CrimeNEWS

വീട്ടിലേക്ക് അഴുക്കുവെള്ളം ഒഴിച്ചതു ചോദ്യംചെയ്തു; മധ്യവയസ്‌കനെ കമ്പിവടിക്ക് അടിച്ച ദമ്പതികള്‍ പിടിയില്‍

പത്തനംതിട്ട: റാന്നിയില്‍ മുന്‍വൈരാഗ്യത്തെ തുടര്‍ന്നു മധ്യവയസ്‌കനെ കമ്പിവടികൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍. തൊമ്പിക്കണ്ടം ഓലിക്കല്‍ വീട്ടില്‍ ജോസിനെയാണ് (കൊച്ചുകുഞ്ഞ്-59) ആക്രമിച്ച കേസില്‍ തടത്തില്‍ ടി.എ.ബാബു, ഭാര്യ ലിംസി എന്നിവരാണ് പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബാബുവെന്ന് പോലീസ് പറഞ്ഞു.

സെപ്റ്റംബര്‍ 23ന് രാവിലെ 5.45ന് ആയിരുന്നു സംഭവം. കൊച്ചുകുഞ്ഞിന്റെ വീടിന്റെ തെക്കുവശത്തെ വാതിലിലെ കതകിലേക്ക് അഴുക്കുവെള്ളം ഒഴിച്ചത് ചോദ്യം ചെയ്തതിന്റെ പേരില്‍ ബാബു, കൊച്ചുകുഞ്ഞിന്റെ വലതു കണ്ണിന്റെ ഭാഗത്ത് അടിക്കുകയായിരുന്നു. രണ്ടാമത്തെ അടി കൈകൊണ്ട് തടഞ്ഞ കൊച്ചുകുഞ്ഞ് അപ്പോഴേക്കും താഴെ വീണു. വലതു കാല്‍മുട്ടിനു പരുക്കേറ്റു. രണ്ടാം പ്രതിയായ ഇയാളുടെ ഭാര്യ കല്ലുപെറുക്കി എറിയുകയും ചെയ്തു. വസ്തുസംബന്ധമായ തര്‍ക്കമുള്ളതിനാല്‍ ഇരുകൂട്ടരും തമ്മില്‍ നേരത്തേയും പ്രശ്‌നമുണ്ടായിരുന്നു.

Signature-ad

ബാബുവിനെതിരേ റാന്നി സ്റ്റേഷനില്‍ 6 ക്രിമിനല്‍ കേസുകളുണ്ട്. 2018 മുതല്‍ കേസുകളില്‍ പ്രതിയായ ഇയാളെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Back to top button
error: