NEWS

രാവിലെ ജപ്തി നോട്ടീസ് ; വൈകിട്ട് 70 ലക്ഷം രൂപയുടെ ഭാഗ്യം

കൊല്ലം: രാവിലെ എത്തിയ ജപ്തി നോട്ടീസ് കണ്ട് ശാസ്താംകോട്ടക്കാരൻ പൂക്കുഞ്ഞിന്റെ മനസ്സ് പിടഞ്ഞു. തൊട്ടുപിന്നാലെ പ്ലാമൂട്ടില്‍ ചന്തയിലെ ലോട്ടറിക്കടയില്‍നിന്ന് പൂക്കുഞ്ഞ് ഒരു ടിക്കറ്റെടുത്തു.

വൈകിട്ട് ഫലമറിഞ്ഞപ്പോള്‍ പൂക്കുഞ്ഞു മാത്രമല്ല, നാട്ടുകാരും ഞെട്ടി. സംസ്ഥാന സര്‍ക്കാരിന്റെ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 70 ലക്ഷം രൂപ പൂക്കുഞ്ഞെടുത്ത AZ 907042 എന്ന ടിക്കറ്റിന്.

മൈനാഗപ്പള്ളിയിലും പരിസരങ്ങളിലും വാഹനത്തില്‍ മീന്‍കച്ചവടം നടത്തുന്ന മൈനാഗപ്പള്ളി ഇടവനശ്ശേരി ഷാനവാസ് മന്‍സിലില്‍ പൂക്കുഞ്ഞ് എട്ടുവര്‍ഷം മുമ്ബ് ആലുംകടവ് കോര്‍പറേഷന്‍ ബാങ്കില്‍നിന്ന് ഭവനവായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഒമ്ബതുലക്ഷം രൂപ ബാങ്കില്‍ കുടിശ്ശികയായി. ബുധനാഴ്ച ജപ്തി നോട്ടീസ് ലഭിച്ചു. തൊട്ടുപിന്നാലെയാണ് ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം ലഭിച്ചത്.

Signature-ad

 

 

മുംതാസാണ് ഭാര്യ. വിദ്യാര്‍ഥികളായ മുനീര്‍, മുഹ്സിന എന്നിവര്‍ മക്കള്‍.

Back to top button
error: