തിരു: ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് മഹോൽസവത്തിന്റെ ക്രമീകരണങ്ങൾ ആലോചിക്കാൻ ബുധനാഴ്ച ഉന്നതതല യോഗം ചേരും.
സെകട്ടറിയറ്റ് അനക്സ് രണ്ടിലെ ലയം ഹാളിൽ ഉച്ചകഴിഞ്ഞ് 3 ന് ചേരുന്ന യോഗത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനാകും.
മന്ത്രിമാരായ കെ രാജൻ, എ കെ ശശീന്ദ്രൻ, വീണാ ജോർജ്, പി എ മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, ആന്റണി രാജു തുടങ്ങിയവർ പങ്കെടുക്കും.എം പിമാർ, എം എൽ എ മാർ , ദേവസ്വം ബോർഡ് ഭാരവാഹികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
കോവിഡ് സാഹചര്യങ്ങൾ മാറിയ സാഹചര്യത്തിൽ മഹോൽസവ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങളിൽ യോഗം തീരുമാനമെടുക്കും കഴിഞ്ഞ രണ്ട് വർഷത്തെ മഹോൽസവങ്ങളും കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു നടത്തിയത്.