികരിച്ചു. കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അതുകൊണ്ട് തന്നെ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും എല്‍ദോസ് പറഞ്ഞു.

Back to top button
error: