ബംഗളൂരു: നിരന്തരമായി കുരച്ചതില്‍ പ്രകോപിതരായി അയല്‍വാസിയുടെ വളര്‍ത്തുനായയെ തല്ലിച്ചതച്ച് യുവാക്കള്‍. ബംഗളുരു കെ.ആര്. പുരത്താണ് സംഭവം.
വടികൊണ്ടുള്ള അടിയേറ്റ്് അവശനിലയിലായ നായയെ സമീപത്തെ ഒരു മൃഗാശുപത്രിയിലേക്ക് മാറ്റി. കേസില്‍ രാഹുല്‍, രജിത്, രഞ്ജിത്ത് എന്നിവരെയാണ് കെ.ആര്. പുരം പോലീസ് അറസ്റ്റ് ചെയ്തത്. മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയല്‍ ഉള്‍പ്പെടെയുള്ള ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇവരുടെ അയല്‍വാസിയായ ഗദ്ദികെപ്പ എന്നയാളുടെ നായയാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. അടിയേല്‍ക്കുന്ന നായ കരയുന്നതും കേള്‍ക്കാം.
യുവാക്കളെ കാണുമ്പോള്‍ നായ നിരന്തരം കുരയ്ക്കാറുണ്ടായിരുന്നു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍, നായയെ പിടിച്ചു കെട്ടിക്കൊണ്ടുവന്ന് മറ്റൊരിടത്തേക്ക് മാറ്റി. അവിടെവെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ മൃഗസ്നേഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികള്‍ക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.