
തൃപ്പൂണിത്തുറ: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതിയും കാമുകനും പിടിയില്‍.
തൃപ്പൂണിത്തുറ വടക്കേക്കോട്ട താമരകുളങ്ങര സ്പെയിസ് ഗാര്ഡന് അപ്പാര്‍ട്മെന്റിന് സമീപം ശ്രീനന്ദനം വീട്ടില്‍ മേഘന (25), മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി ഗവ. വി.എച്ച്.എസ്.എസിന് സമീപം തടിയംകുളം വീട്ടില്‍ ഷാഹിദ്(27) എന്നിവരെയാണ് ചാത്താരി വൈമിതി റോഡു ഭാഗത്തുനിന്ന് 1.45 ഗ്രാം എം.ഡി.എ.എയുമായി തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് ഇന്‍സ്പെക്ടര്‍ വി. ഗോപകുമാറും സംഘവും പിടികൂടിയത്.
മേഘനയെ ഇന്‍സ്റ്റഗ്രാം വഴി ആവശ്യക്കാരെന്ന നിലയില്‍ ബന്ധപ്പെടുകയും തന്ത്രപരമായി കെണിയൊരുക്കി പ്രതികളെ പിടികൂടുകയായിരുന്നു. ഷാഹിദ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.






