NEWS

വിവാദങ്ങൾക്കൊടുവിൽ കോന്നി മെഡിക്കൽ കോളേജിന് അംഗീകാരം

പത്തനംതിട്ട : രാഷ്ട്രീയ ത‍ര്‍ക്കങ്ങള്‍ക്കും അവകാശ വാദങ്ങള്‍ക്കുമൊടുവിൽ കോന്നി മെഡിക്കല്‍ കോളേജിന് അംഗീകാരം.

നിര്‍മ്മാണത്തിന്റെ തുടക്കം മുതല്‍ നിരവധി ആരോപണങ്ങളാണ് മെഡിക്കല്‍ കോളേജിനെ ചുറ്റിപറ്റിയുണ്ടായിരുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും മെ‍ഡിക്കല്‍ കോളേജ് തന്നെയായിരുന്നു കോന്നിയിലെ പ്രധാന വിഷയം

ആദ്യം എതിര്‍ത്തവര്‍ പിന്നെ അനുകൂലിച്ചും അന്ന് അനുകൂലിച്ചവരെല്ലാം ഇന്ന് എതിര്‍ക്കുകയും ചെയ്ത കോന്നി മെഡിക്കല്‍ കോളേജ്. ശിലാസ്ഥാപനം മുതല്‍ വിവാദങ്ങളായിരുന്നു കോന്നി മെഡിക്കല്‍ കോളേജിന് കൂട്ട്. 2015 ല്‍ അന്നത്ത ആരോഗ്യമന്ത്രിയായിരുന്ന അടൂര്‍ പ്രകാശാണ് സ്വന്തം മണ്ഡലത്തില്‍ മെഡിക്കല്‍ കോളേജ് വിഭാവനം ചെയതതത്. സിപിഎമ്മിന്റെ എതിര്‍പ്പ് മറികടന്നാണ് കോന്നിയിലെ ആനകുത്തിയില്‍ പാറപൊട്ടിച്ചും മലയിടിച്ചും കെട്ടിട സമുച്ചയത്തിന് നിര്‍മ്മാണം തുടങ്ങിയതും. മുക്കാല്‍ ഭാഗം പിന്നിട്ടപ്പോള്‍ പണം കിട്ടാതെ നിര്‍മ്മാണം മുടങ്ങി. കരാര്‍ കന്പനി പദ്ധതി ഉപേക്ഷിച്ച്‌ പോയി. യുഡിഎഫ് സര്‍ക്കാര്‍ മാറി ഇടത് സര്‍ക്കാര്‍ വന്നു.

Signature-ad

ആനയിറങ്ങുന്ന ചെങ്കുത്തായ സ്ഥലം മെഡിക്കല്‍ കോളേജിന് അനുയോജ്യമല്ലെന്നായിരുന്നു അന്നത്തെ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ നിലപാട്. എന്നാല്‍ കോന്നി ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെ യു ജനീഷ്കൂമാര്‍ മണ്ഡലം പിടിച്ചതോടെ മെഡിക്കല്‍ കോളെജിന് കൂടുതല്‍ പരിഗണന ലഭിച്ചു.

ജനീഷ്കുമാറിന്റെ നിരന്തര ഇടപെടല്‍ കൂടിയായതോടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഫണ്ട് അനുവദിച്ച്‌ പണികള്‍ പൂര്‍ത്തിയാക്കി. ഓപിയും ഐപിയും തുടങ്ങി. കെ കെ ശൈലജ തന്നെ ആശുപത്രി ഉദ്ഘാടനം ചെയ്തു. പിന്നീട് എംബിബിഎസ് സീറ്റിന് വേണ്ടിയുള്ള ശ്രമം. പല തവണ മെഡിക്കല്‍ കമ്മീഷന്‍ പരിശോധനയില്‍ അനുമതി തള്ളിപ്പോയി.ഒടുവിൽ അതാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.

 

 

ശബരിമലയ്ക്ക് ഏറെ അടുത്തുള്ള ഈ മെഡിക്കൽ കോളേജ് പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്നുള്ളവർക്ക് ഒരുപോലെ ഉപകാരപ്രദമാണ്.

Back to top button
error: