CrimeNEWS

സൗദിയിൽ വ്യവസ്ഥകൾ പാലിക്കാത്ത ഏഴ് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി

റിയാദ്: ചട്ടങ്ങൾ ലംഘിക്കുകയും നിയമ വ്യവസ്ഥകൾ പാലിക്കാതിരിക്കുകയും ചെയ്ത ഏഴ് റിക്രൂട്ട്‌മെന്റ് കമ്പനികളുടെ ലൈസൻസ് സൗദി മാനവ വിഭവശേഷി മന്ത്രാലയം റദ്ദാക്കി. മറ്റ് എട്ട് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കെതിരെ ലഭിച്ച പരാതികളിൽ അന്വേഷണാനന്തരം അന്തിമ തീരുമാനം എടുക്കുന്നതുവരെ ലൈസൻസുകൾ സസ്‍പെൻഡ് ചെയ്യാനും മന്ത്രാലയം തീരുമാനിച്ചു.

2022 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ പരിശോധനകളിലും പരാതികളിന്മേലുള്ള അന്വേഷണങ്ങളിലും ബോധ്യമായ തൊഴിൽ നിയമങ്ങളുടെ ലംഘിച്ചതിനാണ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ട്‌മെന്റ് മേഖലയുടെ കാര്യക്ഷമതയും വിശ്വാസ്യതയും പ്രധാനമാണെന്ന് മന്ത്രാലയം കരുതുന്നു. അതുകൊണ്ട് തന്നെ ഈ മേഖല നിരീക്ഷണത്തിന്റെയും നടപടികളുടെയും ചട്ടക്കൂടിനുള്ളിലാണ്.

Signature-ad

തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള കരാർ വ്യവസ്ഥകളുടെ ലംഘനം ബോധ്യമായാൽ നടപടി സ്വീകരിക്കും. കക്ഷികൾക്കിടയിൽ ഉണ്ടാകാവുന്ന പരാതികളും തർക്കങ്ങളും പരിഹരിക്കാനുള്ള നീക്കവുമുണ്ടാകും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചട്ടങ്ങളും വ്യവസ്ഥകളും ലംഘിച്ച 400-ലധികം റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസുകൾ മന്ത്രാലയം റദ്ദാക്കിയതായി മന്ത്രാലയ വക്താവ് സഅദ് അൽഹമ്മാദ് പറഞ്ഞു.

Back to top button
error: