NEWS

ഡൽഹിയിൽ കെട്ടിടം തകർന്നു വീണ് മൂന്ന് മരണം

ന്യൂഡൽഹി :കനത്ത മഴയില്‍ ഡല്‍ഹിയിൽ കെട്ടിടം തകര്‍ന്നുവീണ് മൂന്നു പേർ മരിച്ചു.ലാഹോറി ഗേറ്റിലാണ് സംഭവം.
ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടമുണ്ടായത്.മരിച്ചവരിൽ നാല് വയസുള്ള കുട്ടിയും ഉൾപ്പെടുന്നു.
അപകട സ്ഥലത്തേക്ക് അഞ്ച് യൂണിറ്റ് അ​ഗ്നിരക്ഷാസേന എത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഒപ്പം ദേശീയ ദുരന്തനിവാരണ സംഘവും എത്തിയിരുന്നു. ഡല്‍ഹിയില്‍ ശനിയാഴ്ച ഉച്ച മുതല്‍ നിര്‍ത്താതെ മഴ പെയ്യുകയാണ്. പലയിടങ്ങളിലും വെളളം കയറിയികിടക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ പ്രത്യേകിച്ച്‌ മേല്‍പ്പാലങ്ങള്‍ക്ക് താഴെയുള്ള റോഡുകളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് പോലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്.

Back to top button
error: