CrimeNEWS

കോഴ്‌സിനെക്കുറിച്ച് അന്വേഷിക്കാനെത്തി കടയില്‍നിന്ന് 98,000 രൂപയുമായി കടന്ന വിരുതന്‍ പിടയില്‍

കോട്ടയം: കിടങ്ങൂരിലെ സാനിറ്ററി കടയില്‍നിന്നും 98,000 രൂപ മോഷ്ടിച്ച 19 വയസുകാരന്‍ പിടിയില്‍. ചെങ്ങന്നൂര്‍ കല്ലിശ്ശേരി വളയംകണ്ടത്തില്‍ കിരണ്‍ ഷാജി(19)യെ ആണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കിടങ്ങൂരിലെ ക്വീന്‍ മേരി എന്ന ഷോപ്പിലായിരുന്നു ചൊവ്വാഴ്ച മോഷണം നടന്നത്. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിച്ചത്. തെള്ളകം കാരിത്താസ് ആശുപത്രിയില്‍ പുതിയ കോഴ്‌സിനെ കുറിച്ച് അന്വേഷിക്കാനെത്തിയതായിരുന്നു കിരണ്‍. എന്നാല്‍, ബസില്‍ ഉറപ്പിപ്പോയി. കിടങ്ങൂര്‍ എത്തിയപ്പോഴായിരുന്നു ഉറക്കം ഉണര്‍ന്നത്. ഇതോടെ അവിടെ ഇറങ്ങി തിരിച്ച് പോകാന്‍ എ.ടി.എമ്മില്‍ പണമെടുക്കാന്‍ കയറി. എന്നാല്‍, അക്കൗണ്ടില്‍ പണമുണ്ടായിരുന്നില്ല. ഇതോടെ പലരോടും പണം ചോദിച്ചെങ്കിലും കിട്ടിയില്ല.

Signature-ad

തുടര്‍ന്നാണ് എ.ടി.എമ്മിന് സമീപത്തുള്ള സാനിറ്ററി കടയില്‍ എത്തുന്നത്. ഷോപ്പുടമ ഓട്ടോറിക്ഷ വിളിക്കാന്‍ പോയ തക്കത്തിന് കിരണ്‍ ഷോപ്പിനുള്ളില്‍ കയറി മേശവലിപ്പില്‍നിന്നും പണം എടുത്തു മുങ്ങി.

പണമെടുത്തശേഷം ഒരു ഓട്ടോറിക്ഷയിലാണ് പ്രതി രക്ഷപ്പെട്ടത്. ഓട്ടോയില്‍ കോട്ടയത്തേക്ക് പോയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോട്ടയത്ത് ഒരു മൊബൈല്‍കടയില്‍നിന്ന് 67,000 രൂപ നല്‍കി ഫോണ്‍ വാങ്ങി. ബാക്കി പണത്തിനു പിറ്റേന്ന് കൊച്ചി ലുലുമാളിലും കറങ്ങിനടന്നു. മൊബാല്‍ കട കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് ചെങ്ങന്നൂരിലെത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Back to top button
error: