CrimeNEWS

പതിനഞ്ചുകാരിയ്ക്ക് നേരെ ​ലൈം​ഗികാതിക്രമം; പ്യൂൺ അറസ്റ്റിൽ

മുംബൈ: സ്കൂളിൽ വച്ച് പതിനഞ്ചുകാരിയ്ക്ക് നേരെ ലൈം​ഗികാതിക്രമം ന‌ടത്തിയതിന് പ്യൂണിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് മുംബൈ‌യിലാണ് സംഭവം. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെത്തുടർന്ന് മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

ഈ മാസം അഞ്ചിനാണ് സംഭവം ന‌ടന്നത്. പെൺകുട്ടി തനിച്ചിരിക്കുന്നതു കണ്ട് അടുത്തെത്തിയ പ്യൂൺ പെൺകു‌ട്ടിയെ കടന്നുപിടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ സ്കൂളിലെത്തിയിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു. ​ഗാംദേവി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പൊലീസ് പരാതി നൽകിയിട്ടുണ്ട്. പലതവണ ഇതേ പെൺകുട്ടിയെ പ്യൂൺ അധിക്ഷേപിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പെൺകു‌ട്ടിയു‌ടെ മൊബൈൽ ഫോണിലേക്ക് ഇ‌യാൾ വീഡിയോ കോൾ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Signature-ad

പോക്സോ അടക്കം നാല് വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ പൊലീസ് തൊ‌ട്ടടുത്ത ജില്ലയിൽ നിന്നാണ് പിടികൂടി‌യത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു.

Back to top button
error: