LocalNEWS

കട്ടപ്പന സ്വദേശിയായ നഴ്സിങ് വിദ്യാർഥിനി മംഗളൂരുവിൽ‌ വാഹനാപകടത്തിൽ മരിച്ചു

കട്ടപ്പന: വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കട്ടപ്പന സ്വദേശിയായ നഴ്സിങ് വിദ്യാർഥിനി മംഗളൂരുവിൽ‌ മരിച്ചു. കട്ടപ്പന പട്ടരുകണ്ടത്തിൽ റെജി തോമസ് – ബിനു ദമ്പതികളുടെ മകൾ റിയ ആന്റണിയാണ് (19) മരിച്ചത്. മംഗളൂരു നേതാജി കോളജിലെ ഒന്നാം വർഷ ജനറൽ നഴ്സിങ് വിദ്യാർഥിനിയാണ്.

ഈ മാസം 3നു റോഡിൽ ബസ് കാത്തു നിൽക്കുന്നതിനിടെ ചിലർ ബൈക്ക് റേസ് നടത്തുകയും അതു കാറുമായി കൂട്ടിയിടിച്ചു റിയയുടെ ദേഹത്തു തട്ടി പരുക്കേൽക്കുകയുമായിരുന്നു എന്നാണു വിവരം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് മംഗളൂരുവിലെ യേനപ്പോയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ സന്ധ്യയോടെയാണു മരണം സംഭവിച്ചത്.

Back to top button
error: