എം ശിവശങ്കർ ഐ എ എസിനു കുരുക്ക് മുറുക്കി ഇ ഡിയുടെ എതിർസത്യവാങ്മൂലം കള്ളപ്പണ ഇടപാടിൽ ശിവശങ്കറിനെതിരെ ശക്തമായ മൊഴിയുണ്ടെന്ന് ഇ ഡി കോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ പറയുന്നു .ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റേതാണ് മൊഴി .
ശിവശങ്കറും സ്വപ്നയും 30 ലക്ഷം രൂപയുമായി തന്നെ കാണാൻ വന്നിരുന്നുവെന്നും ആ പണം ലോക്കറിൽ സൂക്ഷിക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നും വേണുഗോപാൽ ഇ ഡിയ്ക്ക് മൊഴി നൽകിയിട്ടുണ്ട് .താൻ സംശയിച്ചപ്പോൾ ശരിയായ പണം തന്നെയാണെന്ന് സ്വപ്ന പറഞ്ഞുവെന്നും വേണുഗോപാൽ മൊഴി നൽകിയിട്ടുണ്ട് .
വേണുഗോപാലും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ നിർണായക തെളിവ് ആണെന്നും സീൽഡ് കവറിൽ നൽകാമെന്നും ഇ ഡി കോടതിയെ അറിയിച്ചു .23 വരെ ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട് .എന്നാൽ 23 നു മുൻകൂർ ജാമ്യഹർജി തള്ളിയാൽ ശിവശങ്കറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനും ഒരുപക്ഷെ അറസ്റ്റിലേയ്ക്ക് നീങ്ങാനും സാധ്യത ഏറെയാണ് .